ലൈവ് സിഡി ഉപയോഗിക്കേണ്ടത് എങ്ങിനെ?
>> Thursday, November 18, 2010
ഉബുണ്ടു പരിശീലനവുമായി ബന്ധപ്പെട്ട നമ്മുടെ മുന്‍ പോസ്റ്റുകളെല്ലാം ഒട്ടേറെ പേര്‍ക്ക് ഉപകാരപ്രദമായെന്നറിയിച്ചിരുന്നു. ഉബുണ്ടു ഇന്‍സ്റ്റലേഷന്‍ പോസ്റ്റില്‍ വന്ന കമന്റുകളുടെ എണ്ണം തന്നെ അത് പലര്‍ക്കും പല തരത്തില്‍ ഉപകരിച്ചു എന്നതിന് തെളിവാണ്. ഏതാണ്ട് 180 നു മേല്‍ കമന്റുകളാണ് ആ പോസ്റ്റിന് ലഭിച്ചത്. ഉബുണ്ടു പാഠങ്ങളുടെ ഭാഗമായി ഡോ.അനില്‍കുമാര്‍ പുതിയ പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത് ഒട്ടേറെ പ്രശ്നങ്ങള്‍ക്കുള്ള ഒരു പരിഹാരവുമായാണ്.
- നമ്മുടെ വീട്ടിലെ സിസ്റ്റത്തില്‍ ലിനക്സ് ഇല്ലായെന്നിരിക്കട്ടേ. അതേ സിസ്റ്റം ഉപയോഗിക്കുന്ന മറ്റുള്ളവര്‍ക്ക് ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ താല്പര്യമില്ല. പക്ഷേ നമുക്ക് നാളെ സ്ക്കൂളില്‍ പഠിപ്പിക്കേണ്ട ഒരു സംഗതി ചെയ്തു നോക്കുകയും വേണം. എന്താ ചെയ്യുക?
- അല്ലെങ്കില്‍ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിന് തകരാറുണ്ടായി. അതു വിന്‍ഡോസാകട്ടെ, ലിനക്സാകട്ടെ. സിസ്റ്റത്തില്‍ നിന്നും ഏതെങ്കിലും നമുക്കാവശ്യമുള്ള ഒരു ഫയല്‍ എടുക്കണം. നിലവിലുള്ള സിസ്റ്റത്തില്‍ പുതുതായി ഇന്‍സ്റ്റലേഷന്‍ നടത്തിയാല്‍ ആ ഫയല്‍ നഷ്ടപ്പെടും. ഇതിനായി റിക്കവറി ഇന്‍സ്റ്റലേഷനൊന്നും സമയമില്ല. എന്താ ചെയ്യുക?
- ഓപ്പറേറ്റിങ് സിസ്റ്റം പാസ്വേഡ് ഉപയോഗിച്ച് പ്രൊട്ടക്ട് ചെയ്തിരിക്കുന്നു, പാസ്വേഡ് നഷ്ടമായി, ഓപ്പറേറ്റിങ് സിസ്റ്റം തുറക്കാനാകുന്നില്ല. പക്ഷെ അതിനുള്ളിലെ ഒരു ഫയല്‍ നമുക്ക് എടുക്കണം. എന്താ ചെയ്യുക?
ഇങ്ങനെയുള്ള നിരവധി പ്രശ്നങ്ങള്‍ക്കുള്ള വളരെ ഫലപ്രദമായ ഒരു പരിഹാരമാണ് ലൈവ് സി.ഡി. ഇതിനേപ്പറ്റി പലര്‍ക്കും അറിയില്ലായെന്നതാണ് വാസ്തവം. എന്നാല്‍ എല്ലാവരും, പ്രത്യേകിച്ച് ഐടി കൈകാര്യം ചെയ്യുന്നവര്‍ ഈ യൂട്ടിലിറ്റിയെപ്പറ്റി അറിഞ്ഞിരിക്കണം. കാരണം, മുകളില്‍ അക്കമിട്ടു നിരത്തിയതുപോലൊരു പ്രശ്നം നമുക്ക് അഭിമുഖീകരിക്കേണ്ടി വരുമ്പോഴായിരിക്കും ഈ അറിവിന്റെ ഗുണം മനസ്സിലാക്കാനാവുന്നത്. വലിയ സാങ്കേതിക പരിജ്ഞാനമില്ലെങ്കില്‍പ്പോലും നിസ്സാരമായി ഒരാളുടേയും സഹായമില്ലാതെ നമുക്ക് ഈ പ്രശ്നം പരിഹരിക്കാനാകും. നാളെ നമുക്കു മുന്നിലിരിക്കുന്ന കുട്ടികള്‍ ലൈവ് സിഡിയെപ്പറ്റി ചോദിച്ചാല്‍ എന്തു മറുപടിയാകും നാം നല്‍കുക?
ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യാത്ത ഒരു സിസ്റ്റത്തില്‍ ലൈവ് സിഡി ഉപയോഗിച്ച് കയറി ഓപ്പണ്‍ ഓഫീസ് റൈറ്റര്‍ തുറന്ന് നമുക്കാവശ്യമായ കാര്യങ്ങള്‍ ചെയ്തു നോക്കുന്നതിനേപ്പറ്റി ചിത്രങ്ങളുടെ സഹായത്തോടെ താഴെ വിശദീകരിച്ചിരിക്കുന്നു.
ഉബുണ്ടുവിലെ ലൈവ് സിഡിയെക്കുറിച്ചുള്ള ഈ അറിവ് പങ്കുവെക്കുന്നത് നമ്മുടെ ലിനക്സ് ടീമില്‍ അംഗമായിട്ടുള്ള ഡോ.അനില്‍കുമാറാണ്. അധ്യാപകര്‍ക്കു വേണ്ടി തന്റെ പരീക്ഷണങ്ങളും മനസ്സിലാക്കിയ അറിവുകളും പങ്കുവെക്കുകയാണ് അദ്ദേഹം. വിശദമായൊരു ആമുഖം നല്‍കാതെ ഉബുണ്ടുവിന്റെ രണ്ടാം പാഠത്തിലേക്ക് കടക്കാം.
എന്താണ് ലൈവ് സി.ഡിയെന്ന ചോദ്യത്തിനുള്ള ഉത്തരമാകട്ടെ ആദ്യം. കൂടുതല്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായ ഓപ്പറേറ്റിങ് സിസ്റ്റം അടങ്ങുന്ന ഒരു ബൂട്ടബിള്‍ സിഡിയെ ലൈവ് സിഡി എന്ന് വിളിക്കുന്നു. ഹാര്‍ഡ് ഡിസ്ക് പോലെയുള്ള സ്റ്റോറേജ് സംവിധാനങ്ങള്‍ ഉപയോഗിക്കാതെ സിഡിയില്‍ നിന്നും ബൂട്ട് ചെയ്ത് ഉബുണ്ടു ഉപയോഗിക്കാന്‍ ഈ സിഡി നമ്മെ സഹായിക്കുന്നു. ആദ്യ കാലങ്ങളില്‍ ഇന്‍സ്റ്റലേഷനും ലൈവ് ഉപയോഗത്തിനും വെവ്വെറെ സിഡികളാരുന്നെങ്കില്‍ ഇന്ന് ഇന്‍സ്റ്റലേഷന്‍ കം ലൈവ് സിഡിയായാണ് ഏറെ ഡിസ്ട്രിബ്യൂഷനുകളും വരുന്നത്.
ഉബുണ്ടു 10.04 ഇതുപോലെയുള്ള ഒരു സിഡി ആയതിനാല്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ ഇതു പ്രവര്‍ത്തിപ്പിക്കാനാവും. കേവലം ഓപ്പറേറ്റിങ് സിസ്റ്റം മാത്രമല്ല ആവശ്യമായ എല്ലാ സോഫ്റ്റ്വെയറുകളും ഈ സി ഡി ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കാനാവും എന്നത് മറ്റ് എല്ലാ ഓപ്പറേറ്റിങ് സിസ്റ്റങ്ങളെ അപേക്ഷിച്ച് ലിനക്സിനെ ഇന്ന് കൂടുതല്‍ സ്വീകാര്യമാക്കുന്നു. ഉദാഹരണമായി നമ്മുടെ കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്ക് പൊടുന്നനെ പ്രവര്‍ത്തന രഹിതമായി എന്ന സങ്കല്പിക്കുക. ഒഴിവാക്കാനാവാത്ത ഒരു പ്രസന്റേഷന്‍ നടത്തുന്നതിനു തൊട്ടുമുമ്പെ ഇപ്രകാരം സംഭവിച്ചാലും ഉബുണ്ടു ലൈവ് സിഡി നമ്മുടെ രക്ഷക്കെത്തും. നേരിട്ട് സി ഡിയില്‍ നിന്നും ബൂട്ട് ചെയ്ത് ഓപ്പണ്‍ ഓഫീസ് പ്രവര്‍ത്തിപ്പിക്കാനാവും. ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അധികാരമില്ലാത്ത ഒരു കമ്പ്യൂട്ടര്‍ നമുക്ക് ലഭിച്ചാല്‍ പോലും അതില്‍ യാതൊരു വിധ മാറ്റങ്ങളും വരുത്താതെ ഉബുണ്ടു പ്രവര്‍ത്തിപ്പിക്കുക എന്നത് നിസ്സാര സംഗതിയല്ല എന്ന് പറയേണ്ടതില്ലല്ലോ. ഇപ്രകാരം ലൈവ് സിഡി ഉപയോഗിച്ച് ഒരു വേഡ് ഡോക്കുമെന്റ് എപ്രകാരം തയ്യാറാക്കാം എന്ന് നോക്കാം.
സിഡിയില്‍ നിന്നും ബൂട്ട് ചെയ്യുക.







ഇത് ലൈവ് സിഡി ആയതിനാല്‍ ഷട്ട് ഡൌണ്‍ ചെയ്യുമ്പോള്‍ ഡോക്കുമെന്റ്സ് നഷ്ടപ്പെടും. അതിനാല്‍ തയ്യാറാക്കുന്ന ഡോക്കുമെന്റ്സ് പെന്‍ഡ്രൈവ് പോലെയുള്ള മാധ്യമങ്ങളിലേക്ക് സേവ് ചെയ്യാന്‍ മറക്കരുത്.
കുറച്ച് ഉപയോഗങ്ങള്‍ :
1. ഗ്രബ് റീ ഇന്‍സ്റ്റാള്‍ ചെയ്യാന്‍.
2. ബൂട്ട് ഫെയിലര്‍ (ബൂട്ട് സെക്റ്റര്‍ തകരാറ് )കാണിക്കുന്ന വിന്‍ഡോസ് മെഷീനുകള്‍ ബൂട്ട് ചെയ്യാന്‍.
3. ഒപ്പറേറ്റിങ് സിസ്റ്റം തകരാറിലായ കമ്പ്യൂട്ടറുകളിലെ ഡാറ്റാ തിരിച്ചെടുക്കാന്‍ (വിന്‍ഡോസ് മെഷീന്‍ അടക്കം ).
4. വിന്‍ഡോസ് സിസ്റ്റത്തില്‍ ഹൈഡ് ചെയ്തിട്ടിരിക്കുന്ന പല ഫയലുകളും തുറക്കാം .
ഇപ്രകാരം ലൈവ് സിഡി ഉപയോഗിച്ച് ഉബുണ്ടൂവുമായി പരിചയം നേടിയ ശേഷം വേണമെങ്കില്‍ ഇന്‍സ്റ്റലേഷന്‍ ചെയ്യാവുന്നതാണ്.
കുറിപ്പ് :
കൂടുതല്‍ ബൂട്ട് ഓപ്ഷനുകള്‍ ലഭിക്കാനായി ആദ്യ സ്ക്രീന്‍ കാണുന്ന ഉടന്‍ എസ്കേപ്പ് ബട്ടണ്‍ അമര്‍ത്തിയാല്‍ മതി . അപ്പോള്‍ താഴെ കാണും വിധം സ്ക്രീന്‍ ലഭ്യമാകും . ഇതില്‍ വിവിധ ഓപ്ഷനുകള്‍ കാണാം , F6 അമര്‍ത്തിയാല്‍ ബൂട്ട് പാരാമീറ്ററുകള്‍ മാറ്റാവുന്നതാണ്.

151 comments:
ഉപകാരപ്രദമായ പോസ്റ്റ്.നന്ദി
ലൈവ് സി.ഡി കാര്യങ്ങളെ ലൈവാക്കാനു്‍ സഹായിക്കും. നമ്മുടെ കയ്യിലുള്ള ഉബുണ്ടു ഡിവിഡി ഒരു ലൈവ് സി.ഡിയായും ഉപയോഗിക്കാമെന്ന് ഇപ്പോഴാണ് മനസ്സിലായത്. ഇനി ഇതു കയ്യിലുണ്ടെങ്കില്‍ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ അത്യാവശ്യം കാര്യങ്ങള്‍ ചെയ്യാമല്ലോ.
ഒരു പുതിയ കാര്യം പങ്കുവെച്ചതിന് ഡോക്ടര്‍ക്ക് നന്ദി.
ലൈവ് സി.ഡിയെക്കുറിച്ച് പറഞ്ഞു തന്നതിന് നന്ദി. സ്ക്കൂള്‍ ലിനക്സ് 3.2 ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളില്‍ നിന്നും System-Administration-Disk Utility ഉപയോഗിച്ച് ഫയലുകള്‍ എടുക്കാന്‍ കഴിയുമോ?
Good post. Very helpful. thanks.
ഒരു സിസ്റ്റം പാസ്വേഡ് ഉപയോഗിച്ച് പ്രൊട്ടക്ട് ചെയ്തിരിക്കുന്നു. ഓപ്പറേറ്റിങ് സിസ്റ്റം തുറക്കാനാകുന്നില്ല. പക്ഷെ അതിനുള്ളിലെ ഒരു ഫയല്‍ നമുക്ക് എടുക്കണം. എന്താ ചെയ്യുക?
password ഉപയോഗിച്ചു protect ചെയ്തിരിക്കുന്ന ഒരു സിസ്ടത്തില്‍ first boot device cd/dvd rom ആക്കുവാന്‍ bios settings ല്‍ എത്തണമെങ്കില്‍ തന്നെ password കൊടുക്കണം .
എന്നിട്ട് വേണമല്ലോ live cd ഉപയോഗിച്ചു അഭ്യാസം കാണിക്കുവാന്‍ .
അറിവില്ലായ്മകൊണ്ട് ചോദിക്കുന്നതാണ് .
സാധിക്കുമോ ?
ഇല്ലെങ്കില്‍ പോസ്റ്റില്‍ നിന്നും ആ വാചകം ഒഴിവാക്കാമോ ?
.
ഉബുണ്ടുവിലെ ലൈവ് സിഡിയെക്കുറിച്ചുള്ള ഈ അറിവ് പങ്കുവെച്ച നമ്മുടെ ലിനക്സ് ടീമില്‍ അംഗമായിട്ടുള്ള ഡോ .അനില്‍കുമാര്‍ സാറിന്നു അഭിനന്ദനങ്ങള്‍ .ഇനിയും പോസ്റ്റുകള്‍ ഞങ്ങള്‍ പ്രതീക്ഷിക്കട്ടെ .
ഉബുണ്ടുവിലെ ലൈവ് സിഡിയെക്കുറിച്ചുള്ള ഈ അറിവ് പുതുമയുള്ളത്. ഡോ .അനില്‍കുമാര്‍ സാറിന്നു അഭിനന്ദനങ്ങള്‍ .ഇനി ഈ പറയുന്ന ഉബുണ്ടു 10.04 സി.ഡി എവിടുന്നു കിട്ടും.
ഉബുണ്ടു 9 .10 -ഉം ലൈവ് സി ഡി ആണ് .
it is a new information to me. thanks to all those worked behind this.
ബാബു ജേക്കബ് സാര്‍,
കൂടുതല്‍ കണ്‍ഫ്യൂഷന്‍ ഒഴിവാക്കാന്‍ പാസ്സ്വേഡ് പ്രൊട്ടക്റ്റഡ് എന്ന ഭാഗം മാറ്റാം, എഡിറ്റിങിനിടയിലെ കൂട്ടിച്ചേര്‍ക്കലാണ്.
പ്രൊട്ടക്റ്റഡ് സിറ്റത്തിലെ ഫയല്‍ മോഷണം നടത്തുക എന്ന ഉദ്ദേശത്തിലല്ല ആ വാചകം കൊടുത്തിരിക്കുന്നത്. ഓപ്പറേറ്റിങ് സിസ്റ്റം പാസ്വേഡ് നഷ്ടപ്പെടുക തുടങ്ങിയ ചില സന്ദര്‍ഭങ്ങളില്‍ ഉപയോഗപ്പെടും എന്നു സൂചിപ്പിക്കുന്നുവെന്ന് മാത്രം . അതും എന്‍ക്രിപ്റ്റഡ് ഫയലുകളില്‍ പ്രയോജനപ്പെടുകയുമില്ല.
ബയോസ് പാസ്വേഡ് നഷ്ടപ്പെട്ടാല്‍ ബയോസ് ക്ലിയര്‍ ചെയ്താല്‍ മതിയല്ലോ, ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറുകളില്‍ അത് വളരെ എളുപ്പവുമാണെന്ന് ഞാന്‍ പറയണ്ടല്ലോ.
നന്ദി. ഉബുണ്ടു ലൈവ് സിഡി മാത്രമെ ഉപയോഗിച്ചിട്ടുള്ളൂ.
ഉബുണ്ടു പുതിയ വെർഷൻ 10.10 ഇറങ്ങിയിട്ടുണ്ട്.
ഇവിടെ നിന്നും ഡൌൺലോഡ്
ചെയ്യുകയോ, അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത് ഓർഡർ ചെയ്യുകയുമാവാം. രജിസ്റ്റർ ചെയ്താൽ ഒരു ഉബുണ്ടു സിഡി തികച്ചും സൌജന്യമായി നിങളുടെ വീട്/ഓഫീസ് അഡ്രസ്സിൽ അയച്ചുതരും.
Thanks to Dr. for sharing knowledge!
Thanks to Krish also for sharing the link.
Please give the link for live CD files also.
ബാബു സാറെ ,
സിസ്റ്റം തുറക്കുക
സീമോസ് ക്ലിയര്‍ ചെയ്യണം. ഇതിനായി ജംബര്‍ പിന്‍ എടുത്ത് ക്ലിയറിങ്ങ് പൊസിഷനില്‍ ഇടുക
10 second കഴിഞ്ഞ് പഴയസ്ഥാനത്തിടുക
ഇനി on ചെയ്യുക
password എവിടെ പോയി! എന്തു പാസ് വേഡ് സാര്‍.
ക്രൃഷ് ഭായ്,
ലിന്കിനു നന്ദി.
ഉബുണ്ടു 10.04 ആണ് പരാമര്‍ശ വിഷയമെങ്കിലും ഐടി@സ്കൂളിനു വേണ്ടി കസ്റ്റമൈസ് ചെയ്ത ഡിവിഡി ആയരിക്കും ചോദിക്കുന്നത്. അത് ഐടി@സ്കൂള്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെട്ടാല്‍ ലഭിക്കും എന്ന് കരുതുന്നു.
ഇത് ഏവര്‍ക്കും ഉപകാരപ്രദമായ അറിവ്.വളരെ നന്ദി.
ഷാജു,എടത്തന ഹൈസ്ക്കൂള്‍,വയനാട്.
Bios Password Disable ചെയ്യാം മദര്‍ ബോര്‍ഡില്‍ Jumber Settings മാറ്റിയാല്‍ മതി
സ്ക്കൂള്‍ സ്പോര്‍ട്സ് സോഫ്ട്വെയര്‍ (lampp) ഇന്‍സ്റ്റാള്‍ ചെയ്തത് മാറ്റാന്‍ വേണ്ടി ഡിലീറ്റാക്കാന്‍ നോക്കീട്ട് പറ്റുന്നില്ല. എങ്ങനെയാണ് ലാംപ് ഡിലീറ്റാക്കുക
ജനാര്‍ദ്ധനന്‍ മാഷിന് അണ്‍-എയ്ഡഡ് സ്കൂളില്‍ ജോലി ഉണ്ടോ ?
മികച്ച പോസ്ററ്.വളരെ നന്ദി. ഇനി ഒരു സംശയം.
Kdenlive( non linear editor) ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഉബുണ്ടുവിലേയ്ക്കുള്ള പുതിയ വേര്‍ഷന്‍ 7.8.1 download ചെയ്തു. ഇത് ഒന്ന് install ചെയ്യണം. ഡയരക്ടറി മാറണമെന്നൊക്കെ ലിങ്കില്‍ കണ്ടു പക്ഷെ മനസ്സിലായില്ല.ഇത് അതിന്റെ റീഡ് മീ ഫയലാണ്. extract ചെയ്തത് desktopല്‍
To compile and install, go in the source directory and type:
mkdir build;cd build
cmake ..
(If you want to install in a different path, use instead:
cmake .. -DCMAKE_INSTALL_PREFIX=/install/path)
make
To install, become root:
sudo make install
(enter root password at prompt)
Once installed, you can start Kdenlive by typing "kdenlive".
Note that you should also install MLT to do anything useful with Kdenlive. See
the README file for details. ഇത് ഒന്നു ലളിതമാക്കാമോ. നിലവിലുള്ളത് എപ്പോഴും crash ആവുന്നതുകൊണ്ടാണ് മാററാമെന്ന് വിചാരിച്ചത്. ആരെങ്കിലും??---അര്‍ജന്റാണ്... ഞാന്‍ സിസ്ററത്തിനു മുമ്പില്‍ തന്നെയുണ്ട്....
@ ravi sir,
പെന്‍ഷന്‍ ആയ ഒരാള്‍ സംശയം ചോദിച്ചാല്‍ താങ്കള്‍ക്ക് അണ്‍ ഐടെടില്‍ ജോലി ഉണ്ടോ എന്ന് ചോദിക്കുന്നത് ഉചിതമാണോ? പെന്‍ഷന്‍ ആയ ആള്‍ക്കും മറുപടി കൊടുത്തെ പറ്റു........
Thank you Dr Anil for your valuable post .
ആദ്യം തന്നെ mysql ക്ലോസ് ചെയ്യണം. അതിനായി sudo /opt/lampp/lampp stop നല്‍കുക. ഇനി ടെര്‍മിനല്‍ തുറന്ന് sudo nautilus എന്ന കമാന്റ് ടൈപ്പ് ചെയ്യുക. ഈ സമയവും പാസ്വേഡ് ചോദിച്ചേക്കാം. ചോദിച്ചാല്‍ നല്‍കുക. തുടര്‍ന്ന് ഒരു പുതിയ വിന്‍ഡോ തുറന്നു വരും. അവിടെ ഇടതു വശത്തെ പാനലില്‍ നിന്നും File system തുറന്ന് അതിലെ Opt എന്ന ഫോള്‍ഡറിലുള്ള lampp ഡിലീറ്റ് ചെയ്യാവുന്നതാണ്.
prakasam,
kdenlive ന്റെ 7.8.1 വേര്‍ഷന്‍ Ubuntu 11.04 നും Debian 6.0 (squeeze) നും സപ്പോര്‍ട്ട് ചെയ്യുന്നതാണ്. താങ്കളുടെ കയ്യിലുള്ളത് ഇന്‍സ്റ്റാള്‍ ചെയ്യാം. പക്ഷേ പിന്നീടത് മറ്റ് പാക്കേജുകളുടെ ഇന്‍സ്റ്റലേഷനെയും upgrading നേയും ബാധിക്കുമെന്നാണ് തോന്നുന്നത്. (ഞാന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് നോക്കിയിട്ടില്ല. 7.8.1ഡെബിയന്‍ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഏതാണ്ട്. 39 ഓളം Additional പാക്കേജുകള്‍ കൂടി ഇന്‍സ്റ്റാള്‍ ആവുന്നുണ്ട്.അത്ര തന്നെ upgrading ഉം)
10.04 നുള്ള 7.8.0 വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.
താഴെയുള്ള കമാന്റ് ഓരോന്നായി ടെര്‍മിലില്‍ റണ്‍ ചെയ്താല്‍ മതി.
sudo add-apt-repository ppa:falk-t-j/lucid
sudo apt-get update
sudo apt-get install kdenlive
ശേഷം ഈ പാക്കേജ് കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം(Double Click)
ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാള്‍ System-Administration-Software Sources-Other Software തുറന്ന്
http://ppa.launchpad.net/falk-t-j/lucid/ubuntu എന്ന വരി UNCHECK ചെയ്യണം. പിന്നീട് കാണുന്ന വിന്‍ഡോയില്‍ Reaload ചെയ്യുക.
പ്രിയ ഹസൈനാര്‍ സാര്‍,
നന്ദി. പക്ഷെ Reading package lists... Done
Building dependency tree
Reading state information... Done
Some packages could not be installed. This may mean that you have
requested an impossible situation or if you are using the unstable
distribution that some required packages have not yet been created
or been moved out of Incoming.
The following information may help to resolve the situation:
The following packages have unmet dependencies:
kdenlive: Depends: libmlt2 (>= 0.5.10) but 0.5.4-1 is to be installed
E: Broken packages
ഇങ്ങനെയാണ് വന്നത്.അതുകൊണ്ടു തന്നെ പാക്കേജും install ആയില്ല. dependency file missing ( libmlt2എന്നു കാണിക്കുന്നുണ്ട്)അതാകട്ടെ ഒട്ടു down load ആകുന്നുമില്ല. ഈ പഴയ Kdenlive എന്താ ഇങ്ങിനെ crash ആവുന്നത്. ഈ bug നെ എങ്ങിനെയാ ഒഴിവാക്കുന്നത്.
Sir,
ഈ കമാന്റ് ടൈപ്പ് ചെയ്യൂ..
sudo dpkg --configure -a
ഇനി libmlt2_0.5.1 ഇന്‍സ്റ്റാള്‍ ചെയ്യുക
Then
sudo apt-get update
sudo apt-get install kdenlive
ശേഷം ഈ പാക്കേജ് കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം(Double Click)
ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാള്‍ System-Administration-Software Sources-Other Software തുറന്ന്
http://ppa.launchpad.net/falk-t-j/lucid/ubuntu എന്ന വരി UNCHECK ചെയ്യണം. പിന്നീട് കാണുന്ന വിന്‍ഡോയില്‍ Reaload ചെയ്യുക.
ശരിയായില്ലെങ്കില്‍ രണ്ടു ദിവസത്തിനുള്ളില്‍ Kdenlive ന്റെ പുതിയ പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്യത്തക്ക രീതിയില്‍ അയച്ച് തരാം.. ഇപ്പോള്‍ Busy...
വളരെ നന്ദി ഹസൈനാര്‍ സാര്‍,
പരിചയമുള്ള എല്ലാവരും adobe premier ഉപയോഗിക്കുമ്പോള്‍ ഒരു വെല്ലുവിളിയായാണ് ഇത് ഏറെറടുത്തത്. അതുകൊണ്ടുതന്നെ ഇടപെടുവാന്‍ കാണിച്ച സന്മനസ്സിന് നന്ദി എന്ന വാക്ക് അപര്യാപ്തമാണെന്നു തോന്നുന്നുണ്ട്. പ്രതീക്ഷയോടെ
ഞാന്‍ 'Ubuntu Live CD Customization from scratch' ഉപയോഗിച്ച് ഒരു ലൈവ് സിഡി നിര്‍മ്മിച്ചു. ഇത് ഞാന്‍ VirtualBox ല്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിച്ചു. പക്ഷെ ഇത് 'Try Ubuntu' എന്ന ഓപ്ഷന്‍ സെലക്ട് ചെയ്തത് പോലെ താല്‍കാലികമായി ഡെസ്ക് ടോപ്പിലേക്ക് വരുകയാണ് ചെയ്തത്. ഇതിന്ന് 'Try Ubuntu' എന്ന ഓപ്ഷനോ 'Install Ubuntu' എന്ന ഓപ്ഷനോ ചോദിക്കുന്ന വിന്‍ഡോ ഒന്നും വന്നില്ല. 'Try Ubuntu' എന്ന ഓപഷന്‍ സെലക്ട് ചെയ്തത് പോലെ ഡെസ്ക് വരുകയാണ് ചെയ്യുന്നത്. ഇനി സ്ഥിരമായ ഇന്‍സ്റ്റാളേഷന്‍ വരാന്‍ എന്തു ചെയ്യണം. അതായത് ട്രൈ ഉബുണ്ടു എന്ന ഓപഷനോടൊപ്പമോ അല്ലെങ്കില്‍ അതിനു പകരമോ 'Install Ubuntu' എന്ന ഓപഷന്‍ വരാന്‍ എന്തു ചെയ്യണം. Please Help Me
നന്ദി, ഹസ്സൈനാര്‍ സര്‍, 10.04 ഇല്‍ ഇന്‍സ്റ്റാള്‍ ചെയ്ത് നോക്കട്ടെ.
Blogger Entertainment Education,
വിര്‍ച്വല്‍ മെഷീനുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഈ പ്രശ്നം കണ്ടിരുന്നു, ലൈവ് സിഡി ആയി ലോഡായാലും അവിടെ നിന്ന് ഇന്‍സ്റ്റാള്‍ ചെയ്യാമല്ലോ, അങ്ങിനെ ശ്രമിച്ച് നോക്കൂ. നേരിട്ട് ഇന്സ്റ്റാള്‍ ചെയ്യാന്‍ കഴിയുമോ എന്ന് പരിശോധിച്ചിട്ട് പറയാം.
സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിച്ചപ്പോഴും ഇതുപോലെ തന്നെയാണ്
@ hari sir
lampp നീക്കം ചെയ്യാനുള്ള മാര്‍ഗ്ഗം പറഞ്ഞുതന്നതിനു നന്ദി. മൂന്ന് ദിവസം സ്ഥലത്തുണ്ടായിരുന്നില്ല. അതാണ് ഉടനെ പ്രതികരിക്കാതിരുന്നത്.
@ രവി
"ജനാര്‍ദ്ധനന്‍ മാഷിന് അണ്‍-എയ്ഡഡ് സ്കൂളില്‍ ജോലി ഉണ്ടോ ?"
ഇല്ല. കിട്ടിയാല്‍ നോക്കാം.
How to connect wireless local loop internet connection in ubutnu 10.10 ? now iam using BSNL WLL Phone -FWP USB Modem 3197
Please help me ……………………………
LINUX Antivirus Softwares
@Babu Jacob സാര്‍ മിക്ക പുതിയ കമ്പ്യൂട്ടറുകളിലും ബയോസ് ബൂട്ട് മെനു എന്ന ഓപ്ഷന്‍ ഉണ്ട്. ബൂട്ടു ചെയ്യുമ്പോള്‍ F8 or F2 or F10 എന്നിവ ഞെക്കിയാല്‍ ഇവയിലേതെങ്കിലും ബൂട്ട് മെനു കീ ആയിരിക്കും ഓരോ കമ്പനിക്കും ഓരോന്നാണ് ഈ കീ. അതില്‍ നിന്നും ബൂട്ട് സിഡിറോം തെരഞ്ഞെടുക്കുക. ബൂട്ട് മാറ്റാന്‍ ബയോസില്‍ പോകണമെന്നില്ല.
@ Ranjith.siji,
പാസ്സ്‌വേര്‍ഡ് കൊടുത്തിരിക്കുന്ന ഒരു കമ്പ്യൂട്ടറില്‍ F8 or F2 or F10 എന്നിവ ഞെക്കി boot option എടുക്കണമെങ്കില്‍ പാസ്സ്‌വേര്‍ഡ് അറിഞ്ഞിരിക്കണം എന്നാണു ഞാന്‍ പറഞ്ഞത് . അല്ലെങ്കില്‍ സീമോസ് ക്ലിയര്‍ ചെയ്യണം .
വിക്കിപോലുള്ള ചില സൈറ്റുകളില്‍ ചിലക്ഷരംത്തിന് പകരം @ മാര്‍ക്ക് കാണുന്നു. ഫോണ്ട് ഇന്‍സ്റ്റാള്‍ ഉബുണ്ടു 10.04 ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യുന്നവിധം ആരെങ്കിലും പറഞ്ഞുതരുമോ?
samsung GT S3600 ഫോണ്‍ ഉപയോഗിച്ച് എങ്ങനെയാണു നെറ്റില്‍ connect ചെയ്യുന്നത് . ഞാന്‍ connect ചെയ്തു നോക്കിയപ്പോള്‍ ശരിയാകുന്നില്ല. ഫോണ്‍ detect ചെയ്യുന്നുണ്ട് പക്ഷെ connect ആകുന്നില്ല. എന്ത് ചെയ്യണമെന്നു പറഞ്ഞു തന്നാല്‍ കൊള്ളാമായിരുന്നു.
ഉബുണ്ടു 10.04 ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഇങ്ങിനെ
10.04 ഇല്‍ ഫോണ്ട് ഇന്സ്റ്റാള്‍ ചെയ്യാന്‍ ഇതൂടെ ഒന്ന് നോക്കൂ.
there are a lot many liveCD distros of Linux available. Not ONLY UBUNTU
@ SOJANKS
CONNECT BSNL WLL
open application > accessories > terminal
and write this command and hit enter
> sudo gedit /etc/wvdial.conf
the gedit text pad will be open, in that pad write the blow lines and save that
[Dialer bsnl]
Modem = /dev/ttyUSB0
Baud = 230400
Phone = #777
Init1 = ATZ
Stupid Mode = 1
Dial Command = ATDT
Username =
Password =
PPPD Options = lock noauth refuse-eap refuse-chap refuse-mschap
nobsdcomp nodeflate
>(in user name and password write phone no, with code , erase starting zero in code.
that is, if no 0809988777 then write it as 809988777)
now the configuration is over
write this blow command in terminal to connect Internet.
sudo wvdial bsnl
after the writing command it shows IP and DNS addresses.
now its connected
importent:- dont quit terminal during net connection
press ctrl+c to disconnect….
nighil : This command is not working
Please download the 5 files and install the Debian files then try the commands
FILE 1
FILE 2
FILE 3
FILE 4
FILE 5
ubuntu 10.10 യില്‍ canon lbp printer driver install ചെയ്യുമ്പോള്‍ error വരുന്നു.cndrvcups-common_2.00-2_i386.deb.
cndrvcups-capt_2.00-2_i386.deb.download ചെയ്തു.cndrvcups-common_2.00-2_i386.deb. double click ചെയ്യുമ്പോള്‍ software centrel
Dependency is not satisfiable: cupsys എന്ന error message വരുന്നു.cups-common,portreserve,cups install cheythitund.maths ബ്ലോഗലെ
post പ്രകാരം ubuntu 9.10 യില്‍ printer instal ചെയ്തിടുണ്ട്
ഈ ലിങ്ക് ഒന്ന് നോക്കൂ.
sports lampp backup import ചെയ്ത് പുതിയ lampp ഉണ്ടാക്കുന്നതെങ്ങിനെ .
lampp backup ചെയ്തുവചിട്ടുണ്ട്.
Dear prathivekumar
sports lampp backup import ചെയ്ത് പുതിയ lampp ഉണ്ടാക്കുന്നതെങ്ങിനെ ?
നേരത്തേ ചെയ്തതുപോലെ തന്നെ പുതിയ സിസ്റ്റത്തില്‍ ലാംപ് ഇന്‍സ്റ്റാള്‍ ചെയ്യുക.ലാംപ് സ്റ്റാര്‍ട്ട് ചെയ്യുന്നതിനു മുമ്പുള്ള ഈ കമാന്റുകള്‍ ടെര്‍മിന്ലില്‍ നല്‍കുക.
sudo chmod -R 755 /opt/lampp
sudo chmod -R 777 /opt/lampp/var/mysql
sudo chmod -R 777 /opt/lampp/htdocs/sports_subdistrict
അതിനുശേഷം
ടെര്‍മിനലില്‍ sudo /opt/lampp/lampp start നല്‍കുക
തുടര്‍ന്നു ബ്രൌസര്‍ തുറന്ന്
localhost/phpmyadmin/ എന്നു ടൈപ്പ് ചെയ്ത് എന്‍റര്‍ അടിക്കുക.അപ്പോള്‍ തുറന്നു വരുന്ന ജാലകത്തില്‍ യൂസര്‍ root എന്നും പാസ്വേഡ് itsSports എന്നും നല്‍കുക( case ശ്രദ്ധിക്കുക)
എന്റര്‍ അടിച്ചാല്‍ തുറന്നു വരുന്ന വിന്‍റോയില്‍
import button click ചെയ്ത് Browse കോളത്തില്‍ എവിടെയാണ് ബാക്കപ്പ് ഫയല്‍ എന്നു കാണിച്ചുകൊടുക്കുക. തുറന്നുവരുന്ന വിന്റോയില്‍ എല്ലാം സെലക്ട് ചെയ്ത് import ഒന്നു കൂടി ക്ലിക്കിയാല്‍ റെഡി.ക്ലോസ് ചെയ്ത് ലാംപ് തുടങ്ങാം.ഓ.കെ.
Thank you Janardhanan Master.
district kalolsavam lampp installation,backuping lampp,
restoring lampp,network result entry തുടങ്ങിയവ സംബന്ധമായ posters blog ല്‍
പ്രസിദ്ധീകരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു
10.10 യില്‍ canon lbp2900b printer install ചെയ്യുന്നതെങ്ങിനെ
പ്രതീവ് സര്‍,
പ്രിന്റര്‍ ഇല്ലാത്തതിനാല്‍ ഞാന്‍ ട്രൈ ചെയ്തിട്ടില്ല. പക്ഷേ ഇവിടെയുണ്ടത്രെ!ഇത് എക്സ്ട്രാക്ട് ചെയ്താല്‍ സോഴ്സ്, ആര്‍പിഎം,നമുക്ക് വേണ്ട ഡെബ് കൂടാതെ എങ്ങിനെ ഇന്‍സ്റ്റാള്‍ ചെയ്യാമെന്നുള്ള ഡോക്യുമെന്റേഷന്‍ എന്നിവ കാണാമെന്ന് നെറ്റില്‍ നിന്നും വിവരം കിട്ടിയിട്ടുണ്ട്. ഒന്നു ട്രൈ ചെയ്യുകയും ശരിയായാലുമില്ലെങ്കിലും പങ്കുവെക്കുകയും ചെയ്തുകൂടേ?
Yahoo Messenger ഇന്‍സ്റ്റലേഷന്‍ ഉബുണ്ടുവില്‍
1.നെറ്റ് കണക്ട് ചെയ്ത് ടെര്‍മിനലില്‍
sudo apt-get install libssl0.9.6 അടിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുക.
2.ഈ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുക.
3.ടെര്‍മിനലില്‍ sudo dpkg -i /path/ymessenger_1.0.4_1_i386.deb എന്ന് അടിച്ച് എന്‍ടര്‍ ചെയ്യുക (path എന്നിടത്ത് ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത പാത്ത് കൊടുക്കണേ..!)
4. Run /usr/bin/ymessenger ചെയ്ത് നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുക.
(മുന്‍കൂര്‍ ജാമ്യം:യാഹൂ ഉപയോഗിക്കാത്തതിനാല്‍ ചെയ്ത് നോക്കിയിട്ടില്ല. വിവരം പറയണേ..!)
ഇന്‍സ്റ്റാള്‍ ആകുന്നില്ല.
3 സ്റ്റെപ് ചെയ്യുമ്പോള്‍ എറര്‍ വരുന്നു.
(Unpacking ymessenger (from .../ymessenger_1.0.4_1_i386.deb) ...
dpkg: dependency problems prevent configuration of ymessenger:
ymessenger depends on libgdk-pixbuf2 (>= 0.13.0); however:
Package libgdk-pixbuf2 is not installed.
ymessenger depends on libglib1.2 (>= 1.2.0); however:
Package libglib1.2 is not installed.
ymessenger depends on libssl0.9.6; however:
Package libssl0.9.6 is not installed.
ymessenger depends on xlibs (>> 3.3.6); however:
Package xlibs is not installed.
dpkg: error processing ymessenger (--install):)
@ v.k. nissar &
prathive kumar,
ഞാന്‍ 5 മാസമായി Canon LBP 2900B പ്രിന്‍റര്‍ വാങ്ങിയിട്ട് . അന്ന് മുതല്‍ അറിയാവുന്ന മാര്‍ഗ്ഗങ്ങള്‍ ഒക്കെ നോക്കി . ഉബുണ്ടു 9 .10 ല്‍ ഇതുവരെ പ്രിന്റ് എടുക്കുവാന്‍ സാധിച്ചില്ല .
But in proprietary operating system it works well.
if you got a solution to this problem please publish it in this blog.
Dear Nissar Sir,
I have installed canon lbp2900b printer in ubuntu 9.10 and 10.04 from the directions got from Hassanar Mankada Sir.But I am not possible to install in ubuntu10.10.
Details I followed are given below.
LBP2900 പിനര 10.04 , 9.10 എനിവയില Add െചയന വിധം
cups-common
cups
portreserve
എനീ പാേകജകള സിനാപറികില േപായി ഇനസാള െചയണം. ( ഇനസാള ആയിടിെലങില മാതം)
സിസതില നിലവില LBP2900 Add െചയിടെണങില Delete െചയ് പിനര കണക് െചയ േശഷം സിസം
Reboot െചയക
താെഴയള ലിങില നിനം ൈഡവര ഡൗണേലാഡ് െചയ് Extract െചയ് Driver/Debian എന
േഫാളഡറിനളിെല പാേകജകള താെഴ പറയന കമതില Double Click െചയ് ഇനസാള െചയക.
http://pdisp01.c-wss.com/gdl/WWUFORedirectTarget.do?id=MDkwMDAwNzcyNDA4&cmp=ABS&lang=EN
cndrvcups-common_2.00-2_i386.deb
cndrvcups-capt_2.00-2_i386.deb
ലിങ്
http://pdisp01.c-wss.com/gdl/WWUFORedirectTarget.do?id=MDkwMDAwNzcyNDA4&cmp=ABS&lang=EN
ഇനി താെഴയള കമാന് ഓേരാനായി റണ െചയക, (േകാപി െചയ് െടരമിനലില േപസ് െചയക.)
sudo /etc/init.d/cups restart
sudo /usr/sbin/lpadmin -p LBP2900 -m CNCUPSLBP2900CAPTK.ppd -v ccp:/var/ccpd/fifo0 -E
sudo /usr/sbin/ccpdadmin -p LBP2900 -o /dev/usblp0
sudo /etc/init.d/ccpd start
ഇനി System-Administration-Printing ല േപായി LBP2900 പിനര Default ആകക.
േശഷം ൈടപ് െചയ് പിന് െചയാം. Print test page വരക് െചയണെമനില.
പിനീട് സിസം റീസാരട് െചയേമാള താെഴ പറയന കമാന് റണ െചയക.
sudo /etc/init.d/ccpd start
NB: Error കാണികകയാെണങില സിനാപറികില നിനം portreserve എന പാേകജ് ഇനസാള െചയക
( Net കണകന േവണം)Printer റിമവ് െചയ് മകളിെല step കള ഓേരാനായി വീണം െചയക. ഈ പാേകജ്
ഇനസാള െചയണെമന് െനറില പറയനെണങിലം ഇത് ഇനസാള െചയാെതയാണ് ഞാന പിനര Add
െചയത്.
ഫ്രീ,
ഇതൊന്ന് പരീക്ഷിക്കരുതോ?
ഹസൈനാര്‍ സാറിന്റെ ഈ ഫയല്‍ ഇപ്പോള്‍ പ്രതീവ്കുമാര്‍ സാര്‍ അയച്ചുതന്നതാണ്.
ശ്രീ വി.കെ. നിസാര്‍ സാര്‍ ,
!!! What a usefull sharing !!!
വിജയിച്ചു .
പ്രിന്റും എടുത്തു .
ഹസ്സൈനാര്‍ മാഷിനും , prathivekumar മാഷിനും നന്ദി.
please explain me how to link files and sites to blog.
thank Anil sir for giving valuable information about live cd
ഉബുണ്ടുവില്‍ blassic പ്രവര്‍ത്തിക്കുമോ ?
.
പ്രവര്‍ത്തിക്കും...
ഐ.ടി@സ്കൂളിലെ ഉബുണ്ടുവില്‍ മെനുവില്‍ അത് ചേര്‍ത്തിട്ടില്ലെന്നു തോന്നുന്നു...
ടേര്‍മിനല്‍ തുറന്ന് blassic എന്നടിച്ചു നോക്കിക്കേ...
അതു തുറന്നു വരും...
വിജയകുമാര്‍ സാര്‍,
തീര്‍ച്ചയായും! ബ്ലാസിക് മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നേയുള്ളൂ..Applications -> Accessories -> Terminal തുറന്ന് blassic എന്നടിച്ച് എന്റര്‍ ചെയ്യൂ..
എന്താ തുറന്നില്ലേ..?
ചിക്കൂ...
സേം സേം!
.
ഹി..ഹി...
ഞാനിപ്പഴാ കണ്ടത്...
സേം പിച്ച്...
നിസാര്‍ സാര്‍, cannot execute binary file എന്നാണ് എനിക്കു കിട്ടുന്നത്. ഇനി സ്കൂളില്‍ ചെന്ന് ചെയ്തുനോക്കിയിട്ട് മറുപടി പറയാം
ലിനക്സില്‍ വീഡിയോ സി.ഡി (.DAT) പ്രവര്‍ത്തിക്കുന്നില്ല. ഇതിന് എന്താണ് ചെയ്യേണ്ടത് ?
നിഖിലേ..റൈറ്റ്ക്ലിക്ക് ചെയ്ത് വിഎല്‍സി പ്ലെയറില്‍ ഓപ്പണ്‍ ചെയ്തു നോക്കിയോ..?
ചെയ്തു നോക്കി. കഴിയുന്നില്ല.
@ .dat file ;
See Here
vcd യിലുള്ള dat ഫയലുകള്‍....
നന്ദി....
വളരെ ഉപകാരപ്രദം....
ഉബുണ്ടുവില്‍ ശബ്ദം കിട്ടുന്നില്ല.എന്ത് ചെയ്യണം?
.
സോമന്‍ സാര്‍...
മുകളിലത്തെ ഇന്‍പുട്ട് വോളിയത്തില്‍ ഞെക്കി അത് കൂട്ടി നോക്കിയോ..?
എന്നിട്ടും ശരിയാകുന്നില്ലെങ്കില്‍ ഡീറ്റെയില്‍സ് പറയൂ....
ലാപ്ടോപ്പിലാണോ..? ഏതു കമ്പനിയാ..?
അതൊക്കെ പറയൂ...
@ chikku
നന്ദി. ഇപ്പോള് ശബ്ദം കിട്ടുന്നുണ്ട്.
@nikhil
Just rename".dat "file as ".mpg "and play in default player
ഹസൈന്‍ സാര്‍ പറഞ്ഞപോലെ ചെയ്തപ്പോള്‍ എനിക്ക് കിട്ടി.
റീനേയിം ചെയ്യണമെങ്കില്‍ കോപ്പി ചെയ്യേണ്ടേ ?
ubuntu 10.04 ലും 10.10 ലും synaptic package manager ല്‍ cd mount ചെയ്യുന്നില്ല.ubuntu 9.10 യില്‍ കുഴപ്പമില്ല.എന്താണ് പ്രശ്നം ?
ubuntu 10.04 ലും 10.10 ലും synaptic package manager ല്‍ cd mount ചെയ്യുന്നില്ല.ubuntu 9.10 യില്‍ കുഴപ്പമില്ല.എന്താണ് പ്രശ്നം ?
installed ubuntu 10.04. system is having amd sempron and gigabyt mboard. 1gb ram. no sound. sound icon in panel ok and in full. alsaconf not works.what can do?
ഞാന് ഉബുണ്ടു 10 .04 ഇന്സ്റ്റോള് ചെയ്യാന് നോക്കിയെങ്കിലും ഗ്രഫിക്ഷ് പ്രോബ്ലം കൊണ്ട് സാധിച്ചില്ല.ഇപ്പോള് ഉബുണ്ടു 10 .10 ഇന്സ്റ്റോള് ചെയ്തു ഇതിലും ഗ്രഫിക്ഷ് പ്രോബ്ലം ഉണ്ടെങ്കിലും സിസ്റ്റം ഹാങ്ങ് ആകുന്നില്ല.എന്റെ പ്രശ്നം ടെര്മിനല് റൂട്ട് ആയി കയറുവാന് കഴിയുന്നില്ല .bsnl wll T1 ETS 2288 INSTALL ചെയ്യാനും സാധിക്കുന്നില്ല .മറുപടി തന്നാല് വളരെ ഉപകാരം
OS IT School Edubuntu 10.04 with all drivers preloaded - ഇന്‍സ്റ്റോള്‍ ചെയ്തിരുന്ന laptopല്‍ ഞാന്‍ windows 7 ഇന്‍സ്റ്റോള്‍ ചെയ്തു. പക്ഷെ ഇപ്പോള്‍ Edubuntu വര്‍ക്ക് ആവുന്നില്ല. എന്താ ചെയ്യുക?
@sanu AS നിങ്ങള്‍ക്കുള്ള പരിഹാരം ഇതേ ബ്ലോഗില്‍ തന്നെയുണ്ട്.
Thanks... for the replay...
i upgraded to ubuntu 11.04 .
but now when i am trying to play vedios in vlc (or in any other player) the system restarts..this happens when i am trying to maximize or forword the player .
the new launcher (in desktop) is also missing..
what will be the possible reasons?
my ram memmory is only 512 mb..
After installing UBUNTU 10.04 in my NEW HCL ME laptop mouse key pad in the laptop is not functioning.while attached a USB mouse it functions normally.
My problem is that I can not boot or login to my computer, it shows these messages:
BusyBox v1.13.3 ( Ubuntu 1:1.13.3-1Ubuntu11) built-n shell (ash)
Enter 'help' for a list of built-in commands.
(initramfs)
i want the steps to install edubuntu using pen drive
താരകം,
പെന്‍ ഡ്രൈവ് യുഎസ്ബിയില്‍ കണക്ട് ചെയ്ത്
System->Administration->Startup Disk Creator വഴി അതിനെ Startup Diskആക്കി മാറ്റുക.
ബൂട്ട് ചെയ്ത് വരുമ്പോള്‍ Boot option പെന്‍ഡ്രൈവ് ആക്കി മാറ്റി ഇന്‍സ്റ്റാള്‍ ചെയ്യാമല്ലോ..!
ഞാൻ ഉബുൺടു 10.4 ഇൻസ്റ്റാൾ ചെയ്തു.പക്ഷെ അതിൽ പ്രിന്റർ വർക്കു ചെയ്യുന്നില്ല. ഇതെ സിസ്റ്റത്തിൽ തന്നെ വിന്റൊസിൽ വർക്കുചെയ്യുകയുംചെയ്യുന്നു.പ്രിന്റർ ആഡഡ് എന്ന് കാണിക്കുന്നുണ്ട്.പക്ഷെ പ്രിന്റ് കൊടുത്തു കഴിയുമ്പൊൾ പ്രിന്റർ വർക്കു ചെയ്യും.പ്രിന്റു ചെയ്തു വരുന്നില്ല ഇതിനു കാരണം എന്തായിരിക്കും?എങ്ങനെ പരിഹരിക്കാം
എന്റെ പ്രിന്റർ hpDeskjet f380 all in one series ആണു
Booting from usb drive installs AOK but gets to a login screen and will not let me go many further.
please help me..
i cannot install the laser printer canon LBP 1210 in ubuntu 10.04
please help me
sir,I have a printer HP deskjet1000,printer is working in ubuntu10.04 but no print is seen in
the paper.can anybody give a solution?
how to install a laser printer in ubundu?
i cannot install the laser printer canon LBP 1210 in ubuntu 10.04
please help me
from
Ghss mavoor
SIR I installed ubuntu10.04,maths blog did not get in mazilla firefox,
is it any problem of flashplayer
How can I correct it.
Manoj VP
GUPS KODUMUNDA
സാര്‍,
ഞാനൊരു HPLaserjetP1007 Printer വാങ്ങി.
എന്നാല്‍ EDUBUNTU 10.4 ല്‍ പ്രിന്‍റ് ആവുന്നില്ല.എന്നെ സഹായിക്കൂ
ഹസൈനാര്‍ മങ്കട മാഷിന്റെ Canon LBP2900B Printer installation help file വളരെ ഉപകാരപ്രദമായി.ഒരു പ്രശ്നവും കൂടാതെ installചെയ്തു, print കിട്ടി.System restart ചെയ്താല്‍ sudo /etc/init.d/ccpd start ഒന്നുകൂടി run ചെയ്യണമെന്നു മാത്രം...വളരെ നന്ദി മാഷേ... ഇനീയും HPLaserjet 1020 Plus ന്റെ installation help-ഉം പ്രതീക്ഷിക്കുന്നു.
ഹസൈനാര്‍ മങ്കട മാഷ് തയ്യാറാക്കിയ Canon LBP2900B installation help file ഉപയോഗിച്ച് വളരെ ഈസിയായി install ചെയ്തു print കിട്ടി.വളരെയധികം ഉപകാരപ്രദമായി...വളരെ നന്ദി മാഷേ...System restart ചെയ്താല്‍ sudo /etc/init.d/ccpd start
റണ്‍ ചെയ്യണമെന്നു മാത്രം... ഇനി HP Laserjet 1020 Plus ന്റേതും പ്രതീക്ഷിക്കട്ടേ...
hplaserjetp1007 printer ubuntu 10.04 ല്‍ പ്രവര്‍ത്തിപ്പിക്കുന്ന വിധം എത്രയും പെട്ടെന്ന് പറഞ്ഞുതരണേ ഞാന്‍ നോക്കിയിരിക്കുകയാണ്
"Dear Sir,
HP പ്രിന്ററുകള്‍ താഴെ പറയുന്ന രീതിയില്‍ കോണ്‍ഫിഗര്‍ ചെയ്യാവുന്നതാണ്. ആദ്യം തന്നെ സിനാപ്റ്റിക്കില്‍ hplip, hplip-data, hpijs, cups, cups-common എന്നിവ അപ്ഡേറ്റ് ആയിട്ടില്ലെങ്കില്‍ update ചെയ്യക. ശേഷം സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്ത് (പ്രിന്റര്‍ ഓണായിരിക്കണം) നിലവിലുള്ള HP പ്രിന്റര്‍ ഡീലിറ്റ് ചെയ്യുക(printing എന്ന മെനുവില്‍ നിന്നും)
ഇനി താഴെ പറയുന്ന കമാന്റ് ടെര്‍മിനലില്‍ ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക. (ഇന്റര്‍ നെറ്റ് കണക്ഷന്‍ വേണം)
sudo hp-setup
ശേഷം ദൃശ്യമാവുന്ന മെനുവില്‍ അനുയോജ്യമാവ തെരഞ്ഞെടുത്ത് മുന്നോട്ട് പോവുക. (default value തെരഞ്ഞെടുക്കാം)
ഈ സമയത്ത് ഇന്റര്‍നെറ്റില്‍ നിന്നും pluggins ഡൗണ്‍ലോഡ് ചെയ്യും.
(Test page പ്രിന്റ് ചെയ്യാന്‍ ശ്രമിക്കേണ്ടതില്ല.)
ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായാല്‍ താഴെയുള്ള കമാന്റ് വഴി പ്രിന്റര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.
sudo /etc/init.d/cups restart
ഇനി സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുക.
sudo reboot
ശേഷം Printer മെനുവില്‍ പോയി Hp പിന്റര്‍ ഡീഫാള്‍ട്ട് ആക്കുക.
പ്രിന്റ് ചെയ്ത് നോക്കാം.
പ്രിന്റ് നടക്കുന്നില്ലെങ്കില്‍ sudo /etc/init.d/cups restart നല്‍കി വീണ്ടും പ്രിന്റ് ചെയ്ത് നോക്കാം.
1007 ല്‍ ഈ മെത്തേഡ് പരാജയപ്പെടുകയാണെങ്കില്‍ cups നെ താഴെ പറയുന്ന രീതിയില്‍ configure ചെയ്ത് നോക്കൂ..
ബ്രൗസറില്‍ http://localhost:631/ എന്ന് എന്റര്‍ ചെയ്യുക
( Then Select your printer, this an example)
Printer Name : HP_LaserJet_P1007_USB_1
Description : HP LaserJet P1007
Location : Local Printer
Printer Driver : HP LaserJet P1007 Foomatic/foo2xqx (recommended)
Device URI : usb://HP/LaserJet%20P1007
ശരിയായില്ലെങ്കില്‍ http://foo2xqx.rkkda.com/ എന്ന ലിങ്ക് പരീക്ഷിക്കൂ"
Hassainar Mankada
Assainar sir
Pls help me to configure HP Laser 1020 Plus in Ubuntu 10.04.
hplip ന്റെ Ubuntu 10.04 ലേറ്റസ്റ്റ് വേര്‍ഷന്‍ ഇവിടെനിന്നുംഡൗണ്‍ലോഡ് ചെയ്തെടുത്ത് Desktopല്‍ ഇടുക.
ഇനി ഈ പേജില്‍ കാണുന്നതുപോലെ ചെയ്ത് നോക്കൂ..
ശരിയായാലും ഇല്ലെങ്കിലും അറിയിക്കുമല്ലോ..?
ubuntu 11.10 യില്‍ canon lbp2900b printer install ചെയ്യുന്നതെങ്ങിനെ
ഞങ്ങളുടെ സ്ക്കൂളിലെ hp1020 ലേസര്‍ പ്രിന്റര്‍ ubuntu വില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള മാര്‍ഗ്ഗം മാത് സ് ബ്ലോഗില്‍ പ്രതീക്ഷിക്കുന്നു.
ജിഎച്ച്എസ്എസ് പനമറ്റം,
എന്റെ തൊട്ടുമുകളിലെ കമന്റ് അനുസരിച്ച് ചെയ്തു നോക്കൂന്നേ..
ശരിയാകും!
any one please provide new bsn evdo ue100 installation on ubuntu. i know how to install old evdo zte model using wvdial on ubutu. But new model ue100 not working on wvdial please any tips
krish sare,oru 10.04 live cum install cd ayachu tharamo?
സര്‍,
ഉബുണ്ടു 10.04 ല്‍ Canon Scanner പ്രവര്‍ത്തിപ്പിക്കുവാന്‍ എന്തു ചെയ്യണം ?
can u help me how to instal panasonic kx mb 1900 printer
can you help me to install hp laserjet 1018 in ubuntu 10.04
i think to instal UBUNDU 10.04
how cani do to LIVE USE the UBUNDU
വളരെ നല്ല കാര്യം . വിന്‍ഡോസില്‍ വൈറസ് കയറി OS പ്രവര്‍ത്തിക്കാന്‍ പറ്റാത്തപ്പോള്‍ ഇത് ഉപകാരപ്രദമാകും
വിന്‍ഡോസില്‍ വൈറസ് കയറി OS പ്രവര്‍ത്തിക്കാന്‍ പറ്റാത്തപ്പോള്‍ ഫയലുകള്‍ ഏടുക്കാന്‍ ഇത് ഉപകാരപ്രദമാകും
Toshiba laptop(M840-I4011) ല്‍ ഉബണ്ടു install ചെയ്തപ്പോള്‍ sound ഇല്ല. ഇത് പരിഹരിക്കാന്‍ എന്ത് ചെയ്യണം?
ഉബുണ്ടു ഇന്‍സ്‌റ്റാള്‍ ചെയ്തു കഴിഞ്ഞ് Desktop ല്‍ വരുന്ന Network icon ഇല്ലാതാക്കുന്നതിന് ഒരു മാര്‍ഗ്ഗം Mathsblog ല്‍ തിരഞ്ഞെട്ട് കിട്ടിയില്ല (നേരത്തേ ഉണ്ടായിരുന്നു) ഒന്നുകൂടി ഒന്നു പറഞ്ഞു തരാമോ?
@Mubhmed...
Show/Hide The Computer, Home, Network and Trash icons on Your Ubuntu desktop
http://infotwistsolutions.blogspot.in/2013/01/showhide-computer-home-network-and.html
Sir,
My system got wrong
It writes in the screen as
"......
mount: mounting /dev on /root/dev failed: No such file or directory
mount: mounting /sys on /root/sys failed: No such file or directory
mount: mounting /proc on /root/proc failed: No such file or directory
Target file system doesn't heve /sbin/init.
No init found. Try passing init=bootarg
BusyBox v1. (Ububuntu :-ubuntu)built-in shell (ash)
Enter 'help' for a list of built-in commands
(initrams)"
ബൂട്ട് ചെയ്തപ്പോള്‍ വന്നതാണ് മുകളിലെഴുതിയത്
വളരെ അത്യാവശ്യമുള്ള ഒരു ഫയല്‍ desktop ല്‍ കിടക്കുന്നുണ്ട്. അത് എടുക്കുമ്മതിമ് ഒരു മാര്‍ഗ്ഗം പറഞ്ഞു തരാമോ?
i couldn't get sound in my laptop(Acer Aspire E1-531)with Ubountu 10.04.12 version. How could i solve this problem?. please suggest a remedy.
I can't install D-Link usb modem on Ubuntu 10.04.My system has both window7 & Ubuntu 10.04.
How can I install Samsung ML-2161 on my Ubuntu 10.
It is working on Windows, but cannot on Ubuntu.
Give me a way to install it.
Please Connect Your Usb Connecter And Automatically connect internet.(In Ubuntu)
രസകരമായിരിക്കുന്നു
@muhammed pse see ur problem is "initramfs" you have to use ubuntu9.1 OS cd recover your ubuntu for details pse visit IT sahayi by ashrafhsa.blogspot.com
സാർ it@schoolinte ഉബുണ്ടു ആണ് ഉപയോഗിക്കുന്നത് , അതിൽ CANON MF3010 printerum , scanerum കണക്ട് ചെയ്തിട്ടുണ്ട് , ഉബുണ്ടുവിൽ എങ്ങനെയാണ് scaner ഉപയോഗിക്കുന്നത് .... പ്ലീസ് ഹെല്പ് മി ....
സര്‍ എച്ച് . പി കോര്‍ ഐ ത്രീ ലാപ്പില്‍ ഉബുണ്ടു 10.04 ഇന്‍സ്ടാള്‍ ചെയ്യുമ്പോള്‍ ശബ്ദം കിട്ടാന്‍ എന്ത് ചെയ്യണമെന്ന്‍ പറഞ്ഞുതരാമോ
ജിജോ എഴുകുംവയല്‍
സര്‍ എച്ച് . പി കോര്‍ ഐ ത്രീ ലാപ്പില്‍ ഉബുണ്ടു 10.04 ഇന്‍സ്ടാള്‍ ചെയ്യുമ്പോള്‍ ശബ്ദം കിട്ടാന്‍ എന്ത് ചെയ്യണമെന്ന്‍ പറഞ്ഞുതരാമോ
ജിജോ എഴുകുംവയല്‍
12.4 ubundu aanu endethu. enikku python padikkan pattumo. ubundu puthiya vertion kayattanamo? niaviuathu matti puthiyathiekku apdate cheytha ende computerie windows fie nashttamakumo? puthiyathi projector work cheyyumo?
Nice blog. I like this way of proceeding. Thanks for sharing 123.hp.com/setup
Phenomenal article hp officejet 4622 driver Thank you for sharing.
https://goo.gl/oHKf97
https://goo.gl/Roubnm
Accommodating Appreciation 123.hp.com/setup , Accomplished Appropriate 123.hp.com/setup , Ace Architecure 123.hp.com/setup , Acquiescent Arrangement 123.hp.com/setup , Active Case 123.hp.com/setup , Actual Chart 123.hp.com/setup
123.hp.com/envy 7158,123.hp.com/oj3833,123.hp.com/dj2600,123.hp.com/envy 5055,123.hp.com/ojpro6968
hp envy photo 7800 setup
https://123hpcoms.blogspot.com/
Thank you for sharing this good article. visit our website.
123.hp.com;123HPSetup;hp.com/123;hp.com;123hpcom;hp.com/setup;123 HP;hpcom/123;123 HP Printer Guide;Install 123 HP;
Nice Blog, Do you require HP printer setup for your Mac operating system? Is your printer driver not suitable for macOS? Then visit the 123hp.com setup to get the software and driver for better functioning of your printer. You can also call our expert HP support team for services
A Tech Gadget lover…! Wanderlust of Nature by heart and a tech-savvy by habit... I have written and reviewed blogs on many products. As a keen neophyte, I love to discover new Products and their plus points… Get in touch… Or drop in your queries.
My blogs:
Roku.com/link
Roku.com/link create account
Roku.com/link activate account
Roku.com/link account
Roku.com/link activate
Roku.com/link activation
Roku.com/link code
Roku.com/link setup
www.Roku.com/link
Roku.com/link enter code
Roku com link
Roku com link create account
Roku com link activate account
Roku com link activate
Roku com link activation
Roku com link account
Roku com link setup
Roku com link code
Roku activation code
123.hp.com/ojpro6968
123.hp.com/setup 6968
hp officejet pro 6968 setup
123.hp.com/oj3830
123.hp.com/setup 3830
hp officejet 3830 setup
hp officejet 3830 driver
As we all know, Roku ( Roku.com/link ) is a popular online live streaming platform ( go roku.com/hdcp ) used by millions of consumers across the globe. The end user must follow these simple steps to activate the Roku device ( go.roku.com hdcp ) successfull . like ( hdcp roku ) | (hdcp error roku) | (Roku.com/link code ) | (roku.com/link activation code
123.hp.com
123.hp.com/setup
hp officejet 3830 setup
hp officejet 3830 driver
hp officejet 3830 install
123.hp.com/setup 3830
123.hp.com
123.hp.com/setup
whenever you try to print any document from your HP printer, some time it won't respond properly,it might show "printer is offline" error.
the issue is mainly due to driver issue and you have to download the latest drivers from 123.hp.com/setup .
if you still can't fix it visit 123.hp.com and contact support team. these are other link find out your device and follow the steps
123.hp.com/setup 8710
123.hp.com/setup 8720
123.hp.com/setup 8035
123.hp.com/setup 8025
123.hp.com/setup 6968
Post a Comment