സിസ്റ്റത്തില്‍ നിന്നും സോഫ്റ്റ്‌വെയറിന്റെ Debain Package

>> Tuesday, March 23, 2010

കേരളത്തിലെ സ്ക്കൂളുകളില്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ വിപ്ലവം ബഹുദൂരം പിന്നിട്ടു കഴിഞ്ഞു. ഈ വിപ്ലവത്തിനാകട്ടെ മുന്‍നിരയില്‍ നിന്ന് നേതൃത്വം നല്‍കിയത് ഐടി@സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ മാസ്റ്റര്‍ട്രെയിനര്‍മാരായിരുന്നു. നമുക്കൊപ്പം പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ തന്നെയാണ് മാസ്റ്റര്‍ട്രെയിനര്‍മാരായി പ്രവര്‍ത്തിച്ചു പോരുന്നത്. അതുകൊണ്ട് ഇവരുടെയെല്ലാം നേട്ടങ്ങള്‍ അധ്യാപകലോകത്തിന്റേതു തന്നെയാണ്. അവരുടെ അന്വേഷണങ്ങളില്‍, ആകസ്മികമായി ശ്രദ്ധയില്‍പ്പെട്ട, വിഷയങ്ങളില്‍ പലതും മാത്‌സ് ബ്ലോഗിലൂടെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരത്തില്‍പ്പെട്ട, സ്ക്കൂള്‍ ലിനക്സ് ഉപയോഗിക്കുന്ന ഏവര്‍ക്കും ഉപകാരപ്രദമാകുന്ന ഒരു വിഷയമാണ് ഇന്നിവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഒരു ഉദാഹരണത്തില്‍ നിന്നും തുടങ്ങാം. ഗണിതപഠനത്തിന് സഹായിക്കുന്ന ജിയോ ജിബ്ര സോഫ്റ്റ്​വെയര്‍ നമുക്ക് മറ്റൊരു സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നുണ്ട്, പക്ഷെ അതിനാവശ്യമായ സോഫ്റ്റ്​വെയര്‍ പാക്കേജ് സി.ഡി നമ്മുടെ കയ്യിലില്ല. എന്താണൊരു മാര്‍ഗം? ജിയോജിബ്ര ഉള്ള സിസ്റ്റത്തില്‍ താഴെ പറയുന്ന സ്റ്റെപ്പുകള്‍ ചെയ്താല്‍ നമുക്ക് അതിന്റെ ഡെബിയന്‍ പാക്കേജ് ഉണ്ടാക്കിയെടുക്കാം. ഇത് ജിയോജിബ്ര മാത്രമല്ല, ലിനക്സില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഏത് സോഫ്റ്റ്​വെയറിന്റേയും ഡെബിയന്‍ പാക്കേജ് ഇതുപോലെ നമുക്ക് പുനഃസൃഷ്ടിക്കാം. ഇതിനെക്കുറിച്ചുള്ള പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത് മലപ്പുറം ഐ.ടി@സ്ക്കൂള്‍ പ്രൊജക്ടിലെ പ്രതിഭാധനരായ രണ്ട് മാസ്റ്റര്‍ ട്രെയിനര്‍മാരായ അബ്ദുള്‍ ഹക്കീം, ഹസൈനാര്‍ മങ്കട എന്നിവര്‍ ചേര്‍ന്നാണ്. നമ്മുടെ ബ്ലോഗില്‍ പ്രത്യേകിച്ചൊരു ആമുഖത്തിന്റെ ആവശ്യമില്ലാത്തവരാണ് ഇവര്‍ രണ്ട് പേരും. നമ്മുടെ ഈ സംരംഭത്തെ പ്രോത്സാഹിപ്പിക്കാന്‍ എന്നുമെപ്പോഴും സന്നദ്ധത കാണിച്ചിട്ടുള്ള ഇവര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് ലേഖനത്തിലേക്ക് നമുക്കൊന്നു കണ്ണോടിക്കാം.

സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഒരു ഡെബിയന്‍ പാക്കേജിനെ സിറ്റത്തില്‍ നിന്നും പാക്കേജാക്കി മാറ്റി (പുനഃസൃഷ്ടിച്ച്) പുറത്തേക്കെടുക്കാന്‍ സഹായിക്കുന്ന CLI ടൂള്‍ ആണ് dpkg-repack. നമ്മുടെ കയ്യിലുള്ള software CD നഷ്ടപ്പെട്ടാലും സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവ പുനഃസൃഷ്ടിക്കാന്‍ ഈ ടൂള്‍ വളരെ ഉപകാരപ്രദമാണ്.
താഴെയുള്ള ലിങ്കില്‍ നിന്നും ഈ പാക്കേജ് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.


dpkg-repack_1.32_all.deb

right click-Open with Gdebi package installer വഴി ഇന്‍സ്റ്റാള്‍ ചെയ്യുക. dependencies satisfactory അല്ല എന്ന മെസേജ് വരികയാണെങ്കില്‍ Edusoft CD ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം dpkg-repackഇന്‍സ്റ്റാള്‍ ചെയ്യുക. ഇതിന്റെ debian 5.0 വേര്‍ഷന്‍ Edusoft Lenny യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റീപാക്ക് ചെയ്യുന്ന വിധം
root ആയി login ചെയ്യുക. terminal തുറക്കുക.
dpkg-repack packagename എന്ന command type ചെയ്ത് എന്റര്‍ ചെയ്യുക.
Ex:- tuxpaint എന്ന പാക്കേജിനെ repack ചെയ്യണമെങ്കില്‍....
dpkg-repack tuxpaint എന്നാണ് command നല്കേണ്ടത്. എന്റര്‍ ചെയ്തു കഴിഞ്ഞാല്‍ ഹോം ഫോള്‍ഡറിലാണ് പാക്കേജ് create ചെയ്യുക. പാക്കേജ് ലഭിച്ചാല്‍ അതിന് right click -properties വഴി എല്ലാ permission ഉം നല്‍കേണ്ടതാണ്. അല്ലെങ്കില്‍ മറ്റ് യൂസര്‍ക്ക് അത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കില്ല. command നല്കുമ്പോള്‍ package name എന്നത് വളരെ ശ്രദ്ധിക്കണം. Menu വില്‍ കാണുന്ന പേരല്ല ടൈപ്പ് ചെയ്യേണ്ടത്. Synaptic Package Manager ല്‍ എന്താണോ പേര്‍ കാണുന്നത് , ആ പേരാണ് package name ആയി നല്‍കേണ്ടത്.


NetworkManager Applet
നെറ്റ് വര്‍ക്ക് കോണ്‍ഫിഗര്‍ ചെയ്യാന്‍ അത്യാവശ്യമായ tool ആണല്ലോ nm-applet. ലാപ് ടോപ്പില്‍ വയര്‍ലെസ് നെറ്റ് വര്‍ക്ക് കോണ്‍ഫിഗര്‍ ചെയ്യാന്‍ ഇത് അത്യാവശ്യമാണ്. 3.2 വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ യൂസറില്‍ നെറ്റ് വര്‍ക്ക് കോണ്‍ഫിഗര്‍ ചെയ്യാന്‍ nm-applet പാനലില്‍ add ചെയ്യാന്‍ കഴിയാതെ വരാറുണ്ട്. 3.2 വേര്‍ഷനില്‍ root നും default user ക്കും (ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ create ചെയ്യുന്ന user) മാത്രമേ nm-applet ഉപയോഗിക്കാനുള്ള permission നല്‍കിയിട്ടുള്ളൂ. അത്കൊണ്ടാണ് പുതിയ യൂസര്‍ക്ക് nm-applet ലഭിക്കാത്തത്. എന്നാല്‍ lenny (3.8) യില്‍ എല്ലാ യൂസര്‍ക്കും ഈ permission നല്‍കിയിട്ടുണ്ട്.

nm-applet പാനലിലേക്ക് Add ചെയ്യുന്ന വിധം

പുതിയയൂസറിലേക്കും nm-applet ഉള്‍പ്പെടുത്താം. അതിനായി Desktop- Administration-Users and Groups ക്ലിക്ക് ചെയ്യുക.
Groups എന്ന ടാബില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ലിസ്റ്റില്‍ നിന്നും netdev എന്ന ഗ്രൂപ്പില്‍ ക്ലിക്ക് ചെയ്ത് അതിന്റെ properties ല്‍ പ്രവേശിക്കുക. netdev ഗ്രൂപ്പിന്റെ group members ന്റെ ലിസ്റ്റിലേക്ക് ഇടത് വശത്ത് കാണുന്ന Allusers ലിസ്റ്റില്‍ നിന്നുംAdd വഴി പുതിയ യൂസറെ ഉള്‍പ്പെടുത്തുക. OK ക്ലിക്ക് ചെയ്ത് സിസ്റ്റം റീബൂട്ട് ചെയ്യുക.

നിലവിലുള്ള nm-applet നഷ്ടപ്പെട്ടാല്‍ Alt+F2 എന്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന Run Application വിന്‍ഡോയില്‍ nm-applet എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക. അല്ലെങ്കില്‍ ഹോം ഫോള്‍ഡറിലെ hidden folders ഡീലിറ്റ് ചെയ്ത് റീബൂട്ട് ചെയ്താലും മതി.

8 comments:

Hari | (Maths) April 11, 2010 at 11:15 PM  

ഈ പോസ്റ്റിലെ കമന്റുകള്‍ ഇവിടെ കാണാം

lakshmi May 11, 2010 at 11:24 AM  

സര്‍ ഇനിയും നല്ല നല്ല വിവരങ്ങള്‍ പ്രതീക്ഷിക്കുന്നു
രഞ്ജിത്ത്. ബി
കെ എച്ച് എം വാളക്കുളം

Unnikrishnan,Valanchery August 4, 2010 at 11:08 PM  
This comment has been removed by the author.
Unnikrishnan,Valanchery August 4, 2010 at 11:10 PM  

പ്രിയ ഹസ്സൈനാർ മാസ്റ്റർ,
ഒരു പ്രശ്നം,ഞാൻ ഐടിസ്കൂൾ സൈറ്റിൽ നിന്നും DOWNLOAD ചെയ്ത LINUX 3.8 ഇൻസ്റ്റാൾ ചെയ്തപ്പോൾ സിനാപ്റ്റിക്‍ പാക്കേജ് മാനേജർ മുതലായ പല അപ്ലികേഷനും കാണുന്നില്ല ലാപടോപ്പിലാണ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത് ഇത് എങ്ങനെയാണ് പരിഹരിക്കുക
ഉണ്ണികൃഷ്ണൻ വളാഞ്ചേരി

Hassainar Mankada August 5, 2010 at 5:47 PM  

@ Can't find Synaptic ;
Put 3.8 cd in to Drive, and Open root terminal then excecute the following commands one by one..

apt-cdrom add

apt-get install synaptic

ഇന്‍സ്റ്റാള്‍ ആവാത്ത പാക്കേജുകള്‍ ഇന്‍സ്റ്റാള്‍ ആവാന്‍ താഴെയുള്ള രീതി ഉപയോഗിക്കാം..
apt-cdrom add

tasksel

itschool linux മാര്‍ക്ക് (use space bar for marking) ചെയ്ത് എന്റര്‍ ചെയ്താല്‍ മതി.

Unknown September 7, 2010 at 11:01 AM  

sir how to install malayalam fonts in linux

Hari | (Maths) September 7, 2010 at 5:34 PM  

സര്‍,

ലിനക്സിലെ മലയാളം കമ്പ്യൂട്ടിങ്ങിനായി ഈ പോസ്റ്റ് വായിക്കുക. സമാന പ്രശ്നങ്ങള്‍ക്കുള്ള വിവിധ പരിഹാരങ്ങള്‍ ഈ പോസ്റ്റിലെ കമന്റില്‍ കാണാനാകും. പരിഹരിക്കപ്പെട്ടില്ലെങ്കില്‍ അറിയിക്കുമല്ലോ.

Unknown September 10, 2010 at 10:15 PM  

Sir,
I am using GPRS inernet connection in windows XP .My modem is mobile set sony ericsson 750i. Can it be used in Liux 3.2 / Ubundu.

© Maths Blog Team-2010
Copy right
All rights Reserved