ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ?
>> Monday, September 13, 2010

മുഖവുരകളില്ലാതെ വിഷയത്തിലേക്ക് കടക്കുന്നു. ഗ്നു ലിനക്സ്, ഉബുണ്ടു തുടങ്ങിയ പദങ്ങളെപ്പറ്റി കഴിഞ്ഞൊരു പോസ്റ്റില്‍ പ്രതിപാദിച്ചിരുന്നു. ഉബുണ്ടു 10.04 എന്ന പുതിയ പതിപ്പ് പുറത്തിറക്കപ്പെട്ട ഉടനെ തന്നെ ഐടി@സ്കൂളും ഉബുണ്ടു 10.04 ന്റെ പുതിയ പതിപ്പ് സ്കൂളുകള്‍ക്ക് വേണ്ടി കസ്റ്റമൈസ് ചെയ്ത് തയ്യാറാക്കുകയുണ്ടായി. 10.04, 9.10 തുടങ്ങിയ വേര്‍ഷനുകള്‍ ഇന്റര്‍നെറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാനാവുന്നതും ഏകദേശം ഒരു സി ഡി യില്‍ ഒതുങ്ങാവുന്നത്ര ഫയല്‍ സൈസ് മാത്രമുള്ളതുമാണ്. എന്നാല്‍ ഐടി@സ്കൂള്‍ ഉബുണ്ടു, 9.10, 10.04 എന്നീ വേര്‍ഷനുകളില്‍ വിവിധങ്ങളായ ആപ്ലിക്കേഷന്‍ പാക്കേജുകള്‍ ചേര്‍ത്തിട്ടുള്ളതു കൊണ്ടുതന്നെ 4.3 ജി ബി ഫയല്‍ സൈസ് വരുന്നു. ഇവിടെ നല്‍കിയിട്ടുള്ള ചിത്രങ്ങള്‍ ഉബുണ്ടു 10.04 ന്റേതാണ്. ഉബുണ്ടു ഇന്‍സ്റ്റലേഷനുകള്‍ മിക്കവാറും ഒരു പോലെയായിരിക്കും എന്നതിനാല്‍ ധൈര്യമായി നമുക്ക് ഇന്‍സ്റ്റലേഷന്‍ ആരംഭിക്കാം.
കുറിപ്പ് : ഈ ഇന്‍സ്റ്റലേഷന്‍ നിലവില്‍ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉള്ള ഒരു കമ്പ്യൂട്ടറിലെ ഫ്രീ പാര്‍ട്ടീഷന്‍ ഉപയോഗിച്ച് ചെയ്യുന്നതാണ്, യൂസര്‍ ഇന്‍പുട്ട് ആവശ്യമായ സ്ക്രീനുകള്‍ മാത്രമെ പ്രധാനമായും പരാമര്‍ശിച്ചിട്ടുള്ളൂ. ഇന്സ്റ്റലേഷന്റെ ഏതു ഘട്ടത്തിലും ക്യാന്‍സല്‍ ചെയ്യാനുള്ള അവസരം ലഭ്യമാണെങ്കിലും ഫോര്‍മാറ്റിങ് ഘട്ടം കടന്നാല്‍ തിരഞ്ഞെടുത്ത പാര്‍ട്ടീഷനിലെ ഡാറ്റ നഷ്ടപ്പെടും . ഇന്‍സ്റ്റലേഷന്‍ ക്യാന്‍സല്‍ ചെയ്യുന്ന പക്ഷം ലൈവ് സിഡീയിലേക്ക് ബൂട്ട് ചെയ്ത് വരുന്നതാണ് .
എല്ലാ ഓപ്പറേറ്റിങ് സിസ്റ്റം ഇന്‍സ്റ്റലേഷന്‍ പോലെ തന്നെ ഡിവിഡിയില്‍ നിന്നും ബൂട്ട് ചെയ്താണ് ഇതും ചെയ്യുന്നത്. ആദ്യം ഡ്രൈവില്‍ ഡി വിഡിയിട്ട് ഡിവിഡിയില്‍ നിന്നും ബൂട്ട് ചെയ്യുക.

ഇതില്‍ Try ubuntu എന്ന് സെലക്റ്റ് ചെയ്താല്‍ ലൈവ് സിഡി ആയി തന്നെ ഇത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ഇന്സ്റ്റാള്‍ ചെയ്യാതെ തന്നെ ഇന്റര്‍നെറ്റ് കണക്ഷന്‍ അടക്കം കോണ്‍ഫിഗര്‍ ചെയ്യാനും മറ്റ് ഹാര്‍ഡ് വെയറുകള്‍ ഇന്സ്റ്റാള്‍ ചെയ്യാനും സാധിക്കും എന്നതിനാല്‍ മറ്റ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്ക് ഉബുണ്ടുവുമായി പരിചയപ്പെടാന്‍ ഇത് ഗുണകരമാണ്.
മേലെക്കാണുന്ന സ്ക്രീന്‍ ശ്രദ്ധിക്കുക, എന്‍ടിഎഫ്എസ് പാര്‍ട്ടീഷനില്‍ വിന്‍ഡോസ് 2000 ഇന്‍സ്റ്റാള്‍ ചെയ്ത ഒരു സിസ്റ്റമാണ് ഇതില്‍ കാണുന്നത്. പാര്‍ട്ടീഷന്‍ ഘട്ടത്തില്‍ ശ്രദ്ധചെലുത്താത്ത പക്ഷം നിലവിലെ ഓപ്പറേറ്റിങ് സിസ്റ്റം അടക്കം ഹാര്‍ഡ് ഡിസ്കിലെ ഫയലുകള്‍ എല്ലാം നഷ്ടപ്പെടാന്‍ സാദ്ധ്യത ഉണ്ട്. സ്പെസിഫൈ പാര്‍ട്ടീഷന്‍ മാനുവലി എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് ഫോര്‍വേഡ് കൊടുക്കുക.
ഇത് പാര്‍ട്ടീഷന്‍ ടേബിള്‍ മോഡിഫൈ ചെയ്യാനുള്ള ആദ്യ സ്ക്രീന്‍. ഫ്രീ സ്പേസായ 11940 സൈസ് പാര്‍ട്ടീഷന്‍ സെലക്റ്റ് ചെയ്ത് ആഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
പുതിയ പാര്‍ട്ടീഷന്‍ വിവരങ്ങള്‍ ചേര്‍ക്കാനുള്ള വിന്‍ഡോ. ഇവിടെ ആകെ ഫ്രീ സ്പേസായ 11.94 ജി.ബി ഡീഫോള്‍ട്ടായി വന്നിരിക്കുന്നത് കാണാം . ഇത് നമ്മുടെ ആവശ്യാനുസരണം ക്രമീകരിക്കാവുന്നതാണ്. ആദ്യം ലിനക്സ് സ്വാപ്പ് ഏരിയ അലോട്ട് ചെയ്യുകയാവും ഉത്തമം , ബാക്കിയുള്ള സ്പേസ് കൃത്യമായി ബാക്കി പാര്‍ട്ടീഷനുകള്‍ക്ക് ഉപയോഗിക്കാന്‍ ഇതാണ് നല്ലത് .


1) പാര്‍ട്ടീഷന്‍ സൈസ്
2) യൂസ് ആസ് - ഇവിടെ Ext3 ആയി കൊടുക്കണം
3) മൌണ്ട് പോയിന്റ് - ഇത് റൂട്ട് ( / )എന്ന് കൊടുക്കണം.
ഓ.കെ കൊടുക്കുക, ഒരു നിമിഷത്തിനു ശേഷം നിലവിലെ ഡിസ്ക് ലേ ഔട്ട് ഡിസ്പ്ലേ ചെയ്യപ്പെടും, എല്ലാം നമുക്ക് ആവശ്യമുള്ള പ്രകാരമാണെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം ഫോവേഡ് കൊടുക്കുക.



ഉബുണ്ടു 9.10 ഇന്‍സ്റ്റലേഷന്‍ സ്റ്റെപ്പുകളുടെ പി.ഡി.എഫ് കോപ്പി
323 comments:
-
girish marayamangalam
January 29, 2011 at 3:55 PM
-
-
വി.കെ. നിസാര്‍
January 30, 2011 at 2:10 PM
-
-
Hassainar Mankada
January 30, 2011 at 8:21 PM
-
-
prasadv
January 31, 2011 at 4:29 PM
-
-
bhama
February 1, 2011 at 11:09 AM
-
-
വി.കെ. നിസാര്‍
February 1, 2011 at 9:46 PM
-
-
Ghss Pala
February 2, 2011 at 10:47 AM
-
-
swadesi
February 2, 2011 at 6:20 PM
-
-
സഹൃദയന്‍
February 2, 2011 at 7:09 PM
-
-
സഹൃദയന്‍
February 2, 2011 at 7:14 PM
-
-
Mubarak
February 3, 2011 at 8:15 PM
-
-
Rajeev
February 4, 2011 at 5:53 AM
-
-
Rajeev
February 4, 2011 at 5:55 AM
-
-
Rajeev
February 4, 2011 at 5:59 AM
-
-
Rajeev
February 4, 2011 at 7:05 AM
-
-
Rajeev
February 4, 2011 at 7:14 AM
-
-
ജനാര്‍ദ്ദനന്‍.സി.എം
February 4, 2011 at 8:36 AM
-
-
Krishnan
February 5, 2011 at 6:24 AM
-
-
Krishnan
February 5, 2011 at 9:10 PM
-
-
bhama
February 6, 2011 at 7:55 AM
-
-
girish marayamangalam
February 12, 2011 at 6:43 PM
-
-
Unknown
February 26, 2011 at 8:27 PM
-
-
വി.കെ. നിസാര്‍
February 27, 2011 at 1:16 PM
-
-
bhama
February 27, 2011 at 11:20 PM
-
-
salah
March 2, 2011 at 10:58 AM
-
-
Unknown
March 3, 2011 at 8:48 AM
-
-
Unknown
March 3, 2011 at 8:49 AM
-
-
school
March 4, 2011 at 10:07 AM
-
-
ഉനൈസ്
March 8, 2011 at 8:29 PM
-
-
ഉനൈസ്
March 8, 2011 at 8:37 PM
-
-
VIJAYAKUMAR M D
March 10, 2011 at 6:41 PM
-
-
വി.കെ. നിസാര്‍
March 11, 2011 at 6:35 PM
-
-
VIJAYAKUMAR M D
March 11, 2011 at 10:03 PM
-
-
THS KANJIRAPPALLY
March 23, 2011 at 11:46 AM
-
-
Mubarak
March 25, 2011 at 10:05 PM
-
-
ramesh
April 2, 2011 at 8:56 PM
-
-
somanmi
April 5, 2011 at 8:26 PM
-
-
Mubarak
April 5, 2011 at 11:26 PM
-
-
Mubarak
April 5, 2011 at 11:41 PM
-
-
somanmi
April 10, 2011 at 8:14 AM
-
-
Mubarak
April 11, 2011 at 11:41 AM
-
-
Hassainar Mankada
April 11, 2011 at 6:00 PM
-
-
Mubarak
April 11, 2011 at 11:59 PM
-
-
Mubarak
April 15, 2011 at 9:44 AM
-
-
വി.കെ. നിസാര്‍
April 15, 2011 at 9:58 AM
-
-
Mubarak
April 18, 2011 at 9:54 PM
-
-
girish marayamangalam
May 9, 2011 at 9:00 AM
-
-
girish marayamangalam
May 9, 2011 at 9:04 AM
-
-
Anonymous
May 12, 2011 at 7:13 AM
-
-
Umesh Pilicode
May 19, 2011 at 10:34 AM
-
-
Umesh Pilicode
May 21, 2011 at 10:50 AM
-
-
bhama
May 21, 2011 at 7:14 PM
-
-
അനില്‍@ബ്ലോഗ് // anil
May 22, 2011 at 3:17 AM
-
-
വി.കെ. നിസാര്‍
May 22, 2011 at 8:21 AM
-
-
Mubarak
May 28, 2011 at 4:08 PM
-
-
Umesh Pilicode
May 31, 2011 at 12:38 PM
-
-
kvk media
June 1, 2011 at 8:27 PM
-
-
kvk media
June 1, 2011 at 8:33 PM
-
-
വി.കെ. നിസാര്‍
June 4, 2011 at 12:21 PM
-
-
abith francis
June 4, 2011 at 6:00 PM
-
-
Mubarak
June 6, 2011 at 10:03 PM
-
-
koshy
June 12, 2011 at 6:12 PM
-
-
വി.കെ. നിസാര്‍
June 17, 2011 at 8:00 AM
-
-
Venu.G.potti.kilimanoor
June 23, 2011 at 9:44 PM
-
-
gupschirayinkeezhu
June 26, 2011 at 5:07 PM
-
-
gupschirayinkeezhu
June 26, 2011 at 5:08 PM
-
-
Unknown
June 27, 2011 at 8:30 AM
-
This comment has been removed by the author.
-
Unknown
June 27, 2011 at 8:32 AM
-
-
JOHN P A
June 27, 2011 at 7:43 PM
-
-
Krishnan
July 2, 2011 at 10:58 AM
-
-
സുബിന്‍ പി റ്റി
July 2, 2011 at 12:06 PM
-
-
Mubarak
August 3, 2011 at 1:29 PM
-
This comment has been removed by the author.
-
sajan paul
October 23, 2011 at 8:21 PM
-
-
Sunilkumar. HM ഹയർ ഗ്രേഡ്- സർവ്വീസ്
November 14, 2011 at 1:33 PM
-
-
saji
November 15, 2011 at 7:32 PM
-
-
gm
December 9, 2011 at 2:45 PM
-
-
gm
December 9, 2011 at 2:47 PM
-
-
gm
December 9, 2011 at 2:52 PM
-
-
gm
December 9, 2011 at 2:57 PM
-
-
Abhijith
March 27, 2012 at 9:20 AM
-
-
Mubarak
March 28, 2012 at 9:14 PM
-
This comment has been removed by the author.
-
Mubarak
March 28, 2012 at 9:16 PM
-
-
Unknown
July 15, 2012 at 7:04 PM
-
-
haritham
July 15, 2012 at 8:08 PM
-
-
വി.കെ. നിസാര്‍
July 16, 2012 at 6:44 AM
-
-
Hassainar Mankada
July 18, 2012 at 2:25 PM
-
-
Muhammed Salih
October 28, 2012 at 12:21 PM
-
-
anugrah
November 1, 2012 at 8:13 AM
-
-
Nazar Akai
November 27, 2012 at 12:19 AM
-
-
Hassainar Mankada
November 27, 2012 at 1:25 PM
-
-
Nazar Akai
December 10, 2012 at 1:07 AM
-
-
Nazar Akai
December 10, 2012 at 1:08 AM
-
-
Mubarak
January 11, 2013 at 11:35 PM
-
-
schoolblog
January 14, 2013 at 8:28 PM
-
This comment has been removed by the author.
-
JOHN P A
January 14, 2013 at 8:30 PM
-
-
JOHN P A
January 14, 2013 at 8:31 PM
-
-
ModelSchool
January 17, 2013 at 11:41 PM
-
-
ModelSchool
January 17, 2013 at 11:42 PM
-
-
ഫൊട്ടോഗ്രഫര്‍
February 3, 2013 at 12:10 PM
-
-
Mubarak
July 10, 2013 at 12:06 PM
-
-
Haris
August 11, 2013 at 8:57 PM
-
-
Haris
August 11, 2013 at 8:58 PM
-
-
Haris
August 13, 2013 at 6:14 PM
-
-
അനില്‍@ബ്ലോഗ് // anil
August 16, 2013 at 8:06 PM
-
-
AMLPS EPPICAD
August 19, 2013 at 8:07 AM
-
-
GUPS NEELANCHERY
August 27, 2013 at 3:32 PM
-
-
GUPS NEELANCHERY
August 27, 2013 at 3:33 PM
-
-
Alice Mathew
October 7, 2013 at 10:12 PM
-
-
Hassainar Mankada
October 8, 2013 at 11:21 PM
-
-
Alice Mathew
October 10, 2013 at 8:12 PM
-
This comment has been removed by the author.
-
DevadasKarur
December 20, 2013 at 1:59 PM
-
-
Anonymous
December 24, 2013 at 8:54 AM
-
-
CHERUVADI KBK
December 24, 2013 at 1:30 PM
-
This comment has been removed by the author.
-
Abhinav
March 28, 2014 at 9:45 PM
-
-
Srk
June 2, 2014 at 7:34 PM
-
-
ഷാ
June 2, 2014 at 11:34 PM
-
-
Srk
June 3, 2014 at 9:50 AM
-
-
sajan paul
June 20, 2014 at 11:57 AM
-
This comment has been removed by the author.
-
ശ്രീ മലയാലപ്പുഴ അമ്മ
July 17, 2014 at 10:18 PM
-
-
ശ്രീ മലയാലപ്പുഴ അമ്മ
July 17, 2014 at 10:18 PM
-
-
Eby Thomas
June 3, 2017 at 1:53 PM
-
-
sajan paul
July 24, 2019 at 8:35 AM
-
This comment has been removed by the author.
-
suhra
April 28, 2021 at 6:37 PM
-
«Oldest ‹Older 201 – 323 of 323 Newer› Newest»how to set up BSNL 3G data card in ubuntu 10.10?
ഭാമ ടീച്ചറേ,
ഡ്രൈവര്‍ ദാ..ഇവിടെയുണ്ട്.
@ ramesh : canon 1980 printer ,
ഐ.ടി.@സ്കൂള്‍ ഉബുണ്ടു ആണെങ്കില്‍ ഇവിടെ Driver ഉം ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള നിര്‍ദ്ദേശങ്ങളും ഉണ്ട്. ഓരോ step ആയി ചെയ്ത് നോക്കൂ..
Canscan Lide 100 driver കിട്ടിയെങ്കിലും ubuntu വില്‍ installation success ആയില്ല.ആരെങ്കിലും സഹായിക്കുംമെന്നു കരുതുന്നു.
prasadv HSA MATHS
@ നിസാര്‍ സാര്‍,
ഡ്രൈവര്‍ ഡൗണ്‍ലോഡ് ചെയ്തു.
gdebi package installer ഉപയോഗിച്ച്ല്ലേ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത് ? പറ്റുന്നില്ലല്ലോ ?
എനിയ്ക്ക് പരീക്ഷിക്കാന്‍ ആ സ്കാനറില്ലായിരുന്നൂ..
ഇന്ന് ഡ്രൈവര്‍ ഇന്‍സ്റ്റാള്‍ ചെയ്തു നോക്കി...
എറര്‍ ഒന്നും കണ്ടില്ല!
പക്ഷേ, ഇന്‍സ്റ്റാള്‍ ആയില്ല!!
ഹരിശ്രീയില്‍ കണ്ടത്, അതുപോലെയങ്ങ് തന്നതായിരുന്നൂ..
ക്ഷമിക്കുക.
ശരിയായത് നമുക്ക് ഉടന്‍ തേടിപ്പിടിക്കാം!
adobe flash player 10(games ) not working ,just display and it automatically close
ubuntu വില്‍ blassic ചെയ്യുന്നത് മനസ്സിലാക്കി തന്നതില്‍ thanks അറിയിക്കുന്നു.
prakash, prmkhss, thalassery
വിവിധ OS ല്‍(WIN XP, LINUX 3.2, UBUNTU എന്നിവ)
system configuration മനസ്സിലാക്കാന്‍ എന്താണ് വഴി?
@ ജി. എച്ച്.എസ്.എസ് പാലാ....
നിങ്ങളുടെ ഉബുണ്ടു വേര്‍ഷന്‍ ഏതാണ്..?
10.04 അല്ലേ..?
.
എന്തായാലും ഇത് ഒന്നു നോക്കിയേക്കൂ...
sir,
how can we determine the data usage in UBUNTU. I am using mobile phone as the modem. BSNL 3G data plan.
ഉബുന്റുവിലെങ്ങനെ യൂസെജ് അറിയാനാകും എന്നു ആരോ ചോദിച്ചു കണ്ടു. ആപ്ലികെയ്ഷ്ന്സിൾ ഉബുന്റു സോഫ്റ്റ്വവെയർ സെന്റെർ എന്ന് ക്ലിക് ചെയ്ത് കിട്ടുന്ന വിന്റോയിൽ ഇന്റെർനെറ്റ് എന്ന ഓപ്ഷൻ ക്ലിക് ചെയ്ത് കെ നിമോ എന്ന ആപ്ലികെയ്ഷൻ ഇൻസ്റ്റോൽ ചെയ്യുക. പിന്നീട് എപ്പോഴും അതു നമ്മുടെ ഡെസ്ക്റ്റോപ്പിൽ കാണും. അത് തുറന്ന് നോക്കി ഉപയോഗം ദിവസം, മാസം, വർഷം എന്ന ക്രമത്തിൽ മനസ്സിലാക്കാം.
രാജീവ് ജോസെഫ്
എച്ച്.എസ്.എ. ഇങ്ലിഷ്
സെന്റ്.ജോസെഫ്സ്.എച്ച്.എസ്.പെരുവന്താനം
9847738356
എനിക്ക് ചില്ലക്ഷരങ്ങൾ റ്റ്യ്പ് ചെയ്യാനാകുന്നില്ല
എന്താൻ കാരണം ?
Is it possible to type Malayalam font in 'Leave your comments page'?
Or should we type it in the home-mozhi Malayalam typing and copy paste it here.
Is that the way u all use?
Please help
Off Topic
അഭിപ്രായങ്ങളോ സംശയങ്ങളോ കാണുമ്പോൾ ആ പ്രത്യേക കമന്റ് അല്ലെങ്കിൾ സംശയം കാണാനാവും വായനക്കാരനു താൾപ്പര്യം. ഇപ്പോൽ നമ്മുടെ ഹോം പേജിലെ അത്തരം ഒരു കമന്റ് അല്ലെങ്കിൽ സംശയം ക്ലിക് ചെയ്താൾ എത്തുക ആ പ്രധാന പോസ്റ്റിൽ
ഇതു പരിഹരിക്കാമോ ?
It would be good if the old irrelevant posts are removed so that browsing through the pages become more easy for regular as well as new users
Blogger rajeevjosephkk said...
എനിക്ക് ചില്ലക്ഷരങ്ങള്‍ റ്റ്യ്പ് ചെയ്യാനാകുന്നില്ല
എന്താന്‍ കാരണം ?
താങ്കളുടെ ചോദ്യത്തില്‍ത്തന്നെ രണ്ട് ചില്ലക്ഷരങ്ങള്‍ ഉണ്ട്.പിന്നെ എന്താണ് പ്രശ്നം!!
@ bhama
Googling with the keywords "CanonScan LIDE 100 Ubuntu 10.04" gave me this which sounds promising
@ bhama
Googling with the key-words "canonscan lide 100 ubuntu 10.4" gave me this which looks promising
thank you Krishnan Sir
I have successfully installed the scanner
മലയാളത്തില് ചില്ലക്ഷരങ്ങള് ശരിയായി എഴുതാന് പറ്റാത്തത്
എന്തു കൊണ്ടാണ്?
Dear sir,
Is there any scope to get it@school ubuntu 10.4 through this maths blog
Dear Aparna,
Sorry to reply in negative.
You can collect it from any Master Trainer there at Kasargod.
ഉബണ്ടു 10.4 ല്‍ picasa_2.7.3736-15_i386.deb ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്തു. പക്ഷെ പ്രവര്‍ത്തിക്കുന്നില്ല. ഉബണ്ടുവില്‍ പ്രവര്‍ത്തിക്കുന്ന പിക്കാസ ഏതാണ് ?
സര്‍, എന്‍റെ compaq 615 ലാപ്ടോപ്പില്‍ edubuntu 10.04 ഇന്‍സ്റ്റാളേഷന്‍ മുഴുവനായി. പക്ഷെ അത് വര്‍ക്ക് ചെയ്യുന്നില്ല. ഒരു ബ്ലാക്ക് സ്ക്രീന്‍ മാത്രം വരുന്നു. വര്‍ക്ക് ചെയ്യാന്‍ എന്താണ് ചെയ്യേണ്ടത്?
സലാഹ് പി.
മലപ്പുറം
salahmlpm@gmail.com
9995235616
how to set internet service in ubuntu?
how to set internet service in ubuntu?
Ubuntu 10.04 image CD Wanted
@SCHOOL,അപര്‍ണ
ഐ ടി അറ്റ് സ്കൂള്‍ ഉപയോഗിക്കുന്നത് EDUBUNTU ആണ് .എനിക്ക് ഡി വി ഡി ലഭിച്ചത് ഹരിപ്പാട് ഗേള്‍സ് സ്കൂളില്‍ നിന്നാണ്,അടുത്ത് ഏതെന്കിലും സ്കൂളില്‍ തിരക്കി നോക്ക് ഒരു ഡി വി ഡി വാങ്ങി നല്‍കിയാല്‍ ,റൈറ്റ് ചെയ്തു തരും.(അധ്യാപകര്‍ ഫ്രീ ആണെങ്കില്‍).
അല്ലെങ്കില്‍ ജനുവരിയിലെ ചിപ് മാഗസിന്‍ വാങ്ങിയാലും മതി UBUNTU 10.10 ലഭിക്കും.
@ZAKARIYA
ഇവിടെപ്പോയി നോക്കു
8,9 ക്ളാസ്സുകളിലെ IT Practical (Final) ഇന്നു തുടങ്ങി. Results Export ചെയ്യാന്‍ കഴിയുന്നുണ്ട്. എന്നാല്‍ Import ചെയ്യാന്‍ കഴിയുന്നില്ല. Ubuntu 9.10 ലാണ് പരീക്ഷ നടത്തിയത്. ദയവായി സഹായിക്കുമല്ലോ?
വിജയകുമാര്‍ സാര്‍,
എക്സ്പോര്‍ട്ട് ഫയലുകള്‍ ഇംപോര്‍ട്ട് ചെയ്യേണ്ട സിസ്റ്റത്തിന്റെ ഡസ്ക്ടോപ്പില്‍ പേസ്റ്റ് ചെയ്തതിനുശേഷം ശ്രമിച്ചു നോക്കാമോ..?
Dear Nssar sir,
അങ്ങനെ ചെയ്തപ്പോള്‍ കിട്ടുന്നുണ്ട്. നന്ദി.
XEROX WORKCENTRE 5016 (PHOTOSTAT MACHINE) UBUNTU 9.10 യില്‍ INSTALL ചെയ്യുന്നതെങ്ങനെയാണ് ?
മലയാളത്തില്‍ ടൈപ്പു ചെയ്തു പ്രിന്റ് ചെയ്യുമ്പോള്‍ "മു" എന്ന അക്ഷരം ഒരിക്കലും പ്രിന്റില്‍ വരുന്നില്ല. ഉദാഹരണത്തിന് "മുതല" എന്ന് ടൈപ്പു ചെയ്തു പ്രിന്റ് ചെയ്യുമ്പോള്‍ "തല" എന്നേ പ്രിന്റായി വരുന്നുള്ളൂ, എന്താണ് കാരണം ഒന്നു പറഞ്ഞു തരാമോ? "മേശ" എന്നത് "മേശ" എന്നു തന്നെ വരുകയും ചെയ്യും.
ഉബുണ്ടു 9.10 ആണ് ഉപയോഗിക്കുന്നത്.
എന്റെ{canon IP1980 printer} എങ്ങിനെ ചെയ്യാം?
ഇപ്പോഴും തൃപ്തികരമായ മറുപടി കിട്ടാത്ത സംശയം വീണ്ടും ചോദിക്കട്ടെ.ഉബുണ്ടുവില്‍ പ്രിന്‍റ് ചെയ്യുമ്പോള്‍ "മു" കിട്ടുന്നില്ല.സഹായം പ്രതീക്ഷിക്കുന്നു.
"മു" പ്രിന്റില്‍ കിട്ടാന്‍ മൊത്തം സെലക്‌റ്റ് ചെയ്ത് Rachana ഫോണ്ടിലേക്ക് മാറ്റിയാല്‍ മതി.അപ്പോള്‍ Formatting ഉം ശരിയായി നടക്കും.
എന്നാല്‍ അതിലും "സ്പെ" പ്രിന്റില്‍ വരുന്നില്ല
പരിഹിരം ഉണ്ടെങ്കില്‍ പറയുക.
ചില്ലക്ഷരങ്ങള്‍ ടൈപ്പ് ചെയ്യാന്‍ എളുപ്പമാണ്. ഉദാ.. ല്‍ ടൈപ്പ് ചെയ്യാന്‍ nd](n-ഉം d-യും double bracket-square bracket എന്നിവയുടെ close ആയ-]-ഉം ടൈപ്പ് ചെയ്താല്‍ മതി. ബാക്കി ചില്ലുകളുടേത് ചുവടെ കൊടുക്കുന്നു.
ന്‍- vd]
ള്‍-Nd]
ണ്‍-Cd]
ര്‍-jd]
Thanks to Mubarak sir
നേരുത്തേ ലിനക്സില്‍ റൂട്ട് പാസ്‌വേഡ് മറന്നു പോയാലും ആദ്യം വരുന്ന ലൈന്‍ എഡിറ്റ് ചെയ്‌ത് പാസ്‌വേഡ് മാറ്റാന്‍ മാര്‍ഗ്ഗം ഉണ്ടായിരുന്നു, പുതിയ ഉബുണ്ടുവില്‍ അങ്ങനെ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ? പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു.
@ Mubarak;
നേരത്തെയുള്ള മെത്തേഡ് തന്നെ ഉപയോഗിക്കാം
കോഡില്‍ ചെറിയ മാറ്റമുണ്ട്.
rw init=/bin/bash
passwd username
ഇതിലും ലളിതമായ മാര്‍ഗം root shell prompt ല്‍ നേരിട്ട് പ്രവേശിച്ച്
passwd username എന്ന കോഡ് നല്കുന്നതാണ്.
വിശദമായ വിവരങ്ങള്‍ ഇവിടെയുണ്ട്
വളരെ ഉപകാരം സാര്‍, ഇന്ന് എനിക്ക് അത് ചെയ്‌ത് നോക്കാന്‍ സമയം കിട്ടുന്നില്ല.നാളെയും മറ്റന്നാളും ഇലക്‌ഷന്‍ ഡ്യൂട്ടി, അത് കഴിഞ്ഞ് ചെയ്ത് നോക്കാം. വിലപ്പെട്ട സാറിന്റെ വിലപ്പെട്ട വിവരണങ്ങള്‍ക്ക് നന്ദി.
എന്റെ സിസ്റ്റത്തില്‍ രണ്ട് "Alt" ഞെക്കി ഇംഗ്ളീഷിലേക്കും മലയാളത്തിലേക്കും മാറ്റാന്‍ പറ്റുന്നില്ല എന്തെങ്കിലും പരിഹാരമുണ്ടോ?
ഉബുണ്ടു 9.10 ആണ് ഉപയോഗിക്കുന്നത്.
മുബാറക്കേ,
Keyboard Preferences ല്‍ Layouts ല്‍ Options ല്‍ Key(s) to change layoutന്റെ ഇടതുവശത്തുള്ള + ഞെക്കി നോക്യേ..?
ശരിയായി നിസാര്‍ സാര്‍.
വളരെ ഉപകാരം സാര്‍. നമുക്ക് ഇഷ്ടപ്പെട്ട കീകള്‍ ഉപയോഗിക്കുകയും ചെയ്യാമല്ലോ. നന്ദി.
i upgraded my ubuntu10.10 to ubuntu11.04 .
but nw when i'am trying to play vedios in vlc (or in any other player) ,or
whn i am tryinyg to maximixe the player window the system restarts...
the new launcher (in desktop) also missing..
what will be the possible reasons?
my ram memmory is 512mb.
i upgraded to ubuntu 11.04 .
but now when i am trying to play vedios in vlc (or in any other player) the system restarts..this happens when i am trying to maximize or forword the player .
the new launcher (in desktop) is also missing..
what will be the possible reasons?
my ram memmory is only 512 mb..
ഉബുണ്ടുവില്‍ "root" user എങ്ങിനെ ഉള്‍പ്പെടുത്താം.പുതിയ printer samsung ml1666 നു "root" login ചെയ്യണം
it@ubuntu 10.04 ഇന്സ്ടാല്‍ ചെയ്തു, സ്ക്രീനിന്റെ വലതു വശത്ത് കാണേണ്ട 1/6 ഭാഗം ഇടതു വശത്ത് ആയി വരുന്നു.ലോഗ് ഇന്‍ സ്ക്രീന്‍ മുതല്‍ ഇതാണ് അവസ്ഥ !! . നോര്‍മല്‍ ഉബുണ്ടു 10.10, 11.04 എന്നിവയില്‍ ഒന്നും കുഴപ്പമില്ല display ഓക്കേ ആണ് ! intel core i3 processor, intel DH61WW original mother board
any one can help me ?
ICT സ്ക്കീം പ്രകാരം വിതരണം ചെയ്ത ചില HCL ലാപ് ടോപ്പുകളിലും Edubuntu ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ ഉമേഷ് പിലിക്കോട് സാറിന്റെ അതേ പ്രശ്നം കാണുന്നുണ്ട് . എന്തായിരിക്കാം കാരണം ?
ഉമേഷ്,
പ്രോപ്പറായി ഡിസ്പ്ളെ ഇന്സ്ടാല്‍ ആവാത്ത പ്രശ്നം ആവാം, രസല്യൂഷന്‍ സെറ്റ് ചെയ്യപ്പെടാത്ത പ്രശ്നം ആവാം.
ഞാന്‍ ഇപ്പോള്‍ നാട്ടിലല്ല, ചെക്ക് ചെയ്യാനുള്ള സൗകര്യം ഇല്ല, ഹസ്സൈനാര്‍ സാര്‍ സഹായിക്കും എന്ന് കരുതാം.
"ഉമേഷ് സാര്‍.
graphics ഏതാണ് ?
sudo lspci | grep VGA വഴി നോക്കൂ...
NVIDIA ആണെങ്കില്‍.. Synaptic ല്‍ Repositories ചെക്ക് ചെയ്ത് Reload ചെയ്യുക. ശേഷം System-Admini...-Hardware drivers വഴി Driver ഇന്‍സ്റ്റാള്‍ ചെയ്യുക.
OR Try the following method( execute the commands one by one)
sudo X :1 -configure
sudo mv /home/username/xorg.conf.new /etc/x11/xorg.conf
(username stands 4 ur username)
sudo reboot"
HASSAINAR MANKADA
സര്‍
നമ്മുടെ സിസ്റ്റത്തിന്റെ configurations അറിയുന്നതിന് എന്തു ചെയ്യണം. അതായത് memory, processor, speed, etc etc എന്നിവ അറിയുന്നതിന്.
മാഷെ ചിപ്സെറ്റ് ഇന്റെല്‍ ആണ് മേല്പറഞ്ഞവ ഒന്നും നടക്കുന്നില്ല !!
ഞാന്‍ ബോര്‍ഡ് മാറ്റി വാങ്ങി !! ഇപ്പൊ എല്ലാം ഓക്കേ !!
ഉബുന്‍ഡു 10.04 ല്‍ സ്കൂള്‍ ടൈംടേബിള്‍ ചെയ്യാന്‍ സഹായകരമായ വല്ലസോഫ്റ്റ് വെയറും ഉണ്ടോ ?അല്ലങ്കില്‍ മറ്റേതെങ്കിലും.....സഹായിച്ചാലും.....
ഉബുന്‍ഡു 10.04 ല്‍ സ്കൂള്‍ ടൈംടേബിള്‍ ചെയ്യാന്‍ സഹായകരമായ വല്ലസോഫ്റ്റ് വെയറും ഉണ്ടോ ?അല്ലങ്കില്‍ മറ്റേതെങ്കിലും ടൈംടേബിള്‍ സോഫ്റ്റ് വെയര്‍.... സഹായിച്ചാലും.....
മുബാറക് സാര്‍,
ഈ ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യൂ..
Applications->System Tools=> Sysinfo വഴി എല്ലാം അറിയാം!
(വൈകിയതിന് ക്ഷമിക്കുക)
സര്‍..മുഖവുരയുടെ ആവശ്യമില്ലല്ലോ.. എന്റെ സിസ്റ്റത്തിന്റെ കോണ്‍ഫിഗറേഷന്‍ ഇതാണ്..
intel pentium D cpu 2.80ghz
512mb ram (446mb usable)
32bit operating system
windows 7
ഞാന്‍ ഇതില്‍ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ശ്രമത്തില്‍ ആയിരുന്നു..ഞാന്‍ ഇപ്പോള്‍ ഉബുണ്ടു 10.04, 10.10, 11.04 ഇതൊക്കെ പരീക്ഷിച്ചു നോക്കി..ആദ്യം live cd ഇട്ടു മെനു വരന്‍ ആയി വെയിറ്റ് ചെയ്യുന്നു..ആദ്യത്തെ മെനു language സെറ്റ് ചെയ്യാന്‍..അത് കഴിഞ്ഞു time..ഇവിടെ നിന്നും എന്റെ സിസ്റ്റം മുന്‍പിലേക്ക് പോകുന്നതെ ഇല്ല..മൊത്തത്തില്‍ ഫ്രീസ് ആയ പോകുന്നു..മൌസും കീ ബോര്‍ഡും ഒന്നും വര്‍ക്ക് ചെയ്യില്ല..പിന്നെ രീസ്ടര്റ്റ് ചെയ്യണം..
അത് കഴിഞ്ഞു ഉബുടു ഫോറത്തില്‍ കണ്ടപോലെ menue സെറ്റ് ചെയ്തു..F6 ഇല്‍ ഉള്ള ആദ്യത്തെ ഓപ്ഷന്‍സ് ഞാന്‍ ഓഫ് ആക്കി..acpi=off
അപ്പോള്‍ കീ ബോര്‍ഡ് layout സെലക്ട് ചെയ്യുന്നിടം വരെ എത്തി insattation..അവിടെനിന്നും വീണ്ടും പഴയ പടി തന്നെ..മുന്‍പോട്ടു ഇല്ല..
അത് കഴിഞ്ഞു ഞാന്‍ F6il acpi-off കൂടെ gdd=on എന്ന ഓപ്ഷന്‍ കൂടി സെറ്റ് ചെയ്തു...അപ്പോള്‍ ഇന്‍സ്റ്റോള്‍ ആകനുണ്ട്..അത് കഴിഞ്ഞപ്പോള്‍ ആണ് പുതിയ പ്രശ്നം..ഇന്സ്ടല്ലഷന്‍ കഴിഞ്ഞു restart ചെയ്തു ഉബുടു വില്‍ കയറുമ്പോള്‍ വീണ്ടും ഫ്രീസ് ആകുന്നു...അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ലാത്ത അവസ്ഥ..
ഇതിപ്പോള്‍ എന്താ ചെയ്യാന്‍ പറ്റുക???
i tried different cd's and pen drives. also tries instal ubuntu along with windows menue..but in vain..
നിസാര്‍ സാര്‍,
വളരെ ഭംഗിയായിരിക്കുന്നു. download ചെയ്തു, install ചെയ്തു, വളറെയധികം നന്ദി.
എല്ലാവരുടേയും ചോദ്യങ്ങള്‍ക്ക് മറുപടി maths blog ല്‍ കാണുമ്പോള്‍ maths blog ന്റെ സജീവതയെ അഭിനന്ദിക്കുകയും കൂടി ചെയ്യേണ്ടത് അത്യാവശ്യം തന്നെ.
thank you once more
ഉബുണ്ടു10.04 ഇന്‍സ്റ്റാള്‍ ചെയ്ത സിസ്റ്റത്തില്‍ samsung 1666 printer പ്രവര്‍ത്തിക്കുന്നില്ല. ഒരു കൈ സഹായം ???? koshydanavilas@gmail.com
കോശിസാര്‍,
ഇന്റര്‍നെറ്റ് കണക്ട് ചെയ്ത് പ്രിന്റര്‍ പ്ലഗ്ഗ് ചെയ്തു നോക്കിയോ..?
ഓട്ടോമാറ്റിക് ആയി ഡിറ്റക്ട് ചെയ്ത് ആവശ്യമെങ്കില്‍ തേഡ്പാര്‍ട്ടി ഡ്രൈവര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറയുമല്ലോ..!
നോക്കൂ..
sir,
Ubuntu 10.04 ല്‍ Sanskrit type ചെയ്യാന്‍ keyboard layoutല്‍ എന്തുമാറ്റമാണ് വരുത്തേണ്ടത്?
ഏത് Font ഉപയോഗിക്കും? Devanagari keyboard layoutല്‍ കാണുന്നില്ല.
വേണു.ജി.പോറ്റി
sir,
10.04, HP laser 1007 printer ഓണ്‍ ചെയ്തുകൊണ്ട് install ചെയ്തു.പക്ഷെ print കിട്ടുന്നില്ല.എന്തു ചെയ്യണം?
sir,
10.04, HP laser 1007 printer ഓണ്‍ ചെയ്തുകൊണ്ട് install ചെയ്തു.പക്ഷെ print കിട്ടുന്നില്ല.എന്തു ചെയ്യണം?
Sir,
How can i compile my java source code writen in gedit text editor and saved as abc.java in Ubuntu 10.4...?
അസുസ് K8V - VM ല്‍ ഉബുണ്ടു ഇന്‍സ്റ്റാളാകുന്നില്ല. എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ?
Unknown : "How can i compile my java source code"
Please have a look at this
@Unknown, being java programmer, if you are familiar with eclipse, it is all done. sudo apt-get installl eclipse. Open it and start programming.
നാല് പേജുകളുള്ള ഒരു printed question paper സ്കാന്‍ചെയത് 4പേജുള്ള ഒരു pdf ഫയലാക്കുന്നത് എങ്ങിനെയാണ്.രണ്ടാമത്തെ പേജ് സ്കാന്‍ ചെയ്ത് save ചെയ്യുബോള്‍ overwrite ചെയ്യണോ എന്നാണ് പ്രതികരണം.അറിയുന്നവര്‍ സഹായിക്കണം
I cant install panasonic printer KX-MB 1900. Can You Help me ?
Sir,How to instal Samsung Ml-1676 printer in ubuntu
i use ubuntu 10.4 in my lap top.but printer samsung scx 3201 cannot be installed. No driver for Samsung SCX3201monolaser multifunction in ubuntu 10.4
I use ubuntu 10.4 in my laptop.Samsung scx3201 monolaser printer is not working in it.no driver for this printer. Please help.
in my laptpop i use windows 7 & ubuntu10.4 in the lap top. Net is ok in ubuntu but not in windows.How to solve it?
സ്കൂളിലെ ലാപ് ടോപ്പില്‍ സാംസംഗ് scx3201 പ്രിന്‍റര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുന്നില്ല.സഹായിക്കുണേ.
എന്റ്റെ ഉബുണ്ടുവിൽ എന്റ്റെ സ്ക്രീൻ റെസല്യൂഷനായ 1366*768 കിട്ടുന്നില്ല അതിനാൽ സ്ക്രീൻ രണ്ടു കഷ്ണമായി കാണുന്നു വിന്റ്റോസിൽ കുഴപ്പമൊന്നുമില്ല എന്താണിങ്ങനെ
എന്റെ കൈയ്യിലുള്ള HP Deskjet D1668 എന്ന പ്രിന്റര്‍ വഴി പ്രിന്റ് ചെയ്യുമ്പോള്‍ അക്ഷരങ്ങള്‍ ഒന്നും തന്നെ തെളിഞ്ഞു വരുന്നില്ല. Test Page പ്രിന്റ് ചെയ്യുമ്പോള്‍ പ്രിന്റ് വരുന്നുമുണ്ട് എന്താണ് ശരിയാവാന്‍ ഒരു മാര്‍ഗ്ഗം
ഹലോ ,
എനിക്ക് ഒരു സഹായം വേണം , ഞാന്‍ ഉബുണ്ടു ഇന്‍സ്റ്റോള്‍ ചെയ്തു , എന്‍റെ സിസ്റെതില്‍ വിന്‍ഡോസ് 7 ഉം ഉപയോഗിക്കുന്നുണ്ട് , എനിക്ക് വിന്‍ഡോസ് 7 ലെ partitions ഉബുണ്ടുവില്‍ കാണാത്ത രൂപത്തില്‍ ആകണം , വല്ല വഴിയും ഉണ്ടോ ? വേഗം പറഞ്ഞു തരൂ
കാനണ്‍ LBP2900 പ്രിന്റര്‍ ആഡ് ചെയ്യുന്ന വിധം ഒന്നു പറയണം. COPY LEFT തിരഞ്ഞിട്ട് കാണുന്നില്ല
ഹരിതം,
ഇവിടെ നോക്കൂ
നമ്മുടെ അഷറഫ് സാറിന്റെ ബ്ലോഗാണിത്.
www.entevidyalayam.in എന്ന ഡൊമൈനിലാണ് ഹസൈനാര്‍സാറുടെ സൈറ്റ്. അത് എക്സ്പൈര്‍ഡ് ആയി കാണുന്നു.
Sir,
വിന്‍ഡോസ് ഇല്ലാത്തത് കൊണ്ട് ഉബുണ്ടുവില്‍ പരീക്ഷിച്ച് ഉറപ്പുവരുത്താന്‍ സാധിച്ചിട്ടില്ല, സ്വന്തം റിസ്കില്‍ താഴെ പറയുന്ന രീതി പരീക്ഷിക്കാം.
ഉബുണ്ടു ext3 പാര്‍ട്ടീഷ്യനായിരിക്കുന്നതാണ് അഭികാമ്യം.
ഫയല്‍ സിസ്റ്റത്തിനുള്ളില്‍ ഒരു ഫോള്‍ഡര്‍ നിര്‍മ്മിക്കുക.
sudo mkdir /wind7
ശേഷം sudo fdisk -l എന്ന കമാന്റ് ഉപയോഗിച്ച് വിന്‍ഡോസ് partition letter മനസ്സിലാക്കുക
Ex: /dev/sda1 വിന്‍ഡോസ് പാര്‍ട്ടീഷ്യനാണെന്നിരിക്കട്ടെ
ഇനി വിന്‍ഡോസ് പാര്‍ട്ടീഷ്യന്റെ UUID മനസ്സിലാക്കുക.
sudo blkid -c /dev/null
താഴെ പറയുന്ന കമാന്റ് ഉപയോഗിച്ച് fstab തുറക്കുക.
sudo gedit /etc/fstab
ശേഷം താഴെയുള്ള വരി അവസാനം എഴുതി ചേര്‍ക്കുക.
UUID=51310292633543B0 /wind7 ntfs noauto 0 0
UUID നിങ്ങളുടെ വിന്‍ഡോസ് പാര്‍ട്ടീഷ്യന്റേതായിരിക്കണം.
സേവ് & ക്ലോസ്
ശേഷം ടെര്‍മിനലില്‍ താഴെ പറയുന്ന കമാന്റ് ടൈപ്പ് ചെയ്യുക.
sudo mount -a
ഈ കമാന്റിന് error മെസ്സേജ് ലഭിക്കണം.
ഇനി സിസ്റ്റം റീബൂട്ട് ചെയ്യുക.
sudo reboot
ഇനി സിസ്റ്റം തുറന്ന /wind7 എന്ന ഫോള്‍ഡര്‍ നോക്കൂ..
Copy Left
puthiya ubandu school version labhikkan enthucheyyanam
when me installed ubuntu on a thoshiba lap top p5310 sound does not works how i can repair it
ubundu new version ല്‍ ഫോട്ടോ resize option
നഷ്ടപ്പെട്ടു
എന്തു ചെയ്യണം?
sudo apt-get install nautilus-image-converter
Hassainar sir
THANKS
THANKS 4 HASSAINAR SIR
നമ്മുടെ പത്താം ക്ളാസ്സുകാരുടെ പരീക്ഷയ്ക് Tupi ആവശ്യമാണല്ലോ. സ്കൂളിലെ പല കംപ്യൂട്ടറുകളിലും അതില്ല. നെറ്റ്വര്‍ക്കും ഇല്ല. എങ്ങനെ installation നടത്തും? Software കിട്ടിയാല്‍ ഉപകാരമായിരുന്നു.
@Mudhmed sir
Tupi ഉള്ള ഒരു സിസ്റ്റത്തില്‍ Ubuntu റൂട്ട് ആയി ലോഗിന്‍ ചെയ്യുക. അത് അറിയാമല്ലോ. അതിന്റെ സിനാപ്റ്റിക് പാക്കേജ് മാനേജറില്‍ Tupi എന്ന് സര്‍ച്ച് ചെയ്താല്‍ tupi എന്ന പേരില്‍ അത് ഉണ്ടെന്ന് മനസിലാക്കാം
ഇനി ടെര്‍മിനല്‍ തുറന്ന് dpkg-repack tupi എന്ന് ടൈപ്പ് ചെയ്ത് എന്റെര്‍ ചെയ്യുക
ഹോമില്‍ ഇതിന്റെ ഡബിയന്‍ പാക്കേജ് വരും . അത് പെന്‍ഡ്രൈവില്‍ എടുത്ത് വേണ്ട സിസ്റ്റത്തില്‍ ഇടുക. rt click ചെയ്ത് Gdebi വഴി ഇന്റാള്‍ ചെയ്യുക . ഒന്നു ചെയ്തു നോക്കുമല്ലോ
@Mudhmed sir
Tupi ഉള്ള ഒരു സിസ്റ്റത്തില്‍ Ubuntu റൂട്ട് ആയി ലോഗിന്‍ ചെയ്യുക. അത് അറിയാമല്ലോ. അതിന്റെ സിനാപ്റ്റിക് പാക്കേജ് മാനേജറില്‍ Tupi എന്ന് സര്‍ച്ച് ചെയ്താല്‍ tupi എന്ന പേരില്‍ അത് ഉണ്ടെന്ന് മനസിലാക്കാം
ഇനി ടെര്‍മിനല്‍ തുറന്ന് dpkg-repack tupi എന്ന് ടൈപ്പ് ചെയ്ത് എന്റെര്‍ ചെയ്യുക
ഹോമില്‍ ഇതിന്റെ ഡബിയന്‍ പാക്കേജ് വരും . അത് പെന്‍ഡ്രൈവില്‍ എടുത്ത് വേണ്ട സിസ്റ്റത്തില്‍ ഇടുക. rt click ചെയ്ത് Gdebi വഴി ഇന്റാള്‍ ചെയ്യുക . ഒന്നു ചെയ്തു നോക്കുമല്ലോ
Now a days new new type of windows are emerging then what is the use of studying linx.
(by Xth standard abroad student}
Now a days new new type of windows are emerging then what is the use of studying linx.
(by Xth standard abroad student}
You said it Model School!
Hopefully, according to reliable sources,Govt. is planning to reinstate Windows in the IT Carriculam og Gen. education dept.
How can I install Samsung ML-2161 on my Ubuntu 10.
It is working on Windows, but cannot on Ubuntu.
Give me a way to install it.
സര്‍,
ഞാന്‍ ഉബുണ്ടു 10.04.12 ഇന്‍സ്റ്റോള്‍ ചെയ്തപ്പോള്‍ സ്ക്രീന്‍ സ്പ്ലിറ്റ് ആയിട്ടാണ് ഡിസ്പ്ലേ വന്നത്.റൈറ്റ് സൈഡിലെ കുറച്ചു ഭാഗം ലെഫ്റ്റ് സൈഡില്‍ കാണുന്നു.ഗ്രാഫിക് പ്തോബ്ലെമോ അതോ resolution problemo? graphic support ശരിയാവാത്തതിനാലാണോ? ഇതെങ്ങിനെ പരിഹരിക്കും? LG LED monitor ആണ്..വിശദമായ ഒരു നിര്‍ദേശം പ്രതീക്ഷിക്കുന്നു..system വാങ്ങിയപ്പോഴും ആദ്യം ഉബുണ്ടു install ചെയ്തപ്പോഴും ഈ പ്രോബ്ലം ഉണ്ടായിരുന്നു..windows 7 nu കുഴപ്പമില്ല.
സര്‍,
ഞാന്‍ ഉബുണ്ടു 10.04.12 ഇന്‍സ്റ്റോള്‍ ചെയ്തപ്പോള്‍ സ്ക്രീന്‍ സ്പ്ലിറ്റ് ആയിട്ടാണ് ഡിസ്പ്ലേ വന്നത്.റൈറ്റ് സൈഡിലെ കുറച്ചു ഭാഗം ലെഫ്റ്റ് സൈഡില്‍ കാണുന്നു.ഗ്രാഫിക് പ്തോബ്ലെമോ അതോ resolution problemo? graphic support ശരിയാവാത്തതിനാലാണോ? ഇതെങ്ങിനെ പരിഹരിക്കും? LG LED monitor ആണ്..വിശദമായ ഒരു നിര്‍ദേശം പ്രതീക്ഷിക്കുന്നു..system വാങ്ങിയപ്പോഴും ആദ്യം ഉബുണ്ടു install ചെയ്തപ്പോഴും ഈ പ്രോബ്ലം ഉണ്ടായിരുന്നു..windows 7 nu കുഴപ്പമില്ല.
please reply
ഒരുപാട് കാലമായി ഈ വഴി വന്നിട്ട്.
ഇതൊന്നു നോക്കൂ, ഹാരിസ് മാഷ്.
http://www.linlap.com/fujitsu_amilo_l7320gw
സര്‍,
നിലവില്‍ ഉബുണ്ടു10.04 ഇന്‍സ്റ്റാള്‍ ചെയ്ത സിസ്റ്റത്തില്‍ ഫോര്‍മാറ്റ്ചെയ്യാതെ വിന്‍റോസ് കൂടി ചെയ്യാന്‍ കഴിയുമോ?
How can i get ubuntu 12.4
How can I get Ubunt 12.4
IBP Canon 2900b പ്രിന്റര്‍ ubuntu 12. 04 ല്‍ ഇന്റസ്റ്റാള്‍ ചെയ്യാന്‍ സാധിക്കുന്നില്ല. എന്തുചെയ്യണം .Please help.
C the link
Install Canon LBP2900 on Ubuntu 12.04, 32bits
or
This Link
പരിഷത്ത് ഉബുണ്ടുവില്‍ samsung ml2160 laser printer install ചെയ്യാന്‍ പററുന്നില്ല..windose ല്‍ ശരിയാകുന്നുണ്ട്...എങ്ങനെ ഉബുണ്ടുവില്‍ ഇന്‍സ്ററാള്‍ ചെയ്യാം...
വെറും രണ്ടരമിനിറ്റ് ചെലവഴിച്ച് ഈ വീഡിയോ കാണൂ:
http://www.youtube.com/watch?v=SvCrmu3QG14
ഐ.ടി. അറ്റ് സ്കൂള്‍ ഗ്നു/ലിനക്സ് 12.04-ല്‍ തയ്യാറാക്കിയതാണ്.
sir ,
എനിക്ക് ubuntu 10.04 ല് bsnl broad band connect ചെയുന്നത് എങ്ങനെ എന്ന് പറഞ്ഞു തരാമോ..?
എന്റെ PC യിൽ വിൻഡോസ് 8 ഉം ഉണ്ട്, അതുവഴി കണക്ട് ആവുനുണ്ട് എന്നാൽ ഉബുണ്ടു വഴി കണക്ട് ചെയു്പോൾ LAN wire ന്റെ light blink ചെയുനില്ല .
drivers വല്ലതും install ചെയ്യ്നമെങ്കില് അതിന്റെ ഡൌണ്‍ലോഡ് ലിങ്ക് തന്നാല് ഉപകാകമായേനേ .
Thank you .
enganeya Ubunduvil Software Install Cheyunnathu please.... Help
സോഫ്റ്റ്‌വെയര്‍ സെന്റര്‍ വഴി നടക്കുന്നില്ലേ..?!
http://usacrack.blogspot.com/ This is my BloG How S It
itu 2nd os ayittu install cheyyan pathmo?
itu 2nd os ayittu install cheyyan pathmo?
Sir,
I am planning to purchase a laptop for teaching. I personally found Asus X540YA-XO106D 15.6-inch Laptop (A8-7410/4GB/1TB/DOS/Integrated Graphics) as cheap one.
Do it support IT@school ubuntu.?
I m bit concerned about AMD Processor, since we all use Intel powered laptops.
Is AMD a reliable one?
Can you please suggest a good laptop in 20,000 - 25,000 price bracket.
Thanks in advance
എന്റെ കമ്പ്യൂട്ടറില്‍ hp പ്രിന്റര്‍ എങ്ങനെ ആഡ്ചെയ്യാം
Post a Comment