ലിനക്സ് ഉപയോഗിച്ച്‍ പെന്‍ഡ്രൈവ് വൈറസുകളെ നീക്കാം

>> Monday, March 8, 2010

കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന സാധാരണക്കാരന്റെ സന്തത സഹചാരിയാണല്ലോ പെന്‍ഡ്രൈവുകള്‍. ലിനക്സ് അല്ലാത്ത പല ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും കയറി ഇറങ്ങുമ്പോള്‍ മിക്കവാറും നമ്മുടെ പെന്‍ഡ്രൈവുകള്‍ വൈറസുകളടക്കമുള്ള exe ഫയലുകളെക്കൊണ്ട് നിറഞ്ഞിട്ടുണ്ടാവും. പലപ്പോഴും ലിനക്സ് വഴിയാണ് നാം ഇവയെ ഡീലിറ്റ് ചെയ്യാറുള്ളത്. ഓരോ ഫോള്‍ഡറിനകത്തും ഇവ ഒളിച്ചിരിപ്പുണ്ടാവും. ഇവയെ കണ്ടുപിടിച്ച് ഡീലിറ്റ് ചെയ്യുന്നത് വളരെ സമയമെടുത്ത് ചെയ്യേണ്ട പ്രവൃത്തിയാണ്. ഒന്നിച്ച് ഇവയെ കളയാന്‍ എന്തെങ്കിലും വഴിയുണ്ടോ? നമ്മുടെ ഹസൈനാര്‍ മങ്കടയുടെ അന്വേഷണത്തില്‍ കണ്ടെത്തിയ താഴെയുള്ള രീതി പ്രയോഗിച്ചു നോക്കൂ.....

പെന്‍ഡ്രൈവില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക.- Open in terminal
സൂപ്പര്‍ യൂസറായി ചെയ്താലാണ് പെര്‍മിഷന്‍ ലഭിക്കുക. അതിനായി
suഎന്ന് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക.
Root password നല്‍കുക.
താഴെയുള്ള കമാന്റ് കോപ്പി ചെയ്ത് പേസ്റ്റ് ചെയ്ത് എന്റര്‍ ചെയ്യുക.
find . -name '*.exe' -exec rm -v {} \;
ഇങ്ങനെ ചെയ്യുമ്പോള്‍ exe പേരുകളുള്ള ഫോള്‍ഡറുകള്‍ ഡീലിറ്റ് ആവില്ല. അവ കളയാന്‍ താഴെയുള്ള കമാന്റ് ഉപയോഗിക്കാം. മലയാളിയായ ബിന്നി. വി.എ (കൊച്ചി) ആണ് താഴെയുള്ള കമാന്റ് ക്രിയേറ്റ് ചെയ്തിരിക്കുന്നത്.
find . -name "*.exe" -delete
(ഈ കമാന്റുകള്‍ നല്കുമ്പോള്‍ exe എന്ന ഫയല്‍നാമമുള്ള എല്ലാ ഫയലുകളും ഡീലിറ്റ് ആവുന്നതിനാല്‍ പെന്‍ഡ്രൈവില്‍ നിന്ന് നമുക്ക് ആവശ്യമുള്ള exe ഫയലുകള്‍ കോപ്പി ചെയ്ത് സൂക്ഷിക്കുന്നത് നന്നായിരിക്കും.)
കൂടുതല്‍ വിവരങ്ങള്‍ വേണ്ടവര്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യാം.
പോസ്റ്റ് ഉപകാരപ്പെട്ടവരും, സംശയങ്ങള്‍ തീരാത്തവരും കമന്റുവഴി അറിയിക്കാന്‍ മറക്കല്ലേ..!

2 comments:

Hari | (Maths) April 11, 2010 at 11:16 PM  

ഈ പോസ്റ്റിലെ എല്ലാ കമന്റുകളും ഇവിടെ ഉണ്ട്

vishnu p January 22, 2012 at 7:10 PM  

ഒരു antivirus പ്രോഗ്രാം ഉപയോഗിച്ച് സ്കാന്‍ ചെയ്താല്‍ പോരെ?
ഉദാ : avast ഉപയോഗിച്ച് വൈറസുകളെ നശിപ്പിക്കാം.
ഇവിടെ നിന്നുംഡൌണ്‍ലോഡ് ചെയ്യാം.പക്ഷേ ഈ പ്രോഗ്രാം ഉപയോഗിക്കാന്‍ instituteകള്‍ക്ക് ലൈസന്‍സ് നല്‍കുന്നില്ല

© Maths Blog Team-2010
Copy right
All rights Reserved