Malayalam Typing
>> Thursday, January 14, 2010
കുട്ടികളും അധ്യാപകരുമായി നിരവധി പേര്‍ എങ്ങനെ മലയാളം ടൈപ്പു ചെയ്യാം എന്നതിനെപ്പറ്റി ഒരു ലേഖനം പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ടിരുന്നു. അതു കൊണ്ടു തന്നെ ഇന്നത്തെ ലേഖനം ഈ ആവശ്യത്തെ സാധൂകരിക്കുന്നതിനുള്ളതാണ്. ഐ.ടി പഠിപ്പിക്കുന്ന അധ്യാപകര്‍ തങ്ങളുടെ സ്ക്കൂളിലെ കുട്ടികളെ ഈ ലേഖനം കാട്ടിക്കൊടുക്കുമല്ലോ. മറ്റാരുടേയും സഹായമില്ലാതെ ടൈപ്പ് ചെയ്യാന്‍ കുട്ടികള്‍ സ്വയം പഠിച്ചോളും. അതിനാവശ്യമായ കീ ബോര്‍ഡ് ലേ ഔട്ട് താഴെയുള്ള ലിങ്കില്‍ നിന്നും കോപ്പി ചെയ്തെടുക്കുകയും ചെയ്യാം. ടൈപ്പിങ്ങിന് രണ്ട് വഴികളാണുള്ളത്. ഫൊണറ്റിക്ക് രീതിയും ഇന്‍സ്ക്രിപ്റ്റ് രീതിയും. സംസാരഭാഷ അതേ പോലെ ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യുന്ന, മംഗ്ലീഷ് രീതിയെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ടൈപ്പിങ് സമ്പ്രദായമാണ് ഫൊണറ്റിക്ക്. യുണീക്കോഡ് സമ്പ്രദായം അതേപടി പകര്‍ത്തിയിട്ടുള്ളതാണ് ഇന്‍സ്ക്രിപ്റ്റ് രീതി. സാധാരണഗതിയില്‍ ഫൊണറ്റിക് രീതി എളുപ്പമാണെങ്കിലും വിന്റോസിലും ലിനക്സിലും യാതൊരു സോഫ്റ്റ്വെയറും ഉപയോഗിക്കാതെ ടൈപ്പ് ചെയ്യാന്‍ ഇന്‍സ്ക്രിപ്റ്റ് ആണ് നല്ലത്. ലിനക്സില്‍ എങ്ങനെ മലയാളം ടൈപ്പ് ചെയ്യാം എന്നതാണ് നമ്മുടെ പ്രശ്നം. ഒരു കുഴപ്പവുമില്ല. രണ്ട് ദിവസം ഇതിനായി നിങ്ങള്‍ മാറ്റി വെക്കാന്‍ തയ്യാറാണോ? ഒരു സോഫ്റ്റ്വെയറിന്റേയും സഹായമില്ലാതെ ഈസിയായി മലയാളം ടൈപ്പ് ചെയ്യാം. അതിനായി എന്തു ചെയ്യണം?
അപ്പോള്‍ വരുന്ന വിന്റോയില്‍ Add to Panel എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക
ഇവിടെ ചെറു ചിത്രങ്ങളോടു കൂടി നിരവധി പ്രോഗ്രാമുകള്‍ പ്രത്യക്ഷപ്പെടും. അത് മൌസ് ഉപയോഗിച്ചോ 'ആരോ കീ' ഉപയോഗിച്ചോ താഴേക്ക് പോയി Keyboard Indicator സെലക്ട് ചെയ്യുക. ഈ സമയം മുകളിലെ പാനലില്‍ USA എന്ന് വന്നിട്ടുണ്ടാകും.
USA എന്നു കാണുന്നിടത്ത് വീണ്ടും മൌസ് പോയിന്റര്‍ കൊണ്ടു വെച്ച ശേഷം റൈറ്റ് ക്ലിക്ക് ചെയ്യുക. അവിടെ പ്രത്യക്ഷപ്പെടുന്ന വിന്റോയിലെ Open Keyboard Preferences ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന വിന്റോയിലെ Layouts സെലക്ട് ചെയ്യുക. അവിടെ Add ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന വിന്റോയില്‍ ഇടതു വശത്തായി Available Layouts എന്നതിനു താഴെ വിവിധ രാജ്യങ്ങളുടെ പേരുകള്‍ കാണാന്‍ കഴിയും. മൌസ് താഴേക്ക് Scroll ചെയ്ത് അതില്‍ നിന്നും India യുടെ തൊട്ടടുത്തുള്ള ചെറിയ ത്രികോണത്തില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ പ്രത്യക്ഷപ്പെടുന്ന ഇന്‍ഡ്യന്‍ ഭാഷകളുടെ ലിസ്റ്റില്‍ നിന്നും മലയാളം തെരഞ്ഞെടുക്കുക.
ഭാഷകള്‍ ആക്ടിവേറ്റ് ചെയ്യുന്ന ജോലി മുഴുവനായും കഴിഞ്ഞു. ഇനി USA (ഇംഗ്ലീഷ് ഭാഷ) എന്നിടത്ത് ക്ലിക്ക് ചെയ്താല്‍ Ind(മലയാള ഭാഷ)ത്തിലേക്ക് മാറും. ഇപ്പോള്‍ മലയാളമാണ് ആക്ടീവ്. ഇതേ പരിപാടി വീണ്ടും ആവര്‍ത്തിച്ചാല്‍ ഇംഗ്ലീഷിലേക്ക് മാറാം. സ്പേസ് കീകള്‍ക്ക് ഇരുവശത്തുമുള്ള രണ്ട് Alt കീകളും ഒരേ സമയം അമര്‍ത്തിയാല്‍ മൌസ് ഉപയോഗിക്കാതെ ഭാഷ മാറ്റാവുന്നതേയുള്ളു.
ഇനി പരീക്ഷിക്കാം. ഏതെങ്കിലും ടെക്സ്റ്റ് എഡിറ്ററില്‍ ടൈപ്പ് ചെയ്തു നോക്കാം. Desktop ല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Create Document വഴി Empty file തെരഞ്ഞെടുക്കുക. ഇനി Ind ആക്ടീവാക്കി മലയാളം ടൈപ്പ് ചെയ്തോളൂ. ഓപ്പണ്‍ ഓഫീസ് റൈറ്ററിലാണ് ടൈപ്പ് ചെയ്യുന്നതെങ്കില്‍ Ind ആക്ടീവാക്കി ടൈപ്പ് ചെയ്യുമ്പോഴും ഫോണ്ട് ഏതാണെന്ന് നോക്കണം. സാധാരണഗതിയില്‍ Bitstream Vera Sans, Liberation Serif ഒക്കെയാകാം രചനയില്‍ ഡിഫോള്‍ട്ടായി വരുന്ന ഫോണ്ടുകള്‍ . അങ്ങനെയെങ്കില്‍ ചില്ലക്ഷരങ്ങളും കൂട്ടക്ഷരങ്ങളുമൊന്നും കൃത്യമായി വന്നിട്ടുണ്ടാകില്ല. ഇതിന് അല്പം ടൈപ്പ് ചെയ്ത ശേഷം മുഴുവന്‍ സെലക്ട് ചെയ്ത് ഫോണ്ട് Rachana ആക്കിക്കൊടുക്കാന്‍ മറക്കരുത്.
ഇനി താഴെ ലിങ്കില്‍ നിന്നും മലയാളം കീ ബോര്‍ഡിന്റെ ലേ ഔട്ട് ഡൌണ്‍ലോഡ് ചെയ്തെടുത്തോളൂ. എന്നിട്ട് ഈ ബ്ലോഗില്‍ മലയാളത്തില്‍ കമന്റു ചെയ്യണം കേട്ടോ.
Click here for download the Malayalam Keyboard
93 comments:
ഞാന്‍ മലയാളം പഠിക്കാന്‍ തുടങ്ങിയിട്ടേയുളളൂ. ഈ പോസ്സിനു നന്ദി.
ജനുവരി ൧൦ ന്റെ പോസ്റ്റും ൧൪ ന്റെ പോസ്റ്റും വളരെ നന്നായിട്ടുണ്ട്
. എന്നാല്‍ മലയാളം മാധ്യമക്കാര്‍ ൧൦ ന്റെ പോസ്റ്റും ഇംഗ്ലീഷ് മാധ്യമക്കാര്‍ ൧൪ ന്റെ പോസ്റ്റും വായിച്ചാല്‍ രണ്ടു കൂടര്‍ക്കും പിഴ.ഉറപ്പ്. ( എങ്ങനെ എന്റെ മലയാളം / പിഴക്ക് സാധ്യത ഉണ്ടടോ.
നന്ദി നന്ദി നന്ദി നന്ദി .....................വിജയന്‍
. .
അവസാന വാക്ക് തിരുത്ത് " ഉണ്ടോ ?
ജോണ്‍ സാറിനെ പോസ്റ്റ് എന്ന വാക്ക് ടൈപ്പ് ചെയ്യാന്‍ പഠിപ്പിക്കണം
ലിനക്സില്‍ ആകുമ്പോള്‍ മലയാളം ടൈപ്പ് ചെയ്യാന്‍ മറ്റൊരു എളുപ്പവഴി ഉണ്ട്. ലിനക്സില്‍ Default Search Engine ആയി ഉപയോഗിയ്ക്കുന്നത് Firefox ആണല്ലോ. Fire fox ന്റെ Add-on ആയി കിട്ടുന്ന Swanalekha ഇന്‍സ്റ്റാള്‍ ചെയ്താല്‍ വളരെ ഈസിയായി മലയാളം ടൈപ്പിങ്ങ് സാധ്യമാകും.
ഇതാ ഇവിടെ നിന്ന് കിട്ടും
നന്ദി ബ്ലോഗങ്ങളെ.....ഒരായിരം നന്ദി....
വിജയന്‍ സാര്‍ പിടിവാശി ഉപേക്ഷിച്ചതിനു നന്ദി.എന്നെ സസ്പെന്‍റ് ചെയ്യല്ലേ .
വിജയന്‍ സാര്‍,
തീയതിയും സംഖ്യകളുമെല്ലാം ടൈപ്പ് ചെയ്യുമ്പോള്‍ ലേ ഔട്ട് മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേക്ക് മാറ്റണം. ഇല്ലെങ്കില്‍ 1,2,3,4,5,6,7,8,9,0 എന്നിവ ൧,൨,൩,൪,൫,൬,൭,൮,൯,൦ ആയേ വരൂ. അതാണല്ലോ മലയാളത്തിലെ 1,2,3..കള്‍
മലയാളം ടൈപ്പ് ചെയ്യുമ്പോള്‍ മലയാളം അക്കമായ
" ൧,൨,൩,൪,൫,൬,൭,൮,൯,൦ " ആണല്ലോ മലയാളികള്‍ക്ക് മനസ്സില്‍ തങ്ങി നില്‍ക്കുക. അതുകൊണ്ട് ഞാന്‍ അത് ചെയ്തു .ക്ഷമിക്കുമല്ലോ .............വിജയന്‍
സാര്‍....
കെസ്റ്റാറിനേക്കള്‍ നല്ലത് സ്റ്റെല്ലേറിയം ആണ്....
ഇന്റര്‍ നെറ്റില്‍ നിന്ന് റെപ്പോസിറ്ററി കൂട്ടി ചേര്‍ത്ത് ഈസിയായി ഇന്‍സ്റ്റള് ചെയ്യാം....
hariekd@yahoo.com , vknizar@gmail.com എന്നീ മയിലുകളിലേക്ക് സറ്റെപ്സ് സ്കീന്‍ ഷോട്ട് സഹിതം അയച്ചിട്ടുണ്ട്
കഴിയുമെങ്കില്‍ ബ്ലോഗിലൂടെ അത് ഷെയര്‍ ചെയ്യുമല്ലോ......
നിധിന്‍ ജോസ് , എല്‍.പി.എസ്.എ
ഗവ. ഹൈസ്കൂള്‍ മാഞ്ഞൂര്‍
www.ghsmanjoor.blogspot.com
linux malayalam fonts not able to read,malayalam news papers sites,how can instal fonts in linux.
സര്‍,
സ്ക്കൂള്‍ ലിനക്സ് ആണോ OS? റൂട്ട് ആയി ലോഗിന്‍ ചെയ്യുമ്പോള്‍ ...
1) താങ്കള്‍ക്ക് നമ്മുടെ ബ്ലോഗ് വായിക്കാന്‍ കഴിയുന്നുണ്ടോ?
2) ഇവിടെ ക്ലിക്ക് ചെയ്ത് മാതൃഭൂമി ഓണ്‍ലൈന്‍ വായിക്കാന്‍ കഴിയുന്നുണ്ടോ?
ഇതു രണ്ടും കഴിയുന്നുണ്ടെങ്കില്‍ യാതൊരു പ്രശ്നവുമില്ല. താങ്കളുടെ സിസ്റ്റത്തില്‍ യുണീക്കോഡ് ഫോണ്ട് ഉണ്ട്. റൂട്ട് ആയി ലോഗിന്‍ ചെയ്യുമ്പോള്‍ പ്രശ്നമില്ല, പക്ഷെ യൂസര്‍ ആയി ലോഗിന്‍ ചെയ്യുമ്പോള്‍ ഫോണ്ട് സപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കില്‍
Root Terminal എടുത്ത്
chmod 777 -R /usr/share/fonts
എന്ന് ടൈപ്പ് ചെയ്ത് കൊടുക്കുക.
മാതൃഭൂമി ഒഴികെയുള്ള ഭൂരിഭാഗം പത്രങ്ങളും യുണീക്കോഡ് ഫോണ്ട് ഉപയോഗിച്ചല്ല ഓണ്‍ലൈന്‍ വാര്‍ത്ത ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടാണ് അവ നമുക്ക് ലിനക്സില്‍ വായിക്കാന്‍ കഴിയാത്തത്.
അല്ലാതെ നമ്മുടെ സിസ്റ്റത്തില്‍ ഫോണ്ട് ഇല്ലാഞ്ഞിട്ടല്ല.
സ്ക്കൂള്‍ ലിനക്സിലെ റൈറ്റര്‍ തുറന്ന് നോക്കിക്കോളൂ. രചന, മീര, സുറുമ, രഘു അങ്ങനെ പല യുണീക്കോഡ് ഫോണ്ടുകളുമുണ്ട്.
@ About Fonts : മലയാള മനോരമ പോലുള്ള പത്രങ്ങളുടെ fonts കള്‍ ലിനക്സില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. യൂസറുടെ ഹോം തുറന്ന് View- Show Hidden folder ക്ലിക്ക് ചെയ്യുക.
.fonts എന്ന പേരില്‍ ഒരു ഫോള്‍ഡര്‍(hidden folder ) create ചെയ്ത് ഫോണ്ടുകള്‍ അതില്‍ പേസ്റ്റ് ചെയ്ത് ലോഗൌട്ട് ചെയ്താല്‍ മതി. പ്രസ്തുത യൂസര്‍ക്ക് മാത്രമേ അപ്പോള്‍ fonts ലഭീക്കൂ.windows ല്‍ തയ്യാറാക്കിയ Malayalam text കള്‍ linux ല്‍ എഡിറ്റ് ചെയ്യാന്‍ ഈ രീതി ഉപയോഗിക്കാം.പക്ഷേ ഒരു പ്രശ്നമുണ്ട് . 'ണ്ട' എന്ന അക്ഷരം ലഭിക്കില്ല. root വഴി login ചെയ്ത് /usr/share/fonts/truetype/ttf-malayalam-fonts എന്ന ഫോള്‍ഡറിലും ഫോണ്ടുകള്‍ paste ചെയ്യാം ) സുരക്ഷിതം ആദ്യം പറഞ്ഞ Method തന്നെ.
Thanks for Hari sir Hussain sir for giving comments for me
post upakarapradam thanne... sarikkonnu nokkiyittu samsayangalumayi thirike varam..
മലയാളം ടൈപ്പിംഗ് ഈ പോസ്റ്റിലൂടെ ശരിയാക്കി.. അപ്പോളും ഒരു സംശയം ചോദിക്കട്ടെ.. ഇങ്ങിനെ ഉബിന്റുവിൽ ഓപൺ ഓഫീസ് റൈറ്റർ ഉപയോഗിച്ച് ടൈപ്പ് ചെയ്ത ശേഷം അതിനെ .doc ഫയൽ ആയി സേവ് ചെയ്തിട്ട് വിൻഡോസിൽ ഇന്റർനെറ്റ് എക്സ്പ്ലോററോ ഫിരെഫോക്ക്സോ ഉപയോഗിച്ച് നെറ്റ് ആക്ടിവേറ്റ് ചെയ്ത് പബ്ലിഷ് ചെയ്യാൻ കഴിയുമോ? അതോ ലിനക്സ് ബേശിൽ തന്നെ ചെയണോ? ഹെൽപ് ചെയുമല്ലോ?
laptop (linux 3.8) ല്‍ സ്കാനര്‍ പ്രവര്‍ത്തിപ്പിക്കുന്ന വിധം പറഞ്ഞുതരാമോ?
ഓണ്‍ലൈന്‍ മലയാളപത്രങ്ങള്‍ യൂണിക്കോഡില്‍ ലഭ്യമാകുന്നതിന് http://padma.mozdev.org/installation.html ഈ ലിങ്ക് പ്രയോജനപ്പെടും. മലയാളമനോരമ, മംഗളം, ദീപിക തുടങ്ങി കുറച്ചധികം ഇപത്രങ്ങളെ SGLല്‍ വായിക്കാം (Padma Version 0.4.15 ഇന്‍സ്റ്റാള്‍ ചെയ്യണം).
sir,
how to write cd (like cd to cd in nero )in linux OS 3.2 ? pls help.bindu mahesh....
ബിന്ദു ടീച്ചര്‍,
സ്ക്കൂള്‍ ലിനക്സിലെ Gnome baker വഴി Cd to Cd കോപ്പി ചെയ്യാം. ഇതിന് Applications-Sound & Vedio-Cd/DVD writer GnomeBaker തുറക്കുക.
അതിലെ Tools മെനുവില്‍ copy Data CD/Audio CD/Dvd നിന്നും ഏതാണ് വേണ്ടതെന്ന് തെരഞ്ഞെടുക്കാം.
Reader drive, writer drive ഏതാണ് വേണ്ടതെന്ന് കാട്ടിക്കൊടുക്കുക. (ഒരു ഡ്രൈവേ ഉള്ളുവെങ്കില്‍ ഇതിന്റെ ആവശ്യമില്ല)
ഇതു പ്രകാരം, റീറൈറ്റബില്‍ സി.ഡി ബ്ലാങ്ക് ആക്കാം. ഇമേജ് കോപ്പി ചെയ്യാം. എല്ലാം ഈ Tools മെനുവില്‍ നിന്ന് കാണുമ്പോഴേ മനസ്സിലാക്കിയെടുക്കാം.
laptop (linux 3.8) ല്‍ സ്കാനര്‍ പ്രവര്‍ത്തിപ്പിക്കുന്ന വിധം ആവശ്യപ്പെട്ട Anonymous ന്,
ലാപ്ടോപ്പില്‍ സ്കാനര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ Application-graphics-xsane എന്ന ക്രമത്തില്‍ തുറന്ന് Scan എന്ന ബട്ടണില്‍ പ്രസ് ചെയ്യുക.
ഏതാനും സമയം കഴിയുമ്പോള്‍ സ്കാന്‍ ചെയ്യപ്പെട്ടു വരുന്ന ഇമേജിനെ ,pdf ആയോ .jpg ആയോ സേവ് ചെയ്യാം
@ bindu teacher,
CD to CD write ചെയ്യാന്‍
write ചെയ്യേണ്ട CD Drive ല്‍ ഇടുക.
Desktop ല്‍ കാണുന്ന CD icon ല്‍ right click ചെയ്യുക
CD icon -right click - copy disk
ഇപ്പോള്‍ വരുന്ന widow ല്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുക.
Click on write.
image create ചെയ്തു കഴിഞ്ഞാല്‍ blank CD ഇടുന്നതിനുള്ള Message വരും.
ആദ്യ CD എടുത്ത് Blank CD ഇടുക
ഒന്നില്‍ കൂടുതല്‍ copy വേണമെങ്കില്‍ make another copy ല്‍ click ചെയ്ത് വീണ്ടും Blank CD ഇട്ടാല്‍ മതി
ഇത് സ്വനലേഖ ഉപയോഗിച്ചാണ് എഴുതുന്നത്. ടൈപ്പുചെയ്യേണ്ട ഭാഗത്തു ക്ലിക്കി Ctrl+M ഓരു പ്രാവശ്യം അടിച്ചാല്‍ മലയാളത്തില്‍ ടൈപ്പാം. വീണ്ടും Ctrl+M അടിയ്ക്കുമ്പോള്‍ ഇംഗ്ലീഷായി മാറും. ചില്ലുകള്‍ക്കും മറ്റൂ സഹായത്തിനും Tab ഉപയോഗിയ്ക്കാം. ഇംഗ്ലീഷും മലയാളവും ഇടകലര്ത്തി ടൈപ്പുമ്പോള്‍ സ്വനലേഖയാണ് ഏറ്റവും എളുപ്പം.
മാത്ത്‌സ് ബ്ലോഗിനും സ്വനലേഖ പരിചയപ്പെടുത്തിയ ശ്രീയ്ക്കും ആശംസകള്‍...
ആദ്യമായി സ്വനലേഖ ഉപയോഗിച്ച് എഴുതുന്ന കമന്റ്....
സംഗതി കൊള്ളാം
This is very good Bigining
Babu. V.G.,
H.S.A. Maths.,
G.H.S.S. Kundamkuzhy.,
KASARAGOD - 671 541
Email: vgbabuvg@gmail.com
IT @School ലിനക്സ് അല്ലാതെ ഉബുണ്ടു ഉപയോഗിക്കുന്നവര്‍ക്ക് ഐ ബസ് ഉപയോഗിക്കാവുന്നതാണ്. ഇത് സാധാരണ ഇന്സ്ട്ടാലേഷനില്‍ തന്നെ ഉണ്ട്. System->Preferences->Ibus Setup
very good for new ubuntu
BABU. V.G.,
This is very useful. Just ahead
i want to study malayalam typing
Very good,
Very interesting
by
Sreedharan.D
HSA MATHS
GHS Puthenthode
Ernakulam
If I type in Malayalam using ISM in Inscript method, I am not able to paste it into our comment box. How can we make the comments in malayalam using Inscript method?
JOSE ABRAHAM
HSA(Maths)
SSHSS Moorkanad
Sir
In web, Unicode fonts are used..
That is why you cannot copy that inscript to comment box
If you can use transliteration method, swanalekha can help in firefox browser, google transliteration can also help...
In case of this ism and leap office and other inscript methods.. let me check
ജോസ് സാര്‍,
സാര്‍ വിന്‍ഡോസിലാണ് ഐ.എസ്.എം ഉപയോഗിച്ച് ടൈപ്പ് ചെയ്യുന്നതെന്നു കരുതുന്നു. എങ്കില്‍ Type it എന്ന സോഫ്റ്റ്വെയര് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുക.
അതല്ല ഐ.എസ്.എം ഫോണ്ടിനെ യൂണീക്കോഡ് ഫോണ്ടിലേക്ക് മാറ്റണമെങ്കില്‍ അക്ഷരങ്ങള്‍ എന്ന ഓണ്‍ലൈന്‍ കണ്‍വെര്‍ട്ടര്‍ ഉപയോഗിക്കാം.
ലിനക്സില്‍ ഐ.എസ്.എം കീ ബോര്‍ഡ് ഉപയോഗിച്ച് ടൈപ്പ് ചെയ്യാനുള്ള ഓപ്ഷനുണ്ടല്ലോ
വിന്‍ഡോസില്‍ ഐ.എസ്.എം ഇല്ലാതെ തന്നെ ഐ.എസ്.എം കീബോര്‍ഡ് ഉപയോഗിച്ച് ടൈപ്പ് ചെയ്യാനുള്ള മാര്‍ഗവും ഇവിടെത്തന്നെ പറഞ്ഞിട്ടുണ്ട്. നോക്കുമല്ലോ
ഹരി സാര്‍,
വളരെ നന്ദി. താങ്കളുടെ മേയ് 14-ലെ പോസ്റ്റ് വായിച്ച് അതനുസരിച്ച് വിന്ഡോിസില്‍ മലയാളം ആക്ടീവാക്കി. ഫോണ്ടുകളും ഇന്റ്റാ ള്ചെ യ്തു. ചില്ലക്ഷരത്തിനുശേഷം Space ഉപയോഗിക്കുമ്പോള് ചില്ലക്ഷരം കിട്ടുന്നില്ല. (Ctrl+Shift+1 ആണ് പ്രയോഗിച്ചത്). എങ്കിലും Phonetic രീതി സുഖകരമായി തോന്നാത്തതുകൊണ്ട് ഈ ശൈലി വളരെ ആശ്വാസപ്രദമായി അനുഭവപ്പെടുന്നു.
എന്തായാലും ഈ മാത് സ് ബ്ലോഗ് അധ്യാപകര്ക്കാ യുള്ള ഒരു online university തന്നെ. ബ്ലോഗ് ശ്രദ്ധിച്ച രണ്ടു ദിവസം കൊണ്ടുതന്നെ വളരെ കാര്യങ്ങള് പഠിക്കാന്‍ കഴിഞ്ഞു.
പ്രതികരിച്ചതിന് ചിക്കു സാറിനും നന്ദി.
ജോസ് അബ്രാഹം
HSA(Maths)
SSHSS Moorkanad.
ubuntu vil mobile net angine activate cheyyum
very good presentation in this blog
The results of Revenue fair was very useful. Still I am waiting for the remaining results through blog
Please publish the remaining results revenue fair too
Please publish the remaining results of revenue fair too
njan veruthe nikkiyathannu
It is very good!!!!
It is nice
sir
ubuntu 10.10 irangiyo
sir
how to install CE software in UBUNDU 9.10
mathsblog tips are very useful to me
helpful postings
വളരെ നല്ലത്
ഹരി
അനിമേഷന്‍ പാഠങ്ങള്‍ക്ക് സുരേഷ് ബാബു സാറിനു നന്ദി.
how can we change date to words
Eg: 01/01/2000 to first january two thousand (in spread sheet or excel)
pls send me the soution
how can we change date to words
Eg: 01/01/2000 to first january two thousand (in spread sheet or excel)
pls send me the soution
ഹായ് ഞാന്‍ സുനീഷ്,എല്‍.ഡി.ക്ലാര്‍ക്ക് ജി.ജി.എച്ച്.എസ്സ്.എസ്സ് തലശ്ശേരി ,
എനിക്കുമുണ്ട് ഒരു സംശയം :-
പുതീയ ശംബള പരിഷ്കരണത്തില്‍ ഹാഫ് പേ ലീവിന്റെ ബേസിക്ക് പേ ലിമിറ്റിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല, പുതീയ ലിമിറ്റ് Rs:10790 എന്നത് Rs:18740 ലേക്ക് മാറ്റിയോ?
എനിക്കുമുണ്ട് ഒരു സംശയം :-
പുതീയ ശംബള പരിഷ്കരണത്തില്‍ ഹാഫ് പേ ലീവിന്റെ ബേസിക്ക് പേ ലിമിറ്റിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല, പുതീയ ലിമിറ്റ് Rs:10790 എന്നത് Rs:18740 ലേക്ക് മാറ്റിയോ?
സുനീഷ് ജി.ജി.എച്.എസ്.എസ്. തലശ്ശേരി
സുനീഷിനെ പോലെ പലര്‍ക്കുമുണ്ട് സംശയം. ആരും അത് പറയുന്നില്ലെന്ന് മാത്രം. ശമ്പളപരിഷ്‌കരണ ഉത്തരവില്‍ പറയുന്നത് 1.02.2011ന് ശേഷം പഴയ സ്‌കെയിലില്‍ തുടരുന്നവര്‍ അടിസ്ഥാനശമ്പളവും അതിന്റെ 64 ശതമാനം ഡി.എയും ചേര്‍ന്ന തുകയുടെ അടിസ്ഥാനത്തില്‍ പുതിയ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാണ് എന്നുമാത്രമാണ്. അപ്പോള്‍ ലീവെടുത്തവര്‍ക്കും ഇത് ബാധകമാവുമല്ലോ. പുതിയ ഉത്തരവുകളൊന്നും 25.08.11 വരെ വന്നിട്ടില്ല. വരാന്‍ കാത്തിരിക്കാം. അല്ലെങകില്‍ 17420 വരെ അടിസ്ഥാനശമ്പളമുളളവര്‍ക്ക് പകുതി ശമ്പളവും മുഴുവന്‍ ഡി.എയും കൊടുക്കുക.
സുനീഷ്.പി.കെ
എല്‍.ഡി.ക്ലാര്‍ക്ക്
ജി.ജി.എച്ച്.എസ്സ്.എസ്സ് തലശ്ശേരി
സര്‍,
2010ല്‍ റീട്ടയര്‍ ചെയ്ത ശ്രീ ബാലകൃഷ്ണന്‍,HM സര്‍സില്‍ ഹെഡ്മാസ്റ്റര്‍ ആയ കാലയളവിലത്തെ പി.ടീ.എ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് ഫിനാന്‍സ് വിഭാഗം ഓഡിറ്റ് നടത്തുകയും ധനകാര്യവുമായി ബന്ധ്പ്പെട്ട ചില ഒബ്ജക്ഷന്‍ നിലനില്‍ക്കുകയും ചെയ്യുന്നു.പ്രസ്തുത ഹെഡ്മാസ്റ്റര്‍ക്ക് മറ്റുള്ള യാതൊരു ഓഡിറ്റുകളും ഇല്ല.ടിയാന്റെ പി.ടീ.എ ഫണ്ട് പിരിവ് (ഫിനാസ് ഓഡിറ്റ് )അന്തിമ മറൂപടി ലഭിക്കാതെ ബാദ്യത്/ബാധ്യതാ രഹിത സര്‍ട്ടീഫിക്കറ്റ് നല്‍കാമോ? എന്ന് ആറിയിക്കാന്‍ അപേക്ഷിക്കുന്നു
obc scholarship sampoorna
It is very useful to me.Thank you
വിന്‍ഡോസില്‍ ISM ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങിനെയെന്ന് കൂടി പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു. ISM സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്കൂം വേണം
super
ഇത് എനിക്ക് കൂടുതല്‍ പ്രയോജനകരമായി
ഉബുന്റു 10.04 ഇൻസ്റ്റല്ലൾ ചെയ്തു കഴിഞു,വർക്കു ചെയ്തു കൊഡൂരിക്കുംബൊൽ കമ്പൂട്ടരിന്റെ ഡിസ്പ്പ്ല കട്ടായി പൊകുന്നു.
how to solve it
ഉബുന്റു 10.04 ഇൻസ്റ്റല്ലൾ ചെയ്തു കഴിഞു,വർക്കു ചെയ്തു കൊഡൂരിക്കുംബൊൽ കമ്പൂട്ടരിന്റെ ഡിസ്പ്പ്ല കട്ടായി പൊകുന്നു.
how to solve this problem
ഉബുണ്ടു 10.04 ഇന്സ്ടാല്‍ ചെയ്തു. പക്ഷെ നെറ്റ് ആക്സെസ് ചെയ്യാന്‍ പറ്റുന്നില്ല.
ഉബുണ്ടു 10.04 ഇന്സ്ടാല്‍ ചെയ്തു. പക്ഷെ നെറ്റ് ആക്സെസ് ചെയ്യാന്‍ പറ്റുന്നില്
sushama peruva
hiiiiiii
Sir,
How to entre the leave in the leave account & Leave availed?
thanks to mathsblog
thanks mathsblog
മലയാളം ടൈപ്പിംഗ് വളരെ ഉപകാരമായിരുന്നു. അധ്യാപകരുടെ സര്‍വീസ്സ് സംബന്ധമായ സംശയങ്ങള്‍ തീര്‍ക്കാന്‍ ഒരു കോര്‍ണര്‍ ആരംഭിച്ചാല്‍ നന്നായിരുന്നു.
മലയാളം ടൈപ്പിംഗ് വളരെ ഉപകാരമായിരുന്നു. അധ്യാപകരുടെ സര്‍വീസ്സ് സംബന്ധമായ സംശയങ്ങള്‍ തീര്‍ക്കാന്‍ ഒരു കോര്‍ണര്‍ ആരംഭിച്ചാല്‍ നന്നായിരുന്നു.
linux -ല്‍ time table generator software -ല്‍ generate ചെയ്യാന്‍ അറിയില്ല. പറഞ്ഞ് തന്ന് സഹായിക്കുമല്ലോ?
Pls help me to add keyboard indicator in my system. I already checked in the Add to panel list. but there was no icon...pls .............
maths blogല്‍ എല്ലാവിഷയങ്ങളുടെയും model question papers വേണം
we are waiting for u p school maths discussion
we are waiting for u.pschool maths discussion
ഇത് എനിക്കെ വളരെ ഉപകാരപ്പെട്ടു പക്ഷെ ഉബുണ്ടുവിലെങ്ങനെ ചില്ലക്ഷരങ്ങൾ ടൈപ്പ് ചെയ്യാം
AJOY,,,
shift+N+D+}= ള്‍
shift+C+D+}= ണ്‍
shift+V+D+}=ന്‍
J+D+}=ര്‍
N+D+}=ല്‍
3std le english medium handbooks ithuvareyum kittiyittilla. Teachers enthu cheyyanam.........?
Nirmala.E
C.F.T.T.I & L.P.S
Kottiyam.
Kollam.
sir,
what is the color of a blue flower in green light?
sreekumari.r
dbhs thrikariyoor
sir,please give me the answer
sir,
what is the color of a blue flower in green light?
sreekumari.r
dbhs thrikariyoor
sir,please give me the answer
Dear Sir,
Maths blog result analyse website not working. when will be ready
Regards
ashraf
Dear Sir,
Maths blog result analyse website not working. when will be ready
Regards
ashraf
Dear Sir,
Maths blog result analyse website not working. when will be ready
Regards
ashraf
Dear Sir,
Maths blog result analyse website not working. when will be ready
Regards
ashraf
Dear Sir,
Maths blog result analyse website not working. when will be ready
Regards
ashraf
sini william
gmlps melangady
kondotty.
sir please upload 5th std english medium text books and 1st std english teacher text.
please open the it class of std 6
please allow open inkscap
Thanks for the explanation of how to comment.
please give English versin of Orukkam 2016
സംസ്ഥാനത്ത് വിവിധ ഡയറ്റുകൾ / ഉപജില്ലകൾ എന്നിവർ തയ്യാറാക്കിയ മൊഡ്യുളുകൾ / വർക്ക്ഷീറ്റുകൾ എന്നിവ ഒരേ ഭാഗത്തു കിട്ടത്തക്കവിധം (ഒരു ഹെഡ്‌ഡിൽ) ക്രമീകരിക്കുന്നത് ആലോചിക്കാമോ?
Dear mathsblog members ,
Solved question paper for class 10 mathematics which was helped me a lot . Thank you .
Post a Comment