INTEL 41 RQ മദര്‍ബോര്‍ഡും ലിനക്സും

>> Thursday, April 8, 2010


ഇന്റലിന്റെ 41 RQ മദര്‍ബോഡ് ഉള്ള പുതിയ ചില സിസ്റ്റങ്ങളില്‍ നമ്മുടെ ഐടി സ്കൂള്‍ ലിനക്സ് 3.2 വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍, ഗ്രാഫിക്കലായി (GUI) കയറാന്‍ കഴിയുന്നില്ലെന്ന് പരാതിപ്പെട്ടുകൊണ്ടിരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി കണ്ടപ്പോഴാണ് ഒരു പരിഹാരത്തിനായി വിദഗ്ദരുടെ സഹായം തേടിയത്. കിട്ടിയ പരിഹാരം, 'സ്കൂള്‍ ലിനക്സ് 3.8' ന്റേയും 'എഡ്യൂസോഫ്റ്റ് ലെന്നി'യുടേയും രണ്ടു ഡിവിഡികള്‍ സഹിതം കൊടുങ്ങല്ലൂരില്‍ 'ആരോ സിസ്റ്റംസ്' എന്ന സ്ഥാപനം നടത്തുന്ന സുനീതിന് കൈമാറി ഫലപ്രദമാണെന്നുറപ്പു വരുത്തിയതിനു ശേഷമാണ് ഇതു പോസ്റ്റ് ചെയ്യുന്നത്. ആ പരിഹാരമെന്തെന്നല്ലേ?....വായിക്കുക.

intel 41RQ Motherboardല്‍ 'സ്കൂള്‍ ലിനക്സ് 3.8' ഇന്‍സ്റ്റാള്‍ ആവും. ആദ്യം 'സ്കൂള്‍ ലിനക്സ് 3.8 ഇന്‍സ്റ്റാള്‍ ചെയ്യുക. ഗ്രാഫിക്കല്‍ മോഡ് ലഭിക്കുന്നില്ലെങ്കില്‍ command prompt(login എന്നു നില്‍ക്കുന്നിടത്ത്)ല്‍ root എന്ന് ടൈപ്പ് എന്റര്‍ ചെയ്ത് passwordനല്‍കുക. ഇനി 'എഡ്യൂസോഫ്റ്റ് ലെന്നി' ഉപയോഗിച്ച് കേര്‍ണലിനെ 2.6.30-bpo.1-686 ലേക്ക് update ചെയ്യണം. അതിനായി 'എഡ്യൂസോഫ്റ്റ് ലെന്നി' ഡിവിഡി, ഡ്രൈവിലിട്ട് apt-cdrom add എന്ന കമാന്റ് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക. Please insert a Disc in the drive and press enter ..... എന്ന് കാണുമ്പോള്‍ Enter ചെയ്യുക. apt-get install linux-image-2.6.30-bpo.1-686 എന്ന് ടൈപ്പ് ചെയ്ത് വീണ്ടും എന്റര്‍ അടിക്കുക. ശേഷം സിസ്റ്റം റീബൂട്ട് ചെയ്യാനുള്ള കമാന്റ് reboot ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക. സിസ്റ്റം റീബൂട്ട് ചെയ്ത് വരുമ്പോള്‍ 2.6.30-bpo.1-686 എന്ന കേര്‍ണല്‍ വഴി ലോഡ് ചെയ്യുന്നു. ഇനി 3.8 സി.ഡി. , ഡ്രൈവിലിടുക.
apt-cdrom add Enter
tasksel Enter
Itschool linux മാര്‍ക്ക് ചെയ്ത് എന്റര്‍ ചെയ്യുക.
ഇടക്ക് Edusoft lenny ഡിവിഡി ആവശ്യപ്പെടുമ്പോള്‍ ഡ്രൈവിലിടുക.

ചില സന്ദര്‍ഭങ്ങളില്‍ GUI യില്‍ തന്നെ VGA , support ആവാത്ത പ്രശ്നം മാത്രമായി കാണുന്നുണ്ട് . അപ്പോള്‍ synaptic വഴി കേര്‍ണല്‍ update ചെയ്താല്‍ മതി. ഒരു OS ന്റെ ഒന്നിലധികം കേര്‍ണല്‍ grub ല്‍ വരുന്നത് ഒഴിവാക്കാന്‍ System-Administration-StartUP-Manager-Advanced ല്‍ Number of kernals to keep എന്നത് 1 എന്ന് നല്‍കിയാല്‍മതി. (Startup Manager കാണുന്നില്ലെങ്കില്‍ അതും സിനാപ്റ്റിക് വഴി ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരും) gdm ഇന്‍സ്റ്റാള്‍ ആയിട്ടും GUI വരുന്നില്ലെങ്കില്‍ gdm റീസ്റ്റാര്‍ട്ട് ചെയ്യുക.
/etc/init.d/gdm restart

5 comments:

Hari | (Maths) April 11, 2010 at 11:14 PM  

ഈ പോസ്റ്റിലെ പഴയ കമന്റുകള്‍ ഇവിടെ കാണാം

Anonymous April 25, 2010 at 8:31 PM  

ഇക്കഴിഞ്ഞ ദിവസം കരിക്കുലം കമ്മിറ്റി അംഗീകരിച്ച എട്ടാം ക്ലാസ്സിലെ ഐസിടി പാഠപുസ്തകം ആദ്യമായി പ്രസിദ്ധീകരിക്കുന്നു ...മാത്​സ് ബ്ലോഗിന്റെ "Downloads"ല്‍

Anonymous April 25, 2010 at 9:45 PM  

ഇതു വരെ ലിനക്സ് പോസ്റ്റുകളില്‍ കമന്റ് ചെയ്യാന്‍ സാധിക്കാതിരുന്നത് എന്തു കൊണ്ടാണ് സര്‍?
താഴെക്കാണുന്ന പോലെ ഒരു മെസ്സേജും ഉണ്ടായിരുന്നു.
Comments on this blog are restricted to team members.
ഇപ്പോഴത് മാറി. ഞാന്‍ കരുതിയത് ലിനക്സ് പേജില്‍ ഇപ്പോഴും ടെംപ്ലേറ്റ് എഡിറ്റിങ് നടക്കുന്നുണ്ടെന്നായിരുന്നു. ഇവിടത്തെ കമന്റ് ബോക്സ് ആക്ടീവാക്കിയതിന് നന്ദി.

ഐ.സി.ടി പുസ്തകം ചൂടോടെ തന്നതിന് പ്രത്യേക നന്ദി.

Anonymous May 1, 2010 at 9:53 PM  

ഇതു കണ്ടോ?

Unknown August 29, 2010 at 10:31 PM  

sir from where i can get edusoft lenny cd. The Gnu Linux is showing non compatibility with LED monitors, 18.5" and above LCD monitors like LG and Samsung, and Problems with Laptops also. In 41 RQ 3.8 graphics boot is ok but mouse cursor is something blured or in square box iwht dots and light patches.

G. Amal
Trivandrum

© Maths Blog Team-2010
Copy right
All rights Reserved