ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ?

>> Monday, September 13, 2010


മുഖവുരകളില്ലാതെ വിഷയത്തിലേക്ക് കടക്കുന്നു. ഗ്നു ലിനക്സ്, ഉബുണ്ടു തുടങ്ങിയ പദങ്ങളെപ്പറ്റി കഴിഞ്ഞൊരു പോസ്റ്റില്‍ പ്രതിപാദിച്ചിരുന്നു. ഉബുണ്ടു 10.04 എന്ന പുതിയ പതിപ്പ് പുറത്തിറക്കപ്പെട്ട ഉടനെ തന്നെ ഐടി@സ്കൂളും ഉബുണ്ടു 10.04 ന്റെ പുതിയ പതിപ്പ് സ്കൂളുകള്‍ക്ക് വേണ്ടി കസ്റ്റമൈസ് ചെയ്ത് തയ്യാറാക്കുകയുണ്ടായി. 10.04, 9.10 തുടങ്ങിയ വേര്‍ഷനുകള്‍ ഇന്റര്‍നെറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാനാവുന്നതും ഏകദേശം ഒരു സി ഡി യില്‍ ഒതുങ്ങാവുന്നത്ര ഫയല്‍ സൈസ് മാത്രമുള്ളതുമാണ്. എന്നാല്‍ ഐടി@സ്കൂള്‍ ഉബുണ്ടു, 9.10, 10.04 എന്നീ വേര്‍ഷനുകളില്‍ വിവിധങ്ങളായ ആപ്ലിക്കേഷന്‍ പാക്കേജുകള്‍ ചേര്‍ത്തിട്ടുള്ളതു കൊണ്ടുതന്നെ 4.3 ജി ബി ഫയല്‍ സൈസ് വരുന്നു. ഇവിടെ നല്‍കിയിട്ടുള്ള ചിത്രങ്ങള്‍ ഉബുണ്ടു 10.04 ന്റേതാണ്. ഉബുണ്ടു ഇന്‍സ്റ്റലേഷനുകള്‍ മിക്കവാറും ഒരു പോലെയായിരിക്കും എന്നതിനാല്‍ ധൈര്യമായി നമുക്ക് ഇന്‍സ്റ്റലേഷന്‍ ആരംഭിക്കാം.

കുറിപ്പ് : ഈ ഇന്‍സ്റ്റലേഷന്‍ നിലവില്‍ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉള്ള ഒരു കമ്പ്യൂട്ടറിലെ ഫ്രീ പാര്‍ട്ടീഷന്‍ ഉപയോഗിച്ച് ചെയ്യുന്നതാണ്, യൂസര്‍ ഇന്‍പുട്ട് ആവശ്യമായ സ്ക്രീനുകള്‍ മാത്രമെ പ്രധാനമായും പരാമര്‍ശിച്ചിട്ടുള്ളൂ. ഇന്സ്റ്റലേഷന്റെ ഏതു ഘട്ടത്തിലും ക്യാന്‍സല്‍ ചെയ്യാനുള്ള അവസരം ലഭ്യമാണെങ്കിലും ഫോര്‍മാറ്റിങ് ഘട്ടം കടന്നാല്‍ തിരഞ്ഞെടുത്ത പാര്‍ട്ടീഷനിലെ ഡാറ്റ നഷ്ടപ്പെടും . ഇന്‍സ്റ്റലേഷന്‍ ക്യാന്‍സല്‍ ചെയ്യുന്ന പക്ഷം ലൈവ് സിഡീയിലേക്ക് ബൂട്ട് ചെയ്ത് വരുന്നതാണ് .

എല്ലാ ഓപ്പറേറ്റിങ് സിസ്റ്റം ഇന്‍സ്റ്റലേഷന്‍ പോലെ തന്നെ ഡിവിഡിയില്‍ നിന്നും ബൂട്ട് ചെയ്താണ് ഇതും ചെയ്യുന്നത്. ആദ്യം ഡ്രൈവില്‍ ഡി വിഡിയിട്ട് ഡിവിഡിയില്‍ നിന്നും ബൂട്ട് ചെയ്യുക.

ഉബുണ്ടു ആരംഭ സ്ക്രീന്‍


ആദ്യ യൂസര്‍ ഇന്‍പുട്ട് ആവശ്യമുള്ള സ്ക്രീന്‍ , ഇന്‍സ്റ്റാള്‍ ഉബുണ്ടു അമര്‍ത്തുക

ഇതില്‍ Try ubuntu എന്ന് സെലക്റ്റ് ചെയ്താല്‍ ലൈവ് സിഡി ആയി തന്നെ ഇത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ഇന്സ്റ്റാള്‍ ചെയ്യാതെ തന്നെ ഇന്റര്‍നെറ്റ് കണക്ഷന്‍ അടക്കം കോണ്‍ഫിഗര്‍ ചെയ്യാനും മറ്റ് ഹാര്‍ഡ് വെയറുകള്‍ ഇന്സ്റ്റാള്‍ ചെയ്യാനും സാധിക്കും എന്നതിനാല്‍ മറ്റ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്ക് ഉബുണ്ടുവുമായി പരിചയപ്പെടാന്‍ ഇത് ഗുണകരമാണ്.

വെല്‍ക്കം സ്ക്രീന്‍, ഭാഷ ഇംഗ്ലീഷ് തന്നെ നിലനിര്‍ത്തുന്നതാണ് നല്ലത്, ആവശ്യമുള്ള പക്ഷം പിന്നീട് ഇത് മാറ്റാവുന്നതാണ്
തുടര്‍ന്ന് വരുന്ന സ്ക്രീനുകളില്‍ കീബോര്‍ഡ് ലേ ഔട്ട് , ടൈം സോണ്‍ എന്നിവ കൊടുത്ത് മുന്നോട്ട് പോകാം .

മേലെക്കാണുന്ന സ്ക്രീന്‍ ശ്രദ്ധിക്കുക, എന്‍ടിഎഫ്എസ് പാര്‍ട്ടീഷനില്‍ വിന്‍ഡോസ് 2000 ഇന്‍സ്റ്റാള്‍ ചെയ്ത ഒരു സിസ്റ്റമാണ് ഇതില്‍ കാണുന്നത്. പാര്‍ട്ടീഷന്‍ ഘട്ടത്തില്‍ ശ്രദ്ധചെലുത്താത്ത പക്ഷം നിലവിലെ ഓപ്പറേറ്റിങ് സിസ്റ്റം അടക്കം ഹാര്‍ഡ് ഡിസ്കിലെ ഫയലുകള്‍ എല്ലാം നഷ്ടപ്പെടാന്‍ സാദ്ധ്യത ഉണ്ട്. സ്പെസിഫൈ പാര്‍ട്ടീഷന്‍ മാനുവലി എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് ഫോര്‍വേഡ് കൊടുക്കുക.

ഇത് പാര്‍ട്ടീഷന്‍ ടേബിള്‍ മോഡിഫൈ ചെയ്യാനുള്ള ആദ്യ സ്ക്രീന്‍. ഫ്രീ സ്പേസായ 11940 സൈസ് പാര്‍ട്ടീഷന്‍ സെലക്റ്റ് ചെയ്ത് ആഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

പുതിയ പാര്‍ട്ടീഷന്‍ വിവരങ്ങള്‍ ചേര്‍ക്കാനുള്ള വിന്‍ഡോ. ഇവിടെ ആകെ ഫ്രീ സ്പേസായ 11.94 ജി.ബി ഡീഫോള്‍ട്ടായി വന്നിരിക്കുന്നത് കാണാം . ഇത് നമ്മുടെ ആവശ്യാനുസരണം ക്രമീകരിക്കാവുന്നതാണ്. ആദ്യം ലിനക്സ് സ്വാപ്പ് ഏരിയ അലോട്ട് ചെയ്യുകയാവും ഉത്തമം , ബാക്കിയുള്ള സ്പേസ് കൃത്യമായി ബാക്കി പാര്‍ട്ടീഷനുകള്‍ക്ക് ഉപയോഗിക്കാന്‍ ഇതാണ് നല്ലത് .

ഇത് 1024 എം.ബി സ്വാപ്പ് സൈസ് ആക്കിയ സ്ക്രീന്‍
സെലക്റ്റ് ചെയ്ത സ്പേസ് സ്വാപ്പ് ആയി ഫോര്‍മാറ്റ് ചെയ്യാന്‍ "യൂസ് ആസ്" എന്ന ഓപ്ഷനില്‍ "സ്വാപ്പ് ഏരിയ" എന്ന്‍ സെലക്റ്റ് ചെയ്യണം .

സ്വാപ്പ് അലോട്ട് ചെയ്തുകഴിഞ്ഞ സ്ക്രീന്‍. വീണ്ടും ഫ്രീ സ്പേസ് സെലക്റ്റ് ചെയ്യുക, ആഡ് പാര്‍ട്ടീഷന്‍ കൊടുക്കുക


വീണ്ടും പുതിയ പാര്‍ട്ടീഷന്‍ നിര്‍മ്മിക്കുന്നതിനുള്ള സ്ക്രീന്‍. ഇവിടെ പരമാവധി ലഭ്യമായ സ്പേസ് കൊടുത്തിരിക്കുന്നു.
സ്വാപ് പാര്‍ട്ടീഷന്‍ ഉണ്ടാക്കിയ ശേഷം ബാക്കിയുള്ള മുഴുവന്‍ ഫ്രീ സ്പേസും ലിനക്സ് ഇന്‍സ്റ്റലേഷനു വേണ്ടി മാറ്റിയതിനാലാണ് മേലെ ഡീഫൊള്‍ട്ട് വാല്യൂ തന്നെ കൊടുത്തത് . എന്നാല്‍ നമുക്ക് ആവശ്യമുള്ള അത്ര സ്പേസ് മാത്രം കൊടുത്താല്‍ മതിയാകുന്നതാണ്. ഇവിടെ മൂന്ന് കോളങ്ങള്‍ പൂരിപ്പിക്കേണ്ടതുണ്ട്,

1) പാര്‍ട്ടീഷന്‍ സൈസ്

2) യൂസ് ആസ് - ഇവിടെ Ext3 ആയി കൊടുക്കണം

3) മൌണ്ട് പോയിന്റ് - ഇത് റൂട്ട് ( / )എന്ന് കൊടുക്കണം.
ഓ.കെ കൊടുക്കുക, ഒരു നിമിഷത്തിനു ശേഷം നിലവിലെ ഡിസ്ക് ലേ ഔട്ട് ഡിസ്പ്ലേ ചെയ്യപ്പെടും, എല്ലാം നമുക്ക് ആവശ്യമുള്ള പ്രകാരമാണെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം ഫോവേഡ് കൊടുക്കുക.

യൂസര്‍ ഇന്‍ഫര്‍മേഷനുകള്‍, പാസ്സ്വേഡ്, കമ്പ്യൂട്ടറിന്റെ പേര് തുടങ്ങിയവ ചേര്‍ത്ത് മുന്നൊട്ട്


ഇന്‍സ്റ്റലേഷന്‍ ആരംഭിച്ചു. ഇനി നമുക്ക് കാര്യമായി ഒന്നും ചെയ്യാനില്ല. ഡിസ്ക് പാര്‍ട്ടീഷനിങ്, ഫയല്‍ കോപ്പി ചെയ്യല്‍ , ബൂട്ട് ലോഡര്‍ ഇന്‍സ്റ്റാള്‍ ചെയ്യല്‍ ഗ്രബ് ഇന്‍സ്റ്റാള്‍ ചെയ്ത് അപ്ഡേറ്റ് ചെയ്യുക തുടങ്ങിയ പ്രവര്‍ത്തികളാണ് ഈ സമയം പ്രധാനമായും നടക്കുന്നത്. ഇന്‍സ്റ്റലേഷന്‍ കഴിഞ്ഞാല്‍ റീബൂട്ട് ചെയ്യുക

ഇത് ബൂട്ട് ലോഡര്‍ മെനു. ഡീഫാള്‍ട്ട് ടം ഔട്ട് 10 സെക്കന്റാണ്, അതിനുള്ളില്‍ ആരോ കീ ഉപയോഗിച്ച് വിന്‍ഡോസോ ലിനക്സൊ തിരഞ്ഞെടുക്കാം.

ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാക്കി ഉബുണ്ടു ഓ.എസ് ലോഡായിരിക്കുന്നു.

ഉബുണ്ടു 9.10 ഇന്‍സ്റ്റലേഷന്‍ സ്റ്റെപ്പുകളുടെ പി.ഡി.എഫ് കോപ്പി

323 comments:

MURALEEDHARAN.C.R September 13, 2010 at 7:12 AM  

'യൂസ് ആസ് : Ext3 തിരഞ്ഞെടുക്കുക.'
യൂസ് ആസ് : Ext4 അല്ലെ
സ്ക്രീന്‍ ഷോട്ടുകള്‍ കാണുന്നില്ല blank ആണ്

വിന്‍സന്റ് ഡി. കെ. September 13, 2010 at 8:38 AM  

ഉബുണ്ടു പാഠങ്ങള്‍ നന്നാവുന്നുണ്ട്. അടുത്ത പാഠത്തിനായി കാത്തിരിക്കുന്നു .

Hari | (Maths) September 13, 2010 at 9:06 AM  

ഇവിടെ പാര്‍ട്ടീഷനുകള്‍ Ext3 യോ Ext4 ഓ നല്‍കാവുന്നതേയുള്ളു. പക്ഷെ നമ്മുടെ സ്ക്കൂള്‍ ലിനക്സ് വേര്‍ഷന്‍ 3.2, 3.8 ഏതെങ്കിലും നിലവില്‍ സിസ്റ്റത്തില്‍ ഉണ്ടെങ്കില്‍ ഉബുണ്ടുവില്‍ നിന്നു കൊണ്ടു തന്നെ അവിടെ നിന്നും ഏതെങ്കിലും ഫയല്‍ നമുക്ക് എടുക്കേണ്ടതുണ്ടെങ്കില്‍ ext3 പാര്‍ട്ടീഷനാകും നല്ലതെന്ന് ഹസൈനാര്‍ സാര്‍ പറഞ്ഞിരുന്നു. കൂട്ടിച്ചേര്‍ക്കലുകള്‍ കൂടുതല്‍ അറിവുള്ളവര്‍ നടത്തട്ടെ.

9.10 ഇന്‍സ്റ്റലേഷന്‍ സ്റ്റെപ്പുകള്‍ പോസ്റ്റിനു താഴെ പി.ഡി.എഫ് ആയി നല്‍കിയിരിക്കുന്നു.

അനില്‍@ബ്ലോഗ് // anil September 13, 2010 at 10:32 AM  

മുരളീധരന്‍ സാര്‍,
ഇവിടെ Ext3 ആയാലും Ext4 ആയാലും കുഴപ്പമില്ല. പക്ഷെ മറ്റ് ലിനക്സ് ഡിസ്ട്രിബ്യൂഷനുകള്‍ നിലവിലുള്ള സിസ്റ്റം ആണെങ്കില്‍ അതില്‍ നിന്നും Ext4 പാര്‍ട്ടീഷന്‍സ് മൗണ്ട് ചെയ്യാന്‍ പ്രയാസം നേരിടുമെന്നാണ് തോന്നുന്നത്.

ടോട്ടോചാന്‍ September 13, 2010 at 10:55 AM  

നന്നായിരിക്കുന്നു ഈ ഉദ്യമം. ഉബുണ്ടു സ്കൂള്‍ ലിനക്സില്‍ mp3, divx, mpeg തുടങ്ങിയ പ്രൊപ്പറൈറ്ററി ഫോര്‍മാറ്റുകള്‍ പ്ലേ ചെയ്യുവാനുള്ള ജി-സ്ട്രീമര്‍, ഫ്ലാഷ് പ്ലയര്‍ തുടങ്ങിയവ അടക്കമാണോ വരുന്നത്? അതോ GPL ലൈസന്‍സുള്ള സോഫ്റ്റ്‌വെയറുകള്‍ മാത്രമേ ഉള്ളോ?
ഉബുണ്ടു/ഫെഡോറ ഇന്‍സ്റ്റാല്‍ ചെയ്ത ശേഷം ആവശ്യമാ ഇത്തരം എല്ലാ അനുബന്ധ സോഫ്റ്റ്‌വെയറുകളും നെറ്റില്‍ നിന്ന് കൂട്ടിച്ചേര്‍ക്കുകയാണ് ഞാന്‍ ചെയ്യാറുള്ളത്.
സ്കൂള്‍ ഉബുണ്ടു ഞാന്‍ കണ്ടിട്ടില്ല. വിശദവിവരങ്ങള്‍ പ്രതീക്ഷിക്കുന്നു

അനില്‍@ബ്ലോഗ് // anil September 13, 2010 at 11:21 AM  

ടോട്ടോചാന്‍,
ഒരു സ്കൂള്‌ ഡെസ്ക് ടോപ്പ് പി സിക്ക് അവശ്യമായ എല്ലാ സോഫ്റ്റ് വെയറുകളും പ്ലഗിനുകളും അടക്കം ചേര്‍ത്ത് കസ്റ്റമൈസ് ചെയ്താണ് ഈ ഡി വിഡി വരുന്നത്. എന്തൊക്കെ ഉണ്ട് എന്നതിനെപ്പറ്റി തുടര്‍ പോസ്റ്റ് വരും എന്ന് കരുതുന്നു.h

fasal September 13, 2010 at 11:25 AM  

സ്ക്കൂള്‍ ലിനക്സ് എന്നൊരു പുതിയ വേര്‍ഷനായി ഇതിനെ കാണേണ്ടതുണ്ടോ? ഉബുണ്ടു ഒ.എസില്‍ സ്ക്കൂളില്‍ പഠിപ്പിക്കാനാവശ്യമായ ജിയോജിബ്ര, ജോക്ടര്‍ ജിയോ, കിഗ് (ഗണിതം), ജിഹെമിക്കല്‍, കാല്‍ഷ്യം, (കെമിസ്ട്രി), കെസ്റ്റാര്‍സ്, മാര്‍ബിള്‍ (സോഷ്യല്‍)തുടങ്ങിയ അനവധി വിഷയാധിഷ്ഠിത സോഫ്റ്റു വെയറുകളും ഹൈസ്ക്കൂള്‍ പഠനപ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തിയാണ് ഐടി@സ്ക്കൂള്‍ ഉബുണ്ടു വിതരണം ചെയ്യുന്നത്. വേര്‍ഷനുകളിലോ ഇന്‍സ്റ്റോള്‍ ചെയ്യുന്നതിലോ യാതൊരു വ്യത്യാസവുമില്ലല്ലോ. പിന്നെന്തിന് സ്ക്കൂളുകള്‍ ഐടി@സ്ക്കൂള്‍ നല്‍കുന്ന ഉബുണ്ടു തന്നെ ഇന്‍സ്റ്റാള്‍ ചെയ്യണം? പുറമെ നിന്നു ലഭിക്കുന്ന സി.ഡിയാണെങ്കില്‍ മുകളില്‍പ്പറഞ്ഞ എഡ്യൂപാക്കേജുകള്‍ക്കായി ഓടി നടക്കേണ്ടി വരും. ശരിയല്ലേ?

രണ്ടു വേര്‍ഷനുകളിലേയും ഉബുണ്ടു ഇന്‍സ്റ്റോള്‍ ചെയ്യുന്ന സ്ക്രീന്‌‍ ഷോട്ടുകള്‍ നല്‍കിയതിന് പ്രത്യേക നന്ദി.

Unknown September 13, 2010 at 11:37 AM  

1.Swap , root ,home എന്നിങ്ങനെ മൂന്ന് പാര്‍ട്ടീഷനുകള്‍ create ചെയ്യേണ്ടതല്ലേ?
2.File format ext4 select ചെയ്യതാല്‍ പ്രശ്നമുണ്ടോ?
3.Install ചെയ്തതിനുശേഷം root എന്ന യൂസറിന്റെ അഡ്രസ്സില്ലല്ലോ!

അനില്‍@ബ്ലോഗ് // anil September 13, 2010 at 12:51 PM  

പ്രിയ ഫസല്‍,
തീര്‍ച്ചയായും ഇതൊരു പുതിയ ലിനക്സ് ഡിസ്ട്രിബ്യൂഷന്‍ അല്ല. സ്കൂളിനായി കസ്റ്റമൈസ് ചെയ്ത ഉബുണ്ടു ആണ്. ഉബുണ്ടു 10.04 ന്റെ " സോഫ്റ്റ്വെയര്‍ സെന്റര്‍" ഉപയോഗിച്ച് ഏതാണെല്ലാ പാക്ക്ജുകളും ഇന്സ്റ്റാള്‍ ചെയ്യാവുന്നതെ ഉള്ളൂ. ഇന്റര്‍നെറ്റ് കണക്ഷന്‍ വേണം എന്ന് മാത്രം . അതില്ലാത്തവര്‍ ഐടി അറ്റ് സ്കൂള്‍ നല്കുന്ന സി ഡി ഉപയോഗിക്കുകയാവും നന്നാവുക.

പ്രിയ ഗോപകുമാര്‍,
റൂട്ട്, സ്വാപ്പ് എന്നീ രണ്ട് പാര്‍ട്ടീഷന്‍ മാത്രമേ ലിനക്സ് ഇന്‍സ്റ്റലേഷനു ആവശ്യമായിട്ടുള്ളൂ. ഹോം എന്ന പാര്‍ട്ടീഷന്‍ നമ്മൂടെ സൗകര്യാര്‍ത്ഥം ഉണ്ടാക്കുന്നതാണ് - ബാക്കപ്പ് ഡാറ്റകളും പേഴ്സണല്‍ ഫയലുകളും മറ്റും സൂക്ഷിക്കാന്‍, എന്തെന്കിലും കാരണവശാല്‍ ലിനസ്ക് പര്‍ട്ടീഷന്‍ റീ ഇന്സ്റ്റാള്‍ ചെയ്യേണ്ടി വന്നാല്‍ ഡാറ്റാ നഷ്ടം വരാതിരിക്കാന്‍ . ഇവിടെ ഹോം ഫോള്ഡര്‍ ഡീഫോള്‍ട്ടായി ഉബുണ്ടു പാര്‍ട്ടീഷനുള്ളില്‍ തന്നെ ഉണ്ടാകുന്നുണ്ട്. രണ്ട് രീതിയിലായാലും ആവശ്യ ഫയലുകള്‍ ബാക്കപ്പ് എടുത്തു വക്കേണ്ടതുണ്ട്.

ഫോര്‍മാറ്റ് ചെയുമ്പോള്‍ Ext4 ആയി ചെയ്യാം , ഡാറ്റാ ട്രാസ്ന്സ്ഫറിനു കൂടുതല്‍ സ്പീഡ് , ഫയല്‍ കമ്പ്രഷന്‍ സൊഉകര്യം , വലിയ ഫയല്‍ സൈസ് കൈകാര്യം ചെയ്യല്‍ എന്നിവക്ക് ആ ഫോര്‍മാറ്റാണ് നല്ലത് . എന്നാല്‍ മറ്റ് ലിനസ്ക് ഡിസ്ട്രിബ്യൂഷനുകള്ക്ക് ആ ഫോര്‍മാറ്റ് മൗണ്ട് ചെയ്യാന്‍ പ്രയാസം നേരിട്ടേക്കാം എന്നതിനാലാണ് Ext3 ആയി ചെയ്യാന്‍ പറഞ്ഞത്.

ഇതില്‍ നോര്‍മല്‍ യൂസര്‍ ആക്കൗണ്ട് മാത്രമേ ഉണ്ടാകുന്നുള്ളൂ, അയാള്‍ക്ക് തന്നെയാണ് റൂട്ട് പ്രിവിലേജസ്. കൂടുതല്‍ യൂസര്‍ അക്കൗണ്റ്റുകള്‍ സൗകര്യാര്‍ത്ഥം തുറക്കാവുന്നതാണ്.

kvk media September 13, 2010 at 2:57 PM  

വിന്‍ഡോസും ലിനക്സും ഉള്ള എന്റെ സിസ്റ്റത്തില്‍ നിന്നും ഇവരണ്ടും ഫോര്‍മാറ്റ് ചെയ്ത് ഉബുന്‍ണ്ടു മാത്രം ഇന്‍സ്റ്റാള്‍ ചെയ്യണമെന്നുണ്ട്. ഞാന്‍ എന്തൊക്കെ ചെയ്യേണ്ടിവരും സഹായിച്ചാലും.......

അനില്‍@ബ്ലോഗ് // anil September 13, 2010 at 3:42 PM  

പ്രിയ kvk,
അത് വളരെ എളുപ്പമല്ലെ.
നാലാമത്തെ സ്ക്രീന്‍ഷോട്ട് നോക്കൂ.
ഡിസ്ക് പാര്‍ട്ടീഷന്റെ ആദ്യ സ്കീനാണത്, അതില്‍ ഇരേസ് ആന്റ് യൂസ് എന്റയര്‍ ഹാര്‍ഡ് ഡിസ്ല് ഓപ്ഷന്‍ ഉപയോഗിക്കാം, പക്ഷെ ഡിസ്കില്‍ വെവ്വേറെ പാര്‍ട്ടീഷന്‍ ഉണ്ടാവില്ല.
നല്ലത്, മാനുവല്‍ ഓപ്ഷന്‍ തിരഞ്ഞെടുത്ത് ഓരോ പാര്‍ട്ടീഷനായി ഡിലീറ്റ് / ഫോര്‍മാറ്റ് ചെയ്യാം. ആദ്യ പ്രൈമറി ഉബുണ്ടുവിനായ് തിരഞ്ഞെടുക്കാം,2 ജിബി പാര്‍ട്ടീഷന്‍ ഉണ്ടാക്കി സ്വാപ്പ് അലോട്ട് ചെയ്യുക. ബാകി സ്പേസില്‍ (ഉണ്ടെന്കില്‍ ) കൂടുതല്‍ പാര്‍ട്ടീഷന്‍സ് ഉണ്ടാക്കാം, അത് ഫാറ്റ് ഫയല്‍ സിസ്റ്റം ആക്കി തന്നെ വക്കുകയാണ് നല്ലത് .

ഡ്രോയിങ്ങ് മാഷ് September 13, 2010 at 4:47 PM  

വിന്‍റോസും ഉബുണ്ടുവും കൂടി ഒരു സിസ്റ്റത്തില്‍ത്തന്നെ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ? വിന്റോസ് XP വേര്‍ഷന് പ്രശ്നമില്ലെന്നും മറ്റേത് വിന്റോസ് ഇട്ടാലും പ്രശ്നമാണെന്നും കേട്ടിട്ടുണ്ട്. ഇതു ശരിയാണോ?

Lalitha September 13, 2010 at 4:54 PM  

Automatic Option കൊടുത്തൽ എന്തെങ്കിലും കുഴപ്പമുണ്ടോ ? ഞാൻ അങ്ങിനെയാൺ ചെയ്തത്

വിന്‍സന്റ് ഡി. കെ. September 13, 2010 at 5:44 PM  

(1) അടുത്ത പാഠം എന്ന് പ്രസിദ്ധീകരിക്കും എന്ന് കണ്ടില്ല.
(2) പാഠം 1 ന്റെ PDF കിട്ടിയാല്‍ കൊള്ളാമായിരുന്നു.
Print എടുത്തു സൂക്ഷിക്കാനാണ് .

പ്രദീപ് മാട്ടര September 13, 2010 at 6:37 PM  

പാര്‍ട്ടിഷന്‍ ചെയ്യുമ്പോള്‍ ഫയല്‍ സിസ്റ്റം ext4 ആക്കിയാല്‍ അതേ സിസ്റ്റത്തിലുള്ള പഴയ ലിനക്സ് അധിഷ്ഠിത ഓപറേറ്റിങ് സിസ്റ്റങ്ങളുമായി ഫയലുകള്‍ പങ്കുവെക്കാന്‍ (Desktop-->Disks) ബുദ്ധിമുട്ടു വരുന്നുണ്ട്. എന്റെ സിസ്റ്റത്തില്‍ സ്കൂള്‍ ഗ്നൂ/ലിനക്സ് 3.2 (Debian Etch based - ext3), 3.8 (Lenny based -ext3) എന്നിവയുണ്ട്. ഇവയുടെ ഹോം പാര്‍ട്ടിഷനിലെ ഫയലുകള്‍ എനിക്ക് ഉബുണ്ടുവിലേക്ക് എടുക്കാനാകും, ഉബുണ്ടുവില്‍നിന്നും അങ്ങോട്ടു പേസ്റ്റു ചെയ്യാനുമാകും. എന്നാല്‍, SGL 3.2 വില്‍ നിന്നും ഉബുണ്ടു ഹോം മൗണ്ടു ചെയ്യാനാകില്ല. പക്ഷേ, നമ്മുടെ സിസ്റ്റത്തില്‍ ഉബുണ്ടു മാത്രമേയുള്ളു (അല്ലെങ്കില്‍ വിന്‍ഡോസ് കൂടി ) എങ്കില്‍ ഫയല്‍സിസ്റ്റം ext3 ആക്കുന്നതില്‍ ഒരു സാംഗത്യവുമില്ല എന്നാണ് എന്റെ പക്ഷം. ഒരു കാര്യം കൂടി, ഉബുണ്ടു സിസ്റ്റത്തില്‍ ഉണ്ടായിരിക്കേ, SGL 3.2/3.8 ഉപയോഗിക്കേണ്ടി വരുക വളരെ അസാധാരണമായ സന്ദര്‍ഭങ്ങളില്‍ മാത്രമായിരിക്കുകയും ചെയ്യും. അതുകൊണ്ട് മടിച്ചു നില്‍ക്കാതെ നമുക്ക് സാങ്കേതികതയുടെ ഒപ്പം നീങ്ങാം.

പ്രദീപ് മാട്ടര September 13, 2010 at 6:38 PM  

പാര്‍ട്ടിഷന്‍ ചെയ്യുമ്പോള്‍ ഫയല്‍ സിസ്റ്റം ext4 ആക്കിയാല്‍ അതേ സിസ്റ്റത്തിലുള്ള പഴയ ലിനക്സ് അധിഷ്ഠിത ഓപറേറ്റിങ് സിസ്റ്റങ്ങളുമായി ഫയലുകള്‍ പങ്കുവെക്കാന്‍ (Desktop-->Disks) ബുദ്ധിമുട്ടു വരുന്നുണ്ട്. എന്റെ സിസ്റ്റത്തില്‍ ഉബുണ്ടുവിനു പുറമേ, സ്കൂള്‍ ഗ്നൂ/ലിനക്സ് 3.2 (Debian Etch based - ext3), 3.8 (Lenny based -ext3) എന്നിവയുമുണ്ട്. ഇവയുടെ ഹോം പാര്‍ട്ടിഷനിലെ ഫയലുകള്‍ എനിക്ക് ഉബുണ്ടുവിലേക്ക് എടുക്കാനാകും, ഉബുണ്ടുവില്‍നിന്നും അങ്ങോട്ടു പേസ്റ്റു ചെയ്യാനുമാകും. എന്നാല്‍, SGL 3.2 വില്‍ നിന്നും ഉബുണ്ടു ഹോം മൗണ്ടു ചെയ്യാനാകില്ല. പക്ഷേ, നമ്മുടെ സിസ്റ്റത്തില്‍ ഉബുണ്ടു മാത്രമേയുള്ളു (അല്ലെങ്കില്‍ വിന്‍ഡോസ് കൂടി ) എങ്കില്‍ ഫയല്‍സിസ്റ്റം ext3 ആക്കുന്നതില്‍ ഒരു സാംഗത്യവുമില്ല എന്നാണ് എന്റെ പക്ഷം. ഒരു കാര്യം കൂടി, ഉബുണ്ടു സിസ്റ്റത്തില്‍ ഉണ്ടായിരിക്കേ, SGL 3.2/3.8 ഉപയോഗിക്കേണ്ടി വരുക വളരെ അസാധാരണമായ സന്ദര്‍ഭങ്ങളില്‍ മാത്രമായിരിക്കുകയും ചെയ്യും. അതുകൊണ്ട് മടിച്ചു നില്‍ക്കാതെ നമുക്ക് സാങ്കേതികതയുടെ ഒപ്പം നീങ്ങാം.

prakasam September 13, 2010 at 6:51 PM  

പ്രിയരേ,
എനിക്ക് മൂന്നു സംശയങ്ങളാണ് ആദ്യ പടിയായുള്ളത്
1.ഈ ഉബുണ്ടു ഇന്‍സ്ററാള്‍ ചെയ്യാന്‍ ആകെ എന്തു സ്ഥലം വേണം, 20GB,30GB or 40GB
സ്ഥലം കുറഞ്ഞു പോയാല്‍ എന്തു പററും
2.swap ന് വേണ്ട സ്ഥലം ഇത്ര എന്ന് കണക്കാക്കുന്നത് എങ്ങിനെയാ Ram ന്റെ doubleനേക്കാള്‍ അല്പം
കൂടുതല്‍ തന്നെയല്ലേ
3.512 MB RAM എങ്കിലും ഇല്ലാത്ത സിസ്ററങ്ങളില്‍ പഴയ linux 3.2 or 3.8 അല്ലേ നല്ലത്
40 GB IDE HDD 256 MB RAM ഉള്ള PCSസിസ്ററത്തിന്റെ HDD മറെറാരു സിസ്ററത്തില്‍ വച്ച് ഉബുണ്ടു കയററി തിരികെ ക്കൊണ്ടു വച്ചപ്പോള്‍ boot failure കാണിച്ചു എന്നാല്‍ പിന്നെ പഴയ linux 3.2 ആയിക്കോട്ടെ യെന്ന് വിചാരിച്ചു. installation തുടങ്ങി do not configure network this time കഴിഞ്ഞ് പാര്‍ട്ടീഷ്യന്‍ ടേബിള്‍ എത്തിയപ്പോള്‍ വരുന്നു തടസ്സം, disk drive select . ഇത് എങ്ങിനെ കണ്ടു പിടിക്കും, മുമ്പോട്ടു പോകാനേ പററുന്നില്ല. ഒരു കൈ സഹായം ????

ഗീതാസുധി September 13, 2010 at 7:07 PM  

@Prakasam,
1.ഈ ഉബുണ്ടു ഇന്‍സ്ററാള്‍ ചെയ്യാന്‍ ആകെ എന്തു സ്ഥലം വേണം, 20GB,30GB or 40GB
സ്ഥലം കുറഞ്ഞു പോയാല്‍ എന്തു പററും?
ഏതാണ്ട് ഒരു പതിനഞ്ച് ജിബി മതിയാകുമെന്ന് തോന്നുന്നു.
സ്ഥലം കുറഞ്ഞാല്‍ പാക്കേജുകള്‍ മുഴുവന്‍ കയറില്ല, മാത്രമല്ല ഫയലുകളൊക്കെയുണ്ടാക്കി സേവ് ചെയ്യണ്ടേ? അതിനും കൂടി സ്ഥലം വേണ്ടേ?

2.swap ന് വേണ്ട സ്ഥലം ഇത്ര എന്ന് കണക്കാക്കുന്നത് എങ്ങിനെയാ Ram ന്റെ doubleനേക്കാള്‍ അല്പം
കൂടുതല്‍ തന്നെയല്ലേ?
Ram ന്റെ doubleനേക്കാള്‍ അല്പം
കൂടുതല്‍ എന്നത് റാം വളരെക്കുറഞ്ഞ കാലത്തെ ഒരു പഴയ കണ്‍സെപ്റ്റാണ്.ഒരു ജിബി റാമുള്ള സിസ്റ്റത്തില്‍ 1.1 ജിബി ധാരാളം മതി.

3.512 MB RAM എങ്കിലും ഇല്ലാത്ത സിസ്ററങ്ങളില്‍ പഴയ linux 3.2 or 3.8 അല്ലേ നല്ലത്?
അതെ.
അടുത്ത സംശയം പാസ് ചെയ്യുന്നു

ശ്രീ September 13, 2010 at 7:10 PM  

നന്നായി, മാഷേ. തുടരട്ടെ...

Hassainar Mankada September 13, 2010 at 7:32 PM  

Good ! ഗീതടീച്ചര്‍ , എല്ലാവരും കമന്റുകള്‍ ചെയ്യുന്നു. മറുപടി നല്കുന്നു. നല്ല അനുഭവം തന്നെ .. ഈ ടെംപോ എന്നും നിലനിര്‍ത്താന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

സഹൃദയന്‍ September 13, 2010 at 7:34 PM  

ഇന്‍സ്റ്റാള്‍ സൈഡ് ബൈ സൈഡ് എന്ന ഓപ്ഷനെന്താ കുഴപ്പം ..?
ഞാനതാ കൊടുത്തത്...

ശ്രീ September 13, 2010 at 7:40 PM  

1.ഈ ഉബുണ്ടു ഇന്‍സ്ററാള്‍ ചെയ്യാന്‍ ആകെ എന്തു സ്ഥലം വേണം, 20GB,30GB or 40GB
സ്ഥലം കുറഞ്ഞു പോയാല്‍ എന്തു പററും
:- ഇന്‍സ്റ്റല്ലേഷനും സാധാരണ ഉപയോഗവുമേ ലക്ഷ്യമുള്ളൂ എങ്കില്‍ മിനിമം ഒരു 5 ജിബി മതിയാകും. Free Space 10 GB ഉണ്ടെങ്കില്‍ ധാരാളം.

2.swap ന് വേണ്ട സ്ഥലം ഇത്ര എന്ന് കണക്കാക്കുന്നത് എങ്ങിനെയാ Ram ന്റെ doubleനേക്കാള്‍ അല്പം
കൂടുതല്‍ തന്നെയല്ലേ
:- ഡബിള്‍ വേണ്ട. ഒന്നര മുതല്‍ രണ്ടിരട്ടി വരെ ആകാം.

3.512 MB RAM എങ്കിലും ഇല്ലാത്ത സിസ്ററങ്ങളില്‍ പഴയ linux 3.2 or 3.8 അല്ലേ നല്ലത്
:- ഒരു 64 MB അല്ലെങ്കില്‍ 128 MB ഉണ്ടെങ്കില്‍ പോലും സാധാരണ ലിനക്സ് (RedHat, Centos പോലുള്ളവ) install ചെയ്യാം. നല്ല ഗ്രാഫിക്സ് ലഭിയ്ക്കണമെങ്കില്‍ 512MB എങ്കിലും ഉള്ള സിസ്റ്റം ആയിരിയ്ക്കും നല്ലത്.

40 GB IDE HDD 256 MB RAM ഉള്ള PCSസിസ്ററത്തിന്റെ HDD മറെറാരു സിസ്ററത്തില്‍ വച്ച് ഉബുണ്ടു കയററി തിരികെ ക്കൊണ്ടു വച്ചപ്പോള്‍ boot failure കാണിച്ചു എന്നാല്‍ പിന്നെ പഴയ linux 3.2 ആയിക്കോട്ടെ യെന്ന് വിചാരിച്ചു. installation തുടങ്ങി do not configure network this time കഴിഞ്ഞ് പാര്‍ട്ടീഷ്യന്‍ ടേബിള്‍ എത്തിയപ്പോള്‍ വരുന്നു തടസ്സം, disk drive select . ഇത് എങ്ങിനെ കണ്ടു പിടിക്കും, മുമ്പോട്ടു പോകാനേ പററുന്നില്ല. ഒരു കൈ സഹായം ????
:- വേറെ സിസ്റ്റത്തില്‍ വച്ച് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ആദ്യ സിസ്റ്റത്തിന്റെ അതേ കോണ്‍ഫിഗറേഷനുള്ള സിസ്റ്റമാണെങ്കില്‍ പ്രശ്നമില്ല. പിന്നെ, കേബിള്‍ കണക്റ്റ് ചെയ്യുന്നതിലും ശ്രദ്ധ വേണം. ഇന്‍സ്റ്റാള്‍ ചെയ്യുന്നത് Hda1 ആയിട്ടാണെങ്കില്‍ രണ്ടാമത്തേതില്‍ തിരികെ വയ്ക്കുമ്പോഴും അതേ പോലെ ആയിരിയ്ക്കണം കണക്റ്റ് ചെയ്യേണ്ടത്. അതല്ലെങ്കില്‍ പിന്നെ, Grub ല്‍ കയറി edit ചെയ്യേണ്ടി വരും. (പരിചയമില്ലാത്തവര്‍ക്ക് ഇത് എളുപ്പമല്ല)


പിന്നെ, installation time ല്‍ Drive Select ചോദിയ്ക്കുമ്പോള്‍ HDD Configuration മനസ്സിലാക്കി വച്ചിരിയ്ക്കുന്നത് ആണ് നല്ലത്. ഓരോ HDD യും എത്ര Size ഉള്ളതാണ്, എത്ര free space ഉണ്ട് അങ്ങനെ അങ്ങനെ. അത് തെറ്റിപ്പോയാല്‍ പണിയാകും. അതല്ല്ലെങ്കില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ Primary HDD ആയി ഏതു HDD യില്‍ ആണോ Installation ഉദ്ദേശ്ശിയ്ക്കുന്നത്, അതു മാത്രം Connect ചെയ്ത് install ചെയ്യുക. ശേഷം installation എല്ലാം കഴിഞ്ഞ ശേഷം മറ്റു HDDs എല്ലാം സെക്കന്ററി ആയി Connect ചെയ്യുക.

അനില്‍@ബ്ലോഗ് // anil September 13, 2010 at 7:48 PM  

1) ഈ രീതിയില്‍ തന്നെ വേണമോ‌ ഇന്സ്റ്റലേഷന്‍ എന്ന് പലരും ചോദിച്ചു കണ്ടു, അങ്ങിനെ ഒരു നിര്‍ബന്ധവുമില്ല. എപ്പോഴും മാനുവലായി ചെയ്യുന്നതിനെ ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയിലും നിലവിലെ സിസ്റ്റത്തില്‍ ഫയല്‍ നഷ്ടപ്പെടാനുള്ള ഏറ്റവും കുറഞ്ഞ ഓപ്ഷന്‍ എന്ന നിലയിലും ഈ രീതി മുന്നോട്ട് വച്ചു എന്നെ ഉള്ളൂ. ചെയ്യുന്ന ആള്‍ക്ക് കംഫര്‍ട്ടബിളായി തോന്നുന്ന ഏത് രീതിയും സ്വീകരിക്കാം.

2) വിന്‍ഡോസും ഉബുണ്ടുവും ഒന്നിച്ച് ഇന്സ്റ്റാള്‍ ചെയുന്നതുകൊണ്ട് ഒരു പ്രശ്നവും ഇല്ല. എക്സ്പി മാത്രമല്ല വിന്‍ഡോസ് ഏഴും ഒരു കുഴപ്പവും കൂടാതെ പ്രവര്‍ത്തിക്കുന്നു. എന്റെ സിസ്റ്റത്തില്‍ 4 ഓ എസ് ആണ് വിന്‍ഡോസ് 7, എക്സ്പി, ഉബുണ്ടും 9.1 പിന്നെ 10.04 . ഒരു കുഴപ്പവുമില്ല.

3) ഉബുണ്ടു ഇന്സ്റ്റാള്‍ ചെയ്യുമ്പൊള്‍ പ്രത്യേകിച്ച് ഐടി@സ്കൂള്‍ 20 ജിബിയെങ്കിലും ഡിസ്ക് സ്പേസ് അല്ലോട്ട് ചെയ്യുന്നത് നന്നായിരിക്കും. എന്റെ 9.1 വേര്‍ഷന്‍ 10 ജിബിയോളം സ്പേസ് എടുക്കുന്നുണ്ട്.

4) സ്വാപ്പ് ഏരിയ കൊടുക്കുന്നതിനു ക്ലിയര്‍ കട്ടായ റൂള്‍സ് ഒന്നും ഇല്ലെന്നാണ് എന്റെ അറിവ്. ആദ്യ കാലത്ത് റാമിന്റെ ഡബിള്‍ എന്ന തമ്പ് റൂള്‍ പ്രയോഗിച്ചിരുന്നെന്കിലും ഇപ്പോള്‍ അങ്ങിനെ ആരും ചെയ്യുന്നില്ല. എന്റെ അനുഭവത്തില്‍ 2 ജിബി ധാരാളം മതിയാകും . അതിനാല്‍ 2 ജിബിയില്‍ കുറവ് റാം ഉള്ള സിസ്റ്റങ്ങളില്‍ 2 ജിബി സ്വാപ്പ് എന്നു അതില്‍ കൂടിയ റാം ഉള്ള സിസ്റ്റങ്ങളില്‍ റാമിനു തുല്യമായ സ്വാപ്പ് എന്നും ഇടുകയാണ് പതിവ്.

അനില്‍@ബ്ലോഗ് // anil September 13, 2010 at 7:53 PM  

പ്രകാശം സാറിന്റെ അവസാന സംശയത്തിലെ വിവരണം കണ്ടിട്ട് ഹാര്‍ഡ് ഡിസ്ക് ഫെയിലറാവാനാണ് സാദ്ധ്യത. (ഒറ്റ ഡിസ്ക് മാത്രം വച്ചാണ് രണ്ടാമത്തെ ഇന്‍സ്റ്റലേഷന്‍ നടത്തിയതെന്ന് എന്ന് കരുതുന്നു). എം ബി ആര്‍ കറപ്റ്റായതാവാം.

ACHU September 13, 2010 at 8:08 PM  

i have installed ubuntu10.04 in my system.but when the screen resolution is adjusted to 1024x768 the mouse pointer disappears.why this is ? how can i resolve this problem ?

MURALEEDHARAN.C.R September 13, 2010 at 8:18 PM  

root ല്‍ കേറാന്‍ പറ്റുമല്ലോ(sudo su എന്ന command ഉപയോഗിച്ച്...........)

MURALEEDHARAN.C.R September 13, 2010 at 8:18 PM  

root ല്‍ കേറാന്‍ പറ്റുമല്ലോ(sudo su എന്ന command ഉപയോഗിച്ച്...........)

അനില്‍@ബ്ലോഗ് // anil September 13, 2010 at 8:27 PM  

ACHU, മാഷെ,
ഏതാണ് മദര്‍ബോഡെന്ന് പറനാവുമോ?
ചിലപ്പോള്‍ അത് ഒരു ബഗാവാന്‍ സാദ്ധ്യത ഉണ്ട്. Nvidia ഗ്രാഫിക്സ് ചിപ്പിന് ഇങ്ങനെ ഒരു പ്രോബ്ളം കണ്ടെന്നും "Metaciy" എന്ന പാക്കേജ് മിസ്സിങ്ങായതിനാല്‍ ഇപ്രകാരം പ്രശ്നം കണ്ടെന്നും അത് റീ ഇന്സ്റ്റാള്‍ ചെയ്തപ്പോള്‍ ശരിയായെന്നും നെറ്റില്‍ തപ്പിയപ്പോള്‍ കണ്ടു.

ഷാ September 13, 2010 at 8:51 PM  

1. ആദ്യം 9.10 ചെയ്തു. പിന്നീട് നെറ്റ് വഴി 10.04 ലേക്കു അപ്ഗ്രേഡ് ചെയ്തു. ഇപ്പോള്‍ ബൂട്ട് മെനുവില്‍ 9.10 ന്‍റെയും 10.04 ന്‍റെയും എന്‍ട്രി വേറെ വേറെ കാണിക്കുന്നു. പഴയതു ഇപ്പോഴും നില നില്‍ക്കുന്നുണ്ടാവുമോ...? എങ്ങനെ ഒഴിവാക്കാം..?
2. ഒരു തവണ സ്ക്രീന്‍ സേവറിനിടക്കു low grahic support എന്നു പറഞ്ഞു മെസ്സേജ് കാണിച്ചു. reinstall ചെയ്യണോ എന്നു ചോദിച്ചു. പ്രശ്നമാവുമോ..?
(ram 1 Gb, swap area 2 gb, win XP dual boot)

Suman September 13, 2010 at 9:01 PM  

എന്റെ അനുഭവത്തിൽ install side by side കൊടുത്താൽ വളരെ എളുപ്പത്തിൽ install ചെയ്യാൻ സാധിക്കും. ആവശ്യമായ free space ubuntu തനിയെ കണ്ടു പിടിച്ച് നിലവിലുള്ള OS കൾക്ക് ഒരു പോറലുമേല്പ്പിക്കാതെ install ആവും. ഇത്തരത്തിൽ ubuntu 9.10 install ചെയ്തതിന്റെ high clarity screen shot കൾക്ക് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://sites.google.com/site/sumanthadathil/home/ubuntu9.10_install.zip?attredirects=0&d=1

Unknown September 13, 2010 at 9:15 PM  

നിങ്ങള്‍ക്ക് എന്റെ പ്രസന്റേഷന്‍ ഡൌണ്‍ലോഡ് ചെയ്യാം. Ubuntu Installation അല്ലെങ്കില്‍ ഇവിടെയും ഉബുണ്ടുവിലെ ചില സോഫ്റ്റ്വെയറുകളും. ext4 ഫയല്‍സിസ്റ്റമാണ് നല്ലത്. പിന്നെ അടുത്തമാസം ഉബുണ്ടു 10.10 പുറത്തിറങ്ങുന്നു. കൂടുതല്‍ സൌകര്യപ്രദമായ ഉബുണ്ടു.

അനില്‍@ബ്ലോഗ് // anil September 13, 2010 at 9:49 PM  

ഷാ,
ബൂട്ട് മെനുവില്‍ നിന്നും രണ്ട് വേര്‍ഷനും അക്സസ് ചെയ്യാന്‍ പറ്റുന്നുണ്ടോ? ഉണ്ടെന്കില്‍ രണ്ടും നിലനില്‍ക്കുന്നുണ്ടാവും.

സ്ക്രീന്‍ സേവ‌റിനിടയില്‍ ഒരു തവണ കണ്ട മെസ്സേജ് കാര്യമാക്കെണ്ടന്നാണ് തോന്നുന്നത്. മാത്രവുമല്ല ചില്ലറ പ്രശ്നങ്ങള്‍ പുതിയ വേര്‍ഷനില്‍ നില നില്‍കുന്നുമുണ്ട്.

binudigitaleye September 13, 2010 at 9:52 PM  

more about swap area
swap

bhama September 13, 2010 at 10:30 PM  

നാലു ദിവസം സ്ഥലത്തുണ്ടായിരുന്നില്ല.ബ്ലോഗും നോക്കിയിരുന്നില്ല.
അതിനിടയില്‍ എന്തെല്ലാം പുതിയ അറിവുകള്‍.
ഒന്നോടിച്ചു നോക്കാനുള്ള സമയമേ കിട്ടിയിട്ടുള്ളു. വിശദമായി നോക്കിയതിനു ശേഷം സംശയങ്ങള്‍ ചോദിക്കാം

ഷാ September 13, 2010 at 11:51 PM  

@ അനില്‍@ബ്ലോഗ്,
പഴയ വെര്‍ഷന്‍ ആക്സസ്സ് ചെയ്യാന്‍ പറ്റുന്നില്ലായിരുന്നു. ഞാനൊന്നു കൂടി ഗൂഗിള്‍ ചെയ്തു നോക്കി. പ്രശ്നം ഇവിടെ നിന്നും പരിഹരിച്ചു. നന്ദി.

keralafarmer September 14, 2010 at 6:09 AM  

ഞാനും എന്റെ ഉബുണ്ടുവും പൂര്‍ണമായും മലയാളത്തില്‍.

prakasam September 14, 2010 at 6:35 AM  

അന്തമില്ലാത്ത സംശയങ്ങളെന്ന് കരുതരുതേ പ്രിയരേ,
1.seagate 80GB HDD 7200RPM,Azooz 8*45 MB 1 Gb ram
installation side by side ഉബുണ്ടു 9.10 ഇന്‍സ്ററാള്‍ ചെയ്തു. Root3693 GB,Home 24 GB, Swap 2632 GB എന്നാല്‍ പിന്നെ 10.04 ആയിക്കോട്ടെയെന്ന് വിചാരിച്ചു അതും manually. കൊടുത്തു root 14,home 14 , swap 2 പകുതിയായപ്പോളതാ not available adequate space തിരികെപ്പോയി പല ശ്രമങ്ങള്‍ക്കൊടുവില്‍ എങ്ങിനെയെന്ന് ചോദിക്കരുതേ, കയറി , root 12 Gb, home 16540,swap 1.2 Gb ഇതെന്തായിങ്ങനെ.
പക്ഷെ ഒരു പ്രശ്നം, നമ്മുടെ game ഉണ്ടല്ലോ yanky / trigger ആ കാറുകളെയൊന്നും ഡ്രൈവ് ചെയ്യാന്‍ പററുന്നില്ല. തുറന്നൊന്നു കാണിക്കുന്നു പോലുമില്ല
2. MBR കറപ്ററഡ് ? ഇനി അവനെ ജയിലിലടക്കുകയേ നിര്‍വ്വാഹമുള്ളോ? പാവം-- ഈ ഞാനാണതിനുത്തരവാദി .പ്രായശ്ചിത്തമായിട്ടെന്തു ചെയ്താല്‍ അവനെ തിരികെ ജീവിതത്തിലേയ്ക്കു കൊണ്ടു വരാം
3. ഈ മനോരമ തുടങ്ങിയവ വായിക്കുന്നതിന് ഫോണ്ട് ഇന്‍സ്ററാള്‍ ചെയ്യാന്‍ മങ്കട സാര്‍ പഠിപ്പിച്ചതാണ് ഒരായിരം തവണ. മറവി. അല്ലാതെന്താ? ആ ഫോണ്ടുകളൊന്നു കിട്ടിയാല്‍ തരക്കേടില്ല. പഴയകാര്യങ്ങള്‍ നോക്കിയെടുക്കാനുള്ള ക്ഷമയില്ലാതായി.
4.FSB ,RPM, ഇവ വ്യത്യാസപ്പെട്ട സിസ്ററങ്ങളിലെ ഭാഗങ്ങള്‍ മാറിവെച്ചാല്‍ actually എന്താണ് സംഭവിക്കുന്നത്?കറപ്ററഡ് ആകാതിരിക്കാന്‍ എന്തെങ്കിലും മുന്‍കരുതലുകള്‍?

keralafarmer September 14, 2010 at 6:42 AM  

@പ്രകാശം
ഓഫ് ടോപ്പിക് - ഉപകരണങ്ങള്‍ - ആഡ്-ഓണുകള്‍ - Padma ഇന്‍സ്റ്റാള്‍ ചെയ്യൂ. എല്ലാ പത്രങ്ങളും യൂണികോഡായി വായിക്കാം.

CHEMKERALA September 14, 2010 at 7:53 AM  

വീട്ടിലെ കമ്പ്യൂട്ടറില്‍ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്തു .ഇനി എനിക്ക് ബൂടിങ്ങിന്റെ ആദ്യ ഓപ്ഷന്‍ വിന്‍ഡോസ്‌ ആക്കണം . സാധിക്കുമോ ? എങ്ങനെ ?

Hari | (Maths) September 14, 2010 at 8:10 AM  

@ പ്രകാശം സാര്‍,

ഹസൈനാര്‍ സാര്‍ ഫോണ്ടുകളെപ്പറ്റി പറഞ്ഞത് ഇവിടെയുണ്ട്. മനോരമയുടെ ഫോണ്ട് ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

@ സജിത് സാര്‍,

System-Administration-StartUp-Manager എന്ന ക്രമത്തില്‍ തുറക്കുക. അവിടെയുള്ള Boot options ലെ Default Operating System എന്ന ഡ്രോപ്ഡൗണ്‍ മെനുവില്‍ നിന്നും വിന്റോസ് സെലക്ട് ചെയ്തു കൊടുക്കുക.മതി

അനില്‍@ബ്ലോഗ് // anil September 14, 2010 at 9:59 AM  

ഷാ,
പ്രശ്നപരിഹാരം കണ്ടെത്തിയതില്‍ സന്തോഷം,. ലിങ്കിനു വളരെ നന്ദി.

prakasam സര്‍,
1) ആദ്യ ശ്രമത്തില്‍ റൂട്ട് പാര്‍ട്ടീഷനു സൈസ് കുറവായിരുന്നു, അതോണ്ടാണ് വിജയിക്കാതിരുന്നത്.
2) ഹാര്‍ഡ് ഡിസ്കിന്റെ കാര്യം - ഞാന്‍ പറഞ്ഞെന്നെ ഉള്ളൂ. അതാവണം എന്നില്ല. പ്രവര്‍ത്തിക്കുന്ന ഒരു സിസ്റ്റത്തില്‍ ഈ ഹാര്‍ഡ് ഡിസ്ക് മാത്രമായി കണക്റ്റ് ചെയ്ത് ഓണ്‍ ചെയ്തു നോക്കൂ, ബൂട്ട് സമയത്ത് ബയോസില്‍ കയറി ഹാര്‍ഡ് ഡിസ്ക് വിവരങ്ങള്‍ നോക്കുക. വിവരങ്ങള്‍ ലഭ്യമാണെന്കില്‍ കുഴപ്പമില്ല, എററുകള്‍ പരിഹരിക്കാം . ഹാര്ഡ് ഡിസ്ക് ഇല്ല എന്നാണ് കാണുന്നതെന്കില്‍ പണിയാകും . :)
3) ഫോണ്ടിന്റെ വിവരങ്ങള്‍ ഹരസാര്‍ കമന്റായി ഇട്ടിട്ടുണ്ട് . ഏതൊരു ഫോണ്ടും ഇന്സ്റ്റാള്‍ ചെയ്യാന്‍ അ ഫോണ്ട് ഡൗണ്‍ലോഡ് ചെയ്ത് അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന വിന്‍ഡോയില്‍ "ഇന്സ്റ്റാള്‍ ഫോണ്ട്" എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
4) FSB യുടെയും മറ്റും വ്യത്യാസങ്ങള്‍ കൊണ്ടാവില്ല പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്. വ്യത്യസ്ഥ മദര്‍ബോഡുകളുടെ സിസ്റ്റം റിസോഴ്സസ് വ്യത്യസ്ഥമാകും . ഇന്റലേഷന്‍ സമയത്ത് ഏതു മദര്‍ബോര്‍ഡാണൊ ഉണ്ടാവുക അതിന്റെ ഹാര്‍ഡ് വെയര്‍ അനുസരിച്ചാണ് ഇസ്ന്റലേഷന്‍ നടക്കുക. അതിന്ന് ശേഷം വേറെ മദര്‍ബോഡീല്‍ കണക്റ്റ് ചെയ്താല്‍ ഓപ്പറേറ്റിങ് സിസ്റ്റം ആകെ കണ്‍ഫ്യൂഷനിലാകും . ഹാര്‍ഡ് ഡിസ്കിനു തകരാര്‍ വന്നിട്ടുണ്ടെന്കില്‍ അതിനു മറ്റ് കാരണങ്ങളാകാം , പ്രധാനമായും അതിന്റെ പ്രായം .

പ്രിയ SAJITH T,
മെനു ബാറില്‍ നിന്നും System -> Administration -> Startup manager എടുക്കുക. ഒരു വിന്‍ഡോ തുറന്നു വരും . ഡീഫോള്റ്റ് ഓപ്പറേറ്റിങ് സിസ്റ്റം വിന്‍ഡോസ് ആക്കി ക്ലോസ് ചെയ്യുക.

ജനാര്‍ദ്ദനന്‍.സി.എം September 14, 2010 at 10:34 AM  

ഉബുണ്ടുവില്‍ ഉപയോഗിക്കാന്‍ ഏറ്റവും നല്ല ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ്വെയര്‍ ഏതാണ്?

prakasam September 14, 2010 at 12:39 PM  

പ്രിയ അനില്‍ സാറേ,
നിരാശയോ നിരാശ. നന്നായി വര്‍ക്ക് ചെയ്തുകൊണ്ടിരുന്ന രണ്ട് സിസ്ററങ്ങളാണ് പണി മുടക്കിയത്. HDD detect ചെയ്തു കണ്ടില്ല ഏതായാലും ഇനി ഇങ്ങിനെ HDD മാററി വയ്ക്കുമ്പോള്‍ configurationഉം, master /slave എന്നതും കൃത്യമായി മനസ്സിലാക്കിയിട്ടേ പണി തുടങ്ങൂ. തോമസ്സ് ആല്‍വാ എഡിസണ്‍ പറഞ്ഞതുപോലെ തെററുകളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് മററുള്ളവര്‍ക്ക് പാഠമാകാന്‍ കഴിഞ്ഞതിലുള്ള കൃതാര്‍ത്ഥത മാത്രം അവകാശപ്പെടാം

അനില്‍@ബ്ലോഗ് // anil September 14, 2010 at 1:40 PM  

പ്രകാശം സാര്‍,
വേറെ ഏതെങ്കിലും ഒരു കമ്പ്യൂട്ടറില്‍ വച്ച് ഒന്ന് ചെക്ക് ചെയ്യാമോ?
ഡിറ്റ്ക്റ്റ് ഹാര്‍ഡ് ഡിസ്ക് എന്ന് ഓപ്ഷന്‍ ഉപയോഗിച്ച് ഒന്നൂടെ ശ്രമിച്ചു നോക്കൂ. അല്ലെങ്കില്‍ മാനുവലായി ഓപ്ഷന്‍സ് സെറ്റ് ചെയ്ത് നോക്കൂ. ഡിസ്കുകളെ ശരിയാക്കിയെടുക്കാന്‍ പറ്റുമോ എന്ന് ഏതെങ്കിലും ടെക്നീഷന്സിനോട് ചോദിക്കുകയും ചെയ്യാം. :)

കാര്യമായ ചര്‍ച്ച കഴിഞ്ഞതിനാല്‍ ഒരു അനുഭവം പറയാം . എന്റെ 845 ഇന്റക് മദര്‍ബോഡുള്ള കമ്പ്യൂട്ടര്‍ ഒരു ദിവസം ഡിസ്ക് എറര്‍ കാണിച്ചു. അറിയാവുന്ന പണിയെല്ലാം പയറ്റി. അവസാനം പുറത്ത് എടുത്ത് വച്ച് നടത്തിയ ഒരു ശ്രമത്തില്‍ ദിസ്ക് വീണ്ടും എടുത്തു. ഇന്സ്റ്റലേഷന്‍ കഴിഞ്ഞ് തിരികെ പെട്ടിയില്‍ വച്ച് പൂട്ടിയപ്പോള്‍ വീണ്ടും നോ‌ ഹാര്‍ഡ് ഡിസ്ക്. വേറെ ഹാര്‍ഡ് ഡിസ്ക് കൊണ്ടുവന്ന് പുറത്ത് വച്ച് ഇന്സ്റ്റാള്‍ ചെയ്തു , അകത്തെടുത്ത് വച്ചപ്പൊള്‍ അതും എടുക്കുന്നില്ല. അവസാനം കാരണം കണ്ടെത്തി എസ്.എം .പി. എസ് ആയിരുന്ന് പ്രശ്നക്കാരന്‍. ഏതോ‌ മോശം വേവ് ഫോമുകള്‍ ഡി സി ഔട്ടില്‍ വന്നതാവുമെന്ന് സമാധാനിക്കുന്നു. ഏതായാലും പുതിയ എസ് എം പി എസ് വച്ചതോടെ സംഗതി ക്ലീന്‍.
പറഞ്ഞു വന്നത് ഇന്ന കാരണം ആയിരിക്കും ഫെയിലറിനു കാരണം എന്ന് നമുക്ക് ഉറപ്പിച്ച് പറയാനാവില്ല, സംഗതി പരിശോധിച്ചാലെ പറയാന്‍ പറ്റൂ.

സഹൃദയന്‍ September 14, 2010 at 6:14 PM  

ആദ്യം ബൂട്ടു ചെയ്തു വരുന്നത് വിന്‍ഡോസാക്കാന്‍ എന്തു ചെയ്യണമെന്നാ..?
System>Administration
പിന്നെയെന്താ പറഞ്ഞത്..?
ഉബുണ്ടുവിലെ കാര്യമാണോ..?
ആ സംഗതി എന്റേതില്‍ ഇല്ലല്ലോ...
Startup Disk Creator
എന്നൊന്നും അല്ലല്ലോ ഉദ്ദേശിച്ചത്..?

സഹൃദയന്‍ September 14, 2010 at 6:36 PM  

ആരെന്കിലും ഗൂഗിള്‍ ഡെസ്ക് ടോപ്പ് പരീക്ഷിച്ചോ..?
ഉബുണ്ടൂവിലോ അല്ലെന്കില്‍ വിന്‍ഡോസിലോ..?
നല്ലതാണോ..?
അതോ ഗുലുമാലാകുമോ..?

Unknown September 14, 2010 at 9:18 PM  

thank you so much.it is very helpful.

Sreenilayam September 14, 2010 at 10:42 PM  

എളുപ്പത്തില്‍ ഇന്‍സ്റ്റലേഷന്റെ സ്റ്റെപ്പുകള്‍ അവതരിപ്പിച്ചിരിക്കുന്നു. അനില്‍കുമാര്‍ സാറിന് അഭിനന്ദനങ്ങള്‍. ഉബുണ്ടുവിലെ ട്രിക്കുകള്‍ അറിയാന്‍ കാത്തിരിക്കുന്നു.

Unknown September 14, 2010 at 11:17 PM  

I have installed Ubuntu 9.10 in my PC. But I'm not able to configure internet. How is it possible?

അനില്‍@ബ്ലോഗ് // anil September 15, 2010 at 9:37 AM  

പ്രിയ ചിക്കു,
സ്റ്റാര്‍ട്ടപ്പ് മാനേജര്‍ 10.04 സി ഡിയില്‍ ഉണ്ടോ‌ എന്ന് ഒന്നൂടെ നോക്കട്ടെ. ഇല്ലെങ്കില്‍ ഡൗണ്‍ലോഡ് ചെയ്യണ്റ്റി വരും .

പ്രിയ ലത്തീഫ്,
ഏതു ടൈപ്പ് ഇന്‍റ്റര്‍നെറ്റാണ് ഉപയോഗികുന്നത്? അതറിഞ്ഞാല്‍ പരിഹാരം കാണാം .

Sankaran mash September 15, 2010 at 2:21 PM  

വിന്‍ഡോസ് എക്സ്.പിയും സ്ക്കൂള്‍ ലിനക്സ് 3.8 ഉം ഉള്ള ഒരു സിസ്റ്റത്തില്‍ ഉബുണ്ടു ചെയ്യണം. മൂന്ന് പാര്‍ട്ടീഷനുണ്ട്. ഒരു ext3 യും രണ്ട് Fat 32 ഉം. Fat 32 ല്‍ ഒരെണ്ണത്തില്‍ എക്സ്.പി ഒ.എസ്. ആണ്. അടുത്ത ഡി ഡ്രൈവില്‍ 45 ജി.ബീ സ്ഥലമുണ്ട്. അതില്‍ വളരെ അത്യാവശ്യമുള്ള കുറേ കണ്ടന്റുണ്ട്. ഓട്ടോമാറ്റിക് ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ എവിടെ നിന്നായിരിക്കും സ്ഥലമെടുക്കുക. മറ്റ് ഒ.എസുകള്‍ക്ക് പ്രശഅനമുണ്ടാകുമോ? ഡി ഡ്രൈവിലെ കണ്ടന്റുകള്‍ നഷ്ടപ്പെടുമോ? ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ആരംഭിച്ചപ്പോഴാണ് ഈ പ്രശ്നം. പരിഹാരം നിര്‍ദ്ദേശിക്കുമല്ലോ.

ജനാര്‍ദ്ദനന്‍.സി.എം September 15, 2010 at 5:56 PM  

@ മാലോകരേ

ഉബുണ്ടുവില്‍ ഉപയോഗിക്കാന്‍ ഏറ്റവും നല്ല ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ്വെയര്‍ ഏതാണ്? ഈചോദ്യം മിനിഞ്ഞാന്ന് ചോദിച്ചതാണ്. ആരും മിണ്ടിയില്ല

848u j4C08 September 15, 2010 at 6:09 PM  

.



@ ഗീതാ സുധി ടീച്ചര്‍ ,
എനിക്ക് ഇടപെടാന്‍ വിന്‍ഡോസ്‌ ചര്‍ച്ച ഒന്നും വേണ്ടാ .
ആകാശത്തിനും ഭൂമിക്കും ഇടയിലുള്ള ( geology അത്ര വശമില്ല ) ഏതു കാര്യത്തെക്കുറിച്ചും ആധികാരികമെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ സംസാരിക്കാനുള്ള ബലം എന്റെ നാവിനുണ്ട് .
അതിനിടയില്‍ ഉബുണ്ടു ഒന്നും ഒരു വിഷയമേ അല്ല.
അല്ലെങ്കില്‍ തന്നെ ഒരു കമന്റ് എഴുതാന്‍ സര്‍വജ്ഞ പീഠം കയറണമെന്ന് ഇല്ലല്ലോ ?
"ഗീത ടീച്ചര്‍ പറഞ്ഞത് ഉജ്ജ്വലമായിരിക്കുന്നു". "ഹോംസ് സാര്‍ പറഞ്ഞതാണ് പരമമായ സത്യം" എന്നൊക്കെ അങ്ങ് തട്ടി വിട്ടാല്‍ പോരെ?
ഇനി ഇതൊന്നും പോരെങ്കില്‍ നെറ്റില്‍ നിന്നും കിട്ടുന്ന ഏതെങ്കിലും ഒരു paragraph മലയാളത്തിലാക്കി അങ്ങ് പോസ്റ്റ്‌ ചെയ്യണം .

ഞാന്‍ കുറെ ദിവസങ്ങളായി ഇടപെടാതിരുന്നത് പിതൃ തുല്യനായ ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി നാട്ടില്‍ പോയിരുന്നത് കൊണ്ടാണ് .ഇന്ന് മടങ്ങി എത്തിയതെ ഉള്ളു .

@ ഹോംസ് സാര്‍ ,
നല്ല വാക്കുകള്‍ക്കു നന്ദി .


.

848u j4C08 September 15, 2010 at 6:20 PM  

.

@ജനാര്‍ദ്ദനന്‍ സാര്‍ ,
ഫോട്ടോ എഡിറ്റിംഗ്- നു GIMP ആണ് ഏറ്റവും നല്ലതെന്ന് വിവരമുള്ളവര്‍ പറയുന്നു .





.

ANOOP September 15, 2010 at 9:12 PM  

അനില്‍ @ ബ്ലോഗ്‌

wine ഉപയോഗിച്ച് ഫോട്ടോഷോപ്പ് എങ്ങനെ പ്രവര്‍ത്തിപ്പിക്കുന്നു ?
ഇതിനു പറ്റിയ wine version എതാണ് ?
വിന്‍ഡോസ്‌ 7 - ല്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുള്ള എല്ലാ softwares -ഉം ഇങ്ങനെ പ്രവര്ത്തിപ്പിക്കാമോ ?
മറുപടിയ്ക്ക് മുന്‍കൂട്ടി നന്ദി പറയ്യുന്നു .

അനില്‍@ബ്ലോഗ് // anil September 16, 2010 at 9:55 AM  

ജനാര്‍ദ്ദനന്‍ സാര്‍,
എന്റെ അറിവിന്റെ പരിധിയില്‍ നില്‍ക്കുന്ന ചോദ്യമല്ലാഞ്ഞതിനാലാണ് ഞാന്‍ മറുപടി പറയാഞ്ഞത്. ഫോട്ടോ എഡിറ്റ് ചെയ്യാന്‍ ഞാന്‍ ഇപ്പോഴും ഫോട്ടോഷോപ്പ് സി എസു ഫോട്ടോഷോപ്പ് ലൈറ്റ് റൂമും തന്നെയാണ് ഉപയോഗിക്കുന്നത്. വൈന്‍ ഇന്സ്റ്റാള്‍ ചെയ്ത് അതിലാണ് ഇവ ഓടിക്കുന്നത്. ജിമ്പ് അതിനോട് ഒപ്പം എത്തുന്നില്ല എന്നത് വാസ്തവമാണ്. എന്നാല്‍ കുത്തക സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കില്ല എന്ന് നിര്‍ബന്ധമുള്ള ഗ്നോം ഡെസ്ക് ടൊപ്പ്കാര്‍ക്ക് ജിമ്പ് ആണ് നല്ലതെന്ന് പറയപ്പെടുന്നു.

ശങ്കരന്‍ മാഷ്,
ലഭ്യമായതില്‍ ഏറ്റവും ഒഴിവുള്ള പാര്‍ട്ടീഷനാണ് റീസൈസ് ചെയ്യപ്പെടുക .ആ നിലക്ക് 45 ജി ബി ഫ്രീ സൈസുള്ള പാര്‍ട്ടീഷന്‍ ഉപയോഗിക്കപ്പെടും. ഡാറ്റ ലൊസ് ഉണ്ടാവാന്‍ സാധാരണ ഗതിയില്‍ സാദ്ധ്യത ഇല്ല, പക്ഷെ പവര്‍ പോയാലോ മറ്റ് റീ സൈസിങിലുള്ള എറര്‍ വന്നാലോ ഡാറ്റാ ലോസ്സാവാം. ഇങ്ങനെ ഉള്ള സന്ദര്‍ഭങ്ങളില്‍ ബാക്കപ്പ് എടുത്ത ശേഷം മാത്രം റീ സൈസ് ചെയ്യുക.

അനില്‍@ബ്ലോഗ് // anil September 16, 2010 at 9:58 AM  

സ്നേഹിതന്‍,
എല്ലാ വിന്‍ഡൊസ് പ്രോഗ്രാമുകളും വൈന്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ പറ്റില്ലെന്ന് തോന്നുന്നു. പഴയ വേര്ഷന്‍ ഫോട്ടോഷോപ്പ് പറ്റും .
സെറ്റപ്പ് റൈറ്റ് ക്ലിക്ക് ചെയ്ത് ഓപ്പണ്‍ വിത് വൈന്‍ കൊടുത്താല്‍ മതി.

സഹൃദയന്‍ September 16, 2010 at 12:59 PM  

കളീയല്ല കാര്യം എന്നതിന്റെ ഇംഗ്ലീഷ് വേര്‍ഷന്‍ കിട്ടുമോ..?
ഇപ്പോഴുള്ള 9.10വേര്‍ഷനില്‍ മലയാളമാ ഉള്ളത്..
അതില്‍ ഇംഗ്ലീഷ് ഇടാനെന്താ മാര്‍ഗം..?

ഗീതാസുധി September 16, 2010 at 6:11 PM  

കളിയല്ല കാര്യത്തിന്റെ ഇംഗ്ലീഷ് വേര്‍ഷന്‍ ഇതാ ചിക്കൂ..

ഗീതാസുധി September 16, 2010 at 6:13 PM  

ഇനി തമിള്‍ വേണമാ...? ഇതാ

സഹൃദയന്‍ September 16, 2010 at 6:30 PM  

ഗീതാസുധി ടീച്ചറേ,
താന്ക്യൂ
ഇതു ഡബിള്‍ ക്ലിക്ക് ചെയ്‌‌ത് ഇന്‍സ്‌‌റ്റാള്‍ ചെയ്യാവുന്നതേയുള്ളോ..?

ഗീതാസുധി September 16, 2010 at 6:47 PM  
This comment has been removed by a blog administrator.
Unknown September 16, 2010 at 11:10 PM  

I'm using bsnl broadband connection with ADSL2 modem. Please help me to configure internet in Ubuntu 9.10

Unknown September 17, 2010 at 1:08 AM  

ഞാന്‍ bsnl nic കാര്‍ഡ്‌ ആണ് ഉപയോഗിക്കുന്നത് . ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്തു പക്ഷെ എനിയ്ക്ക് നെറ്റ് കണക്ട് ചെയ്യാന്‍ പറ്റുന്നില്ല. എന്താണ് ചെയ്യേണ്ടത്

Unknown September 17, 2010 at 1:13 AM  

ഞാന്‍ bsnl nic കാര്‍ഡ്‌ (HUAWEI Model No: EC325) ആണ് ഉപയോഗിക്കുന്നത് . ഉബുണ്ടു 10.04 ഇന്‍സ്റ്റാള്‍ ചെയ്തു. പക്ഷെ എനിയ്ക്ക് നെറ്റ് കണക്ട് ചെയ്യാന്‍ പറ്റുന്നില്ല. എന്താണ് ചെയ്യേണ്ടത്

kvk media September 17, 2010 at 9:01 AM  

ശ്രീജിത് സര്‍, താങ്കളുടെ പ്രശ്നത്തിനുള്ള പരിഹാരം ഹസൈനാര്‍ സാര്‍ നേരത്തെ വിശദീകരിച്ചിട്ടുണ്ട്.
ഇതാ ഇവിടെ http://hassainarmankada.entevidyalayam.in/

അനില്‍@ബ്ലോഗ് // anil September 17, 2010 at 9:56 AM  

പ്രിയ ലത്തീഫ്,
ഡി എസ് എല്‍ സെറ്റിങിനെപ്പറ്റി രണ്ട് പോസ്റ്റ് കുറച്ച് ദിവസം മുന്നെ എന്റെ ബ്ലോഗില്‍ ഇട്ടിട്ടുണ്ട്. അത് താങ്കളെ സഹായിക്കും എന്ന് കരുതുന്നു.
ബ്രിഡ്ജ് മോഡ്

ppoe

prakasam September 17, 2010 at 12:19 PM  

പ്രിയരേ,
ഞാന്‍ gpf annual statement download ചെയ്തപ്പോള്‍ ubuntu 10.04ല്‍ php ഫയല്‍ ആയാണ് വന്നത് .ഇത് എങ്ങിനെയാണ് തുറക്കുന്നത്. ഇതേ ഫയല്‍ explorerല്‍ തുറന്നപ്പോല്‍ അത് pdfആയി തുന്നു വരുന്നുമുണ്ട് ആരങ്കിലും ഒരു കൈ സഹായം . അര്‍ജന്റാണ്

848u j4C08 September 17, 2010 at 1:48 PM  

.




@ prakasam
.php ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാതെ open with document viewer എന്ന option എടുത്തു തുറക്കുക .
file --> save a copy
file -ന്റെ പേരിനോടൊപ്പം default ആയി വരുന്ന .php എന്നത് മാറ്റി .pdf എന്നാക്കുക .
ഡെസ്ക്ടോപ്പ് - ലോ മറ്റോ സേവ് ചെയ്യുക .
അത് pdf ഫയല്‍ ആയി സേവ് ചെയ്തുകൊള്ളും .

ഉദാഹരണമായി GPF statement എടുക്കാന്‍ click here to get statement -ല്‍ താങ്കള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ open with എന്നും save file എന്നും 2 option കാണാം .
അതില്‍ open with സെലക്ട്‌ ചെയ്തു open with document viewer എന്ന option എടുത്തു തുറക്കുക.
ബാക്കി മുകളില്‍ പറഞ്ഞത് പോലെ .



.

848u j4C08 September 17, 2010 at 1:56 PM  

.


save ചെയ്ത .php ഫയലിന്റെ എക്സ്റ്റന്‍ഷന്‍ .pdf എന്ന് മാറ്റിക്കൊടുത്താലും മതി .






.

prakasam September 17, 2010 at 8:00 PM  

പ്രിയരേ,
എന്തൊരതിശയമാണിത്? ബാബു സാറേ, പോസ്ററ് ചെയ്ത സംശയത്തിന് ഇത്ര വേഗം മറുപടി കിട്ടുമെന്നത് നേരില്‍ കണ്ടപ്പോള്‍ നെററിനോട് അലര്‍ജി കാണിക്കുന്ന എന്റെ സഹപ്രവര്‍ത്തകര്‍ക്ക് വലിയ അത്ഭുതം.സാറിന്റെ ഇടപെടലുകള്‍ കൗതുകത്തോടെ ,ആരാധനയോടെ വീക്ഷിക്കുന്ന എനിക്കിത് അപ്രതീക്ഷിതമായിരുന്നില്ലെങ്കിലും ,എന്റെ കുട്ടികള്‍ക്ക് , തികച്ചും ആശ്രയിക്കാവുന്ന ഒരത്താണി ലഭിച്ചതിലുള്ള സന്തോഷം. നന്ദി, അറിവ് പങ്കുവെയ്ക്കാന്‍ കാണിച്ച സന്മനസ്സിന്,

സഹൃദയന്‍ September 17, 2010 at 8:46 PM  

എട്ടാം ക്ലാസിലെ ഐ.ടി യുടെ മാത്രൃകാ ചോദ്യങ്ങള്‍ ലഭിക്കാന്‍ വല്ല മാര്‍ഗവും ഉണ്ടോ..?

prakasam September 17, 2010 at 10:22 PM  

പ്രിയ അനില്‍ സാര്‍,
ഇന്ന് ഒരു hardware വിദഗ്ദ്ധന്‍ വന്ന് എന്റെ ബൂട്ട് ഫെയിലിയര്‍ കാണിച്ച2 HDD യും പരിശോധിച്ചു.നോ രക്ഷ. പല കുറി നോക്കിയിട്ടും എവന്‍ അദൃശ്യന്‍.ബയോസില്‍ കയറി നോക്കി IDE HDD auto detection പരീക്ഷിച്ചു.
കണ്‍മുന്നിലിരുന്നിട്ടും നമ്മുടെ പോലീസിനെപ്പോലെ,ബയോസ് അവനെ കാണുന്നതേയില്ല. നല്ല അഭിപ്രായമുള്ള മറെറാരു സ്റേറഷന്‍ പരിധിയില്‍ വച്ചുനോക്കി. പോലീസെപ്പോഴും പോലീസ് തന്നെ, പഴയ പല്ലവിതന്നെ പാടിയത് നിരാശയോടെ കേട്ടു .പിന്നെ ഞാനൊരു കുറുക്കനായി.
40GB യല്ലേ,2005 ലെ MP ഫണ്ടല്ലേ, ഒന്നുമില്ലെങ്കിലും, ഇത്ര നാളും ഒരു പ്രശ്നവുമുണ്ടാക്കാത്തവനല്ലേ.... ഇനി കമ്പ്യൂട്ടര്‍ റൂമിന്റെ ഭിത്തിയില്‍ മനോഹരമായ ചാര്‍ട്ടുപേപ്പറിന്റെ നടുക്ക് ,ആകര്‍ഷകമായ കാപ്ഷനോടുകൂടി മററുള്ളവര്‍ക്കൊക്കെ ക്കാണാന്‍ തൂങ്ങട്ടെ.പാര്‍ട്ടിയില്‍ നിന്ന് ഗത്യന്തരമില്ലാതെ രാജിവെച്ച നമ്മുടെ M.Pയെപ്പോലെ അദ്ദേഹം സമ്മാനിച്ച HDDയും സര്‍വീസില്‍ നിന്ന് പിരിഞ്ഞിരിക്കുകയാണ് ഒരു കൈത്തെററിനെ ഓര്‍മ്മിപ്പിച്ചു കൊണ്ട്.....

Unknown September 17, 2010 at 11:07 PM  

KVK സര്‍

വളരെ നന്ദി

ഞാന്‍ ഒന്ന് പരീക്ഷിച്ചു നോക്കട്ടെ

Unknown September 17, 2010 at 11:12 PM  

അടുത്ത ഒരു സംശയം കൂടി

എന്റെ കമ്പ്യൂട്ടറില്‍ ubuntu, windows 7 എന്നീ 2 OPERATING SYSTEM INSTALL ചെയ്തിട്ടുണ്ട് .

ഉബുണ്ടു E: format ചെയ്താണ് ചെയ്തത്

ഇപ്പോള്‍ വിന്‍ഡോസ്‌ ല്‍ E: കാണിക്കുന്നില്ല

എങ്ങനെ പരിഹരിക്കാം

shemi September 17, 2010 at 11:39 PM  

ഒരു സംശയം- ലിനക്സില്‍ നിന്നുകൊണ്ട് വിന്‍ഡോസ് ഫയല്‍ എടുത്താല്‍ ലിനക്സില്‍ ഫയല്‍ മിസ്സിങ്ങ് ഉണ്ടാവുമോ? എനിക്ക് ഉബുണ്ടു വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വന്നു.

അനില്‍@ബ്ലോഗ് // anil September 18, 2010 at 9:41 AM  

പ്രകാശം സാര്‍,
എന്തുകൊണ്ടാണ് ഡിസ്കുകള്‍ ഫെയിലായതെന്ന് ഒരു അന്വേഷണം നടത്തുന്നത് നന്നായിരിക്കും . ഫോര്‍മാറ്റ് ചെയ്ത പ്രശ്നം മാത്രമാണ് കാരണം എന്ന് ഉറപ്പിക്കണ്ട. മോണിറ്ററില്‍ നിന്നും കൂടുതലായി വല്ല കരണ്ടും ഉണ്ടായതാണോ, എര്‍തിങ് ഫെയിലര്‍ ഉണ്ടോ എന്നൊക്കെ ഒന്ന് ചെക്ക് ചെയ്തിട്ട് പുതിയ ഡിസ്ക് വക്കുകയാവും നന്നാവുക.

പ്രിയ ശ്രീജിത്ത്,
ഇ ഡ്രൈവ് ഫോര്‍മാറ്റ് ചെയ്ത് Ext3ആക്കിയാല്‍ പിന്നെ വിന്‍ഡോസിന് അത് റീഡ് ചെയ്യാന്‍ പറ്റില്ലല്ലോ. അതോണ്ടാണ് ഇ കാണിക്കാത്തത്.
ഇനി ഡ്രൈവ് ലറ്ററുകള്‍ റീ അസൈന്‍ ചെയ്യുക എന്നതാണ് പോം വഴി.

റണ്‍ വിന്‍ഡോ എടുത്ത് (Win key + R ) diskmgmt.msc എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക. ഇപ്പോള്‍ ഡിസ്ക് മാനേജ്മെന്റ് വിന്‍ഡോ തുറന്ന് വരും . അതില്‍ ഡ്രൈവ് ലെറ്റര്‍ മാറ്റേണ്ട ഡ്രൈവ് സെലക്റ്റ് ചെയ്ത് റൈറ്റ് ക്ലിക്ക് ചെയ്യുക. change drive letter എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയുക, E കൊടുക്കുക, ബാക്കി ഡ്രൈവ് വല്ലതും ഉണ്ടെന്കില്‍ അതും മാറ്റാവുന്നതാണ്. സാധാരണ ഗതിയില്‍ ഈ ഡ്രൈവ് ലെറ്റര്‍ മാറ്റം പ്രശ്നങ്ങളൊന്നും ഉണ്ടാക്കില്ല.

പ്രിയ ഷെമി,
അങ്ങനെ ഒരു പ്രശ്നം ഇതുവരെ വന്നിട്ടില്ല. വൈറസുകള്‍ (എണ്ണത്തില്‍ കുറവാണെങ്കിലും ) വല്ലതും പ്രശ്നം ഉണ്ടാക്കാന്‍ സാദ്ധ്യതകള്‍ ഉണ്ട്.

Sivadasan Pombra September 19, 2010 at 1:22 PM  

I install Ubuntu 10.04 in my computer.Please tell me how to connect WLL Clarity IIA BSNL internet connection in Ubuntu 10.04.(Now my connection is in Windows XP.)

വി.കെ. നിസാര്‍ September 19, 2010 at 1:45 PM  

@Sivadasan,

1. Just download this executable.....bsnlclarity and save it to your home folder.

2. Connect your phone to the system with the usb cable.

3. Now at terminal type

$ sudo ./bsnlclarity

You will be asked for your username and password for accessing the internet enter it .....
now start surffing

Ctrl+C to stop
It's working in Ubundu

സുബിന്‍ പി റ്റി September 19, 2010 at 9:16 PM  

ഹോ എല്ലാവരും ഉബുണ്ടുവില്‍.. സന്തോഷം. ചുമ്മാ ഒരു രസത്തിനു alt+F2 അമര്‍ത്തിയ ശേഷം വരുന്ന ബോക്സില്‍ free the fish എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തു..

Mubarak September 19, 2010 at 10:23 PM  

ubuntu 9 install ചെയ്തതിനു ശേഷം അതിന്റെ front mic work ചെയ്യുന്നില്ല. എന്ത് ചെയ്യണം?

സുബിന്‍ പി റ്റി September 19, 2010 at 10:52 PM  

@Muhammed

Click on volume control icon, sound preference, navigate to input and see which one is in use..

Using a laptop? Can you give the modal information?

സുബിന്‍ പി റ്റി September 19, 2010 at 10:55 PM  

Have a look here, if any applicable..
http://ubuntuforums.org/showthread.php?t=1043568

change the given filename to /etc/modprobe.d/alsa-base.conf. Try this only if the above method doesn't work.

Unknown September 20, 2010 at 5:22 PM  

@ജനാര്‍ദ്ദനന്‍.സി.എം
GIMP വളരെ നല്ല Photo Editing Software ആണ്. PHotoshop CS5 ല്‍ പറയപ്പെടുന്ന കണ്ടന്റ് അവയര്‍ഫില്‍ ഒക്കെ GIMP ല്‍ ഉണ്ട്.
@അനില്‍@ബ്ലോഗ് നന്നായി GIMP പഠിക്കണം. അതിപ്പോള്‍ photoshop ഉം പഠിക്കാതെ ഉപയോഗിക്കാന്‍ കഴിയില്ലല്ലോ?
http://ranjithsiji.deviantart.com/ ഈ പടങ്ങള്‍ GIMP ല്‍ ഞാന്‍ ഉണ്ടാക്കിയതാണ്. I am not a Graphic Designer. ഇതും http://nibinbhaskaran.deviantart.com/ . നന്നായി വരക്കാന്‍ Inkscape ഉപയോഗിക്കാം. School കുട്ടികള്‍ നന്നായി GIMP ല്‍ വരക്കുന്നുണ്ട്.

prakasam September 20, 2010 at 6:25 PM  

കമന്റടിച്ചാല്‍ നിരാശപ്പെടേണ്ടിവരുമെന്ന് ചുമ്മാതല്ല പറയുന്നത് .പാടുപെട്ടടിച്ച കമന്റുകളെല്ലാം ലക്ഷ്യത്തിലെത്താതെ പോകുന്നത് എങ്ങിനെ സഹിക്കും .ഇനിയൊരു ചോദ്യമാകട്ടെ.ഞാന്‍ ഹെഡ്ഫോണ്‍ കുത്തിയിട്ടാല്‍ (വിന്‍ഡോസില്‍) പുറമേയുള്ളവര്‍ക്ക് ശബ്ജം കേള്‍ക്കാന്‍ കഴിയില്ല എനിക്കുമാത്രം കേള്‍ക്കുകയും ചെയ്യാം.എന്നാല്‍ ഉബുണ്ടുവില്‍ഹെഡ്ഫോണ്‍ കുത്തിയാല്‍ ഞാനുംകേള്‍ക്കും മററുള്ളവരും കേള്‍ക്കും .ഇതെന്താ പ്രായമായ ദമ്പതിമാരെപ്പോലെ. ഉബുണ്ടുവില്‍ നില്ക്കുമ്പോള്‍ ഒരു തലയണമന്ത്രം കേള്‍ക്കാന്‍ കൊതിയാവുന്നു.എന്നിട്ടുവേണം കാര്‍റെയ്സൊന്നു നടത്താന്‍,അതുകഴിഞ്ഞുവേണം ടൈപ്പിംഗ് സപീഡൊന്നു ചെക്കുചെയ്യാന്‍.

സുബിന്‍ പി റ്റി September 20, 2010 at 10:07 PM  

^^Settings for different modals will be same. Can you give some harware information? Check the above mentioned ubuntu forums link, it might work for you too..

സുബിന്‍ പി റ്റി September 20, 2010 at 10:08 PM  

I meant to say will not be same..

prakasam September 21, 2010 at 10:52 AM  

പ്രിയ സുബിന്‍,
ഞാന്‍ compaq pc, 2GB DDR2 Ram, 320GB HDD,DUAL CORE E2220 PROCESSOR NVIDIA GMA 3100 GRAPHICS , CREATIVE SPEAKER ആണുപയോഗിക്കുന്നത് റെക്കോഡ് ചെയ്യാന്‍ പററുന്നുണ്ട്. ശബ്ദത്തിന് കാര്യമായ പ്രശ്നങ്ങളൊന്നുമില്ല. പക്ഷെ നാട്ടുകാരെ കേള്‍പ്പിക്കുന്ന ഈ ശീലം മാററണമെന്നൊരാഗ്രഹം.

KOYA MOOLAD September 21, 2010 at 6:07 PM  

ഉപകാരപ്രദം.നന്ദി

prakasam September 21, 2010 at 9:52 PM  

ഒരു ചെറിയ പ്രശ്നം ഈ .swfഫയല്‍ presentation slide ല്‍ ലിങ്ക് ആയിക്കൊടുത്തു. presentationന്റെ സമയത്ത്mplayer തുറന്നു വരുകയും no data മെസ്സേജ് വരുകയും ചെയ്യുന്നു.എന്നാല്‍ open with കൊടുത്താല്‍ swfdec player ല്‍ വര്‍ക്കു ചെയ്യുന്നുമുണ്ട്. പെര്‍മിഷന്‍ കൊടുത്തു നോക്കിയിട്ടും നോ രക്ഷ. ഒരു കൈ സഹായം.

സുബിന്‍ പി റ്റി September 21, 2010 at 10:59 PM  

Prakasham, ഉബുണ്ടു 10.04 ഒന്ന് നോക്കിക്കൂടെ? കോണ്ഫിഗറേഷന്‍ ഒന്നും തന്നെ ഇല്ലാതെ എന്റെ മുന്‍ പാനലിലെ സോക്കറ്റുകള്‍ ഒക്കെ കൃത്യമായി വര്‍ക്ക് ചെയ്യുന്നുണ്ട്. 9.10 യില്‍ ഞാന്‍ 6stack-dig option ഉപയോഗിച്ചിരുന്നു. ഓട്ടോ കൊടുത്താല്‍ തന്നെ വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു. അല്ലെങ്കില്‍ ഒക്ടോബര്‍ ആദ്യ വാരം 10.10 Maverick Meerkat വരുന്നുണ്ട്.

സുബിന്‍ പി റ്റി September 21, 2010 at 11:10 PM  

Have a look here..
http://www.ubuntu.com/community/countdown

സുബിന്‍ പി റ്റി September 21, 2010 at 11:12 PM  

Prakasham,

Why don't set the second player as default one for .swf?

Unknown September 21, 2010 at 11:38 PM  

മറ്റൊരു സംശയം കൂടി

എങ്ങനെയാണ് ഉബുണ്ടു അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുന്നത്

ഞാന്‍ വിന്‍ഡോസ്‌ ഇലെ E : ഫോര്‍മാറ്റ് ചെയ്താണ് ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്തത്
എനിയ്ക്ക് പാര്ടീഷ്യന്‍ ചെയ്യാത്ത ഫ്രീ സ്പേസ്ല്‍ ഇന്‍സ്റ്റാള്‍ ചെയ്യണം എന്നുണ്ട്

എങ്ങനെയാണ് ഉബുണ്ടു അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുന്നത്

Unknown September 21, 2010 at 11:53 PM  

ഉബുണ്ടുല്‍ ഉപയോഗിക്കേണ്ട പ്രധാന ഫ്രീ സോഫ്റ്റ്‌വെയര്‍ , അവയുടെ ഉപയോഗം , ലിങ്ക് എന്നിവ ഒരു പോസ്റ്റ്‌ ആയി പ്രസിദ്ധീകരിക്കാമോ ?

ഉനൈസ് September 22, 2010 at 7:31 AM  

bsnl wll ഡയല്‍ അപ്പ്‌ മോഡം ഉബുണ്ടു കണ്ടുപിടിക്കുന്നില്ല നോകിയാ gprs കണക്ട് ചെയ്തു സെകണ്ടുകല്കുള്ളില്‍ ഡിസ്കണക്ട് ആകുന്നു wv:dial ഭലപ്രധമാണോ??

അനില്‍@ബ്ലോഗ് // anil September 22, 2010 at 10:04 AM  

പ്രകാശം സാര്‍,
ആ കമ്പ്യൂട്ടറിന്റ്റെ മോഡല്‍ നമ്പര്‍ പറയാമോ.
ചില സൗണ്ട് ഹാര്‍ഡ്വയരുകള്‍ മറ്റ് ചിലവയുമായി കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നതായി കാണുന്നു. അതായത് യഥാര്‍ത്ഥ ചിപ്പിനുള്ള ഡ്രൈവര്‍ ആയിരിക്കില്ല ഇന്‍സ്റ്റാള്‍ ആവുക. അങ്ങിനെ ഉള്ള സമയങ്ങളില്‍ സ്പീക്കര്‍, മൈക്ക് തുടങ്ങിയവയുടെ കോണ്‍ഫിഗറേഷന്‍ മാറും , പ്രത്യേകിച്ച് 5+1 ഔട്ട് പുട്ട് ഉള്ള ബോര്‍ഡുകളില്‍. സാറിന്റെ കമ്പ്യൂട്ടറില്‍ സംഭവിച്ചത് ഇതാവാനാണ് സാദ്ധ്യത.

പ്രിയ ശ്രീജിത്ത്,
ഉബുണ്ടു അള്‍ഇന്സ്റ്റാള്‍ ചെയ്യാനാന്‍ പറ്റില്ലെന്നാണ് എന്റെ അറിവ്. എന്തെന്കിലും വഴി ഉണ്ടോ എന്ന് ഒന്നൂടെ തപ്പി നോക്കാം .

പ്രായോഗികമായി ചെയ്യാവുന്ന ഒരു വഴി പറയാം. നിലവിലെ ഉബുണ്ടു ഇന്സ്റ്റലേഷന്‍ ഡിസ്ക് ഫോര്‍മാറ്റ് ചെയ്ത് പുതിയതായി മറ്റ് പാര്‍ട്ടീഷനില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഫോര്‍മാറ്റ് ചെയ്യാന്‍ വിന്‍ഡോസോ ഉബുണ്ടു ലൈവ് സിഡിയോ ഉപയോഗിക്കാം .

ബൂലോക ശിശു,
ബി എസ് എന്‍ എല്‍ wll മോഡം ഡീഫോള്‍ട്ടായി ഉബുണ്ടു എടുക്കില്ല. അതോണ്ടാണ് മോഡം കാണാത്തത് .
ബി എസ് എന്‍ എല്‍ ജി പി ആര്‍എസ് ഡിസ്കണക്റ്റഡ് എന്ന് കാണിക്കുന്നത് പാസ്സ് വേഡ് യൂസര്‍ നെയിം കോളങ്ങളില്‍ തെറ്റ് വന്നാല്‍ കാണും അല്ലെങ്കില്‍ APN എന്ന കോളത്തില്‍ "bsnlsouth" എന്ന് കിടക്കുന്നതുകൊണ്ടാവും . ബി എസ് എന്‍ എല്‍ APN ഇപ്പോള്‍ "bsnlnet" എന്ന് വ്യത്യാസപ്പെടുത്തിയിട്ടുണ്ട്.

prakasam September 22, 2010 at 12:08 PM  

ഒരു ചെറിയ പ്രശ്നം ഈ .swfഫയല്‍ presentation slide ല്‍ ലിങ്ക് ആയിക്കൊടുത്തു. presentationന്റെ സമയത്ത്mplayer തുറന്നു വരുകയും no data മെസ്സേജ് വരുകയും ചെയ്യുന്നു.എന്നാല്‍ open with കൊടുത്താല്‍ swfdec player ല്‍ വര്‍ക്കു ചെയ്യുന്നുമുണ്ട്. പെര്‍മിഷന്‍ കൊടുത്തു നോക്കിയിട്ടും നോ രക്ഷ.ഉപയോഗിക്കുന്നത് 10.04ആണ്.default ആയിട്ടുള്ളത് movie playerആണ്.ഇതൊന്നു മാററി മറെറാരു player വരുത്താനെന്താ ചെയ്യേണ്ടത്. ഉച്ച കഴിഞ്ഞത്തെ ക്ലാസ്സിനുള്ളതാ.ആരെങ്കിലും
ഒരു കൈ സഹായം.

അനില്‍@ബ്ലോഗ് // anil September 22, 2010 at 1:55 PM  

സര്‍,
ആ ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് പ്രോപ്പര്‍ട്ടീസ് എടുത്ത് ഓപ്പണ്‍ ചെയ്യാന്‍ swfdec player എന്ന് മാറ്റുക.

അല്ലെന്കില്‍ സിസ്റ്റം -> മുന്‍ഗണനകള്‍ -> മുന്‍ഗണനാ പ്രയോഗങ്ങള്‍ എടുത്ത് ഡീഫോള്ട്ട് പ്ലയര്‍ swfdec player ആകുക.

ഒന്നു പരീക്ഷിച്ചു നോക്കുമല്ലോ.

Hassainar Mankada September 22, 2010 at 3:04 PM  

Sir,

ഇംപ്രസില്‍ .swfഫയല്‍ hyperlink , interaction എന്നീ രീതിയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ വര്‍ക്ക് ചെയ്യും.അനില്‍ സാര്‍ സൂചിപ്പിച്ച പോലെ ഫയലിന്റെ പ്രോപര്‍ടീസില്‍-Openwith -swfdec player സെറ്റ് ചെയ്യണം. ഓപ്പണ്‍ ഓഫീസിന്റെ അപ്ഡേറ്റഡ് വേര്‍ഷനില്‍ ശബ്ദഫയല്‍ ഉള്‍പ്പെടുത്തുമ്പോള്‍ പ്രശ്നമുണ്ട്. താങ്കളുടെ വേര്‍ഷന്‍ ഏതാണ് ? 3.2.0-7ubuntu4.1 ആണോ ?

മറ്റൊരു ഓപ്ഷന്‍


insert-Object-Plugins-Brows ചെയ്ത്- File type (താഴെ hide ആയാലും ക്ലിക്ക് ചെയ്യുക)Shockwave Flash സെലക്ട് ചെയ്ത് ഫയല്‍ ഉള്‍പ്പെടുത്താം.

.swf ഫയലിനെ .flv ആയി കണ്‍വെര്‍ട്ട് ചെയ്തും ഉപയോഗിക്കാലോ ?

prakasam September 22, 2010 at 7:29 PM  

അനില്‍സാറേ,
എന്റെ സിസ്ററത്തിന്റെ മോഡല്‍ നമ്പര്‍ SG3740IL COMPAQ PC,E2220 DUALCORE,2048 MB RAM,320GB SATA HDD,NVIDIA GMA 3100 GRAPHICS,CREATIVE SPEAKER, പിന്നേയ് നേരത്തെത്തെ ഒരു പ്രശ്നമുണ്ടല്ലോ അതിപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല.system--->prefernces----->
preferred applications ക്രമത്തില്‍ തുറന്നപ്പോള്‍ multimedia മെനുവില്‍ രണ്ടെണ്ണമേ കണ്ടുള്ളു,rhythm box,totem movie, പിന്നെയുള്ളത് custom അവിടെ VLC media playerഎന്നടിച്ചു, restartചെയ്തു, നിവൃത്തിയില്ല.convert ചെയ്യാന്‍ അറിയില്ല.extension മാററിനോക്കി. അതുപോരാ. പിന്നെslide show --> interaction വഴിനോക്കി.നിവൃത്തിയില്ല.ict chemistryയിലെ cement.swf ഫയലുകളെയാണുള്‍പ്പെടുത്താന്‍ നോക്കിയത് gstreamer encontered general supporting library error എന്ന മെസ്സേജാണു വരുന്നത്..swfഫയലുകളില്‍ double clickചെയ്താലുമിതേ മെസ്സേജാണു വരുന്നത്. open with swefdc player കൊടുത്താല്‍ മടിയൊട്ടില്ല താനും.
മങ്കടസാറേ,ഫയലിന്റെ properties,permission, open with എന്നിവയൊക്കെ മാററിനോക്കിയതാ, മറുപടിയിലെ ബാക്കി ഭാഗം ശരിക്കുമനസ്സിലായില്ല, sorry കേട്ടോ?
സാരമില്ല, നമുക്കവനെ പിടിക്കാം. എന്താ,മുമ്പില്‍ നടക്കണേ, അല്ലെങ്കിലിപ്പോള്‍ വേണ്ട.

Hassainar Mankada September 22, 2010 at 9:17 PM  

Sir,


ഫയല്‍ പ്രോപര്‍ട്ടിയില്‍ Open with Change ചെയ്യുമ്പോള്‍ error മെസ്സേജ് (about permission) വരുന്നുണ്ടോ ? ഓപ്പണ്‍ വിത്ത് swefdc player ആയാല്‍ മാത്രമേ അത് ഇംപ്രസ്സില്‍ പ്ലെ ആവൂ..

താഴെയുള്ള പാക്കേജുകള്‍ ഇന്‍സ്റ്റാള്‍ ആയോ എന്ന് ചെക്ക് ചെയ്യു..
gnome-codec-install
gstreamer0.10-ffmpeg
gstreamer0.10-plugins-bad
gstreamer0.10-plugins-ugly
gstreamer0.10-pitfdll
gstreamer0.10-alsa
gstreamer0.10-tools
faac
sun-java6-jre
sun-java6-plugin

ഇന്‍സ്റ്റാള്‍ ആയിട്ടില്ലെങ്കില്‍ ഇന്‍സ്റ്റാള്‍ ചെയ്യു..

ഇന്‍സ്റ്റാള്‍ ആയിട്ടുണ്ടെങ്കില്‍ റീ ഇന്‍സ്റ്റാള്‍ ചെയ്യണം.

ഓപ്പണ്‍ ഓഫീസില്‍ swf ഫയലുകളെ insert-Object-Plugins
OR
insert-Object-Videos വഴി ഉള്‍പ്പെടുത്തുക. (നേരത്തെയുള്ള കമന്റ് വായിക്കാം)

Winff ഉപയോഗിച്ച് കണ്‍വെര്‍ട്ട് ചെയ്യാം..

prakasam September 22, 2010 at 10:49 PM  

മങ്കട സാര്‍,
നന്ദി, 10000000000000000000000000000000......
തവണ,insert---> object------> videosരീതി ഫലിച്ചു. swfഫയലുകള്‍ play ആയി,രണ്ടു പാഠത്തിന്റെ ഏകദേശം 60സ്ലൈഡുകളെയാണ് രക്ഷിച്ചത്,അതും മലയാളത്തിലടിച്ചത്. ഒരിയ്ക്കല്‍ക്കൂടി നന്ദി.പക്ഷെ ഒരു നിസ്സാര പ്രശ്നം കൂടി, insert കൊടുക്കുമ്പോഴേ വീഡിയോ play ആവുന്നു. slide show കൊടുത്ത് ലിങ്കില്‍ ക്ലിക്കുമ്പോള്‍ play ആയാലല്ലേ ഒരു രസമുള്ളു.ഇത് show നടത്തുമ്പോള്‍ തന്നെ auto play ആവുന്നതുകൊണ്ട് വിശദീകരണത്തിന്റെ പകിട്ടു കുറഞ്ഞു പോകുന്നതായി തോന്നുന്നു.എന്തെങ്കിലുമൊരു മാര്‍ഗ്ഗമുണ്ടായിരിക്കുമല്ലോ. പക്ഷെ ജീവന്‍ തിരിച്ചു കിട്ടി,ഇന്നു ക്ലാസ്സെടുത്തത് showയില്‍ നിന്നു exit അടിച്ച്,swf ഫയലില്‍ open with swfdec player കൊടുത്തിട്ടാണ് ഇത് വളരെ അരോചകമാണെന്നറിയാമല്ലോ. നന്ദി,

Hassainar Mankada September 23, 2010 at 10:24 AM  

Sir,
swf ഫയലിനെ hyperlink , interaction ഈ രീതിയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ക്ലിക്ക് ചെയ്താല്‍ പ്ലെ ആവുന്ന രീതിയില്‍ സെറ്റ് ചെയ്യാം. ഇനി ഒരു മാര്‍ഗം ചെയ്യൂ. നേരത്തെ ചെയ്ത പോലെ swf ഫയല്‍ ഉള്‍പ്പെടുത്തിയതിന് ശേഷം വേറെ ഒരു സ്ലൈഡില്‍ ടെക്സ്റ്റ് ടൈപ്പ് ചെയ്ത് ആ ടെക്സ്റ്റിനെ swf ഫയല്‍ ഉള്‍ക്കൊള്ളുന്ന സ്ലൈഡുമായി interaction രീതിയില്‍ ബന്ധിപ്പിക്കുക. Go to Page or Object എന്ന ഓപ്ഷന്‍ സ്വീകരിക്കാം. ഇങ്ങനെ അനേകം ടെക്സ്റ്റുകള്‍ ഒരു സ്ലൈഡില്‍ തന്നെ ഉള്‍പ്പെടുത്തി എല്ലാം സ്ലൈഡുമായും ഇന്ററാക്ട് ചെയ്യാലോ ...

സുബിന്‍ പി റ്റി September 23, 2010 at 11:09 PM  

Sorry to comment in english..
So many people ask about uninstalling ubuntu. This is easy and possible. You need a windows installation cd.
Insert the cd. Boot from it. Once the loading is over, accept eula, and choose recovery console by pressing R. Now you will get a command prompt. Give password if any. type the commands,
first : fixmbr
then :fixboot
now reboot the system. you will notice GRUB is no longer loaded, instead it directly goes to windows. Once you get windows desktop, open disk management console and format the ubuntu partition, assign a dive letter and done..

അനില്‍@ബ്ലോഗ് // anil September 24, 2010 at 3:29 PM  

സുബിന്‍ പറഞ്ഞത് ശരിയാണ്, പക്ഷെ അത് അല്പം ശ്രദ്ധിക്കണം.

1)fixmbr മാസ്റ്റര്‍ ബൂട്ട് റെക്കോഡ് തിരുത്തി xp യുടേത് മാത്രം ആക്കും.
2) മറ്റെല്ലാ എണ്ട്രികളും നഷ്ടപ്പെടും.
3) അഡ്മിനിസ്റ്റ്റേറ്റര്‍ പാസ്വേഡ് സെറ്റ് ചെയ്തിട്ടുള്ള മെഷീന്സില്‍ മാത്രമേ അത് പ്രവര്‍ത്തിക്കൂ.

പ്രദീപ് മാട്ടര September 24, 2010 at 9:12 PM  

ഈ പോസ്റ്റില്‍ നടക്കുന്ന ചര്‍ച്ചകള്‍ അതീവ താല്പര്യത്തോടെ വായിക്കുകയും നിര്‍ബന്ധബുദ്ധിയോടെ ചെയ്തു നോക്കുകയും ചെയ്യുന്നയാളാണ് ഞാന്‍. ഏകദേശം രണ്ടു വര്‍ഷം മുന്‍പ് ഇതുപോലെ ഒരു സംശയം ഉണ്ടായാല്‍ അതു കൊണ്ടു നടക്കുകയല്ലാതെ മറ്റു വഴികളൊന്നുമില്ലായിരുന്നു. ഇപ്പോള്‍ സുബിന്‍, അനില്‍, എന്റെ അടുത്ത സുഹൃത്ത് ഹസൈനാര്‍ മങ്കട ഇങ്ങനെ എത്ര പേരാണ് സജീവമായിട്ടുള്ളത് ! എന്നാല്‍ ചില ചര്‍ച്ചകള്‍ കാണുമ്പോള്‍ എന്തോ എനിക്ക് ഒരു വല്ലായ്‌മ തോന്നുന്നു. ലിനക്സ് അധിഷ്ഠിത ഓപറേറ്റിങ് സിസ്റ്റത്തിനെ കുറിച്ചും അതിലെ സോഫ്റ്റ്‌വേറുകളെക്കുറിച്ചും പറയുന്ന അതേ ശ്വാസത്തില്‍ ജിമ്പ് 2.6, പഴയ ഫോട്ടോഷോപ്പിനെക്കാള്‍ മോശമാണെന്നും അതിനാല്‍ ജിമ്പിനു പകരം ഇത്തരം സോഫ്റ്റ്‌വേറുകള്‍ വൈന്‍ (അതുകണ്ടുപിടിച്ചവര്‍ മുടിഞ്ഞു പോകട്ടെ !) ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നതാണ് ആശാസ്യമെന്ന് ധ്വനിപ്പിക്കുകയും ചെയ്യുന്നത് ശരിയാണോ ? തുടര്‍ന്ന് വന്ന പോസ്റ്റുകളുടെ പൊതു സ്വഭാവം കൂടി ഒന്നു പരിശോധിക്കുക, എവിടെ തുടങ്ങി, എവിടെ എത്തി എന്നു മനസ്സിലാകാന്‍. തീര്‍ച്ചയായും അത് കടുത്ത നിരാശയുണ്ടാക്കുന്നുണ്ട്. ഏറ്റവും ബഹുമാനത്തോടെ തന്നെ ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ, എനിക്കു കൃത്യമായി അറിയില്ല എന്ന രീതിയിലുള്ള ആ മറുപടി വേണമായിരുന്നോ ?

സഹൃദയന്‍ September 24, 2010 at 11:29 PM  

.

അറിയില്ലെങ്കില്‍ അറിയില്ല എന്നു തന്നെയല്ലേ പറയേണ്ടത് പ്രദീപ് സാര്‍ ?

പിന്നെ ഓരോരുത്തരും അവരവരുടെ അഭിപ്രായങ്ങള്‍ സൂചിപ്പിക്കുന്നു. അതു ശരിയാണോ തെറ്റാണോ എന്നത് വ്യക്തിപരമാണ്. ഒരാള്‍ക്ക് ശരി എന്നു തോന്നുന്നത് മറ്റൊരാളിനു തെറ്റെന്നു തോന്നാം.. തികച്ചും സ്വാഭാവികം .

ബ്ലോഗ് ഔദ്യോഗികമായി പോസ്റ്റില്‍ പറയുന്നവയല്ലല്ലോ സാറു സൂചിപ്പിച്ചവയൊന്നും...

(നിരാശയുണ്ടാകാനുള്ള കാരണങ്ങള്‍ വ്യക്തമല്ലാത്തതു കൊണ്ട് അതില്‍ ഇടപെടുന്നില്ല)

കുറെ നാളായി ഇതു ശ്രദ്ധിക്കുന്നു എന്നു പറഞ്ഞു. പക്ഷെ ഈ പേരിലു കാര്യമായ കമന്റൊന്നും കണ്ടിട്ടില്ല..ഈ തരം വിഷയങ്ങളില്‍ ഒന്നു കാര്യമായി ഇടപെടരുതോ..?

(താല്‍പര്യത്തോടെ വായിക്കുകയും വിമാര്‍ശിക്കാനും കുറ്റം കണ്ടു പിടിച്ചു പറയാനും (മാത്രം) കമന്റിടുകയും ചെയ്യുന്നതിലെ വൈരുദ്ധ്യം കൊണ്ട് ഇടപെട്ടതാ...)
.

പ്രദീപ് മാട്ടര September 25, 2010 at 8:15 AM  

അറിയില്ലെങ്കില്‍ അറിയില്ല എന്നു പറഞ്ഞുകൊണ്ട് കൃത്യമായി അറിയാത്ത കാര്യം എഴുതുകയല്ല വേണ്ടത്, അത് എഴുതാതിരിക്കുകയാണ്. വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതിലേക്കാള്‍ എത്രയോ മഹത്തരമാണ് ഇത്തവണ എന്റെ പേര് പബ്ലിഷ് ചെയ്യേണ്ടതില്ല എന്ന് തീരുമാനിക്കുന്നത്.
ബ്ലോഗ് ഔദ്യോഗികമായി പറയുന്ന ഒരു കൂട്ടം കാര്യങ്ങളും, കമന്റു ചെയ്യുന്നവര്‍ എഴുതുന്ന അനൗദ്യോഗിക കാര്യങ്ങളും എന്ന തരം തിരിവ് ഉണ്ടോ ? എല്ലാ കാര്യങ്ങളും അനൗദ്യോഗികം തന്നെയാണ്. സോഷ്യല്‍ കമ്മിറ്റ്മെന്റാണ് ഇത്തരത്തിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളുടേയും പിന്നില്‍. ആ കമ്മിറ്റ്മെന്റില്‍ ആവേശം കൊണ്ട് വെള്ളം ചേര്‍ന്നു പോകരുത് എന്നു മാത്രം. അതുകൊണ്ടുതന്നെ ബ്ലോഗിന്റെ പബ്ലിഷര്‍ക്കുള്ള അത്രയും ഉത്തരവാദിത്വം കമന്റ് ചെയ്യുന്നവര്‍ക്കും ഉണ്ട്. (ഇത്തരം ഓപന്‍ ബ്ലോഗുകള്‍ക്കു പ്രത്യേകിച്ചും)

ഗ്നു ലിനക്സും മറ്റും സ്വതന്ത്ര സോഫ്റ്റ്‌വേറുകളും ഉപയോഗസാധ്യതയ്ക്കൊപ്പം തന്നെ ഒരു പ്രത്യയശാസ്ത്രവും മുന്നോട്ടുവെക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഗ്നു ലിനക്സ് ഇന്റസ്റ്റലേഷനും പ്രവര്‍ത്തനവും അതിലുള്‍ക്കൊള്ളിച്ചിരിക്കുന്ന സോഫ്റ്റ്‌വേറുകളുടെ ഉപയോഗവും ചര്‍ച്ച ചെയ്യുന്ന ഒരു പോസ്റ്റില്‍, അവയ്ക്കു പകരമായി ഫോട്ടോഷോപ് പോലുള്ള സോഫ്റ്റ്‌വേറുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് നിരാശാജനകം തന്നെയാണ്, വേദനിപ്പിക്കുന്നതും.

ഇടപെടലുകള്‍ ഈ പോസ്റ്റിലൂടെ മാത്രമെ ആകാവൂ എന്നില്ലല്ലോ. എന്നെപ്പറ്റിയും എന്റെ സത്കൃത്യങ്ങളെക്കുറിച്ചും (!) അധികം എഴുതുന്നില്ല. അവനവന്‍ കടമ്പ കടക്കുന്നതാണല്ലോ ഏറ്റവും കടുപ്പം. ഇനി, കുറ്റം കണ്ടു പിടിക്കുക എന്ന് ചിക്കു സാര്‍ പറയുന്നത് എന്താണ് ? (എന്തൊരു പൈങ്കിളി ഡയലോഗ് !) എന്താണ് കുറ്റമായിട്ടുള്ളത് ? ഇവിടെ ഒന്നും കുറ്റകരമായി സംഭവിക്കുന്നില്ലല്ലോ. കുറച്ചുപേര്‍ മാത്രം എന്നതില്‍ നിന്നും ഒരു സമൂഹം എന്നതിലേക്ക് ലിനക്സ് കമ്മ്യൂണിറ്റി വളര്‍ന്നു കഴിഞ്ഞു എന്നല്ലേ ഈ പോസ്റ്റുകള്‍ സൂചിപ്പിക്കുന്നത് ? ഇത് തീര്‍ച്ചയായും സന്തോഷകരമല്ലേ ? ഇക്കാര്യത്തില്‍ ഈ ബ്ലോഗിനുള്ള പങ്ക് നിഷേധിക്കുന്നുമില്ല.

ഒരു കുറിപ്പു കൂടി - എന്നെപ്പോലുള്ള കുറെപ്പേര്‍ ബ്ലോഗിലെ നിത്യ സന്ദര്‍ശകരല്ല. ഓരോ കമന്റും വായിക്കുകയും മറുപടി തയ്യാറാക്കുകയും വേണം എന്നു കരുതുന്നുമില്ല. അതുകൊണ്ടു ഒരു വിഷയവും അതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളും ഒന്നിച്ചാണ് വായിക്കാറ്. എന്റെ ആവശ്യത്തിനനുസരിച്ചുള്ള വായനയാണ് ഇത്. ഇങ്ങനെ വായിക്കുമ്പോള്‍ മറുപടി പറയേണ്ട വിഷയങ്ങള്‍ ഇല്ലാതായിക്കഴിഞ്ഞിരിക്കും, അതല്ലെങ്കില്‍ ഉള്ളവ കൊക്കിലൊതുങ്ങാത്തവയായിരിക്കും.

Unknown September 25, 2010 at 10:24 AM  

ചിക്കൂ...

പ്രദീപ് മാട്ടറ ഉദ്ദേശിച്ചത് എന്താണെന്ന് താങ്കള്‍ക്ക് മനസ്സിലായില്ല എന്നാണ് തോന്നുന്നത്. ഗ്നുലിനക്സ് കൈകാര്യം ചെയ്യുന്നു എന്ന ഒരൊറ്റ കാരണം കൊണ്ടാണ് ഞങ്ങളെ പോലുള്ളവര്‍ ഈ ബ്ലോഗ് ഇടക്കിടെ വായിക്കാന്‍ സമയം കണ്ടെത്തുന്നത്, സപ്പോര്‍ട്ട് ചെയ്യുന്നത്. എന്നും വായിക്കേണ്ട വിഷയമുണ്ടാകുമ്പോള്‍ മാത്രം എന്നും വായിക്കും. ഉബുണ്ടുവിനെ പരിചയപ്പെടുത്തുന്ന ഒരു പോസ്റ്റ് അവസാനം ചെന്നെത്തിയത് എവിടെയാണ് ?വിന്‍ഡോസ് അപ്ലിക്കേഷന്റെ ചര്‍ച്ചയിലല്ലേ ? വിന്‍ഡോസ് ചര്‍ച്ച ചെയ്യപ്പെടുന്നതില്ല, ലിനക്സ് ശരിക്ക് പഠിക്കാതെ, തനിക്കറിയാത്ത് കൊണ്ട് ലിനക്സില്‍ അത് സാധിക്കില്ല ( ബാബുജേക്കബ്ബ് പറയുന്ന പോലെ )എന്ന് പോസ്റ്റ് എഴുതിയ ആള്‍ തന്നെ സൂചിപ്പിച്ചതിനെയാണ് വേദനിപ്പിക്കുന്നു എന്ന് മാട്ടറ പറഞ്ഞത്. ഫ്രീസോഫ്റ്റ്‌വെയറിനെ സ്നേഹിക്കുന്ന ഏതൊരാള്‍ക്കും തോന്നുന്ന വേദന ഇവിടെ അദ്ദേഹം പങ്കുവെച്ചുവെന്ന് മാത്രം. ഈ ബ്ലോഗിനെ അത് പങ്കു വെക്കാന്‍ പറ്റിയ വേദിയായി അദ്ദേഹം കണ്ടത് തന്നെ ബ്ലോഗിന്റെ വിജയമാണ്..ഒരു മുതലാളി വില്പനക്കായി തയ്യാറാക്കുന്ന ഒരു ഉല്പന്നവും വെറും സോഷ്യല്‍ കമ്മിറ്റ്മെന്റ് എന്ന നിലയില്‍ തയ്യാറാക്കി (സമൂഹത്തിന് വേണ്ടി തന്റെ അറിവും സമയവും) നല്കുന്ന ഉല്പന്നവും തമ്മില്‍ തീര്‍ച്ചയായും ചില വ്യത്യാസങ്ങളുണ്ടാകും. ആ വില കൂടി ഉള്‍പ്പെടുത്തിയിട്ട് വേണം ഏതാണ് മികച്ച് നില്‍ക്കുന്നതെന്ന് തീര്‍പ്പ് കല്പിക്കാന്‍.. ഈ സോഷ്യല്‍ കമ്മിറ്റ്മെന്റ് തന്നെയാണ് പ്രൊപ്പൈറ്ററി സോഫ്റ്റ്‌വെയറിനെ കവച്ച് വെക്കുന്ന സ്വതന്ത്രസോഫ്റ്റ്‌വെയറുകള്‍ ഇവിടെ ഉണ്ടാവുന്നത്. വീമര്‍ശനങ്ങളെ ഇങ്ങനെ പേടിക്കാതെ, എല്ലാം ബ്ലോഗിന് വേണ്ടിയല്ലേ ?

അനില്‍@ബ്ലോഗ് // anil September 25, 2010 at 11:07 AM  

പ്രിയ പ്രദീപ് മാട്ടര,
താങ്കളൂടെ കമന്റിലെ വികാരം ഉള്‍ക്കൊള്ളുന്നു. പക്ഷെ ഇന്നതെ പാടുള്ളൂ എന്ന നിര്‍ബന്ധബുദ്ധിയില്‍ മാത്രം ലിനക്സില്‍ എത്തിപ്പെട്ടയാളല്ല ഞാനെന്നത് താങ്കളും മനസ്സിലാക്കണം . സാധാരണക്കാരന് ഉപയോഗിക്കാന്‍ പറ്റുന്നവണ്ണം പുതിയ ലിനക്സ് ഡിസ്ട്രിബ്യൂഷന്‍സ് യൂസര്‍ ഫ്രണ്ട്ലി ആയതുകൊണ്ട് മാത്രമാണ് ഇന്ന ഞാന്‍ പൂര്‍ണ്ണമായും ലിനക്സിലേക്ക് മാറിയത്. ജിമ്പ് എന്ന ടൂള്‍ ഫെഡോറ 2 മുതല്‍ ഞാന്‍ ഉപയോഗിക്കുന്നതാണ്, പക്ഷെ ഫോട്ടോ എഡിറ്റ് ചെയ്യാന്‍ ഇപ്പോഴും ഫോട്ടോഷോപ്പ് തന്നെ ഉപയോഗിക്കുന്നു എന്ന് മാത്രം . ഈ രണ്ട് ടൂളുകള്‍ മാത്രമെ എനിക്ക് അറിയൂ, അതോണ്ടാണ് എന്റെ അറിവിന്റെ പരിധിയില്‍ നില്‍ക്കുന്നതല്ലെന്ന മുന്‍കൂര്‍ ജാമ്യത്തോടെ മറുപടി പാഞ്ഞത്.

പക്ഷെ എന്റെ പരിധിയില്‍ നില്‍ക്കുന്ന കാര്യമല്ലെന്ന ഒറ്റ പ്രയോഗത്തില്‍ തൂങ്ങി ജിമ്പ് എന്താണെന്നറിയാതെ അതിനെപ്പറ്റി അഭിപ്രായം പറഞ്ഞു എന്ന രീതിയില്‍ പ്രതികരിക്കുന്നത് ശരിയല്ല.

പേരു പബ്ലിഷ് ചെയ്തു കാണാന്‍ വേണ്ടിയാണ് കമന്റിട്ടതെന്ന പരാമര്‍ശത്തെയും മോശമായിത്തന്നെ കാണുന്നു. എന്റെ പേരില്‍ പബ്ലിഷ് ചെയത ഒരു പോസ്റ്റ് ആയതോണ്ട് മാത്രമാണ് ഞാന്‍ മറുപടി പറയാന്‍ ശ്രമിച്ചത്.

ലിന്ക്സ് പോസ്റ്റുകളില്‍ ലിന്ക്സ് മാത്രം ചര്‍ച്ച ചെയുകയാണ് നല്ലത് എന്ന വിമര്‍ശനം ഉള്‍ക്കൊള്ളുന്നു.

പ്രദീപ് മാട്ടര September 25, 2010 at 11:31 AM  

@പേരു പബ്ലിഷ് ചെയ്തു കാണാന്‍ വേണ്ടിയാണ് കമന്റിട്ടതെന്ന പരാമര്‍ശത്തെയും മോശമായിത്തന്നെ കാണുന്നു. എന്റെ പേരില്‍ പബ്ലിഷ് ചെയത ഒരു പോസ്റ്റ് ആയതോണ്ട് മാത്രമാണ് ഞാന്‍ മറുപടി പറയാന്‍ ശ്രമിച്ചത്.

ക്ഷമിക്കൂ, ഈ അര്‍ത്ഥമല്ല ഞാന്‍ ഉദ്ദേശിച്ചത്. മിസ്‌ലീഡിങ്ങായൊരു മറുപടി താങ്കളുടെ പേരില്‍ പബ്ലിഷ് ചെയ്യേണ്ടതുണ്ടോ എന്നാണ്. തീര്‍ച്ചയായും താങ്കളുടെ ഇന്റഗ്രിറ്റിയെ കുറച്ചു കാണുന്നില്ല.

സഹൃദയന്‍ September 25, 2010 at 6:20 PM  

.

സോറി..
പ്രത്യയ ശാസ്‌ത്രവും ആദര്‍ശവും ഒന്നും എന്റെ വിഷയമല്ല...
ആവശ്യം എന്താണൊ.., അതിന് അനുയോജ്യം എന്താണൊ അതുപയോഗിക്കുക..(ദുര്‍ വ്യാഖ്യാനം ചെയ്യരുത്...)

നമ്മുടെ ആവശ്യത്തിനു യോജിച്ചവ തെരഞ്ഞെടുത്ത് ഉപയോഗിക്കുക എന്ന പ്രായോഗിക ബുദ്ധി മാത്രമാണ് എന്റേത്..അതിനാലാവണം ഫ്രീ പറഞ്ഞതു പോലെ പ്രദീപ് സാര്‍ ഉദ്ദേശിച്ച അര്‍ത്ഥം എനിക്കു മനസിലായതുമില്ല..സാരമില്ല പോട്ടെ...

.

പ്രദീപ് മാട്ടര September 26, 2010 at 8:13 AM  

കഴിഞ്ഞ വര്‍ഷം പത്താം ക്ലാസിലെ പരീക്ഷക്കായി ഒരു സ്കൂളില്‍ ഇന്‍വിജിലേറ്ററായി പോയിരുന്നു. സ്കൂള്‍ ലിനക്സ് 3.2വാണ് ഓപറേറ്റിങ് സിസ്റ്റം. അവിടെവെച്ച് പരീക്ഷ എഴുതിയ ഒരു കുട്ടിയെ കൂടുതല്‍ പരിചയപ്പെടുകയുണ്ടായി. അവന് കമ്പ്യൂട്ടര്‍ നന്നായി ഉപയോഗിക്കാനാറിയാം. ഒരു പക്ഷേ, ഭാവിയുടെ വാഗ്ദാനമായേക്കാവുന്ന ഒരാള്‍. അന്ന് അവനെന്നോടു ഒരു കാര്യം ചോദിച്ചു.
അരുണ്‍: മാഷേ, ഈ പരീക്ഷ വിന്‍ഡോസില്‍ നടത്തിയാല്‍ പോരെ ?
ഞാന്‍: പക്ഷേ, നിങ്ങള്‍ പഠിച്ചത് ലിനക്സ് ഒപറേറ്റിങ്ങ് സിസ്റ്റമല്ലേ ? പിന്നെങ്ങനാ പരീക്ഷക്ക് മാത്രമായി വിന്‍ഡോസ് ഉപയോഗിക്കുന്നത്?
അരുണ്‍: അതല്ല, പഠിക്കാനും വിന്‍ഡോസ് തന്നെ പോരെ ?
ഞാന്‍: ഇതിനെന്താ കുഴപ്പം ?
അരുണ്‍: എല്ലാവരുടേയും വീട്ടില്‍ വിന്‍ഡോസ് ആണ്. പിന്നെ, ഇത് കാണാന്‍ ഒരു സുഖവുമില്ല.
പിന്നീട് മറ്റു പലതിന്റേയും കൂട്ടത്തില്‍, ഞങ്ങള്‍ ഫ്രീ സോഫ്റ്റ്‌വേര്‍ എന്ന ആശയത്തേക്കുറിച്ചും റിച്ചാര്‍ഡ് സ്റ്റാള്‍മാനെക്കുറിച്ചും (സ്റ്റാള്‍മാന്റെ ജീവചരിത്രം ഫ്രീ സോഫ്റ്റ്‌വേറിന്റെ ചരിത്രമാണ് എന്നു പ്രത്യേകിച്ചും) സംസാരിച്ചു. വിന്‍ഡോസ് എന്ന കുത്തക സോഫ്റ്റ്‌വേര്‍ അമേരിക്കയിലും യൂറോപ്പിലും വ്യക്തിപരമായ ഉപയോഗ ലൈസന്‍സിന് നിര്‍ബന്ധം പിടിക്കുമ്പോള്‍ ഇന്ത്യയെപ്പോലുള്ള ജനങ്ങള്‍ കൂടുതലുള്ള രാജ്യങ്ങളില്‍ അത് നിര്‍ബന്ധിക്കാത്തതും പറഞ്ഞു. മൈക്രോസോഫ്റ്റിന് യൂറോപ്പിലുള്ള ആകെ വ്യക്തിഗത ഉപയോക്താക്കളുടെ അത്രയെങ്കിലും ഉപയോഗ സാധ്യത മൂന്നാം രാജ്യങ്ങളിലെ ഗവണ്മെന്റ് മേഖലയിലുണ്ടെന്നും, ഗവണ്മെന്റിനെ അതിനു നിര്‍ബന്ധിക്കുന്നതിനുള്ള എളുപ്പ വഴി അതിനു കീഴിലുള്ള ജനങ്ങളെ തങ്ങളുടെ സോഫ്റ്റ്‌വേര്‍ ശീലിപ്പിക്കുകയാണ് എന്നും പറഞ്ഞു. (ജനാധിപത്യമാകുമ്പോള്‍ യഥാ പ്രജാ, തഥാ രാജ എന്നാണല്ലോ.)
നോക്കുക, ഇത് ഒരു അരുണിന്റെ മാത്രം പ്രശ്നമല്ല. എല്ലാവരും ഉപയോഗിക്കുന്ന വിന്‍ഡോസില്‍ നിന്നു മാറി, സ്കൂളുകളില്‍ ലിനക്സ് അധിഷ്ഠിത ഓപറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നത് എന്തിന് എന്ന് നമ്മുടെ കുട്ടികള്‍ക്ക് അറിയില്ല. കുറെ അധ്യാപകര്‍ക്കും അറിയില്ല എന്നു കരുതാമോ ? സ്കൂളിലെ എല്ലാ സിസ്റ്റത്തിലും വിന്‍ഡോസ്-ലിനക്സ് ഡുവല്‍ ബൂട്ടിങ്ങ് ആക്കണം എന്ന് നിര്‍ബന്ധം പിടിച്ച ഒരു എസ് ഐ ടി സിയെ എനിക്കറിയാം. നമുക്കറിയാം എന്ന് പറയുന്നതായിരിക്കും ശരി. (ഇത് കമ്മത്തിന്റെ നമ്മള്‍ അല്ല, നിങ്ങളും ഞാനുമടങ്ങുന്ന അധ്യാപക സമൂഹം തന്നെ). ഒരു പക്ഷേ, അതിലൊരാള്‍ ഞാന്‍ തന്നെ എന്ന് ആത്മ വിചാരണ ചെയ്യേണ്ടതായും വരും ! സ്കൂളുകളില്‍ വിതരണം ചെയ്ത ലാപ്റ്റോപ് കിട്ടിയ പാടെ ലിനക്സ് കളഞ്ഞ് വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്ത മാഷുമ്മാരെയും നമുക്കറിയാം.

പ്രദീപ് മാട്ടര September 26, 2010 at 8:14 AM  

കുട്ടികളുപയോഗിക്കുന്ന അതേ സിസ്റ്റത്തില്‍, ആ കുട്ടി കാണ്‍കേ, ഉച്ച ഭക്ഷണ സമയത്തോ മറ്റു ഫ്രീ പിരീഡുകളിലോ അധ്യാപകര്‍ മൈക്രോസോഫ്റ്റ് വേഡ് ഉപയോഗിക്കുന്നത് കാണുമ്പോള്‍ അരുണിന് ഇതുപോലുള്ള സംശയങ്ങള്‍ ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളു. സോഫ്റ്റ്‌വേറിന്റെ കാഴ്ചപ്പൊലിമയാണ് നമ്മുടെ ഉപയോഗത്തിന്റെ ന്യായീകരണം എന്നു വരുന്നത് കുട്ടികളെ സംബന്ധിച്ച് ശരിയാണ്. പക്ഷേ അദ്ധ്യാപകനെ സംബന്ധിച്ച് അത് ഒരന്യായീകരണമേയല്ല. ഇനി ഉപയോഗ സാധ്യത, അത് ഉപയോഗിച്ചറിയാതെ എങ്ങനെ തീരുമാനിക്കാനാകും ? കുട്ടികള്‍ക്ക് ഇക്കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുന്നതിന് ദയവായി താഴെ പറയുന്ന ലേഖനങ്ങള്‍ വായിക്കുക.
http://swatantryam.blogspot.com/2009_02_01_archive.html
http://groups.google.co.in/group/smc-discuss/msg/a53b43802a091046
http://www.gnu.org/philosophy/schools.ml.html

പ്രദീപ് മാട്ടര September 26, 2010 at 8:14 AM  

നമ്മുടെ സ്കൂള്‍ ലിനക്സ് ഇനിയും മെച്ചപ്പെടുത്തുന്നതിന് അനേകം സാധ്യതകളുണ്ട്. നമുക്ക് കൂട്ടായി ചെയ്യാവുന്ന ഒരു പ്രവര്‍ത്തനം പറയാം. കാല്‍ഷ്യം (പഴയത്) എന്ന സോഫ്റ്റ്‌വേര്‍. ഈ സോഫ്റ്റ്‌വേറിലുള്ള കുപ്പിപ്പടങ്ങള്‍ നിരന്തരം വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നുണ്ട്. എന്തുകൊണ്ട് നമുക്ക് ഈ കുപ്പികള്‍ മാറ്റിക്കൂടാ ? മൂലകങ്ങളുടെ ചിത്രങ്ങള്‍ (ചങ്ങലകളില്ലാത്തത്) കണ്ടുപിടിച്ച് ജിമ്പുപയോഗിച്ച് ആവശ്യമായ രീതിയില്‍ മാറ്റം വരുത്തി സോഫ്റ്റ്‌വേറില്‍ ഉള്‍പ്പെടുത്തി റീപായ്ക്ക് ചെയ്ത് എടുക്കാനാകും. ഒന്നു രണ്ടെണ്ണം ഞാന്‍ ചെയ്തു നോക്കിയിട്ടുണ്ട്. കൂടുതല്‍ ചെയ്യുന്നതിനുള്ള ഭൗതിക ശാസ്ത്ര ജ്ഞാനം എനിക്കില്ല. ഉദാഹരണത്തിന് ക്ലോറിന്‍ വാതകത്തിന്റെ കൃത്യമായ നിറം എന്താണ് ? മഞ്ഞ മുതല്‍ പച്ച വരെയുള്ള പല ചിത്രങ്ങള്‍ നെറ്റിലുണ്ട്. ഇതിലേതാണ് ശരി ? ഞാന്‍ ക്ലോറിന്‍ കണ്ടിട്ടില്ല. ഫിസിക്കല്‍ സയന്‍സ് വിഷയമായി എടുത്തിട്ടുള്ള അധ്യാപകരുടെ സഹായം പ്രതീക്ഷിക്കുന്നു. (ഇത്തരത്തിലുള്ള ഒരു കൂട്ടായ്മ നമുക്ക് ഉണ്ടാക്കിയെടുക്കാന്‍ കഴിയുകയാണെങ്കില്‍ അറ്റാച്ച്മെന്റില്ലായ്മ ഒഴിവാക്കാനാകും എന്ന ശുഭ പ്രതീക്ഷയും എനിക്കുണ്ട്.

Hassainar Mankada September 26, 2010 at 9:56 AM  

പ്രദീപ് സാര്‍,

ഇപ്പോഴെങ്കിലും ഷെല്‍ പൊട്ടിച്ച് പുറത്ത് കടന്നല്ലോ ? ഈ കമന്റുകള്‍ മെയിന്‍ പേജില്‍ പബ്ലിഷ് ചെയ്യൂ.. സമാനമായ പോസ്റ്റാണ് അവിടെയും..

848u j4C08 September 26, 2010 at 11:54 AM  

.


പ്രദീപ്‌ മാട്ടറ വേറെ ഏതെങ്കിലും രൂപത്തില്‍ ഈ ബ്ലോഗില്‍ ഉണ്ടായിരുന്നോ ?
പരിചയമുള്ള ഒരു ഭാഷാ ശൈലി .



.

ഗീതാസുധി September 26, 2010 at 5:55 PM  

"ഫിസിക്കല്‍ സയന്‍സ് വിഷയമായി എടുത്തിട്ടുള്ള അധ്യാപകരുടെ സഹായം പ്രതീക്ഷിക്കുന്നു. (ഇത്തരത്തിലുള്ള ഒരു കൂട്ടായ്മ നമുക്ക് ഉണ്ടാക്കിയെടുക്കാന്‍ കഴിയുകയാണെങ്കില്‍ അറ്റാച്ച്മെന്റില്ലായ്മ ഒഴിവാക്കാനാകും എന്ന ശുഭ പ്രതീക്ഷയും എനിക്കുണ്ട്."
‍ഞാന്‍ റെഡി!

prakasam September 26, 2010 at 6:26 PM  

സര്‍ക്കാര്‍ സംവിധാനം തന്നെ കുത്തകസോഫ്ററ് വേറുകള്‍
പ്രോത്സാഹിപ്പിക്കുന്ന നടപടികളുമായി വന്നാലോ? കഴിഞ്ഞ വര്‍ഷം ഒരു പ്രധാന(spark) പരിപാടിക്കായി ഒപേര/
വിന്‍ഡോസ് ലോഡഡ്ലാപ് കൊണ്ടുവരണമെന്നാവശ്യപ്പെട്ട
MT മാരുണ്ട്.മിക്കവകുപ്പുകളിലും ഇപ്പോഴുമുപയോഗിക്കുന്നത് വിന്‍ഡോസ് തന്നെയല്ലേ.ഫോട്ടോഷോപ്പ് പഠിപ്പിക്കാനുള്ള ബദ്ധപ്പാടിലാണ് സാങ്കേതികവിദ്യാഭ്യാസവകുപ്പിനു കീഴിലെ ഫാഷന്‍ ഡിസൈനിംഗ് ഇന്‍സ്ററിററ്യൂട്ടുകള്‍.അതിനായി ഭീമമായ തുക ചെലവിട്ട് വിന്‍ഡോസ് (ലൈസന്‍സോഡുകൂടി) നല്കാനിരിക്കുകയാണ് അവര്‍.ബില്ലെടുക്കാനും,ഫോമുകള്‍ തയ്യാറാക്കാനുമെല്ലാം വേഡിനെ ആശ്രയിക്കുന്നു.അങ്ങിനെ വരുമ്പോള്‍ അതിനെന്തെങ്കിലും മികവുണ്ടെന്നാരെങ്കിലുംപറഞ്ഞാല്‍ കുററം പറയാനാവുമോ?.ഒരു തലമുറയുടെ മുഴുവന്‍ത്യാഗത്തിന്റെ ഫലമാണ് ഈ സ്വാതന്ത്ര്യമെന്നും അത് പരിപാലിക്കണമെന്നും പറയുന്നവരെ പുച്ഛത്തോടെ നോക്കുന്ന മുഖങ്ങള്‍ നമ്മുടെചുററിലുമില്ലേ.കഷ്ടപ്പെട്ടു നേടുന്ന സ്വാശ്രയത്വമാണ് നമ്മുടെ ഭാവിക്കു നല്ലതെന്ന് പറയുന്നവരെ അപരിഷ്കൃതരെന്ന് മുദ്ര കുത്തുന്ന സമൂഹത്തിന്റെ ഭാഗം തന്നെയാണ് അദ്ധ്യാപകര്‍.അപ്പോള്‍ സമൂഹത്തെ നയിക്കുന്നവരില്‍ തന്നെ free software വേണമെന്നും അത് സ്വാശ്രയത്വത്തിന് നല്ലതാണെന്നുമുള്ള ചിന്ത ഉണ്ടാകട്ടെയെന്നും പ്രത്യാശിക്കാം

Edavanakadan September 26, 2010 at 7:00 PM  

പ്രദീപ് സാര്‍
Excellent.
I appreciate the flow of deep rooted emotions targeted for a sincere social upliftment.
Congrats.
മേയ്ക്കപ്പില്ലാത്ത, സ്വന്തം മൈലേജിനുവേണ്ടിയല്ലാത്ത
ശ്രമങ്ങള്‍ തന്നെയാണ് എപ്പോഴും അഭിനന്ദിക്കപ്പെടേണ്ടത്
ജയദേവന്‍
എറണാകുളം

ഹോംസ് September 26, 2010 at 9:16 PM  

പ്രകാശം സാര്‍ സൂചിപ്പിച്ച സ്പാര്‍ക്ക് പ്രശ്നം ദാണ്ടേ, ഇവിടെ കിടപ്പുണ്ട്.

848u j4C08 September 26, 2010 at 9:49 PM  

.



@ പ്രദീപ്‌ മാട്ടര ,
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ Vs പ്രൊപ്രൈറ്ററി സോഫ്‌റ്റ് വെയര്‍

ഒരുപാടു തവണ ഇതേ ബ്ലോഗില്‍ ചര്‍വ്വിത ചര്‍വ്വണം നടത്തിയ വിഷയമാണിത് . ഇതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാകുമെന്ന് തോന്നുന്നില്ല .
ചിക്കുവിന്റെ അഭിപ്രായത്തോട് ആരൊക്കെ വിയോജിച്ചാലും എനിക്ക് യോജിപ്പാണുള്ളത് .
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് ,എല്ലാവരും അതുതന്നെ ഉപയോഗിക്കണം എന്ന പിടിവാശി എന്തിന് ?
പ്രൊപ്രൈറ്ററി സോഫ്‌റ്റ് വെയര്‍ ആരെങ്കിലും വിലകൊടുത്തു വാങ്ങി അത് ഉപയോഗിച്ചാല്‍ നിങ്ങളുടെ പോക്കറ്റിന്റെ കനം കുറയില്ലല്ലോ ?
ഇനി മോഷ്ടിച്ചാണ് ഉപയോഗിക്കുന്നതെങ്കില്‍ , അതിനും നിങ്ങള്ക്ക് എന്ത് ചേതം ?
അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ അവര്‍ തയ്യാറാണ് .
പ്രൊപ്രൈറ്ററി സോഫ്‌റ്റ് വെയര്‍ ഉപയോഗിക്കുന്നവര്‍ , എല്ലാവരും അതുതന്നെ ഉപയോഗിക്കണം എന്ന് വാശി പിടിക്കുന്നില്ലല്ലോ .
ആ മാന്യത നിങ്ങളും കാണിക്കണം .
ഞാന്‍ ചെയ്യുന്നത് പോലെ എല്ലാവരും ചെയ്യണം , ഞാന്‍ ചിന്തിക്കുന്നത് പോലെ എല്ലാവരും ചിന്തിക്കണം എന്ന് വരുമ്പോള്‍ അവിടെ അസഹിഷ്ണുത മുളപൊട്ടുന്നു .
അത് തീവ്രവാദം മുതല്‍ കൈവെട്ടു വരെ ചെന്നെത്തുകയും ചെയ്യുന്നു .
സര്‍ക്കാര്‍ ശമ്പളം പറ്റുന്നു എന്നതുകൊണ്ട്‌ ,സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചാരണം എന്ന സര്‍ക്കാര്‍ നയം നടപ്പില്‍ വരുത്താനുള്ള ബാധ്യത ഓരോ അധ്യാപകനും ഉണ്ടെങ്കിലും അവന്റെ സ്വകാര്യ ജീവിതത്തില്‍ പ്രൊപ്രൈറ്ററി സോഫ്‌റ്റ് വെയര്‍ ഉപയോഗിക്കുന്നത് ചോദ്യം ചെയ്യുന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ മേലുള്ള കടന്നു കയറ്റമാണ് .
അങ്ങനെ ചെയ്യാതിരിക്കാനുള്ള മാന്യത നിങ്ങള്‍ക്കില്ലെങ്കില്‍ , നിങ്ങളുടെ വിദ്യാഭ്യാസം കൊണ്ട് നിങ്ങള്ക്ക് എന്ത് പ്രയോജനം കിട്ടി ?
ഞാന്‍ പ്രൊപ്രൈറ്ററി സോഫ്‌റ്റ് വെയര്‍ പ്രചാരകനല്ല . സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാറുമുണ്ട് .
ഇവിടെ ഞാന്‍ എതിര്‍ക്കുന്നത് മറ്റുള്ളവന്റെ ചിന്താ സ്വാതന്ത്ര്യത്തിന്റെ മേല്‍ കുതിര കയറാനുള്ള സ്വാതന്ത്ര്യമാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിങ്ങള്‍ക്കൊക്കെ നല്‍കിയിരിക്കുന്നത് എന്ന മിഥ്യാ ധാരണയെ ആണ് .


.

848u j4C08 September 26, 2010 at 9:53 PM  

.



@ പ്രദീപ്‌ മാട്ടര ,
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ Vs പ്രൊപ്രൈറ്ററി സോഫ്‌റ്റ് വെയര്‍

ഒരുപാടു തവണ ഇതേ ബ്ലോഗില്‍ ചര്‍വ്വിത ചര്‍വ്വണം നടത്തിയ വിഷയമാണിത് . ഇതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാകുമെന്ന് തോന്നുന്നില്ല .
ചിക്കുവിന്റെ അഭിപ്രായത്തോട് ആരൊക്കെ വിയോജിച്ചാലും എനിക്ക് യോജിപ്പാണുള്ളത് .
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് ,എല്ലാവരും അതുതന്നെ ഉപയോഗിക്കണം എന്ന പിടിവാശി എന്തിന് ?
പ്രൊപ്രൈറ്ററി സോഫ്‌റ്റ് വെയര്‍ ആരെങ്കിലും വിലകൊടുത്തു വാങ്ങി അത് ഉപയോഗിച്ചാല്‍ നിങ്ങളുടെ പോക്കറ്റിന്റെ കനം കുറയില്ലല്ലോ ?
ഇനി മോഷ്ടിച്ചാണ് ഉപയോഗിക്കുന്നതെങ്കില്‍ , അതിനും നിങ്ങള്ക്ക് എന്ത് ചേതം ?
അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ അവര്‍ തയ്യാറാണ് .
പ്രൊപ്രൈറ്ററി സോഫ്‌റ്റ് വെയര്‍ ഉപയോഗിക്കുന്നവര്‍ , എല്ലാവരും അതുതന്നെ ഉപയോഗിക്കണം എന്ന് വാശി പിടിക്കുന്നില്ലല്ലോ .
ആ മാന്യത നിങ്ങളും കാണിക്കണം .
ഞാന്‍ ചെയ്യുന്നത് പോലെ എല്ലാവരും ചെയ്യണം , ഞാന്‍ ചിന്തിക്കുന്നത് പോലെ എല്ലാവരും ചിന്തിക്കണം എന്ന് വരുമ്പോള്‍ അവിടെ അസഹിഷ്ണുത മുളപൊട്ടുന്നു .
അത് തീവ്രവാദം മുതല്‍ കൈവെട്ടു വരെ ചെന്നെത്തുകയും ചെയ്യുന്നു .

848u j4C08 September 26, 2010 at 9:53 PM  

സര്‍ക്കാര്‍ ശമ്പളം പറ്റുന്നു എന്നതുകൊണ്ട്‌ ,സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചാരണം എന്ന സര്‍ക്കാര്‍ നയം നടപ്പില്‍ വരുത്താനുള്ള ബാധ്യത ഓരോ അധ്യാപകനും ഉണ്ടെങ്കിലും അവന്റെ സ്വകാര്യ ജീവിതത്തില്‍ പ്രൊപ്രൈറ്ററി സോഫ്‌റ്റ് വെയര്‍ ഉപയോഗിക്കുന്നത് ചോദ്യം ചെയ്യുന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ മേലുള്ള കടന്നു കയറ്റമാണ് .
അങ്ങനെ ചെയ്യാതിരിക്കാനുള്ള മാന്യത നിങ്ങള്‍ക്കില്ലെങ്കില്‍ , നിങ്ങളുടെ വിദ്യാഭ്യാസം കൊണ്ട് നിങ്ങള്ക്ക് എന്ത് പ്രയോജനം കിട്ടി ?
ഞാന്‍ പ്രൊപ്രൈറ്ററി സോഫ്‌റ്റ് വെയര്‍ പ്രചാരകനല്ല . സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാറുമുണ്ട് .
ഇവിടെ ഞാന്‍ എതിര്‍ക്കുന്നത് മറ്റുള്ളവന്റെ ചിന്താ സ്വാതന്ത്ര്യത്തിന്റെ മേല്‍ കുതിര കയറാനുള്ള സ്വാതന്ത്ര്യമാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിങ്ങള്‍ക്കൊക്കെ നല്‍കിയിരിക്കുന്നത് എന്ന മിഥ്യാ ധാരണയെ ആണ് .


.

ഗീതാസുധി September 26, 2010 at 10:03 PM  

"സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് ,എല്ലാവരും അതുതന്നെ ഉപയോഗിക്കണം എന്ന പിടിവാശി എന്തിന് ?"
സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ചവര്‍ക്ക്, അത് തന്റെ സഹജീവികള്‍ക്കും ലഭിക്കണമെന്നാഗ്രഹമുണ്ടാവുക സ്വാഭാവികമല്ലേ
ബാബുമാഷേ...!

സഹൃദയന്‍ September 26, 2010 at 10:10 PM  

************************

(മുകളില്‍ ബാബു സാറും പ്രദീപ് മാട്ടറ സാറും സൂചിപ്പിച്ചിട്ടുള്ള എന്റെ കമന്റ് ഇതാണ്.. ഒരു പ്രത്യേക സാഹചര്യത്തില്‍ അതു ഡെലീറ്റു ചെയ്യേണ്ടതായി വന്നു..

അസൗകര്യം നേരിട്ടതില്‍ ക്ഷമിക്കുക)

***************************

സ്വാതന്ത്യം എന്നത് എല്ലാവര്‍ക്കും ഉള്ളതാണ്.
സ്വതന്ത്ര സോഫ്‌റ്റ് വെയറിനെ സ്‌നേഹിക്കുന്നവര്‍ക്ക് അതു നല്ലതാണ് എന്നു പറയാനുള്ള സ്വാതന്ത്യം ഉള്ളതു പോലെ പ്രൊപ്രൈറ്ററി സോഫ്‌റ്റ് വെയര്‍ ഇഷ്‌ടപ്പെടുന്നവര്‍ക്ക് അതു നല്ലതാണ് എന്നു പറയാനുള്ള സ്വാതന്ത്യവുമുണ്ട്.

ഇല്ലേ പ്രദീപ് സാര്‍ ?

(ഇനിയൊരു പൈങ്കിളി ഡയലോഗ് )

ബ്രാക്കറ്റിട്ടുള്ള ആ ശൈലി കണ്ടപ്പോഴേ എനിക്ക് ആളീന്റെ പഴയ പേരു ഓര്‍മ്മ വന്നിരുന്നു.. ബാബു ജേക്കബ് സാറിനും മനസിലായി...(ഹിഹി )

848u j4C08 September 26, 2010 at 11:26 PM  

.



@ഗീത സുധി ടീച്ചര്‍ ,
11910 രൂപാ അടിസ്ഥാന ശമ്പളവും അതിന്റെ D . A യും വര്‍ഷാവര്‍ഷം 2000 രൂപാ SITC remuneration -ഉം വാങ്ങിയിട്ട് അതില്‍ ഒരു വിഹിതം സഹജീവികള്‍ക്ക് പ്രയോജനം ചെയ്യുന്ന എന്തിനെങ്കിലും ഉപയോഗിക്കാന്‍ ടീച്ചറിന് തോന്നിയില്ല .
എന്നാല്‍ നിങ്ങള്‍ നികൃഷ്ട ജീവി എന്ന് വിളിക്കുന്ന ബില്‍ ഗേറ്റ്സ് തന്റെ വരുമാനത്തിന്റെ 60 % charity പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നു , ( തര്‍ക്കത്തിന് വേണ്ടി പറയുന്നതല്ല സത്യമാണ് . ) അത് ആളുകളില്‍ നിന്നും പിടിച്ചു പറിച്ചതല്ലേ എന്ന് നിങ്ങള്‍ സ്വാതന്ത്ര്യക്കാര്‍ ചോദിച്ചേക്കാം . ഇവിടെയും ഇല്ലേ ഒന്നാംതരം പിടിച്ചു പറിക്കാര്‍ . അവരില്‍ എത്ര കള്ളന്മാര്‍ക്ക് അതിനു മനസ്സുണ്ടാകും .
നമുക്ക് ഒറ്റ വിചാരമേ ഉള്ളു . ഞാനും ഭാര്യയും പിന്നെ സ്വര്‍ണക്കടയും .
അത്രയ്ക്കുള്ള മാനസിക പക്വതയെ നമുക്കുള്ളൂ .
പിന്നെ പ്രസംഗിക്കുമ്പോള്‍ നമ്മള്‍ സഹജീവി സ്നേഹം എന്നൊക്കെ മുറവിളികൂട്ടും .
അതിനു പ്രത്യേകിച്ച് tax കൊടുക്കേണ്ടല്ലോ .
അതുകൊണ്ട് എനിക്ക് ഒരു അഭ്യര്‍ഥനയെ ഉള്ളു . നിങ്ങള്‍ നിങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചു കൊള്ളുക . സഹജീവികളുടെ കാര്യം അവര്‍ക്ക് വിട്ടുകൊടുക്കുക .
ഇത്രയും പറഞ്ഞതുകൊണ്ട് പിണങ്ങരുത് .
എനിക്ക് maths blog -ല്‍ നിന്നും കിട്ടിയ ഒരുപാടു friends -ല്‍ ഒരാളാണ് ടീച്ചറും .
പറയാനുള്ളത് മനസ്സ് തുറന്നു പറയുക .
സൗഹൃദം എന്നും നിലനില്‍ക്കട്ടെ .




.

ഗീതാസുധി September 27, 2010 at 6:20 AM  

"11910 രൂപാ അടിസ്ഥാന ശമ്പളവും അതിന്റെ D.A യും വര്‍ഷാവര്‍ഷം 2000 രൂപാ SITC remuneration -ഉം വാങ്ങിയിട്ട് അതില്‍ ഒരു വിഹിതം സഹജീവികള്‍ക്ക് പ്രയോജനം ചെയ്യുന്ന എന്തിനെങ്കിലും ഉപയോഗിക്കാന്‍ ടീച്ചറിന് തോന്നിയില്ല ."
ബാബുസാറിന്റെ ഊഹം പകുതി ശരിയാണ്. എന്റെ സഹജീവി സ്നേഹം അക്കമിട്ടുനിരത്താന്‍ 'വലതുകൈ കൊടുക്കുന്നത് ഇടതുകൈപോലും അറിയരുതെന്ന'ആപ്തവാക്യവും മാന്യത(?)യും അനുവദിക്കുന്നില്ലെന്നുപറയുന്നതുപോലും ഏറിപ്പോകുമോയെന്ന് ഞാന്‍ ഭയക്കുന്നു.
"ബില്‍ ഗേറ്റ്സ് തന്റെ വരുമാനത്തിന്റെ 60 % charity പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നു "
ഈ 'കായംകുളം ഗേറ്റ്സുണ്ണി'യുടെ ഒരു പ്രതിമ എത്രയും വേഗം അനാച്ഛാദനം ചെയ്ത് ലോക ഹീറോയായി പ്രഖ്യാപിക്കണം!!
"പറയാനുള്ളത് മനസ്സ് തുറന്നു പറയുക .
സൗഹൃദം എന്നും നിലനില്‍ക്കട്ടെ ."
ആകട്ടെ!

848u j4C08 September 27, 2010 at 6:28 AM  

.


very good
ഇതേ മാന്യത പ്രൊപ്രൈറ്ററി സോഫ്‌റ്റ് വെയര്‍ ഉപയോഗിക്കുന്നവരോടും കാണിക്കണം എന്നെ ഞാനും പറയുന്നുള്ളൂ.



.

Unknown September 27, 2010 at 7:43 AM  

Babu

മാന്യതയെക്കുറിച്ച് വാചാലനാകുന്ന ബാബൂ.. താങ്കള്‍ അധ്യാപകസമൂഹത്തോട് ആദ്യം മാന്യത കാണിക്കൂ..
ഇനി മോഷ്ടിച്ചാണ് ഉപയോഗിക്കുന്നതെങ്കില്‍ , അതിനും നിങ്ങള്ക്ക് എന്ത് ചേതം ?
അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ അവര്‍ തയ്യാറാണ് .

ഒരധ്യാപകനായതിനാല്‍ മാത്സ് ബ്ലോഗില്‍ 'ബഹുമാനിതനായ' ബാബൂ.. ഇങ്ങനെ മോഷണത്തിനും സപ്പോര്‍ട്ട് നല്കുന്നതില്‍ എന്ത് മാന്യത. പണ്ട് ഹോംസ് അധ്യാപകസമൂഹത്തെ മുഴുവന്‍ ചീത്ത വിളിച്ചത് ഇങ്ങനെയുള്ളവര്‍ നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നത് കൊണ്ടാണ്..
പ്രദീപ് സൂചിപ്പിച്ച അധ്യാപകന്‍ തീര്‍ച്ചയായും താങ്കള്‍ തന്നെയാണ്.ആ കമന്റ് വായിച്ചപ്പോള്‍ താങ്കള്‍ക്ക് കുറ്റബോധം തോന്നി. അതില്‍ നിന്നുണ്ടായ ജല്പനങ്ങളാണിത്. അധ്യാപകന്‍ സമൂഹത്തിന് മാതൃകയാവേണ്ട ആളല്ലേ ? താങ്കള്‍ എന്ത് മാതൃകയാണ് താങ്കളെ വായിക്കുന്ന കുട്ടികള്‍ക്ക് നല്കു്ന്നത്. തന്റെ തെറ്റുകള്‍ ന്യായീകരിക്കുന്നതിലോ ? ബില്‍ഗേറ്റ്സിനെ ഇങ്ങനെ വെള്ള പൂശുന്നത് അദ്ദേഹത്തിന്റെ സജന്യം അനുഭവിക്കുന്നത് കൊണ്ട് തന്നെയാണ്. വാദത്തിന് വേണ്ടി താങ്കള്‍ നിരത്തുന്ന ഓരോന്നും താങ്കളെ സ്വയം പരിഹാസ്യനാക്കുകയാണ്. സ്വകാര്യ ജീവിതവും അധ്യാപന ജീവിതവും രണ്ടായി കണ്ടോളൂ..( പുതിയ അധ്യാപകന്‍) വൈകൃതങ്ങള്‍ നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് പകരുന്നതെന്തിന് ? അവ നമ്മില്‍ തന്നെ ഒതുങ്ങുന്നതല്ലേ നല്ലത്.
ഇനിയെങ്കിലും അധ്യാപകന്‍ എന്ന പരിപാവനമായ ഷര്‍ട്ട് ധരിച്ചു കൊണ്ട് അധ്യാപക സമൂഹത്തെ കൊഞ്ഞനം കുത്തരുത്. ഈ ബ്ലോഗില്‍ കുട്ടികളും കയറി ഇറങ്ങുന്നുണ്ട്.

മാത്യു

പ്രദീപ് മാട്ടര September 27, 2010 at 8:13 AM  

സ്വതന്ത്ര സോഫ്റ്റ്‌വേര്‍ ഉപയോഗിക്കുന്ന അത്രയും സ്വാതന്ത്ര്യം കുത്തക സോഫ്റ്റ്‌വേര്‍ ഉപയോഗിക്കുന്നതിലും ഉണ്ട്. തീര്‍ച്ചയായും ഉണ്ട്. പക്ഷേ, എന്റെ സ്വാതന്ത്ര്യം അടുത്തയാളിന്റെ മൂക്കിന്‍ ചുവട്ടില്‍ അവസാനിക്കുക കൂടി ചെയ്യുന്നു. എങ്ങനെയെന്ന് താഴെ വിശദീകരിക്കാം. അതിനുമുന്‍പ് ഒരു കാര്യം: നേരെത്തെയുള്ള എന്റെ കമന്റ് വ്യക്തിപരമായ സോഫ്റ്റ്‌വേര്‍ ഉപയോഗത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. (താങ്കള്‍ അതു വായിച്ചതേയില്ല എന്നു തോന്നുന്നു!)
1.കേരള വിദ്യാഭ്യാസ വകുപ്പ് സ്കൂളുകളില്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് ഐടി@സ്കൂള്‍ തയ്യാറാക്കിയിരിക്കുന്ന ഗ്നൂലിനക്സ് ഓപറേറ്റിങ്ങ് സിസ്റ്റമാണ്. അതുകൊണ്ട് സ്കൂളുകളില്‍ കുട്ടികള്‍ കാണ്‍കയോ അല്ലാതെയോ ലാബിലും, ലാപ്പിലും, (ഓഫീസിലടക്കം) വിന്‍ഡോസ് ഉപയോഗിക്കുന്നത് അധാര്‍മ്മികമാണ്.
2.കുട്ടികളെ പഠിപ്പിക്കേണ്ടത് ഗ്നൂലിനക്സും അതില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വേറുകളുമാണ്. അധ്യാപകന്‍/അധ്യാപിക വീട്ടില്‍ നിന്നോ ലാബില്‍ നിന്നോ തയ്യാറായി വരേണ്ടതും അതു തന്നെ. റിസോഴ്സുകള്‍ തയ്യാറാക്കേണ്ടതും അതില്‍ തന്നെ. ആത്മാര്‍ത്ഥതയുള്ള അധ്യാപകന്റെ വീട്ടില്‍ കമ്പ്യൂട്ടറുണ്ടെങ്കില്‍ അതില്‍ ഗ്നൂലിനക്സ് ഉണ്ടായിരിക്കും എന്ന് പറയുന്നത് അതുകൊണ്ടാണ്. ബാബു ജേക്കബ് സാര്‍ സ്വതന്ത്ര സോഫ്റ്റ്‌വേര്‍ ഉപയോഗിക്കുന്നു എന്നു പറഞ്ഞ സാഹചര്യം ഇതു തന്നെയാണല്ലോ. അത്രയുമേ ഞാനും പറഞ്ഞുള്ളു.
3.ഇത് ചര്‍വ്വിത ചര്‍വ്വണമാണ്. തീര്‍ച്ചയായും ആണ്. ഒരു പക്ഷേ, പലയിടങ്ങളിലായി സാറിനേക്കാള്‍ ഞാനിത് ചവച്ചു കാണും. എന്നെ ഇത് മടുപ്പിക്കുന്നേയില്ല. കാരണം ഒരു വരി കൂടുതല്‍ പറഞ്ഞാല്‍ പുതിയതായി ഒരാള്‍ കൂടി അതു വായിക്കാതിരിക്കില്ല. ഇക്കാര്യത്തില്‍ നാം വിശ്വാസം പ്രചരിപ്പിക്കുന്ന ഈമാക്സിന്റെ പള്ളിയിലെ തനി സെമിറ്റിക്കുകാരാകണം.
4.ബില്‍ഗേറ്റ്സ് 60% ദാനം ചെയ്യുന്നു. ദാനം സ്ഥാപനവല്‍ക്കരിക്കുക കൂടി ചെയ്യുന്നു എന്ന് എന്തേ വിട്ടു കളഞ്ഞത് ? ഈ ദാനം അണ പൈ നഷ്ടപ്പെടാതെ കച്ചവടത്തില്‍ തിരിച്ചു കിട്ടുന്നുണ്ട്. മലപ്പുറത്തെ ഒരു സ്വതന്ത്ര സോഫ്റ്റ്‌വേര്‍ വിശ്വാസി (ഞാനല്ല.) സ്വന്തം പോക്കറ്റില്‍ നിന്നു പണമെടുത്തു ലിനക്സ് ഡിവിഡി തയ്യാറാക്കി കൊടുക്കുന്നതും ഇതും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ട്.
5.മോഷ്ടിച്ചുപയോഗിക്കുന്നതില്‍ എനിക്ക് എന്തു ചേതം ? അയല്‍വക്കത്ത് ഒരു കാര്‍ മറിഞ്ഞുപോയി, ബാബു ജേക്കബ് സാര്‍ എന്തു ചെയ്യും ? കാറില്‍ ഞാനില്ലല്ലോ എന്നു കരുതിയിരുന്നാല്‍ മതിയോ ? അനേകം ആളുകള്‍ മോഷ്ടിച്ചുപയോഗിക്കുന്നതിന്റെ സാമൂഹ്യ പ്രത്യാഘാതം അതേ കമന്റില്‍ പറഞ്ഞിരുന്നതാണ്. ജനാധിപത്യ ഗവണ്മെന്റുകളെ അത് എങ്ങനെ സ്വാധീനിക്കുമെന്നും.
6.സര്‍ക്കാര്‍ ശമ്പളം പറ്റുന്നു എന്നതുകൊണ്ട്‌ ,സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചാരണം എന്ന സര്‍ക്കാര്‍ നയം നടപ്പില്‍ വരുത്താനുള്ള ബാധ്യത ഓരോ അധ്യാപകനും ഉണ്ടെങ്കിലും അവന്റെ സ്വകാര്യ ജീവിതത്തില്‍ പ്രൊപ്രൈറ്ററി സോഫ്‌റ്റ് വെയര്‍ ഉപയോഗിക്കുന്നത് ചോദ്യം ചെയ്യുന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ മേലുള്ള കടന്നു കയറ്റമാണ് .
അങ്ങനെ ചെയ്യാതിരിക്കാനുള്ള മാന്യത നിങ്ങള്‍ക്കില്ലെങ്കില്‍ , നിങ്ങളുടെ വിദ്യാഭ്യാസം കൊണ്ട് നിങ്ങള്ക്ക് എന്ത് പ്രയോജനം കിട്ടി ?ഇവിടെ ഞാന്‍ എതിര്‍ക്കുന്നത് മറ്റുള്ളവന്റെ ചിന്താ സ്വാതന്ത്ര്യത്തിന്റെ മേല്‍ കുതിര കയറാനുള്ള സ്വാതന്ത്ര്യമാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിങ്ങള്‍ക്കൊക്കെ നല്‍കിയിരിക്കുന്നത് എന്ന മിഥ്യാ ധാരണയെ ആണ്. --- ഇത് ബാബു സാറിന്റെ വരികളാണ്. അസഹിഷ്ണുതയെക്കുറിച്ച് ഞാനിനി എന്തു പറയാന്‍ !

848u j4C08 September 27, 2010 at 8:40 AM  

@ മാന്യനായ മാത്യു മാഷേ ,
ആരെങ്കിലും ഒരു കമന്റ് അയച്ചാല്‍ സശ്രദ്ധം അത് വായിച്ചു നോക്കിയിട്ടേ മറുപടി എഴുതാവൂ .
കമന്റ് മനസ്സിലായില്ലെങ്കില്‍ , അറിയാവുന്ന ആരെക്കൊണ്ടെങ്കിലും വായിപ്പിച്ചു അതിന്റെ അര്‍ത്ഥം മനസ്സിലാക്കിയെടുക്കണം .
അല്ലെങ്കില്‍ ഇങ്ങനെയുള്ള അബദ്ധങ്ങള്‍ ഇനിയും പറ്റിയെന്നിരിക്കും .
ഞാന്‍ എന്താണ് പറഞ്ഞത് എന്ന് ഒന്ന് കൂടി വ്യക്തമാക്കാം .(എന്റെ മുന്‍ കമന്റില്‍ നിന്നും)

ഞാന്‍ പ്രൊപ്രൈറ്ററി സോഫ്‌റ്റ് വെയര്‍ പ്രചാരകനല്ല . സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാറുമുണ്ട് .
ഇവിടെ ഞാന്‍ എതിര്‍ക്കുന്നത് മറ്റുള്ളവന്റെ ചിന്താ സ്വാതന്ത്ര്യത്തിന്റെ മേല്‍ കുതിര കയറാനുള്ള സ്വാതന്ത്ര്യമാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിങ്ങള്‍ക്കൊക്കെ നല്‍കിയിരിക്കുന്നത് എന്ന മിഥ്യാ ധാരണയെ ആണ് .


നിങ്ങള്‍ പറയുന്നതോ
"ഞാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നത് കൊണ്ട് എല്ലാവരും അത് ഉപയോഗിക്കണം . ഇല്ലെങ്കില്‍ അവരെയൊക്കെ ഞാന്‍ അമാന്യന്മാരായി കരുതും .
അവരെയൊന്നും ഞാന്‍ അധ്യാപകരായി കരുതില്ല ."


കഷ്ടം മാത്യു സാറേ ,
നിങ്ങളെ ഞാന്‍ അധ്യാപകനായി തന്നെ കണ്ടുകൊണ്ടു ഒന്ന് ചോദിക്കട്ടെ .
നിങ്ങളെ എങ്ങനെ മറ്റുള്ളവര്‍ സഹിക്കുന്നു ?
ആരെങ്കിലും എതിര്‍ത്ത് പറഞ്ഞാല്‍ ഉടനെ അവരെ കവല ചട്ടമ്പി സ്റ്റൈലില്‍ നേരിടുക തന്നെയാണോ സ്ഥിരം പരിപാടി ?
ഇതാണോ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ലക്‌ഷ്യം വെക്കുന്നത് ?
തല്‍ക്കാലം എന്റെ മാന്യത എന്റെ വിദ്യാര്‍ഥികള്‍ തീരുമാനിക്കട്ടെ .
മാത്യു സാറിന്റെ വിലപ്പെട്ട സമയം അതിനു വേണ്ടി കളയേണ്ട കാര്യം ഇല്ല .
നിങ്ങള്‍ തോര്‍ത്ത് നനച്ചു അയയില്‍ ഇട്ടിട്ടു കുളിച്ചു വൃത്തിയായവനാണ് ഞാന്‍ എന്ന് മറ്റുള്ളവരെ ബോധിപ്പിക്കാതിരുന്നാല്‍ മതി .
നിങ്ങളുടെ മനസ്സാക്ഷി പോലും അത് വിശ്വസിക്കില്ല
ഞാന്‍ തീരെയുമില്ല .
കാരണം ഇത് പോലെ "മാന്യന്മാരായ" ഒരുപാടു മാത്യു സാറന്മാരെ ഞാന്‍ നിരന്തരം കണ്ടുകൊണ്ടിരിക്കുന്നതാണ് .
ഇനിയും മനസ്സിലായില്ലെങ്കില്‍ ബാക്കി പിന്നീട് പറഞ്ഞു തരാം .
സ്കൂളില്‍ പോകുകയാണ് .
അവിടെ ചെന്ന് attendance register - ല്‍ അധ്യാപകരുടെ കൂട്ടത്തില്‍ എന്റെ പേരുണ്ടോ എന്ന് നോക്കട്ടെ.
അതോ മാത്യു സാറിന്റെ കമന്റ് വായിച്ച സ്വതന്ത്ര പ്രേമികള്‍ ആരെങ്കിലും അത് വെട്ടി കളഞ്ഞിട്ടുണ്ടാകുമോ ?



.

848u j4C08 September 27, 2010 at 8:42 AM  

@ മാന്യനായ മാത്യു മാഷേ ,
ആരെങ്കിലും ഒരു കമന്റ് അയച്ചാല്‍ സശ്രദ്ധം അത് വായിച്ചു നോക്കിയിട്ടേ മറുപടി എഴുതാവൂ .
കമന്റ് മനസ്സിലായില്ലെങ്കില്‍ , അറിയാവുന്ന ആരെക്കൊണ്ടെങ്കിലും വായിപ്പിച്ചു അതിന്റെ അര്‍ത്ഥം മനസ്സിലാക്കിയെടുക്കണം .
അല്ലെങ്കില്‍ ഇങ്ങനെയുള്ള അബദ്ധങ്ങള്‍ ഇനിയും പറ്റിയെന്നിരിക്കും .

848u j4C08 September 27, 2010 at 8:42 AM  

ഞാന്‍ എന്താണ് പറഞ്ഞത് എന്ന് ഒന്ന് കൂടി വ്യക്തമാക്കാം .(എന്റെ മുന്‍ കമന്റില്‍ നിന്നും)

ഞാന്‍ പ്രൊപ്രൈറ്ററി സോഫ്‌റ്റ് വെയര്‍ പ്രചാരകനല്ല . സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാറുമുണ്ട് .
ഇവിടെ ഞാന്‍ എതിര്‍ക്കുന്നത് മറ്റുള്ളവന്റെ ചിന്താ സ്വാതന്ത്ര്യത്തിന്റെ മേല്‍ കുതിര കയറാനുള്ള സ്വാതന്ത്ര്യമാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിങ്ങള്‍ക്കൊക്കെ നല്‍കിയിരിക്കുന്നത് എന്ന മിഥ്യാ ധാരണയെ ആണ് .


നിങ്ങള്‍ പറയുന്നതോ
"ഞാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നത് കൊണ്ട് എല്ലാവരും അത് ഉപയോഗിക്കണം . ഇല്ലെങ്കില്‍ അവരെയൊക്കെ ഞാന്‍ അമാന്യന്മാരായി കരുതും .
അവരെയൊന്നും ഞാന്‍ അധ്യാപകരായി കരുതില്ല ."

Unknown September 27, 2010 at 9:40 PM  

ബാബുസാറേ...,
താങ്കള്‍ പറഞ്ഞ വാക്കുകളെയാണ് ഞാന്‍ വിമര്‍ശിച്ചത്. താങ്കള്‍ എഴുതിയ കമന്റുകള്‍ ശ്രദ്ധിച്ച് വായിച്ച് നോക്കൂ..
മറ്റുള്ളവന്റെ ചിന്താ സ്വാതന്ത്ര്യത്തിന്റെ മേല്‍ കുതിര കയറാനുള്ള സ്വാതന്ത്ര്യമാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിങ്ങള്‍ക്കൊക്കെ നല്‍കിയിരിക്കുന്നത് എന്ന മിഥ്യാ ധാരണയെ ആണ് .
ഈ വാദത്തെ താങ്കള്‍ സമര്‍ഥിക്കാന്‍ കൂട്ടുപിടിച്ചത് ബില്‍ഗേറ്റ്സിനെയും മോഷണത്തെ ന്യായീകരിച്ചുമാണ്.. അതിനെന്താണ് താങ്കള്‍ മറുപടി പറയാത്തത്.
വിന്‍ഡോസിനെതിരെ പൊതുവായി ആരെങ്കിലും പറഞ്ഞാല്‍ താങ്കള്‍ക്ക് മാത്രം ഇത്ര ദേഷ്യം പിടിക്കാന്‍ കാരണം മുകളില്‍ ഞാന്‍ സൂചിപ്പിച്ച കുറ്റബോധമല്ലേ ? അധ്യാപകന്റെ ചിന്തയും പ്രവൃത്തിയും ശുദ്ധമായിരിക്കണം.എന്നിട്ട് താങ്കളുടെ ചിന്തയില്‍ വന്നത് എന്താണ് ? മോഷ്ടിച്ചാല്‍ എന്ത് ചേതമെന്ന് ? ക്ലാസ് റൂമില്‍ കുട്ടികളോട് ഇങ്ങനെ പറയാമോ ? ഇതാണോ അധ്യാപകന്റെ ചിന്താസ്വാതന്ത്ര്യം ? താങ്കളെ മാതൃകയാക്കുന്ന കുഞ്ഞുങ്ങള്‍ക്ക് താങ്കള്‍ എന്ത് സന്ദേശമാണ് നല്‍കുന്നത്. വികാരങ്ങള്‍ അടങ്ങിയെങ്കില്‍ ചിന്തിച്ച് നോക്കൂ... ദേഷ്യം അടങ്ങാന്‍ ഒരു മാര്‍ഗ്ഗം പറയാം.. നേരിട്ട് കമന്റ് ചെയ്യാതെ റൈറ്റലിലോ മറ്റോ ടൈപ്പ് ചെയ്ത് വായിച്ച് നോക്കുക. പിന്നെ പോസ്റ്റ് ചെയ്യുമ്പോള്‍ കുറെ എഡിറ്റ് ചെയ്തിട്ടുണ്ടാവും..
മാത്യു

ഗീതാസുധി September 27, 2010 at 9:50 PM  

ബാബുസാറിന്
"ഏറ്റവും പ്രചാരത്തിലുള്ള മൈക്രോസോഫ്റ്റ് വിന്‍ഡോസിനേക്കാള്‍ പല തരത്തില്‍ മെച്ചപ്പെട്ടതാണു് ഇന്നേറ്റവും പ്രചാരമുള്ള സ്വതന്ത്ര ഓപ്പറേറ്റിങ്ങ് സിസ്റ്റമായ ഗ്നു ലിനക്സ്. ഇതിനെ ബാധിക്കുന്ന വൈറസുകള്‍ ഏതാണ്ടില്ല എന്നു തന്നെ പറയാം. പിന്നെ സാധാരണഗതിയില്‍ സിസ്റ്റം ക്രാഷ് ചെയ്യുകയില്ല. മള്‍ട്ടി യൂസര്‍ സൌകര്യമുണ്ടു്, അതായതു് പലര്‍ക്കു് ഒരേ കമ്പ്യൂട്ടര്‍ ഉപയോഗിക്കാം, പക്ഷെ അപ്പോഴും ഓരോരുത്തരുടെയും ഫയലുകള്‍ സുരക്ഷിതമായിത്തന്നെ ഇരിക്കും. ഇങ്ങനെ പല മെച്ചങ്ങളും ഗ്നു ലിനക്സിനുണ്ടു്.

ഇനി ഇതിലെന്തെല്ലാം ഉപയോഗങ്ങള്‍ക്കുള്ള ആപ്ലിക്കേഷനുകളുണ്ടു് എന്നു പരിശോധിക്കാം. സാധാരണക്കാര്‍ കമ്പ്യൂട്ടറുവയോഗിച്ചു ചെയ്യുന്ന എല്ലാ കാര്യങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയറുപയോഗിച്ചു ചെയ്യാനാവും. ഓഫീസാവശ്യത്തിനുള്ള വേഡ് പ്രോസസര്‍, സ്പ്രെഡ്‌ഷീറ്റ്, പ്രസന്റേഷന്‍, ഇമെയ്ല്‍, വെബ്‌ബ്രൌസിങ്, ഫോട്ടോ എഡിറ്റിങ്, തുടങ്ങിയ ആവശ്യങ്ങള്‍ക്കെല്ലാം ഒന്നിലധികം ആപ്ലിക്കേഷനുകളുണ്ടു്. ഇവയില്‍ ചിലതെങ്കിലും സ്വതന്ത്രമല്ലാത്ത കമേഴ്സ്യല്‍ സോഫ്റ്റ്‌വെയറിനേക്കാള്‍ മെയ്യപ്പെട്ടതുമാണു്. ഉദാഹരണമായി, വെബ്‌ബ്രൌസറായ ഫയര്‍ഫോക്സിന്റെ പ്രചാരം വളരെ വേഗം ഏറിവരികയാണു്. ഇപ്പോള്‍ ഇന്റര്‍നെറ്റ് എക്സ്‌പ്ലോറര്‍ മാത്രമാണു് മുന്നിലുള്ളതു്. അതുപയോഗിച്ചിരുന്നവര്‍ പോലും ഫയര്‍ഫോക്സിലേക്കു് മാറിക്കൊണ്ടിരിക്കയാണു്."
ശശിസാറിന്റെ ബ്ലോഗില്‍ കണ്ടത്.

സഹൃദയന്‍ September 27, 2010 at 10:40 PM  

********************

ഉബുണ്ടു ചര്‍ച്ച ഈ വിധം വഴിമാറിയതിനു കാരണക്കാരില്‍ ഒരാള്‍ ഞാനും കൂടിയാണെന്നു കരുതുന്നു...ഇങ്ങിനെ വലിയ അര്‍ത്ഥങ്ങളൊന്നും നോക്കിയല്ല ഞാന്‍ പറഞ്ഞത്... സംഭവിച്ചു പോയി...സത്യത്തില്‍ പ്രദീപ് സാറിനെ വാശി പിടിപ്പിക്കുക എന്ന ദുരുദ്ദേശമായിരുന്നു അതിനു പിന്നില്‍ (ചുമ്മാ ഒരു രസം! അത്രേയുണ്ടായിരുന്നുള്ളു....)

******* ഇനി കമന്റ് *******

ഒരു മഹാന്‍ ഒരിക്കല്‍ പറഞ്ഞു...

" വലിയ മനസുകള്‍ ആശയങ്ങളാണ് ചര്‍ച്ച ചെയ്യുക, ശരാശരി മനസുകള്‍ സംഭവങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യും, ചെറിയ മനസുകള്‍ വ്യക്തികളെ കുറിച്ച് ചര്‍ച്ച ചെയ്യും "

(ഇതു നേരാണെങ്കിലും അല്ലെങ്കിലും)നമുക്ക് വലിയ മനസുള്ളവരാകാം .. വ്യക്തിപരമായ ചര്‍ച്ചകള്‍ ഒഴിവാക്കി ആശയങ്ങളെ ചര്‍ച്ച ചെയ്യാം ...

കൈമാറുന്തോറും വര്‍ദ്ധിക്കുന്നവയാണ് ആശയങ്ങള്‍

ഉദാ: എന്റെ കൈയ്യിലും പ്രദീപ് സാറിന്റെ കൈയ്യിലും ഓരോ മാമ്പഴം വീതമുണ്ടെന്നു കരുതുക. എന്റെ കൈയ്യിലെ മാമ്പഴം ഞാന്‍ പ്രദീപ് സാറിനു കൊടുത്തു. പ്രദീപ് സാറിന്റെ കൈയ്യിലെ മാമ്പഴം എനിക്കും തന്നു. അപ്പോള്‍ ഫലത്തില്‍ ഞങ്ങള്‍ ഇരുവരുടെയും കൈയ്യില്‍ ഓരോ മാമ്പഴം വീതമേയുള്ളു.
എന്നാല്‍ എന്റെ കൈയ്യിലും പ്രദീപ് സാറിന്റെ കൈയ്യിലും ഓരോ ആശയങ്ങള്‍ ഉണ്ടെന്നു കരുതുക. അതു ഞങ്ങള്‍ കൈമാറുമ്പോള്‍ ഞങ്ങളിരുവരുടെയും കൈയ്യില്‍ ഈരണ്ട് ആശയങ്ങള്‍ വീതം ഉണ്ടാകം ...

നമുക്ക് ആശയങ്ങള്‍ കൈമാറാന്‍ വേണ്ടി ഈ ബ്ലോഗ് ഉപയോഗിക്കാം.. എന്തു പറയുന്നു...?

fasal September 28, 2010 at 7:56 PM  

സര്‍,
Synaptic Package Manager വഴി ഞാന്‍ CD Add ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ E: Failed to mount the cdrom. എന്നാണ് വരുന്നത്. എന്തു കൊണ്ടാണിത്? എങ്ങനെ പരിഹരിക്കാം.

fasal September 28, 2010 at 7:56 PM  

സര്‍,
Synaptic Package Manager വഴി ഞാന്‍ CD Add ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ E: Failed to mount the cdrom. എന്നാണ് വരുന്നത്. എന്തു കൊണ്ടാണിത്? എങ്ങനെ പരിഹരിക്കാം.

അനില്‍@ബ്ലോഗ് // anil September 28, 2010 at 11:05 PM  

ഫസല്‍,
അതൊരു ബഗാണെന്ന് തോന്നുന്നു

ആനന്ദ് കുമാര്‍ സി കെ October 1, 2010 at 12:16 PM  

tpfp installation 2010
lampp file, /optയിലേക്ക് കോപ്പി ചെയ്യാന്‍ പറ്റുന്നില്ല.
permission denyed. എന്തു ചെയ്യണം.

വി.കെ. നിസാര്‍ October 1, 2010 at 2:16 PM  

ആനന്ദ്,
താഴേയുള്ള കമാന്റ് Terminal ല്‍ പേസ്റ്റ് ചെയ്ത് നോക്കൂ...
sudo chmod -R 777 /opt
പാസ്​വേഡ് കൊടുത്താല്‍ പെര്‍മിഷന്‍ റെഡി.
ശരിയായാല്‍ കമന്റണേ!

ആനന്ദ് കുമാര്‍ സി കെ October 1, 2010 at 6:26 PM  

നിസാര്‍ സാര്‍
വളരെ നന്ദി.കുറെ സമയം ശ്രമിച്ച് പരാജയപ്പെട്ടപ്പോഴാണ് കമന്റ് ചെയ്തത്.പെട്ടെന്ന് തന്നെ മറുപടി തന്ന് സഹായിച്ചതിന് വീണ്ടും നന്ദി

Anand
JNM Govt.HSS Puduppanam

kvk media October 3, 2010 at 7:28 AM  

ഹസെയ്നാര്‍ സര്‍,ubuntu (10.04) വില്‍ bsnl nic (HUAWEI EC235) ക്കാര്‍ഡ് താങ്കളുടെ ബ്ലോഗില്‍ പറഞ്ഞപ്രകാരം (sudo wvdialconf....sudo gedit.conf....) കണക്റ്റ് ചെയ്തു പ്രവര്‍ത്തിപ്പിച്ചിരുന്നു.പക്ഷെ ദിവസങ്ങള്‍ക്ക് മുംബ് സിസ്റ്റ്ം ഫോര്‍മാറ്റ് ചെയ്ത് ubuntu റീഇന്‍സ്റ്റാള്‍ ചെയ്തു.ഇപ്പോള്‍ നേരത്തെ ചെയ്തപ്രകാരം കണക്റ്റ് ചെയ്തിട്ട് ഒരു പ്രതികരണവും കാണുന്നില്ല. ഇതില്‍ മാറ്റം വരുത്തേണ്ട bsnl-ന്റെ വാല്യൂകളില്‍ എന്തങ്കിലും മാറ്റം വന്നിട്ടുണ്ടോ?..

നെറ്റ് വര്‍ക്ക് കണക്ഷന്‍ വഴിയും പരീക്ഷിച്ചു... നോ രക്ഷ..

thoolika October 3, 2010 at 9:50 AM  

ഗീത സുധി , ഹസ്സൈനാര്‍ മങ്കട , പ്രദീപ്‌ മാട്ടറ തുടങ്ങിയ Linux experts -ന്‌,

SSLC Candidates Data entry , സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു Linux -ല്‍ ചെയ്യുമ്പോഴുണ്ടാകുന്ന പ്രധാന പ്രശ്നം , പല സിസ്ടത്തില്‍ ചെയ്യുന്ന Data entry ഒന്നിച്ചാക്കാന്‍ പറ്റുന്നില്ല എന്നുള്ളതാണ് . windows -ല്‍ അങ്ങനെ ഒരു ബുദ്ധിമുട്ട് ഇല്ലായിരുന്നു .
747 കുട്ടികളുടെ Data entry നടത്തേണ്ട ഞങ്ങളുടെ സ്കൂളില്‍ , പല സിസ്ടത്തില്‍ ചെയ്യുന്ന Data entry ഒന്നിച്ചാക്കാന്‍ ഒരു മാര്‍ഗ്ഗം പറഞ്ഞുതന്നാല്‍ പലര്‍ക്കും അത് ഒരുപാടു പ്രയോജനം ചെയ്യും .
സജീവമായി പരിഗണിക്കുമല്ലോ .

ഗീതാസുധി October 3, 2010 at 11:31 AM  

"ഗീത സുധി , ഹസ്സൈനാര്‍ മങ്കട , പ്രദീപ്‌ മാട്ടറ തുടങ്ങിയ Linux experts -ന്‌,"
ഫ്രീ സാര്‍,
Linux expert എന്ന പേര് ബാക്കി രണ്ടുപേര്‍ക്കും ചേരുമായിരിക്കും, എന്നാല്‍ എനിക്ക് അതു ചേരില്ല!
സ്വതന്ത്ര സോഫ്റ്റ്​വെയര്‍ എന്ന ആശയത്തിനു പിന്നിലുളള ഫിലോസഫിയെ അതിരറ്റ് ഇഷ്ടപ്പെടുന്നുവെന്നല്ലാതെ അതില്‍ വേണ്ടത്ര അവഗാഹമില്ല. ക്ഷമിക്കുമല്ലോ..!

Hassainar Mankada October 3, 2010 at 9:13 PM  

@ kvk ,

wvdial നല്‍കുമ്പോഴുള്ള response എന്താണ് ?

Free Sir,

ഇപ്രാവശ്യം lampp ഉപയോഗിച്ചുള്ള സോഫ്റ്റ്‌വെയറാണെന്ന് തോന്നുന്നു. അങ്ങനെയായാല്‍ നെറ്റ്‌വര്‍ക്ക് വഴി ചെയ്യാലോ ? linux experts എന്ന വിശേഷണം എനിക്കും വേണ്ട സാര്‍...

അനില്‍@ബ്ലോഗ് // anil October 3, 2010 at 9:34 PM  

ഹസ്സൈനാര്‍ സര്‍,
ബി എസ് എന്‍ എലിന്റെ എപി എന്‍ നെയിം bsnlsouth എന്നത് bsnlnet എന്ന് മാറിയിട്ടുണ്ട്. ഉബുണ്ടുവില്‍ ആ മാറ്റം വരുത്തിയപ്പോള്‍ പരാതികള്‍ പലതും തീര്‍ന്നു.

thoolika October 3, 2010 at 9:44 PM  

.




ഹസ്സൈനാര്‍ മങ്കട സാര്‍ ,
ഞങ്ങളുടെ സാഹചര്യം ഇങ്ങനെയാണ് .
നെറ്റ് വര്‍ക്ക് ഇല്ല .
15 ക്ലാസ് ടീച്ചേര്‍സ് വീട്ടില്‍ വച്ചോ , സ്കൂളില്‍ വച്ചോ വ്യതിരിക്തങ്ങളായ പല സിസ്ടങ്ങളില്‍ data entry നടത്തുന്നു .
തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് (പ്രിന്റ്‌ എടുക്കല്‍ , കയറ്റുമതി ) ഈ data ഒന്നിച്ചാക്കുവാന്‍ സാധിച്ചാല്‍ പെട്ടെന്ന് പണി തീര്‍ക്കാം .
അല്ലെങ്കില്‍ SITC യുടെ കാര്യം കട്ടപ്പൊക .





.

Hassainar Mankada October 3, 2010 at 10:45 PM  

OK anil Sir,

നന്ദി..
താങ്കളുടെ മുന്‍കമന്റില്‍ ഇത് കണ്ടിരുന്നു.
ടെര്‍മിനലിലെ റെസ്പോണ്‍സ് അറിയാന്‍ വേണ്ടി ചോദിച്ചതാണ്.

kvk media October 4, 2010 at 7:51 PM  

ഹസെയ്നാര്‍ സര്‍, ക്ഷമിക്കണം.. പ്രശ്നം പരിഹരിച്ചിരിക്കുന്നു. പരിഗണിച്ചതിന് നന്ദി.

thoolika October 8, 2010 at 5:42 PM  

SSLC Exam 2011
Data Entry ക്കുള്ള സോഫ്റ്റ്‌വെയര്‍ ട്രെയിനിംഗ് കഴിഞ്ഞു .
ഈ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കാന്‍ സ്കൂള്‍ ലിനക്സ്‌ 3 .2 ആണ് ശുപാര്‍ശ ചെയ്തിരിക്കുന്നത് .
കൊട്ടിഘോഷിപ്പിക്കപ്പെട്ട Ubuntu വേണ്ട പോലും .
നെറ്റ്‌വര്‍ക്ക് ചെയ്തു പല സിസ്ടങ്ങളില്‍ ഒരേ സമയം data entry നടത്താനുള്ള സൌകര്യവുമില്ല .
ഒരു പാട് കുട്ടികളുള്ള സ്കൂളുകളില്‍ ഇത് ബുദ്ധിമുട്ടാകും .
ഇനി പഞ്ചായത്ത് ഇലക്ഷന്‍ , അതിന്റെ ക്ലാസ്സുകള്‍ ഇതെല്ലാം കഴിഞ്ഞു ബാക്കി സമയത്ത് , ഒരു സിസ്ടത്തില്‍ തന്നെ ആരെങ്കിലും ഒക്കെ കുത്തിയിരുന്നു നവംബര്‍ 1 നു മുന്‍പ് പണി തീര്‍ക്കണം .
എന്നാല്‍ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കുമ്പോള്‍ ഒരു O.S . ന്റെ ഗുണങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുകയല്ലേ ചെയ്യേണ്ടത് ?
ഇങ്ങനെയൊക്കെ വരുമ്പോള്‍ ആളുകള്‍ windows -നെ പിന്‍ തുണച്ചാല്‍ അവരെ എങ്ങനെ തെറ്റ് പറയും ?

Unknown October 17, 2010 at 9:58 PM  

ഉബുണ്ടുവിനെക്കുറിച്ച് കൂടുതല്‍ അറിയണം എന്നുണ്ട് .........
അതിന്റെ പ്രധാന 'terms' 'commands' etc എന്നിവ ഒരു പോസ്റ്റ്‌ ആയി പ്രസിദ്ധീകരിക്കാമോ?
അത് എവിടെ എങ്കിലും ഉണ്ടങ്കില്‍ അതിന്റെ ഒരു ലിങ്ക് തരുമോ?

abhilash October 18, 2010 at 5:09 PM  

ഉബുണ്ടു root password എങനെ set ചെയും any command?

വി.കെ. നിസാര്‍ October 18, 2010 at 9:14 PM  

abhi,
ഇതൊന്നു നോക്കിയേ...

kvk media October 19, 2010 at 6:36 PM  

വിന്‍ഡോസ് xp യും ഉബുണ്ടു 10.04 ഉം ഇന്‍സ്റ്റാള്‍ ചെയതിട്ടുള്ള എന്‍റെ സിസ്റ്റത്തില്‍ ഉബുണ്ടു തുറക്കുംബോള്‍ പാസ് വേഡ് കൊടുക്കുന്ന വിന്‍ഡോയില്‍ ഒരു പുതിയ മെസേജ് വരുന്നു. ഇത് ആദ്യമൊന്നും ഉണ്ടായിരുന്നില്ല !
Install problem!
the configuration defaults
for GNOME power manager
have not been installed
correctly
please contact your
computer administration
ഉബുണ്ടു റീ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടിവരുമോ?...(വിന്‍ഡോസ് തുറക്കുംബോള്‍ ഒരു പ്രശ്നവുമില്ല..)
സഹായിച്ചാലും...

അനില്‍@ബ്ലോഗ് // anil October 19, 2010 at 8:15 PM  

10.04 വേര്‍ഷനില്‍ പവര്‍ മാനേജ്മെന്റ് പ്രശ്നങ്ങള്‍ പലതും ഉണ്ട് എന്നാണ് അനുഭവം. മിക്കവാറും നെറ്റില്‍ പരിഹാരവും ഉണ്ട് ഈ ലിങ്ക് ഒന്ന് നോക്കൂ, ഉപകാരപ്പെടും.

kvk media October 20, 2010 at 6:14 AM  

അനില്‍ സര്‍, താങ്കള്‍ തന്ന ലിങ്കില്‍ പറഞ്ഞപോലെ ചെയ്യണമെങ്കില്‍ terminal തുറക്കണ്ടെ? അതിന് ലോഗിന്‍ ചെയ്യാനേ പറ്റുന്നില്ല.! അതാപ്രശ്നം.....(പാസ് വേഡ് കൊടുക്കാനുള്ള വിനഡോയുടെ നിറത്തിലും രൂപത്തിലും മാറ്ററ്വുംകാണുന്നുണ്ട്)

അനില്‍@ബ്ലോഗ് // anil October 20, 2010 at 10:10 AM  

kvk,
ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ് ഉപയോഗിക്കാന്‍ പറ്റില്ല. പകരം alt+ctrl+F1 അടിക്കുക.
അപ്പോള്‍ ലഭിക്കുന്ന കണ്‍സോളില്‍ യൂസര്‍ ഐഡിയും പാസ്സ്വേഡും കൊടുത്ത് മുന്നോട്ട് പോകാം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്, അങ്ങിനെ ചെയ്തിരുന്നോ?

ഉനൈസ് October 22, 2010 at 12:09 AM  

ഗീത ടീച്ചറിനു,

ലിനക്സഇന് വേണ്ടി എത്ര വൈറസ്‌ വേണം ഒരു ലിസ്റ്റു തന്നാല്‍ മെയില്‍ ചെയ്തു തരാം....ഈ പറയുന്ന ഉബുണ്ടുലിനക്സ്‌ വിന്‍ഡോസ്‌ അധിഷ്ടിത തേര്‍ഡ് പാര്‍ടി ഡ്രൈവറുകള്‍ ഇന്‍സ്റ്റോള്‍ ചെയുവാനുള്ള സൌകര്യം ഒരുകിയിട്ടുണ്ട്...വിണ്ടോസിനെ വേണ്ട താനും...അതെവിടുത്തെ ന്യായം.?

സുബിന്‍ പി റ്റി October 22, 2010 at 10:38 PM  

Windows based third party drivers!!!
Wow, I have heard of ndiswrapper long time ago. If you say it now, you might be living atlest 2 years ago. It was mainly intended for broadcom wireless cards. Now there is proprietary drivers for broadcom namely b43. But ubuntu by default uses bcmwl drivers maintained by ubuntu developers. It does not use ndiswrapper now. Also linux being an entirely different platform, there is no ways to use a windows driver in it instead network drivers using ndiswrapper and not done nowadays. Besides nvidia, ATI and intel are having stable graphics drivers for Linux platform and you might be familiar with the adroid OS, which is nothing but Linux with a patch from google.

Also ndiswrapper is an open source tool with GNU GPL License. The intention for the project is clearly said in their home page. Please have a look if you are not still convinced. ( :) )

Linux is not virus free, I agree. But if you want your system well infected, you need to get it and run it with root prrevileges that a normal human won't do. Platform independant online ones, like the ones in orkut is not specific for any OS. If you simply search Linux malwares in google, you will get a list, but it also says why they are not able to spread like the windows ones.

Maverick Meerkat (Ubuntu 10.10) is here.. Give it a try..

kvk media October 26, 2010 at 10:24 AM  

ഇന്നലെ തെരഞ്ഞെടുപ്പ് കഴിഞ്ഞു. കാര്യക്ഷമമയി ഡ്യൂട്ടീ നിര്‍വഹിക്കാനും മാത്സ് ബ്ലോഗ് സഹായകമായി."മുന്‍തെരഞ്ഞെടുപ്പ് അനുഭവങ്ങള്‍" പങ്ക് വെച്ച സാറിന് ഉരായിരം നന്ദി. പോളിഗ് കഴിഞ്ഞുള്ള കാര്യങ്ങള്‍ ചെയ്യാനും ഈ അനുഭവങ്ങളുടെ പകര്‍പ്പ് ഞങ്ങളെ വളരെ സഹായിച്ചു.

sajan paul November 3, 2010 at 5:47 PM  

ubuntu 9.10ല്‍ Firefox ല്‍ കുറെ സൈറ്റുകള്‍ Bookmark ചെയ്ത് വെച്ചിട്ടുണ്ട്.ഇവ ഒരു pendrive ല്‍ പകര്ത്തി മറ്റൊരു സിസ്റ്റത്തില്‍ ഉപയോഗിക്കാന്‍ കഴിയുമൊ..?

Roy... November 3, 2010 at 10:34 PM  

സംശയങ്ങള്‍

1.IT@School Ubuntu 9.10 ഉപയോഗിക്കുന്നു.എങ്ങനെയാണ് നെറ്റില്‍ നിന്നും 10.04 or 10.10 ആക്കുന്നത്? അങ്ങനെ ചെയ്താല്‍ നിലവിലുള്ള ഫയലുകളോ സോഫ്റ്റ്​വെയറുകളോ നഷ്ടപ്പെടുമോ?

2.Ubuntu CD നമുക്കാവശ്യമായ സോഫ്റ്റ്​വെയറുകള്‍ ഉള്‍പ്പെടുത്തി Customise ചെയ്യുന്നത് വിശദീകരിക്കാമോ?

Hassainar Mankada November 3, 2010 at 10:37 PM  

@ Thomas,

ആദ്യം നിലവിലുള്ള സിസ്റ്റത്തിലെ bookmark ന്റെ backup എടുക്കാം.

Browser Menu Bar- Bookmarks-Organize Bookmarks....അപ്പോള്‍ Library window തുറന്ന് വരുന്നു.
In the Library window- Import and Backup-Backup-Save
Close the Library window.
ഈ ഫയല്‍ കോപ്പി ചെയ്ത് പുതിയ സിസ്റ്റത്തില്‍ പേസ്റ്റ് ചെയ്യുക.
പുതിയ സിസ്റ്റത്തിലെ ബ്രൗസര്‍ തുറന്ന് മുകളില്‍ പറഞ്ഞ രീതിയില്‍ Library window തുറന്ന് Import and Backup-Restore-Choose File- ഫയല്‍ സെലക്ട് ചെയ്ത് Open- OK

Roy... November 3, 2010 at 10:42 PM  

@ thomas

Bookmarks - Organise bookmarks - Import and Backup - Export HTML - save

സഹൃദയന്‍ November 6, 2010 at 7:00 PM  

@ നിരുപദ്രവകാരി

1. നെറ്റില്‍ നിന്നും അപ്ഗ്രേഡ് ചെയ്‌താല്‍ നിലവിലുള്ള സ്‌കൂള്‍ പാക്കേജുകള്‍ നഷ്ടപ്പെടും. ഉബുണ്ടു മാത്രമായി നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌ത് നോക്കിയിട്ടുണ്ടോ? പല സോഫ്റ്റ് വെയറുകളും അപ്പോള്‍ വര്‍ക്ക് ചെയ്യില്ല. അതിനെ എടുത്ത് കസ്റ്റമൈസ് ചെയ്‌താണ് ഐ.ടി@സ്‌കൂള്‍ ഉബുണ്ടു ഇറക്കിയിരിക്കുന്നത്. നെറ്റ് വഴി അപ്‌ഗ്രേഡ് ചെയ്‌താല്‍ കസ്റ്റമൈസ് ചെയ്‌തെടുത്തവ മുഴുവനും പോകും.

2.അത് അത്ര ലളിതമായ പ്രക്രയയല്ലെന്നാണറിവ്. ഈ ചോദ്യം പാസ് ചെയ്യുന്നു.

സഹൃദയന്‍ November 6, 2010 at 7:03 PM  

പിന്നെ എങ്ങിനെ എന്നതാണ് ചോദ്യമെങ്കില്‍ അപ്ഡേറ്റ് മാനേജരില്‍ അപ്ഗ്രേഡില്‍ ക്ലിക്ക് ചെയ്‍താല്‍ മതി

Hassainar Mankada November 6, 2010 at 8:29 PM  

@ നിരുപദ്രവകാരി

C the liks


http://www.webupd8.org/2010/01/easily-create-custom-ubuntu-live-cd.html

https://help.ubuntu.com/community/LiveCDCustomization

https://help.ubuntu.com/community/LiveCDCustomizationFromScratch

girish marayamangalam November 7, 2010 at 9:37 AM  

i'm using ubuntu 10.10
b my web cam is not working woth it
any idea?

girish marayamangalam November 7, 2010 at 9:38 AM  

i'm using ubuntu 10.10
but my web cam is not working in ubuntu
any idea??

സുബിന്‍ പി റ്റി November 7, 2010 at 10:06 AM  

@girish:
Open terminal and type gstreamer-properties and go to video tab. See if your cam is detected. Use test option. If it shows, install cheese by sudo apt-get install cheese. Go to applications->sound and video->cheese. If not detected, try this,

sudo modprobe -r uvcvideo
and
sudo modprobe uvcvideo

Please post if you see any error message.

girish marayamangalam November 7, 2010 at 11:28 AM  

whn i type the command
sudo modprobe uvcvideo the following command appears..wht to do?

system product name:


...
nd whn i open more than one window the system is very slow...
my ram is 512mb
is 1gb is needed for ubuntu10.10?
pls..comment

സുബിന്‍ പി റ്റി November 7, 2010 at 10:24 PM  

@girish,

512 is more than enough. Is your camera detected by gstreamer-properties ? What model is it? See the uvc-video supported hardware list and make sure it is supported.

ഉനൈസ് November 8, 2010 at 10:57 PM  
This comment has been removed by the author.
RAJESH K December 6, 2010 at 7:26 PM  

i have downloded ubuntu 10.10 from net and installed it but i have no sound but other operating system (Windows )supported

VIJAYAKUMAR M D December 10, 2010 at 10:08 AM  

ലിനക്സില്‍ വീഡിയോ ചാറ്റ് നടത്തണമെന്ന് വലിയ ആഗ്രഹം ഉണ്ടായിരുന്നു. ഉബുണ്ടു കിട്ടിയപ്പോള്‍ അത് സാധിച്ചു. ബ്രോഡ്ബാന്റ് കണക്ഷനും മൈക്രോഫോണും ഉണ്ടെങ്കില്‍ മറ്റു ചെലവുകളൊന്നുമില്ലാതെ വോയ്സ് ചാറ്റ് ചെയ്യുന്നതിനുള്ള സൗകര്യം സ്കൈപ്പ് നല്‍കുന്നുണ്ട്. വെബ്ക്യാം കൂടിയുണ്ടെങ്കില്‍ നേരില്‍ കണ്ട് സംസാരിക്കുകയും ചെയ്യാം. നെറ്റുപയോഗിച്ച് കൂടിയ പരിജ്ഞാനമില്ല കേട്ടോ! കിട്ടിയ അറിവ് പങ്കുവെക്കുന്നുവെന്നുമാത്രം.
സ്കൈപ്പ് ഇന്‍സ്റ്റോല്‍ ചെയ്യുന്നതിന് skype.com ല്‍ പ്രവേശിച്ച് കിട്ടുന്ന ജാലകത്തിന്റെ അവസാന ഭാഗത്തായി Get Skype എന്ന കോളത്തിനു താഴെയുള്ള Linuxഎന്ന ലിങ്കില്‍ ക്ളിക്കു ചെയ്യുക. തുറന്നുവരുന്ന ജാലകത്തിലെ Skpe 2.1 Beta 2 for Linux ന് താഴെയുള്ള Download Now ല്‍ ക്ളിക്കു ചെയ്യുക. Ubuntu 8.10 + 32-bit എന്ന ലിങ്കില്‍ ക്ള്ക്ക് ചയ്ത് Skype-ubuntu-intrepid_2.10.81.1_i386.deb എന്ന ഡെബിയന്‍ പയ്ക്കേജ് ഡൗണ്‍ലോഡ് ചെയ്യുക. തുടര്‍ന്ന് ഇതില്‍ റൈറ്റ് ക്ളിക്ക് ചെയ്ത് GDebi package installer വഴി ഇന്‍സ്റ്റോള്‍ ചെയ്യുക. തുടര്‍ന്ന് Applications - internet - Skype എന്ന രീതിയില്‍ തുറക്കുമ്പോള്‍ skype ജാലകം പ്രത്യക്ഷപ്പെടും. ആവശ്യമായ agreement ല്‍ ക്ളിക്ക് ചെയ്ത ശേഷം സ്കൈപ്പ് യൂസര്‍ നെയിമും പാസ് വേര്‍ഡും നിര്‍മ്മിച്ച് ലോഗിന്‍ ചെയ്യുക. പരീക്ഷിച്ചു നോക്കുന്നതിനായി Skype address ഉള്ള ഒരാളെക്കൂടി കണ്ടെത്തുക. ഇഷ്ടം പോലെ ചാറ്റ് ചെയ്യുക. എന്റെ സ്കൈപ്പ് പേര് mdvijayakumar1 എന്നാണ്.

GHSS PANAMATTAM December 12, 2010 at 10:12 PM  

അഭിനന്ദനങ്ങല്‍..BVK

GHSS PANAMATTAM December 12, 2010 at 10:14 PM  

അഭിനന്ദനങ്ങല്‍....കൊള്ളാം....BVK

Nighil.K December 14, 2010 at 12:27 PM  

ലിനക്സില്‍ യാഹൂ മെസ്സഞ്ജര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ ?

binudigitaleye December 14, 2010 at 6:53 PM  

install yahoo messenger


1. Install libssl0.9.6 through Synaptic or type the following on the terminal

sudo apt-get install libssl0.9.6

2. Download this file from messenger.yahoo.com.
3. In the terminal, write the following command

sudo dpkg -i /path/ymessenger_1.0.4_1_i386.deb

replacing path with the path to where you downloaded the file.

4. Run /usr/bin/ymessenger and follow instructions to setup Yahoo! Messenger.




As some of the readers are facing the dependency error while trying to install yahoo messenger on linux through the way specified above, here is the another link to download independent yahoo messenger for linux environment, but I m not sure it will work properly on ubuntu.

Roy... December 22, 2010 at 7:28 PM  
This comment has been removed by the author.
Unknown January 20, 2011 at 6:12 AM  

linux 3.2 പെന്‍ഡ്രെയ് വില്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങിനെയെന്നറിയാന്‍ വല്ലമാര്‍ഗവുമുണ്ടോ? സഹായിച്ചാലും....

Unknown January 20, 2011 at 6:20 AM  

linux 3.2 പെന്‍ഡ്രെയ് വില്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങിനെയെന്നറിയാന്‍ വല്ലമാര്‍ഗവുമുണ്ടോ? സഹായിച്ചാലും....

സുബിന്‍ പി റ്റി January 20, 2011 at 9:29 PM  

@smart,
Use UnetBootin.

Rahul Madhavan January 23, 2011 at 1:02 AM  

ബ്ളോഗുണ്ണി സാറെ,

ubuntu10.10 antivirus ഇല്ലാതെ മൂന്നു മാസമായി ഞാന്‍ ഉപയോഗിക്കുന്നു! എന്നാല്‍ windows ല്‍ മികച്ച antivirus software ഇല്ലാതെ ഒരാഴ്മ പോലും സുഗമമായി പ്രവര്‍ത്തിപ്പിക്കുവാന്‍ സാധിക്കില്ല.

GNU/Linux ല്‍ windows അധിഷ്ടിത തേര്‍ഡ് പാര്‍ടി ഡ്രൈവറുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യേണ്ടി വരുന്നത് പ്രസ്തുത hardware നിര്‍മാതാക്കള്‍ GNU/Linux-ന് വേണ്ടി ഡ്രൈവറുകള്‍ വിതരണം ചെയ്യാത്തതിനാലാണ്. ഇത് microsoft ഉം hardware നിര്‍മാതാക്കളും ചേര്‍ന്നുള്ള ഒത്തുകളിയാണെന്ന് ഞാന്‍ സംശയിക്കുന്നു.

എന്നാല്‍ GNU/Linux-ല്‍ നിന്നും തികച്ചും വ്യത്യസ്തമായ Windows-ന് വേണ്ടി തയ്യാറാക്കിയിരിക്കുന്ന ഏതാനും software എങ്കിലും അതില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നു എന്നത് WindowsXP-ക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്ന software Windows Vista, Windows 7 എന്നിവയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കില്ല എന്നതുമായി താരതമ്യം ചെയ്തുനോക്കൂ.

Rahul Madhavan January 23, 2011 at 1:03 AM  

ബ്ളോഗുണ്ണി സാറെ,

ubuntu10.10 antivirus ഇല്ലാതെ മൂന്നു മാസമായി ഞാന്‍ ഉപയോഗിക്കുന്നു! എന്നാല്‍ windows ല്‍ മികച്ച antivirus software ഇല്ലാതെ ഒരാഴ്മ പോലും സുഗമമായി പ്രവര്‍ത്തിപ്പിക്കുവാന്‍ സാധിക്കില്ല.

GNU/Linux ല്‍ windows അധിഷ്ടിത തേര്‍ഡ് പാര്‍ടി ഡ്രൈവറുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യേണ്ടി വരുന്നത് പ്രസ്തുത hardware നിര്‍മാതാക്കള്‍ GNU/Linux-ന് വേണ്ടി ഡ്രൈവറുകള്‍ വിതരണം ചെയ്യാത്തതിനാലാണ്. ഇത് microsoft ഉം hardware നിര്‍മാതാക്കളും ചേര്‍ന്നുള്ള ഒത്തുകളിയാണെന്ന് ഞാന്‍ സംശയിക്കുന്നു.

എന്നാല്‍ GNU/Linux-ല്‍ നിന്നും തികച്ചും വ്യത്യസ്തമായ Windows-ന് വേണ്ടി തയ്യാറാക്കിയിരിക്കുന്ന ഏതാനും software എങ്കിലും അതില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നു എന്നത് WindowsXP-ക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്ന software Windows Vista, Windows 7 എന്നിവയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കില്ല എന്നതുമായി താരതമ്യം ചെയ്തുനോക്കൂ.

Rahul Madhavan January 23, 2011 at 1:04 AM  

ബ്ളോഗുണ്ണി സാറെ,

ubuntu10.10 antivirus ഇല്ലാതെ മൂന്നു മാസമായി ഞാന്‍ ഉപയോഗിക്കുന്നു! എന്നാല്‍ windows ല്‍ മികച്ച antivirus software ഇല്ലാതെ ഒരാഴ്മ പോലും സുഗമമായി പ്രവര്‍ത്തിപ്പിക്കുവാന്‍ സാധിക്കില്ല.

GNU/Linux ല്‍ windows അധിഷ്ടിത തേര്‍ഡ് പാര്‍ടി ഡ്രൈവറുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യേണ്ടി വരുന്നത് പ്രസ്തുത hardware നിര്‍മാതാക്കള്‍ GNU/Linux-ന് വേണ്ടി ഡ്രൈവറുകള്‍ വിതരണം ചെയ്യാത്തതിനാലാണ്. ഇത് microsoft ഉം hardware നിര്‍മാതാക്കളും ചേര്‍ന്നുള്ള ഒത്തുകളിയാണെന്ന് ഞാന്‍ സംശയിക്കുന്നു.

എന്നാല്‍ GNU/Linux-ല്‍ നിന്നും തികച്ചും വ്യത്യസ്തമായ Windows-ന് വേണ്ടി തയ്യാറാക്കിയിരിക്കുന്ന ഏതാനും software എങ്കിലും അതില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നു എന്നത് WindowsXP-ക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്ന software Windows Vista, Windows 7 എന്നിവയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കില്ല എന്നതുമായി താരതമ്യം ചെയ്തുനോക്കൂ.

JOHN P A January 23, 2011 at 10:44 AM  

Canon ip 2770 പ്രന്റര്‍ ubuntu 10. 04 ല്‍ ഇന്റസ്റ്റാള്‍ ചെയ്യാന്‍ സാധിക്കുന്നില്ല. എന്തുചെയ്യണം .

JOHN P A January 23, 2011 at 10:44 AM  

Canon ip 2770 പ്രന്റര്‍ ubuntu 10. 04 ല്‍ ഇന്റസ്റ്റാള്‍ ചെയ്യാന്‍ സാധിക്കുന്നില്ല. എന്തുചെയ്യണം .

das January 23, 2011 at 1:17 PM  

@john PA
"Canon ip 2770 പ്രന്റര്‍ ubuntu 10. 04 ല്‍ ഇന്റസ്റ്റാള്‍ ചെയ്യാന്‍ സാധിക്കുന്നില്ല. എന്തുചെയ്യണം ."
Canon ip 2770 പ്രന്റര്‍ ubuntu 10. 04 ല്‍ ഇന്റസ്റ്റാള്‍ ചെയ്യാം...

e-mail തരൂ ഫോര്‍വേഡ് ചെയ്യാം . dasnpk@gmail.com

girish marayamangalam January 23, 2011 at 2:29 PM  

help me in learning linux.
1) i'm using ubuntu 10.10
my web cam is not working..
2)how can i install some malayalam traslatarian prgms like varamozhi in ubuntu?
pls comment..

girishyem@gmail.com

സുബിന്‍ പി റ്റി January 23, 2011 at 3:25 PM  

@girish,

Install cheese with 'sudo apt-get install cheese'. Open it from Applications -> Sound And Video -> Cheese. See if you can take a picture. You don't have to install Varamozhi. Go System -> Preferences -> Keyboard Input Methods. Start the daemon by clicking yes. And choose a Malayalam input method from it. And go typing..

girish marayamangalam January 23, 2011 at 4:48 PM  

വളരെ ഉപകാരം
പക്ഷെ
avan ,aval എന്ന് എങ്ങനെ എഴുതും?

Hari | (Maths) January 23, 2011 at 9:16 PM  

ഗിരീഷ്,

ലിനക്സിലെ മലയാളം ടൈപ്പിങ്ങിന് ഈ പോസ്റ്റ് താങ്കളെ സഹായിക്കാതിരിക്കില്ല. ഒപ്പം ഈ വിഷയവുമായി ബന്ധപ്പെട്ട് വിജ്‌ഞാനപ്രദമായ ഒട്ടേറെ കമന്റുകളും താങ്കള്‍ക്ക് അവിടെ കാണാനാകും.

ramesh January 26, 2011 at 3:39 PM  

how can i install my canon ip 1980 printer in ubuntu 9?

swadesi January 28, 2011 at 5:40 PM  

Ubuntu 9.10ല്‍ blassic ചെയ്യുന്നതെങ്ങനെ
എന്ന് സഹായിക്കാമോ?

Hari | (Maths) January 28, 2011 at 10:30 PM  

Applications-Accessories-Terminal എടുത്ത് അതില്‍ blassic എന്ന് ടൈപ്പ് ചെയ്ത് 10.04 ല്‍ ബ്ലാസിക് ഉപയോഗിക്കാം. പരീക്ഷിച്ചു നോക്കൂ.

bhama January 29, 2011 at 6:38 AM  

CanonScan Lide 100 സ്കാനര്‍ ubuntu 10. 04 ല്‍ ഉപയോഗിക്കുന്നതിന് എന്തുചെയ്യണം .

Application -> Graphics => XSane image Scanner തുറക്കുമ്പോള്‍ No device available എന്നാണ് വരുന്നത്.

«Oldest ‹Older 1 – 200 of 323 Newer› Newest»
© Maths Blog Team-2010
Copy right
All rights Reserved