ISM ഇല്ലാതെ മലയാളം വിന്‍ഡോസില്‍

>> Friday, May 14, 2010


ലിനക്സില്‍ മലയാളം ടൈപ്പ് ചെയ്യുന്നത് എങ്ങനെയാണെന്നറിയാന്‍ പലരും താല്പര്യം പ്രകടിപ്പിച്ചതിന്‍റെ അടിസ്ഥാനത്തില്‍ അതേക്കുറിച്ച് നേരത്തെ തന്നെ ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഐ.എസ്.എം വഴി ടൈപ്പ് ചെയ്യുന്ന എല്ലാവര്‍ക്കും അതേ കീബോര്‍ഡ് ഉപയോഗിച്ചു തന്നെ ലിനക്സില്‍ ടൈപ്പ് ചെയ്യാന്‍ കഴിയും എന്നതിനെക്കുറിച്ചാണ് പ്രധാനമായും ആ പോസ്റ്റില്‍ വിശദീകരിച്ചിരുന്നത്. ഇതറിഞ്ഞപ്പോള്‍ പലരും സന്തോഷത്തോടെ ലിനക്സ് കൂടി സ്വന്തം സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തു എന്നു കേട്ടതില്‍ വളരെയേറെ സന്തോഷമുണ്ട്. രചന, അഞ്ജലി ഓള്‍ഡ് ലിപി, മീര തുടങ്ങിയ യുണീക്കോഡ് ഫോണ്ടുകളുപയോഗിച്ചാണ് ഐ.എസ്.എം സോഫ്റ്റ് വെയറില്ലാതെ തന്നെ ലിനക്സില്‍ നമുക്ക് കൃത്യമായി മലയാളം ടൈപ്പ് ചെയ്യാന്‍ സാധിക്കുന്നത്. ഇതു പോലെ തന്നെ ഒരു സോഫ്റ്റ് വെയറിന്‍റേയും സഹായമില്ലാതെ തന്നെ വിന്‍ഡോസിലും നമുക്ക് മലയാളം ടൈപ്പിങ്ങ് ചെയ്യാവുന്നതേയുള്ളു. അങ്ങനെ വിന്‍ഡോസ് മാത്രം ഓപ്പറേറ്റിങ് സിസ്റ്റമായി ഉപയോഗിക്കുന്ന, ഐ.എസ്.എം കീബോര്‍ഡ് ഉപയോഗിച്ച് ടൈപ്പ് ചെയ്യാന്‍ അറിയാവുന്ന എല്ലാവരേയും കമന്‍റ് ബോക്സിലെ ചര്‍ച്ചകള്‍ക്ക് പ്രതീക്ഷിച്ചു കൊണ്ട് വിന്‍ഡോസില്‍ എങ്ങനെ മലയാളം ആക്ടീവാക്കാം എന്ന് നോക്കാം.

 • Start ല്‍ നിന്നും settings-Control panel-Regional Language Options എന്ന ക്രമത്തില്‍ തുറക്കുക
 • ഇവിടെ Install Files For Complex Script and right-to-left languages (including Thai) എന്ന വരിക്ക് തൊട്ട് ഇടതുവശത്തുള്ള കോളം ടിക് ചെയ്യുക - (ടിക് ഇല്ലെങ്കില്‍ മാത്രം)
 • OK കൊടുക്കുക.
 • ഈ സമയം ഏതാണോ ഓപ്പറേറ്റിങ് സിസ്റ്റം അതിന്‍റെ സി.ഡി ചോദിച്ചേക്കാം. സി.ഡി ഡ്രൈവില്‍ സി.ഡി നിക്ഷേപിച്ച് എന്‍റര്‍ ചെയ്യുക.
 • സി.ഡിയില്‍ നിന്നും ആവശ്യമായ ഫോണ്ടുകളും സെറ്റിങ്ങുകളും‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന പ്രക്രിയയാണ് ഈ സമയം നടക്കുക.
 • ഇന്‍സ്റ്റലേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതോടെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാം.
 • Control panel-Regional Language Options ലെ Details എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക
 • ഇപ്പോള്‍ തുറന്നു വരുന്ന ജാലകത്തിലെ Add എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക
 • Input Language List ല്‍ നിന്നും Malayalam (india) എന്നതാണ് തെരഞ്ഞെടുക്കേണ്ടത്
 • ഇതോടെ നിങ്ങളുടെ കമ്പ്യൂട്ടറിലും മലയാളം ആക്ടീവായി.
 • ഇനി ഏറ്റവും താഴെയുള്ള Task bar പാനലില്‍ MY എന്നോ EN എന്നോ വന്നിരിക്കുന്നത് കാണാന്‍ കഴിയും.
 • MY മലയാളവും EN ഇംഗ്ലീഷുമാണ്. ഭാഷ മാറ്റുന്നതിനായി മൌസ് ഉപയോഗിച്ച് അവിടെ ക്ലിക്ക് ചെയ്താല്‍ മതിയാകും. അല്ലെങ്കില്‍ Alt, Shift എന്നീ കീകള്‍ ഒരുമിച്ച് അമര്‍ത്തിയും ഭാഷ മാറ്റാവുന്നതാണ്.
 • ഇനി നിങ്ങളുടെ കമ്പ്യൂട്ടറിലെ ഓപ്പറേറ്റിങ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഡ്രൈവിലെ (സാധാരണഗതിയില്‍ C ഡ്രൈവ് ആയിരിക്കും ) Windows എന്ന ഫോള്‍ഡറിലെ fonts ലേക്ക് യുണീകോഡ് ഫോണ്ടുകള്‍ കോപ്പി ചെയ്യണം. അതിനായി രചന, മീര എന്നീ ഫോണ്ടുകള്‍ കോപ്പി ചെയ്തെടുക്കുക. അറിയില്ലെങ്കില്‌‍ ഇവിടെ നിന്നും രചന ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി.
 • സിസ്റ്റം റീബൂട്ട് ചെയ്യുക. മാത്‍സ് ബ്ലോഗില്‍ കമന്‍റ് ചെയ്യാന്‍ തയ്യാറെടുക്കുക
പോസ്റ്റ് നിങ്ങള്‍ക്ക് ഉപകാരപ്പെട്ടോ ഇല്ലയോ? അഭിപ്രായങ്ങള്‍ കമന്റായി രേഖപ്പെടുത്തുമല്ലോ

63 comments:

Thasleem May 14, 2010 at 5:27 AM  

പോസ്റ്റ്‌ വളരെ നല്ലതാണു...പക്ഷെ ഇത് ഉപകര പ്പെടണമെങ്കില്‍ വിന്‍ഡോസ്‌ ന്റെ സി ഡി വേണ്ടേ ..അതെവിടെ കിട്ടും...അത് എല്ലാവരിലും ഉണ്ടായിക്കൊള്ളണം എന്നുണ്ടോ...(എന്റെ കയ്യിലുണ്ടേ..)

ഗീതാസുധി May 14, 2010 at 6:13 AM  

തസ്ലീമേ,
വിന്റോസിന്റെ സിഡി ഒരു സിസ്റ്റത്തില്‍ മാത്രം ഉപയോഗിക്കാനുള്ളത് വാങ്ങാന്‍ ആയിരങ്ങള്‍ ചെലവാക്കണം!
അല്ലെങ്കില്‍ പിന്നെ, തൊണ്ണൂറ്റൊമ്പതുശതമാനം 'കള്ളന്‍'മാരും ചെയ്യുന്നതുപോലെ വ്യാജസിഡി ഉപയോഗിക്കണം....
എന്തിനീ പൊല്ലാപ്പ്?
ദാ, ഞാന്‍ ചെയ്യുമ്പോലെ അഭിമാനത്തോടെ സ്വതന്ത്രസോഫ്ററ്​വെയര്‍ ഉപയോഗിച്ചാല്‍ പോരേ?

Sreenilayam May 14, 2010 at 6:32 AM  

എന്റെ കമ്പ്യൂട്ടറില് ലിനക്സും വിന്ഡോസും ഉണ്ട്. ലിനക്സില് മലയാളം ടൈപ്പിങ് പഠിച്ചു വരുന്നു. അതേ കീ ഉപയോഗിച്ച് വിന്ഡോസില് ടൈപ്പ് ചെയ്യാന് പറ്റിയാല് അതു കൊള്ളാം.

anushka May 14, 2010 at 6:42 AM  

നന്ദി.
ഐ.എസ്.എം ഉപയോഗിച്ച് തയ്യാറാക്കിയ ഒരു ലേഖനം പോസ്റ്റ് ചെയ്യാന്‍ പറ്റുന്നില്ല.അത് എങ്ങിനെ യൂണികോഡിലേക്ക് മാറ്റാം?

Unknown May 14, 2010 at 6:54 AM  

"Alt, Shift എന്നീ കീകള്‍ ഒരുമിച്ച് അമര്‍ത്തിയും ഭാഷ മാറ്റാവുന്നതാണ്."

പക്ഷേ ഒരുകാര്യം.ഇടതു വശത്തെ Alt, Shift എന്നീ കീകള്‍ തന്നെ ഉപയോഗിക്കണം.

ഞാന്‍ ഈ രീതി ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേ ആയി. ഈവിവരം പലര്‍ക്കും അറിയാന്‍ താത്പര്യം ഉണ്ടെന്ന് അറിഞ്ഞില്ല. വിന്‍ഡാസ് 7 ലും വിറ്റയിലും സിഡി ആ വശ്യമില്ല.
ctrl panal-> Region and languages-> keyboard and Languages ->Change key board ->Add എടുത്ത് Malayalam(India) കണ്ടുപിടിച്ച് keyboard - Malayalam ടിക്ക് മാര്‍ക്ക് ചെയ്ത് ok കൊടുക്കാല്‍ മതി.

മറ്റൊരു പ്രധാന കാര്യം.

ചില്ലക്ഷരം ടൈപ്പ് ചെയ്യാന്‍,ലിനക്സിലെ "]" ക്ക് പകരം "ctrl+shift+1" ആണ് ഉപയോഗിക്കേണ്ടത്.....

ഉദാഹരണത്തിന് ലിനക്സില്‍ "ന്‍" എന്ന് ടൈപ്പ് ചെയ്യാന്‍
v,d,] എന്നീ കീകളാണ് ഉപയോഗിക്കുക.

എന്നാല്‍ വിന്‍ഡോസില്‍
v,d,ctrl+shift+1

ആണ് ഉപയോഗിക്കേണ്ടത്( "," വേണ്ട)

Unknown May 14, 2010 at 7:07 AM  

@ Manu

ഈ കീലേ ഔട്ട് ഇന്‍സ്കിപ്റ്റ് എന്നാണ് അറിയപ്പെടുന്നത്. അത് വിന്ഡോസിലും ലിനക്സിലും എല്ലായിടത്തും ഒന്നു തന്നയാണ്.

പിന്നെ വിന്‍ഡോസ് സിഡി ഇല്ലാത്തവര്‍ക്ക് സിഡിയിലെ കുറച്ച് ഫയലുകള്‍ അറ്റാച്ച് ചെയ്തു തരാന്‍ ശ്രമിക്കാം. സിഡി ചോദിക്കുമ്പോള്‍ ok കൊടുത്ത് ആ ഫയലുകള്‍ ബ്രൌസ് ചെയ്ത് കാണ്ച്ച് കൊടുത്താല്‍ മതി.

ക്ലാസു തുടങ്ങി പരീക്ഷ അടുക്കാറായി പഠിക്കാന്‍ ഒരുപാടുണ്ട് അതുകൊണ്ട് ഇപ്പോള്‍ സമയമില്ല. സമയം പോലെ അത് ഷെയര്‍ ചെയ്യാം.
ഇവിടെ ചില പോസ്റ്റുകള്‍ ചയ്തിട്ടുണ്ട് സമയം പോലെ വായിച്ച് അഭിപ്രായം രേഖപ്പെടുത്തുമല്ലോ....

Unknown May 14, 2010 at 7:11 AM  

@vrajesh

നെറ്റില്‍ സേര്‍ച്ച് ചെയ്തപ്പോള്‍ ചില യുണികോഡ് കണ്‍വര്‍ട്ടറുകള്‍ കണ്ടിരുന്നു. പക്ഷെ അവയ്ക്കൊന്നും വേണ്ടത്ര കൃത്യത ഉണ്ടെന്ന് തോന്നുന്നില്ല.

നല്ലത് കണ്ടുകിട്ടുന്നര്‍ ഷെയര്‍ ചെയ്യുമല്ലോ....

Unknown May 14, 2010 at 7:20 AM  

"ഇന്‍സ്കിപ്റ്റ്" അല്ല. തെറ്റുപറ്റിയതാണ്.
"ഇന്‍സ്ക്രിപ്റ്റ്" എന്നാണ്...

Sankaran mash May 14, 2010 at 7:43 AM  

ബ്ലോഗ് രചനകള് പുസ്തകമാകുന്നു എന്ന മാത്സ് ബ്ലോഗിലെ ലിങ്ക്സ് പേജ് വഴി കുമാരസംഭവങ്ങള് എന്ന ബ്ലോഗില് ചെന്നപ്പോള് ആ പുസ്തകത്തിന്റെ കണ്ടെന്റ് ഒരു ദിവസം കൊണ്ടാണ് യുണീക്കോടില് നിന്നും ഐ.എസ്.എമ്മിലേക്ക് മാറിയതെന്നു വായിച്ചു. എങ്ങനെയാണ് ഇതിന് സാധിക്കുക? സോഫ്റ്റ് വെയര് വല്ലതുമുണ്ടോ?

ശ്രീ May 14, 2010 at 7:59 AM  

കീമാനോ സ്വനലേഖയോ ഉപയോഗിയ്ക്കുന്നത് തന്നെയാണ് ലിനക്സിലും വിന്‍ഡോസിലും എളുപ്പം.

Noushad Vadakkel May 14, 2010 at 9:49 AM  

ഗൂഗിളിന്റെ ട്രന്സിലെരറെര്‍ ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യാമല്ലോ .ഫ്രീ ആയി ഡൌണ്‍ ലോഡ്‌ ചെയ്ത ഉപയോഗിക്കാം
http://www.google.com/ime/transliteration/
ഇതാണ് ലിങ്ക്. choose your ime language എന്ന ഭാഗം malayalam എന്ന് തിരഞ്ഞെടുത്ത ശേഷം മാത്രമേ ഡൌണ്‍ ലോഡ്‌ ചെയ്യാവൂ .ctrl panal-> Regional and language options->languages->details->language bar->show additional language bar icons in desk top വഴി language bar ഡസ്ക് ടോപ്പില്‍ കാണാം.

ബിട്ടൂസ് May 14, 2010 at 11:06 AM  

http://bitoose.blogspot.com/2010/02/blog-post.html

dhanush May 14, 2010 at 1:46 PM  

ഓ .......... അവസാനം ഗൂഗിള്‍ translater തന്നെ ശരണം........ നന്ദി ഹരി സര്‍..............windows xp cd കിട്ടുന്നത് വരെ ഇത് മതി...............

Unnikrishnan.R May 14, 2010 at 5:39 PM  

jnaan google translater upayogikkunnu pakshe Sharing ennu malayalathil typaan enthu cheyyanam?

sankaranmash May 14, 2010 at 6:08 PM  

ഗീതാസുധി പറഞ്ഞതുപോലെ തൊണ്ണൂറ്റൊമ്പതുശതമാനം 'കള്ളന്‍'മാരും ചെയ്യുന്നതുപോലെ വ്യാജസിഡി ഉപയോഗിക്കണം....
ലിനക്സ് പോലുള്ള സ്വതന്ത്രസോഫ്റ്റ് വെയര്‍ ഉള്ളപ്പോള്‍ എന്തിനീ സാഹസം?

ഹോംസ് May 14, 2010 at 6:42 PM  

നിസാര്‍ മാഷിനോടുള്ള ഒരു വാശിപ്പുറത്താണ് ഞാന്‍ ഉബുണ്ടു 9.04 ഇന്‍സ്റ്റാള്‍ ചെയ്യിച്ചത്. ഇപ്പോള്‍ എനിക്ക് ഇത് ഒരുവിധം നന്നായിത്തന്നെ വഴങ്ങുന്നു. മലയാളം ടൈപ്പിംഗ്, എനിക്കുവേണ്ട എല്ലാ ഓഫീസ് ആവശ്യങ്ങളും, പ്രശ്നങ്ങളില്ലാത്ത ബ്രൌസിംഗ്,....
എന്റെ മകന്‍ കാര്‍ത്തിക് ഇപ്പോള്‍ ടക്സ് പെയിന്റിന്റെ ഒരാരാധകനാണ്!
എല്ലാത്തിനുമുപരി, കള്ളനെന്നുള്ള പഴിയും കേള്‍ക്കേണ്ട!!
നന്ദി മാഷന്മാരേ.....

ഗീതാസുധി May 14, 2010 at 7:14 PM  

എനിയ്ക്കു വയ്യ..!
പുലിപോലെ വന്ന ഹോംസിനെ എലി പോലാക്കിക്കളഞ്ഞല്ലോ!

Unknown May 14, 2010 at 7:21 PM  

ഓ.. എന്ന്...

ഇനിയിപ്പം തലേല്‍ കയറിക്കോ...

കിട്ടിയതൊന്നും പോരല്ലേ...?

ഹോംസ് May 14, 2010 at 7:30 PM  

ഹഹഹ...
സാരമില്ല ജോംസേ,
ഹോംസ് കരുതുന്നതും പറയുന്നതും മാത്രമേ സത്യമായുള്ളൂവെന്ന മൌഢ്യം പണ്ടേയില്ല!
നിങ്ങളോടൊക്കെ ഒരു പുലിയുടെ ശൌര്യം കാട്ടുന്നതിനേക്കാള്‍ നന്നാവുക എലിയുടെ പാവത്തമല്ലേ?

Unknown May 14, 2010 at 7:34 PM  

"കരുതുന്നതും പറയുന്നതും മാത്രമേ സത്യമായുള്ളൂവെന്ന മൌഢ്യം പണ്ടേയില്ല!"

എല്ലാവര്‍ക്കും അങ്ങനെ പറയാന്‍ കഴിയട്ടെ...

തീവ്രവാദം ഒന്നിനും പരിഹരമാവില്ല....

848u j4C08 May 14, 2010 at 8:06 PM  

.

കണ്ടോ ? ഹോംസ്-നെ വരെ നന്നാക്കാന്‍ മാത്സ് ബ്ലോഗിന് കഴിഞ്ഞല്ലോ !!!
എങ്കിലും അദ്ദേഹം പണ്ട് കാണിച്ചിരുന്ന എലിയുടെ ശൌര്യം ഞങ്ങള്‍ക്കെല്ലാം ഇഷ്ടമായിരുന്നു.

.

അനില്‍@ബ്ലൊഗ് May 14, 2010 at 8:44 PM  

എന്തിന് ഇന്‍സ്ക്രിപ്റ്റ് കീ ബോഡിനു പിന്നാലെ പോകണം, പ്രത്യേകിച്ചും മലയാളം ആദ്യമായി തുടങ്ങുന്നവര്‍? യൂണിക്കോഡില്‍ ഉപയോഗിക്കുന്നപോലെ ഫൊണടിക് കീബോഡ് അല്ലെ എളൂപ്പം?
ഞാനിപ്പോള്‍ ഉബുണ്ടൂം മൊഴി ഇന്‍പുട്ട് മെതേഡും ആണ് ഉപയോഗിക്കുന്നത്.

വി.കെ. നിസാര്‍ May 14, 2010 at 9:47 PM  

@അനില്‍ സാര്‍,
"The Inscript (Indian Script) keyboard overlay was standardized by DOE in 1986. ("Report of the Committee for Standardization of Keyboard Layout for Indian Script Based Computers", Elec- tronics-Information & Planning Journal, Voi. 14, No.1 October 1986).
Due to the phonetic/alphabetic nature of the keyboard, a person who knows typing in one Indian script can type in any other Indian script. The logical structure allows ease in learning, while the frequency considerations allow speed in touch typing. The keyboard remains optimal both from touch-typing and sight-typing points of view, in all Indian scripts."

ജനാര്‍ദ്ദനന്‍.സി.എം May 14, 2010 at 11:12 PM  

hello Mr Sankaran Mash
Here is the link that you requsted about the unicode converter used by Kumaran & co


http://www.softpedia.com/progDownload/Convert-Unicode-to-ML-Download-106200.html

ജനാര്‍ദ്ദനന്‍.സി.എം May 14, 2010 at 11:21 PM  

The above unicode converter is not only good but fast and easy also

Anonymous May 15, 2010 at 6:55 AM  

ഇത് നല്ലോരു യൂണിക്കോഡ് കണ്‍വെര്‍ട്ടറാണ്.അക്ഷരങ്ങള്‍

Hassainar Mankada May 15, 2010 at 10:14 PM  

ലിനക്സ് പേജില്‍ ഉള്‍പെടുത്താവുന്ന content കളുടെ സ്വഭാവം എന്താണ് നിസാര്‍/ഹരി മാഷേ ?

Hari | (Maths) May 16, 2010 at 8:52 AM  

ശരിയാണ് ഹസൈനാര്‍ സാര്‍. ഇതൊരു ലിനക്സ് പേജാണ്. ശ്രദ്ധിക്കേണ്ട കാര്യമാണ് സാര്‍ ചൂണ്ടിക്കാട്ടിയതും.

എങ്ങനെയാണ് വിന്‍ഡോസില്‍ ISM കീ പ്രകാരമുള്ള മലയാളം എനേബിള്‍ ചെയ്യുന്നതെന്ന് പലരും ചോദിച്ചിരുന്നു. എപ്പോഴും ചോദിക്കുന്ന ചോദ്യവുമാണിത്. ഇതിനൊരു മറുപടി എന്ന ഉദ്ദേശ്യം മാത്രമേ ഈ പോസ്റ്റിനു പിന്നിലുള്ളു

ടിയാന്‍ May 16, 2010 at 6:37 PM  

എനിക്ക് ഐ എസ് എമ്മില്‍ ചെയ്ത റ്റെക്സ്റ്റ് യൂനികോഡ് ആക്കണം. അതിനു വല്ല കണ്‍വേര്‍ട്ടറുമുണ്ടോ? ISM2000ല്‍ ഉണ്ടെന്നറിയാം. പക്ഷേ അതു കാശുകൊടുത്തു വാങ്ങാന്‍ മാത്രം കാര്യമില്ല.

Hari | (Maths) May 17, 2010 at 9:13 AM  

റാം റാം...

ഇതാ

MALAPPURAM SCHOOL NEWS May 17, 2010 at 9:46 PM  

മറ്റൊരു പ്രധാന കാര്യം.

ചില്ലക്ഷരം ടൈപ്പ് ചെയ്യാന്‍,ലിനക്സിലെ "]" ക്ക് പകരം "ctrl+shift+1" ആണ് ഉപയോഗിക്കേണ്ടത്.....

ഉദാഹരണത്തിന് ലിനക്സില്‍ "ന്‍" എന്ന് ടൈപ്പ് ചെയ്യാന്‍
v,d,] എന്നീ കീകളാണ് ഉപയോഗിക്കുക.

എന്നാല്‍ വിന്‍ഡോസില്‍
v,d,ctrl+shift+1

ആണ് ഉപയോഗിക്കേണ്ടത്( "," വേണ്ട)
പേക്ഷ ലാപ്േടാപ്പാല് എന്തു െചയ്യും?

സാദിഖ് തങ്ങള്‍ കെ.വി.കെ May 19, 2010 at 8:45 PM  

ലിനക്സില്‍ മലയാളത്തിനുപകരം ഉറുദു ഫോണ്‍ട് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ എന്തെങ്കിലും മ്മാര്‍ഗമുണ്‍ടോ ?..
അറിയുന്നവര്‍ പങ്ക് വെച്ചാലും.

സാദിഖ് തങ്ങള്‍ കെ.വി.കെ May 19, 2010 at 8:48 PM  

ലിനക്സില്‍ ഉറുദു ഫോണ്‍ട് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ എന്തെങ്കിലും മ്മാര്‍ഗമുണ്‍ടോ ?..
.

MALAPPURAM SCHOOL NEWS May 20, 2010 at 7:38 AM  

ലിനക്സില്‍ ഉറുദു ഫോണ്‍ട് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ എന്തെങ്കിലും മ്മാര്‍ഗമുണ്ടാകണമല്ലോ.
പക്ഷേ സി ഡി ഇന്സ്ററാള് ചെയ്തു നോക്കിയിട്ടു പറയാം.
വിന്ഡോസില് ഓ കെ യാണ്

848u j4C08 May 22, 2010 at 8:02 AM  

windows 7 -നു ശേഷം IT @സ്കൂളിന്റെ ubuntu 9 .10 install ചെയ്തു. പക്ഷെ സിസ്റ്റം സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോള്‍ boot screen -ല്‍ windows 7 മാത്രമേ കാണുന്നുള്ളൂ. അതായത് ubuntu 9 .10 access ചെയ്യാന്‍ പറ്റുന്നില്ല . പരിഹാരം എന്തുണ്ട്?

ഗീതാസുധി May 22, 2010 at 9:58 AM  

നേരത്തേതന്നെ Ubuntu9.10 ഇന്‍സ്റ്റാള്‍ ചെയ്തിരുന്നതുകൊണ്ട് പുതിയ ഐടി സ്കൂള്‍ ഉബുണ്ടുവില്‍ നിന്നും പാക്കേജുകള്‍ ആഡ് ചെയ്തു ചേര്‍ത്തു.
നന്നായി! വേണ്ടതെല്ലാം ഉള്‍ക്കൊള്ളിച്ചിട്ടുണ്ടല്ലോ!
ഹക്കീം മാഷിനും, ഹസൈനാര്‍ മങ്കട,..ബാക്കി ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍!
ഇതിന്റെ മുഴുവന്‍കാര്യങ്ങളും പ്രതിപാദിക്കുന്ന ഒരു പോസ്റ്റ് മങ്കടയില്‍ നിന്നും പ്രതീക്ഷിക്കാമോ?
സ്കൂളിലെ മുഴുവന്‍ സിസ്റ്റങ്ങളും ഇതിലേക്ക് മാറ്റണമോ?
ഐസിടി വഴി കിട്ടിയ സ്കൂളിലെ പുതിയ HP (printer+Copier+Scanner+Fax) ലെ പ്രിന്റര്‍ ഓട്ടോമാറ്റിക്കായി ഇതില്‍ എടുത്തു. എന്നാല്‍ സ്കാനര്‍,കോപ്പിയര്‍...മുതലായവ വര്‍ക്ക് ചെയ്യിക്കാന്‍ എന്താ ചെയ്യുക?

ഗീതാസുധി May 22, 2010 at 10:07 AM  

ഒരു സംശയം കൂടി...
Gnu-Linuxല്‍ നിന്നും Ubuntuവിലേക്കുള്ള മാറ്റം സോഫ്റ്റ്​വെയര്‍ സ്വാതന്ത്ര്യം പരിമിതപ്പെടുത്തില്ലേ...?
Ubuntu സ്ഥാപനവത്ക്രൃതമായ പ്രോഡക്ടല്ലേ?
Redhatകാര്‍ ചെയ്യുന്നപോലെ സാമ്പത്തികലാഭം ഭാവിയില്‍ Ubuntuവിനും ലക്ഷ്യമായാല്‍..?
(സംശയങ്ങളാണേ.അറിവില്ലായ്മയുമാകാം!...കോപിക്കല്ലേ..)

Hari | (Maths) May 24, 2010 at 2:42 PM  

0 May 19, 2010 8:48 PM

ലിനക്സില്‍ ഉറുദു ഫോണ്‍ട് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ എന്തെങ്കിലും മ്മാര്‍ഗമുണ്‍ടോ ?..

ഡെബിയന്‍ ലിനക്സില്‍ അതിന് ഓപ്ഷനുണ്ട്. മലയാളം ആക്ടീവാക്കിയതുപോലെ ഉറുദുവും ആക്ടീവാക്കാം,

ഡെസ്ക് ടോപ്പിലെ ടോപ്പ് പാനലില്‍ Right Click-Add to panel-keyboard Indicator-"Add" ക്ലിക്ക് ചെയ്താല്‍ USA എന്ന് വന്നിട്ടുണ്ടാകും.

ആ USA യില്‍ Right Click ചെയ്ത് Keyboard Preferences എടുത്താല്‍ അതില്‍ Layout എന്ന സബ് മെനു ഉണ്ടാകും. Add ല്‍ ക്ലിക്ക് ചെയ്താല്‍ Available Layout എന്നതിന് കീഴെ ഉള്ള രാജ്യങ്ങളില്‍ നിന്നും India തെരഞ്ഞെടുക്കുക. അതിനു വലതുവശത്തെ ചെറിയ ത്രികോണത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഇന്‍ഡ്യയിലെ വിവിധ ഭാഷകള്‍ കാണാനാകും. അതില്‍ നിന്നും India Urdu സെലക്ട് ചെയ്ത് OK ക്ലിക്ക് ചെയ്യുക.

ഇനി ഡെസ്ക്ക് ടോപ്പിലെ മുകളിലെ പാനലില്‍ USA യും india Urdu ഉം വന്നിട്ടുണ്ടാകും. രണ്ട് Alt കീകള്‍ ഒരേ സമയം അമര്‍ത്തി ഭാഷകള്‍ സ്വിച്ച് ചെയ്യാം.

പ്രദീപ് മാട്ടര May 24, 2010 at 6:02 PM  
This comment has been removed by the author.
Hari | (Maths) May 24, 2010 at 7:51 PM  

വളരെ നന്നായി പ്രദീപ് സാര്‍. മറ്റാരില്‍ നിന്നും ഒരു മറുപടിയും ലഭിക്കാതെ വന്നപ്പോഴാണ് ഞാനിത് പരീക്ഷിച്ച് നോക്കിയത്. സാറു പറഞ്ഞ പോലെ എനിക്കും വായിക്കാനറിയില്ലെന്നത് മറ്റൊരു കാര്യം.

എന്തായാലും ഉറുദു ആക്ടീവാക്കുന്ന വിധം വിശദമാക്കിയതിന് പ്രത്യേക നന്ദി. തിരക്കുകളുണ്ടെന്നറിയാം. എങ്കിലും ചെറിയ പാക്കേജുകളാണെങ്കില്‍ അപ്‍ലോഡ് ചെയ്ത ലിങ്കുകള്‍ അയച്ചു തരാമോ?

സാദിഖ് തങ്ങള്‍ കെ.വി.കെ May 24, 2010 at 9:34 PM  

ലിനക്സിലെ ഉര്‍ദു ഫൊണ്ടിനെ കുറിച്ചുള്ള അനേഷണത്തിനു പുതിയ മാര്‍ഗം തെളിയിച്ചുതന്ന പ്രദീപ് സാിന്ന് നന്ദി. താങ്കളുടെ സഹായം തുടറ്ന്നും പ്രതീക്ഷിക്കുന്നു.

ജാഫര്‍ സാദിഖ്
എം.യു.എച്ച്.എസ് ഊര്‍കം

സാദിഖ് തങ്ങള്‍ കെ.വി.കെ May 24, 2010 at 9:42 PM  

ലിനക്സിലെ ഉര്‍ദു ഫൊണ്ടിനെ കുറിച്ചുള്ള അനേഷണത്തിനു പുതിയ മാര്‍ഗം തെളിയിച്ചുതന്ന പ്രദീപ് സാിന്ന് നന്ദി. താങ്കളുടെ സഹായം തുടറ്ന്നും പ്രതീക്ഷിക്കുന്നു.

ജാഫര്‍ സാദിഖ്
എം.യു.എച്ച്.എസ് ഊര്‍കം

Hari | (Maths) May 24, 2010 at 11:04 PM  

83 ഉറുദു ഫോണ്ടുകള്‍ ഇവിടെ ഉണ്ടെന്നു പറയുന്നു.

ഡെബിയന്‍ സൈറ്റില്‍ നിന്നും ഉറുദു ഫോണ്ടിന്‍റെ ജി-ഡെബി പാക്കേജ് കിട്ടുമത്രേ. ഇതൊക്കെ ഒന്നു പരീക്ഷിക്കണം സാര്‍.. ചിലപ്പോള്‍ മറ്റ് മാര്‍ഗങ്ങള്‍ കൂടി കിട്ടിയാലോ?

ഒരു പക്ഷേ ഈ ഫോണ്ട് ചാര്‍ട്ട് കുറച്ചെങ്കിലും ഉപകാരപ്പെട്ടേക്കും.

ഭാഷ അറിയാത്തതിന്‍റെ കഷ്ടപ്പാട് ഇപ്പോഴാ മനസ്സിലായത്.

പ്രദീപ് മാട്ടര May 25, 2010 at 7:07 AM  

ഉറുദു ടൈപ്പു ചെയ്യാന്‍ ഹരി സാര്‍ പറഞ്ഞ രീതിയില്‍ ബുദ്ധിമുട്ടാണ്. പരീക്ഷിച്ചു കഴിഞ്ഞ് http://ur.wikipedia.org/wiki/Ubuntu_Linux_Localization എന്ന സൈറ്റു നോക്കുക. പുതിയ ഐടി @ സ്കുള്‍ ഉബുണ്ടു ഗ്നു ലിനക്സില്‍ ഉറുദു ഭാഷയില്‍ ടൈപ്പു ചെയ്യാന്‍ താഴെ കൊടുത്തിരിക്കുന്ന രീതി പരീക്ഷിച്ചു നോക്കൂ. മലപ്പുറം ജില്ലയിലെ പൂക്കോട്ടും പാടം സ്കൂളിലെ ഉറുദു അദ്ധ്യാപകനു (യൂനുസ് മാസ്റ്റര്‍) വേണ്ടി ഞാനിതു പരീക്ഷിച്ചു നോക്കി. ശരിയാകുന്നുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്.

മുകളിലെ പാനലില്‍ വലതു ബട്ടന്‍ ക്ലിക്കു ചെയ്ത് add to the panel എന്ന ഇനം തെരെഞ്ഞെടുക്കുക അതില്‍ നിന്നും key board indicator തെരെഞ്ഞെടുത്ത് പാനലില്‍ ചേര്‍ക്കുക. ഇപ്പോള്‍ പാനലില്‍ വരുന്ന USA എന്നതിനു മുകളില്‍ വലതു ബട്ടന്‍ ക്ലിക്കു ചെയ്ത് keyboard prefernces എടുക്കുക. ഇനി വരുന്ന ജാലകത്തില്‍ നിന്നും Lay out എന്ന തലവാചകം എടുത്ത് add എന്ന് ക്ലിക്കു ചെയ്ത് മുകളില്‍ country എന്നിടത്തും varients എന്നിടത്തും പാകിസ്ഥാന്‍ തെരെഞ്ഞെടുക്കുക. Default USA തന്നെയാക്കാന്‍ മറക്കരുത്.

ഇനി ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യാം. കേന്ദ്ര ഗവ. വിതരണം ചെയ്യുന്ന (സി ഡാക്ക് ) ഭാഷാ സപ്പോര്‍ട്ട് സിഡിയില്‍ ഉള്ള GIST-UROTGhalibN_ship.ttf എന്ന ഫോണ്ട് ഉപയോഗിക്കാം. സിഡിയില്‍ നിന്നും fonts.tar.gz കോപ്പി ചെയ്ത് ഹോമില്‍ പേസ്റ്റു ചെയ്ത് എക്സ്റ്റ്രാക്റ്റ് ചെയ്യണം.
ഇനി ഒരു ടെര്‍മിനല്‍ തുറന്ന് $sudo nautilus എന്ന് എന്റര്‍ ചെയ്യുക. വരുന്ന ജാലകത്തില്‍ ഇടതു വശത്തു നിന്നും ഫയല്‍ സിസ്റ്റം തുറന്ന് usr, share, fonts, truetype, ttf-kacst(ഇവിടെയെന്നില്ല!) എന്നിവ തുറന്ന് ഫോണ്ട് പേസ്റ്റു ചെയ്യുക. ക്ലോസു ചെയ്ത് ഒന്നു റീ സ്റ്റാര്‍ട്ടാക്കാം.

ttf-nafees_1.2-1_all.deb എന്ന പാക്കേജില്‍ ഉള്ള nafeesweb.ttf ഉപയോഗിക്കാമോ എന്നും പരിശോധിക്കാം. (ഞാന്‍ ടെസ്റ്റ് ചെയ്തിട്ടില്ല. പാക്കേജ് നേരിട്ട് ഇന്‍സ്റ്റാള്‍ ചെയ്താല്‍ തന്നെ ഫോണ്ട് ഇന്‍സ്റ്റാള്‍ ആയി വരേണ്ടതാണ്.)

Open Office Word Processor തുറക്കുക. Tools ‍> Options എടുക്കുക. ഇതില്‍ Language Settings എന്നതില്‍ languages എടുക്കുക വലതു വശത്ത് Enable Complex Text Layout (CTL) എന്നതില്‍ ചെക്കു മാര്‍ക്കു ചെയ്യുക.

ഇനി ടൈപ്പു ചെയ്യാം. ഫോണറ്റിക് കീ ബോര്‍ഡാണ്. ആദ്യം റ്റൂള്‍ ബാറില്‍ കാണുന്ന വലതു പൈ ചിഹ്നത്തില്‍ ക്ലിക്കു ചെയ്ത് വലതു ഇടതു ടൈപ്പിങ് രീതിയാക്കാന്‍ മറക്കരുത്. ഫോണ്ട് GIST-UROTGhalibN_ship.ttf തെരെഞ്ഞെടുക്കുകയും വേണം.

പ്രദീപ് മാട്ടര
മലപ്പുറം

kvk media May 30, 2010 at 8:31 PM  

ലിനക്സില്‍ ഇന്റ്റര്‍നെറ്റ് കണക്ഷന്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ ചെയ്യേണ്ട പ്രവര്‍ത്തനഗള്‍ എന്തക്കെയാണ് ?
ബി.എസ്.എന്‍.എല്‍. ന്റെ ഇ.വി.ഡി.ഒ (വയര്‍ലസ്സ്) കണക്ഷനാണ് വിന്‍ന്റോസില്‍ ഉപയോഗിക്കുന്നത്.
ഇത് ലിനക്സിലേക്ക് മാറണമെന്നുണ്ട് മാര്‍ഗമുണ്ടോ..?

Sreenadh June 1, 2010 at 11:15 PM  

@jafar sadik

http://ubuntuforums.org/showthread.php?t=1098612

http://www.bsnlevdo.in/evdo/setup-bsnl-evdo-usb-modem-in-linux/

എന്റെ കയ്യില്‍ ഇത് വരെയും ഒരു evdo പരീക്ഷിക്കാന്‍ കിട്ടിയിട്ടില്ല ;) മുകളില്‍ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ ഉപകരപെടുമെന്നു വിചാരിക്കുന്നു.

Annuai August 1, 2010 at 4:53 AM  

sir
i dont know how to type malayalam in Ubuntu but i know it in windows.will you please tell me how to type malayalam in ubuntu

prasadv December 2, 2010 at 10:55 PM  

ആര്‍ക്കുവേണം ഈ വിന്‍ഡോസ്? ലിനക്സില്‍ അസാദ്ധ്യമായി ഒന്നുമില്ലെന്നു തോന്നുന്നു.അപ്പോള്‍ പിന്നെ വിന്‍ഡോസിനുവേണ്ടി സമയം കളയാതെ ഉബണ്ടുവിനെ ശക്തിപ്പെടുത്തി എന്നേപ്പോലെ ലിനക്സ് -നെ ഇഷ്ടപ്പെടുന്നവരെ സഹായിച്ചുകൂടെ?
പ്രസാദ് സാര്‍

prasadv December 2, 2010 at 11:00 PM  

ആര്‍ക്കുവേണം ഈ വിന്‍ഡോസ്? ലിനക്സില്‍ അസാദ്ധ്യമായി ഒന്നുമില്ലെന്നു തോന്നുന്നു.അപ്പോള്‍ പിന്നെ വിന്‍ഡോസിനുവേണ്ടി സമയം കളയാതെ ഉബണ്ടുവിനെ ശക്തിപ്പെടുത്തി എന്നേപ്പോലെ ലിനക്സ് -നെ ഇഷ്ടപ്പെടുന്നവരെ സഹായിച്ചുകൂടെ?
പ്രസാദ് സാര്‍ തഴക്കര

കുസുമം ആര്‍ പുന്നപ്ര February 5, 2011 at 11:28 AM  

very good post

Sathyanarayanan kurungot February 5, 2011 at 12:31 PM  

sangathi nannayittuntu. sramichu nokkatte. Cd ano DVD ano insert cheyyentahu ennarinjal kollam.

sasneham
sathyan

abdul April 18, 2011 at 6:05 PM  

വിന്‍ഡോസില്‍ ISM ഇല്ലാതെ മലയാളം ടൈപ്പ് ചെയ്തിരുന്നുവെങ്കിലും ചില്ലക്ഷരങ്ങള്‍ ടൈപ് ചെയ്യുന്നതെങ്ങിനെ എന്നറിയില്ലായിരുന്നു. ഏതായാലും ഈ പോസ്റ്റ് അതിനുപകരിച്ചു. വളരെ നന്ദി

abdul April 18, 2011 at 6:08 PM  

വിന്‍ഡോസില്‍ ISM ഇല്ലാതെ തന്നെ മലയാളം ടൈപ് ചെയ്യാന്‍ നേരത്തെ തന്നെ അറിയാമായിരുന്നുവെങ്കിലും ചില്ലക്ഷരങ്ങള്‍ എങ്ങനെ ടൈപ് ചെയ്യണമെന്നറിയില്ലായിരുന്നു. ഈ പോസ്റ്റ് ഏറെ ഉപകരിച്ചു.

Unknown December 27, 2011 at 10:17 PM  

thz
ഒരു പാട് ഉപകാരപ്പെട്ടു
പിന്നെ തസ്ലീമിനോട് ഒരു കാര്യം
തസ്ലീമേ നിന്നോടാരാ വിന്റോസുപയോഗിക്കാന്‍ പറഞ്ഞത്??
പൈസയുള്ളവരുവാങ്ങി ഉപോയഗിച്ചാല്‍ മതി വിന്റോസ്
അല്ലേല്‍ നമുക്കും കൊള്ളക്കാരാകാം അതല്ല അഭിമാനമുള്ളവരാണേല്‍ നമുക്ക് അന്തസായി സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിക്കാം

Unknown December 28, 2011 at 10:12 AM  

sir windows 7 nil control panelil ee parenja sangatikalonnum kanunillallo???

Unknown May 11, 2013 at 1:03 PM  

വിന്ധോസിന്റെ സിഡി ഇല്ലാതെ തന്നെ ഈ സെറ്റിംഗ്സ് ചെയ്യാവുന്നതാണ്. പക്ഷെ ള്‍ ല്‍ ര്‍
തുടങ്ങിയ അക്ഷരങ്ങള് ഈ രീതിയില് വരുന്നില്ല അതിന് വല്ല വഴിയും ഉണ്ടോ?

nsskarayogam May 26, 2013 at 6:04 PM  

വിന്‍ഡോസ് 7-ല്‍ മലയാളം ടൈപ്പ് ചെയ്യുന്ന രീതി വിശദീകരിച്ച് തന്നതിന് വളരെ നന്ദി. ഇതു കണ്ടയുടനെ ഞാന്‍ പരീക്ഷിച്ചുനോക്കി.കൂടാതെ ഓണ്‍ലൈന്‍ ടൈപ്പിംഗും ഇതിലൂടെ സാദ്ധ്യമാണെ ന്നറിഞ്ഞതില്‍ വളരെ സന്തോഷം...

nsskarayogam May 26, 2013 at 6:06 PM  

വിന്‍ഡോസ് 7-ല്‍ മലയാളം ടൈപ്പ് ചെയ്യുന്ന രീതി വിശദീകരിച്ച് തന്നതിന് വളരെ നന്ദി. ഇതു കണ്ടയുടനെ ഞാന്‍ പരീക്ഷിച്ചുനോക്കി.കൂടാതെ ഓണ്‍ലൈന്‍ ടൈപ്പിംഗും ഇതിലൂടെ സാദ്ധ്യമാണെ ന്നറിഞ്ഞതില്‍ വളരെ സന്തോഷം...

nsskarayogam May 26, 2013 at 6:15 PM  

കണ്‍ട്രോള്‍ പാനലിലില്‍ സംഗതികളൊന്നും കാണുന്നില്ല എന്ന കമന്‍റ് കണ്ടു. സെര്‍ച്ച് ചെയ്താല്‍ REGION AND LANGUAGE കണ്ടുപിടിയ്കാം.

haritham March 23, 2014 at 2:37 PM  

വിന്ഡോസില് ഇങ്ങനെ മലയാളം ടൈപ്പ് ചെയ്യുമ്പോ ചില്ലകഷരം വലിയ പ്രശ്നമാകുന്നു... ര് ല് ണ് എന്നൊക്കയേ ലഭിക്കൂ പരിഹാരമുണ്ടോ

Johnson December 5, 2015 at 10:44 PM  

കുറേ കാലമായി ഞാന് മനസ്സില് കൊണ്ടുനടന്ന സംശയമായിരുന്നു, ചില്ലക്ഷരം എങ്ങനെ ടൈപ്പ് ചെയ്യാമെന്നത്. വളരെ നന്ദി

Unknown December 8, 2018 at 8:39 AM  

‍ഞാന്‍ ഉബുണ്ടു ഉപയോഗിക്കുന്നു. ലേറ്റസ്റ്റ്. പക്ഷെ ഒരു പ്രോബ്ലം എന്തെന്നാല്‍ ഞാന്‍ ലിബര്‍ ഓഫീസ് ഉപയോഗിക്കുമ്പോള്‍ അതില്‍ ല്ല ക്ല ക്യ ക്വ എന്നൊന്നും ടൈപ് ചെയ്യാന്‍ പറ്റുന്നില്ല പകരം അവ ല് ല ക് ല ക് വ എന്ന് വരുന്നു പരിഹാരം ഉണ്ടെങ്കില്‍ പറഞ്ഞു തന്നിരുന്നെങ്കില്‍

Unknown December 8, 2018 at 8:50 AM  

പ്ലീസ് ഹെല്‍പ്....
ലിബര്‍ ഓഫീസ് ഉപയോഗിക്കുമ്പോള്‍ മാത്രമേ കുുഴപ്പമുള്ളൂ.. ഇപ്പോ‍ള്‍ കുുഴപ്പം കാണുന്നില്ല

© Maths Blog Team-2010
Copy right
All rights Reserved