യൂട്യൂബില്‍ നിന്നും ശബ്ദം മാത്രം എടുക്കാം

>> Sunday, May 23, 2010


പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അധ്യാപകര്‍ക്ക് പലപ്പോഴും പല ഓഡിയോ ടേപ്പുകളും കുട്ടികളെ കേള്‍പ്പിക്കേണ്ടി വരാറുണ്ട്. എത്രത്തോളം വിവരിച്ചു പറഞ്ഞു കൊടുത്താലും യഥാര്‍ത്ഥശബ്ദം നേരിട്ട് കേള്‍ക്കുന്നതിനോളം വരികയില്ലല്ലോ അതൊന്നും. പാഠഭാഗത്തോട് ബന്ധപ്പെട്ട് നില്‍ക്കുന്ന ഏതെങ്കിലും ഒരു കവിത, അല്ലെങ്കില്‍ ഒരു നാടകം, ഇതെല്ലാം കുട്ടികള്‍ക്ക് കേള്‍ക്കാനായാല്‍ വേറിട്ടൊരു അനുഭവമാകും അത്. ക്ലാസ് റൂമുകള്‍ വൈദ്യുതീകരിക്കുകയും ഇന്റര്‍നെറ്റ് ഫസിലിറ്റി ലഭ്യമാക്കുകയും ചെയ്തു പോരുകയാണല്ലോ. ഇനി നമുക്കൊപ്പമുള്ള അധ്യാപകര്‍ ഈ സങ്കേതങ്ങളെല്ലാം പ്രയോഗിക്കുമ്പോള്‍ ഇതേക്കുറിച്ചൊന്നും അറിയാതെ മാറി നില്‍ക്കേണ്ട അവസ്ഥ നമുക്കുണ്ടാകരുത്. ഈ വിശാല'വല'യില്‍ ലഭ്യമാകാത്ത ചിത്ര-വീഡിയോ-ഓഡിയോ ഫയലുകള്‍ അപൂര്‍വ്വമാണല്ലോ. ഇത്തരത്തില്‍ നാം ഇന്റര്‍നെറ്റില്‍ കണ്ട ഒരു വീഡിയോ ഫയലിലെ ശബ്ദം മാത്രം കോപ്പി ചെയ്തെടുത്ത് mp3 പ്ലേയറില്‍ കുട്ടികളെ കേള്‍പ്പിക്കണമെങ്കിലോ. ഇതിന് വല്ല എളുപ്പവഴികളുമുണ്ടോ? നോക്കാം.

കഴിഞ്ഞ ദിവസം ഒരു കരോക്കെ ഗാനം അന്വേഷിച്ച് ഒരു കുട്ടി എന്‍റെ അടുത്തു വന്നു. “വാടാ മാപ്പിളേ..” എന്നു തുടങ്ങുന്ന വില്ല് എന്ന തമിഴ് സിനിമയിലെ കരോക്കെ ഗാനമായിരുന്നു ആ കുട്ടിക്ക് വേണ്ടിയിരുന്നത്. പല സെര്‍ച്ച് എഞ്ചിനുകള്‍‍ ഉപയോഗിച്ച് നോക്കിയിട്ടും ഈ പാട്ടിന്‍റെ കരോക്കെ മാത്രം എനിക്ക് കിട്ടിയില്ല. വേറെ ഏതെങ്കിലും പോരേ എന്നു ചോദിച്ച് രക്ഷപെടാന്‍ നോക്കിയെങ്കിലും കുട്ടി വിട്ടതുമില്ല. ഒടുവില്‍ യൂ ട്യൂബിലെ വീഡിയോ ഫയലായി സേവ് ചെയ്തിരിക്കുന്ന ഒരു കരോക്കെ ഗാനം എനിക്ക് കാണാന്‍ കഴിഞ്ഞു. പിന്നെയും പ്രശ്നം. എങ്ങനെ ഈ പാട്ടിന്‍റെ ഓഡിയോ മാത്രം കോപ്പി ചെയ്തെടുക്കും?

അതിനും സെര്‍ച്ച് തുടങ്ങി. ഒടുവില്‍ http://www.video2mp3.net/ എന്നൊരു സൈറ്റിന്‍റെ വിലാസം കിട്ടി. അവിടെ നേരിട്ട് യു.ആര്‍.എല്‍ കൊടുത്തപ്പോള്‍ ഓഡിയോയുടെ mp3 ഫയല്‍ download ചെയ്തെടുക്കാന്‍ സാധിച്ചു.

ഇന്‍റര്‍നെറ്റ് ഫെസിലിറ്റി ഉണ്ടെങ്കിലേ ഇക്കാര്യം ചെയ്യാനാകൂയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.ഇക്കാര്യം സ്റ്റെപ്പ് ബൈ സ്റ്റെപ്പായി ഒന്നു പറയാം.


  • യൂ ട്യൂബിലെ വീഡിയോയ്ക്ക് താഴെയുള്ള Share ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന യൂ.ആര്‍.എല്‍ കോപ്പി ചെയ്തെടുക്കുക.


  • യൂട്യൂബില്‍ നിന്നും ആ പാട്ടിന്‍റെ യൂ.ആര്‍.എല്‍ അഡ്രസ് ബാറില്‍ നിന്ന് നേരിട്ട് കോപ്പി ചെയ്തും എടുക്കാം.

  • ഇനി ആ യൂ.ആര്‍.എല്‍ http://www.video2mp3.net/ എന്ന സെറ്റിലെ Vedio URL ല്‍ നല്‍കുക.


  • Quality തെരഞ്ഞെടുത്ത ശേഷം Convert ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ അല്പസമയത്തിനകം Conversion successfully completed! എന്ന മെസ്സേജ് വരുന്നതാണ്


  • ഒപ്പം download mp3 എന്ന ലിങ്ക് ആക്ടീവാകുകയും ചെയ്യും.


  • ഇവിടെ നിന്നും mp3 file ഡൌണ്‍ലോഡ് ചെയ്തെടുക്കാം.


  • വീഡിയോ യൂ ട്യൂബില്‍ നിന്നായിരിക്കണമെന്നില്ല. ഏത് വീഡിയോ ഫയലിന്‍റേയും ഓഡിയോ കണ്‍വെര്‍ഷന്‍ നടക്കാന്‍ യു.ആര്‍.എല്‍ കൊടുത്താല്‍ മതി.


നിസ്സാരമെന്ന് തോന്നിപ്പിക്കുന്ന ഇത്തരമൊരു സംഗതി എന്തിനാണ് ഒരു പോസ്റ്റാക്കിയതെന്ന ചോദ്യം ചിലപ്പോള്‍ ഉയര്‍ന്നേക്കാം. പക്ഷെ, ഇതോ ഇതിനേക്കാള്‍ എളുപ്പമുള്ളതോ ആയ മറ്റ് മാര്‍ഗ്ഗങ്ങള്‍ നമ്മുടെ അധ്യാപകരില്‍ നിന്നോ മറ്റ് ബ്ലോഗര്‍മാരില്‍ നിന്നോ ലഭിച്ചേക്കാം. ചുരുക്കത്തില്‍ ചെറിയൊരു അറിവാണെങ്കിലും അത് പങ്ക് വെയ്ക്കുക എന്നത് തന്നെ ഉദ്ദേശ്യം. ഇതേക്കുറിച്ച് അറിയാവുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കു വെക്കുമെന്ന് കരുതുന്നു. നമ്മുടെ വായനക്കാര്‍ക്ക് നല്ലൊരു റഫറന്‍സ് ആകട്ടെ ഈ പോസ്റ്റിലെ കമന്‍റുകള്‍.

24 comments:

Thasleem May 23, 2010 at 7:17 AM  

ഓഡിയോ മാത്രം ഡൌണ്‍ലോഡ് ചെയ്യുന്നതിനേക്കാള്‍ നല്ലത് വീഡിയോ (with sound) ഡൌണ്‍ലോഡ് ചെയ്യുന്നതല്ലേ...പിന്നെ ആവശ്യമെങ്കില്‍ നല്ല converter സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച്ച്ചു mp3 ആക്കുകയും ചെയ്യാം...വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ റിയല്‍ പ്ലയെര്‍ എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാം........

www.thasleemp.blogspot.com

Sreenilayam May 23, 2010 at 8:13 AM  

തസ്ലീം,

ആവശ്യമില്ലെങ്കില് എന്തിനാണ് വീഡിയോ ഡൌണ്ലോഡ് ചെയ്യുന്നത്. വീഡീയോ ഫയലിന്റെ സൈസ് വളരെ വലുതായിരിക്കില്ലേ. ഓഡിയോ ഫയലിന്റെ സൈസ് വളരെ ചെറുതായിരിക്കുകയും ചെയ്യും.

Hari | (Maths) May 23, 2010 at 1:47 PM  

ഡൌണ്‍ലോഡ് ലിങ്കുകള്‍ ഇല്ലെങ്കിലും മിക്ക വീഡിയോകളും ഡൌണ്‍ലോഡ് ചെയ്തെടുക്കാന്‍ സഹായിക്കുന്ന ഒരു സോഫ്റ്റ്‍വെയര്‍ ആദ്യനാളുകളിലെ ഒരു പോസ്റ്റിനോടൊപ്പം നല്‍കിയിരുന്നു. ഓര്‍ബിറ്റ് എന്നായിരുന്നു. ആ സോഫ്റ്റ്‍വെയറിന്‍റെ പേര്.

Anjana May 23, 2010 at 5:46 PM  

ഇന്നത്തെ ടോപിക്കുമായി ബന്ധമൊന്നുമില്ലാത്ത ഒരു കാര്യം:

ഗണിതശാസ്ത്രം പഠിക്കുന്നവര്‍ക്കും പഠിപ്പിക്കുന്നവര്‍ക്കും വളരെ സഹായകമായ ഒരു Computational Knowledge Engine ഇവിടെ കാണാം.

വെറുതെ sinx, x^2, plot x^3 (x from -3 to 3)എന്നൊക്കെ (അല്ലെങ്കില്‍ നിങ്ങള്‍ക്കാവശ്യമുള്ള മറ്റെന്തെങ്കിലും) കൊടുത്തുനോക്കൂ!

ലഭിക്കുന്ന data , pdf ആയി സേവ് ചെയ്തെടുക്കാനും സൌകര്യമുണ്ട്.

മാത്സ്ബ്ലോഗിനു താത്പര്യമുണ്ടെങ്കില്‍ Wolfram|Alpha query box ബ്ലോഗില്‍ ഉള്‍പ്പെടുത്താം. ഇതിനുള്ള വിശദാംശങ്ങള്‍ ഇവിടെ

Anonymous May 23, 2010 at 5:57 PM  

നന്ദി അഞ്ജന ടീച്ചര്‍
ഇതാ ഉള്‍പ്പെടുത്തി!

Jomon May 23, 2010 at 6:34 PM  

.

Hi..
There are many addons in firefox where we can download video from youtube..
One more thing..
When we give something to download, you must mention the size of the file too..
Becoz the download and upload facility of some users may be limited....
How much time it will take to download in a broadband connection can also be added.....
In most of the browsers, there are add ons, extentions etc.. which allows users to download audio, video files..


.

ജനാര്‍ദ്ദനന്‍.സി.എം May 23, 2010 at 6:55 PM  

@ Anjana teacher

Computational Knowledge Engine ഇവിടെ കാണാം.
Wolfram|Alpha

great- ഞാനിപ്പൊഴേ ഒരാരാധകനായി മാറി. എന്തെല്ലാം വിഷയങ്ങള്‍
എന്റെ ഇഷ്ടവിഷയമായ star mapping കണ്ട് കോരിത്തരിച്ചു പോയി.അതും സൂം ഫെസിലിററിയോടെ.
Thanks!Thanks!Thanks!Thanks!

Hari | (Maths) May 23, 2010 at 7:11 PM  

ഇന്ന് ഹോം പേജില്‍ പുതുതായി നല്‍കിയിട്ടുള്ള കാലാവസ്ഥയ്ക്കുള്ള സൈറ്റ് ലിങ്ക് ജനാര്‍ദ്ദനന്‍ മാഷുടെ ജനവാതില്‍ എന്ന ബ്ലോഗില്‍ നിന്നും എടുത്തതാണ്. മാഷിനും പ്രത്യേക നന്ദി.

Anjana May 23, 2010 at 10:33 PM  

ശ്രീ ജനാര്ദ്ധനന്‍ സാര്‍,
താങ്കളുടെ വൈവിധ്യമാര്‍ന്ന അഭിരുചിയും പുതിയകാര്യങ്ങള്‍ പരീക്ഷിച്ചുനോക്കാനുള്ള ഉത്സാഹവും അറിവിന്റെ ആഹ്ലാദം പങ്കുവെക്കാനുള്ള കൌതുകവും അത്ഭുതം തന്നെ. താങ്കളോട് സംവദിക്കുന്ന ആളുകള്‍ക്ക് ഇത് ആവേശം പകരുന്നു. സാറിനു ഇഷ്ടപ്പെട്ട ഒരു കാര്യം ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞതില്‍ എനിക്കും സന്തോഷം.

sajan paul May 24, 2010 at 12:35 PM  

post പ്രയോജനപ്പെട്ടു
ഇത് പോലെ sgl ല്‍ എങ്ങിനെയാണ് youtube വീഡിയോകള്‍ download ചെയ്യുക എന്നും കൂടി വിശദീകരിക്കുമൊ
thomas

Ashly May 24, 2010 at 4:16 PM  

:) one more - you can download the VDO using any of the Firefox add-on. Then use the below tool to cut the MP3 or, cut a part of the VDO

http://www.freevideocutter.com/

Jomon May 24, 2010 at 8:29 PM  

.

Is there any method to download music files from www.musicindiaonline.com

.

മണിഷാരത്ത്‌ May 26, 2010 at 9:51 PM  

ഓഡാസിറ്റി എന്ന സോഫ്റ്റ്‌ വെയര്‍ ഉപയോഗിച്ച്‌ ഏത്‌ ശബ്ദവും നമുക്ക്‌ റിക്കാര്‍ഡ്‌ ചെയ്യാം.ഞാന്‍ സാധാരണ ഉപയോഗിക്കുന്നത്‌ ഈ മാര്‍ഗ്ഗമാണ്‌..

Jomon May 26, 2010 at 10:34 PM  

അതിന്റെ ലിനക് തരാമോ...?

മണിഷാരത്ത്‌ May 27, 2010 at 9:05 PM  

ഓഡാസിറ്റി ഡൗണ്‍ലോഡ്‌ ചെയ്യാനുള്ള ലിങ്ക്‌ ഇതാണ്‌,,വിന്‍ഡോസിലും ലിനക്സിലും ഉപയോഗിക്കാം
http://audacity.sourceforge.net/download/

വില്‍സണ്‍ ചേനപ്പാടി May 27, 2010 at 10:51 PM  

കണക്കുകാരനല്ല.മാതൃഭാഷയുടെ ആളാ.
ടി.പോസ്റ്റ് ഉപകാരമായി.
ഞാനും കൂടിക്കോട്ടെ.

Unknown October 9, 2010 at 6:12 AM  

ഉബുണ്ടുവില്‍ കായികക്ഷമതയുടെ സി ഡി ഇന്‍സ്ററാള്‍ ചെയ്യാന്‍ സഹായിക്കുമോ?

വി.കെ. നിസാര്‍ October 9, 2010 at 6:49 AM  

@Jessy
tpfp cd യിലെ ഉബുണ്ടു ഹെല്‍പ്പ് ഫയലില്‍ ചില്ലറ തെറ്റുകളൊക്കെയുണ്ട്. അതിനാലാകണം, ഇന്‍സ്റ്റലേഷന്‍ ശരിയാകാത്തത്.
തന്നിരിക്കുന്ന സിഡിയില്‍ ഉള്ള പാക്കേജിന്റെ പേര് ഹെല്‍പ്പ് ഫയലിലേതില്‍ നിന്ന് വിഭിന്നം.
opt എന്ന ഫോള്‍ഡറിന് പെര്‍മിഷനുകള്‍ നല്കണം.(sudo chmod -R 777/opt).
ഇനി അതു കൊണ്ടുപോയി opt യില്‍ എകസ്ട്രാക്ട് ചെയ്തതിനുശേഷം ബാക്കി ശരിയാകും.
ചെയ്തുനോക്കിയശേഷം കമന്റൂ...

ആനന്ദ് കുമാര്‍ സി കെ October 11, 2010 at 4:05 PM  

tpfp കുറെ enter ചെയ്തു. അടുത്ത ദിവസം നോക്കിയപ്പോള്‍ ഒരു data പോലും കാണാനില്ല. എന്തു ചെയ്യും

ORCHID CLUB January 19, 2011 at 8:56 PM  

Sir,
Please help us to connect to internet broadband(bsnl) in Ubundu

സഹൃദയന്‍ January 19, 2011 at 9:12 PM  

What is the problem in connecing..?

Just connect and it will be automatically detected..

and

u can just try to make the the auto etho active....

sony thomas pala March 2, 2011 at 9:55 AM  

kollam

sony thomas pala March 2, 2011 at 9:57 AM  

more help on add ons

Unknown March 22, 2011 at 10:16 PM  

www.zamzar.com ee link onnu try cheyyu. valare valare mikachathaanu.

© Maths Blog Team-2010
Copy right
All rights Reserved