SSLC IT MOdel Exam CD installation: ഒരൊറ്റ കമാന്റില്‍!!

>> Monday, February 1, 2010

ഈ ബുധനാഴ്ച മുതല്‍ ആരംഭിക്കേണ്ട ​എസ്.എസ്.എല്‍.സി. ഐടി പ്രാക്ടിക്കല്‍ പരീക്ഷയുടെ സിഡി ഇതിനോടകം സ്കൂളില്‍ എത്തിക്കാണുമല്ലോ? സാധാരണയില്‍ നിന്ന് വ്യത്യാസങ്ങളൊന്നും തന്നെ ഇല്ലാത്തതിനാലാകണം, പ്രത്യേക പരിശീലനങ്ങളൊന്നും ഇല്ലാത്തത്. ( ഇനി, ഏതുതരം സഹായത്തിനും മാത്​സ് ബ്ലോഗ് ഉള്ളതുകൊണ്ടു കൂടിയാകാം..!). ഓരോ സിസ്റ്റത്തിലും സിഡി അതിന്റെ ഡ്രൈവിലിട്ട് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനു പകരം, പെന്‍​ഡ്രൈവ് ഉപയോഗിച്ചുള്ള ഫയല്‍ ബേസ്ഡ് ഇന്‍സ്റ്റലേഷന്‍ നാം പരിചയപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഒരേ ഒരു കമാന്റ് ഉപയോഗിച്ച് പരീക്ഷാ സി.ഡി ഇന്‍സ്റ്റാള്‍ ചെയ്യാമത്രേ! നമ്മുടെ അധ്യാപകരുടെ ലിനക്സ് പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുന്ന ഹസൈനാര്‍ മങ്കടയാണ് ഇത്തവണയും പുതിയ രീതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഏതാണാ കമാന്റ് എന്നറിയേണ്ടേ?

അന്വേഷണബുദ്ധിയുമാണ് ഹസൈനാര്‍ മങ്കട എന്ന മലപ്പുറത്തെ മാസ്റ്റര്‍​ട്രെയിനറെ ഇത്തരമൊരു രീതി കണ്ടെത്താന്‍ സഹായിച്ചത്. മുന്‍പരിചയമുള്ള കമാന്റുകളും ഇന്റര്‍നെറ്റില്‍ തെരഞ്ഞു കിട്ടിയ കമാന്റുകളുമെല്ലാം സന്നിവേശിച്ചപ്പോള്‍ പരീക്ഷാ സി.ഡി ഇന്‍സ്റ്റാള്‍ ചെയ്ത് മുന്‍പരിചയമില്ലാത്തവര്‍ക്കു പോലും ഉപകാരപ്രദമാകുന്ന ഒരു എളുപ്പരീതി നമുക്ക് ലഭ്യമാവുകയായിരുന്നു. പരീക്ഷാസിഡി ഇന്‍സ്റ്റലേഷന്‍ നിര്‍​ദ്ദേശിച്ചിരിക്കുന്ന സ്റ്റെപ്പുകളെ ഒന്നും ഒഴിവാക്കാതെ തന്നെ അവയെയെല്ലാം ഒരുമിപ്പിച്ചു കൊണ്ടുള്ള ഈ ഒരു കമാന്റ് നമുക്ക് ഏറെ ഉപകാരപ്രദമാകുമെന്നതില്‍ സംശയമില്ല.


ഏറ്റവും പുതിയ വേര്‍ഷനായ സ്ക്കൂള്‍ ലിനക്സ് 3.8 ല്‍ പരീക്ഷാ സിഡി ഇന്‍സ്റ്റാള്‍ ചെയ്യേണ്ട വിധം പറഞ്ഞിരിക്കുന്നത് കണ്ടിരുന്നോ? 3.2 വേര്‍ഷനില്‍ പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട വിധവും ഇവിടെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

3.2 വേര്‍ഷനില്‍ പെന്‍​ഡ്രൈവ് വഴിയുള്ള ഇന്‍സ്റ്റലേഷനിലേക്ക്

ഇനി Root ആയി Login ചെയ്ത് Desktop-Administration-synaptic Package Manager എന്ന ക്രമത്തില്‍ തുറന്ന് Edit-Search ല്‍ itexam സെര്‍ച്ച് ചെയ്ത് പതിവുപോലെ മുന്‍ വര്‍ഷത്തെ ഐ.ടി എക്സാമുകള്‍ ഉണ്ടെങ്കില്‍ അവ Complete Removal വഴി കളയുക.

Cd യില്‍ നിന്നോ പെന്‍​ഡ്രൈവിലേക്ക് കോപ്പി ചെയ്തെടുത്തതോ ആയ itexam-debs എന്ന ഫോള്‍ഡര്‍ Root's Home ഫോള്‍ഡറില്‍ പേസ്റ്റ് ചെയ്യുക.

SSLC MODEL IT PRACTICAL EXAM File based ഇന്‍സ്റ്റലേഷന്‍ (pen drive വഴി കോപ്പി ചെയ്തുള്ള ) അനായാസമാക്കാന്‍ ഇതിന്റെ കൂടെയുള്ള Command ഉപയോഗിക്കാം. (File based Command.text). Root ആയി ലോഗിന്‍ ചെയ്യുക. ഈ ലിങ്കിലുള്ള command കോപ്പി ചെയ്ത് റൂട്ട് ടെര്‍മിനലില്‍ പേസ്റ്റ് ചെയ്ത് എന്റര്‍ ചെയ്യുക. ഇന്‍സ്റ്റലേഷന്‍ തീര്‍ന്നു. Exam റണ്‍ ചെയ്യിക്കാനായി പുതിയ യൂസറെ ക്രിയേറ്റ് ചെയ്ത് (ഉദാഹരണത്തിന് model2010) ലോഗിന്‍ ചെയ്യുക. Application-Accessories- ല്‍ SSLC model IT Exam വന്നിട്ടുണ്ടാകും

itexam-debs എന്ന ഫോള്‍ഡര്‍ Paste ചെയ്യേണ്ടത് Root's Home ലാണെന്നത് പ്രത്യേകം ശ്രദ്ധിക്കുമല്ലോ ? ഇതിന്റെ കൂടെയുള്ള File based Command.text എന്ന ഫയല്‍ തുറന്നാണ് കോപ്പി ചെയ്യേണ്ടത്. (Double Click-Display)

Command മറ്റ് Application ല്‍ Open ചെയ്യുമ്പോള്‍ Allignment തെറ്റാന്‍ സാധ്യതയുണ്ട്. Text Editor ല്‍ നിന്ന് തന്നെ കോപ്പി ചെയ്യുന്നതാണ് സുരക്ഷിതം. ഒന്നു ട്രൈ ചെയ്തു നോക്കൂ...സംശയങ്ങളും മറ്റും കമന്റുകളിലൂടെയാകട്ടെ.

പരീക്ഷ എങ്ങനെ ആരംഭിക്കാം എന്നതിനെപ്പറ്റി ഇവിടെ ചിത്രസഹിതം പറഞ്ഞിട്ടുണ്ട്.

70 comments:

JOHN P A February 1, 2010 at 6:30 AM  

Successful. I have CD now. I just installed in this computer. Thank you very much

JOHN P A February 1, 2010 at 6:44 AM  

ഹസൈനാര്‍ സാറിന്റെ പുതിയ രീതി ഇഷ്ടപ്പെട്ടു നന്ദി സര്‍.itexam-debs ഹോമില്‍ തന്നെ വേണം paste ചെയ്യാന്‍.desktop ല്‍ പോര

Unknown February 1, 2010 at 7:17 AM  

Great command !!!!!!

Unknown February 1, 2010 at 7:18 AM  

Great command !!!!!!

Sreenadh February 1, 2010 at 10:31 AM  

good work sir.

No need to put "sudo" in front of the commands, since the commands are executed as root.

JOHN P A February 1, 2010 at 10:34 AM  

It is a wonderful work
Installation in 12 systems is completed in below 1 hour .I started at 9 30 and fin1shed now

NNMHSS CHELEMBRA February 1, 2010 at 12:38 PM  

മങ്കട സാറിന്റെ ലളിതമായ അവതരണം ലിനക്സിനെ പേടിച്ച എനിക്കൊക്കെ വളരെ ഉപകാരപ്രദമായി. മുഹമ്മദ് ചേലേമ്പ്ര.

ഗീതാസുധി February 1, 2010 at 2:04 PM  

ഹസൈനാര്‍ സാര്‍,
നിങ്ങളുടെ ഈ കഷണ്ടിത്തലയില്‍ നിന്നു വരുന്ന ഓരോരോ വിലപ്പെട്ട വിവരങ്ങളും ഞങ്ങല്‍ക്ക് എത്രമാത്രമാണ് ഉപകാരപ്രദമെന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ല!!!!
29 കംപ്യൂട്ടറുകളില്‍ എക്സാം 1 മണിക്കൂറിനുള്ളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിഞ്ഞ സന്തോഷം അറിയിക്കുന്നു.

bejoyce February 1, 2010 at 3:17 PM  

the command is very usefull. thank you...

ബാബു ജേക്കബ് February 1, 2010 at 5:57 PM  

C.D.യില്‍ നിന്നും install ചെയ്താലും അത്രയൊക്കെ സമയം മതി. പിന്നെ കമ്പ്യൂട്ടര്‍ മോശം ആണെങ്കില്‍ എങ്ങനെ ചെയ്തിട്ടും എന്ത് പ്രയോജനം ?

ravi February 1, 2010 at 6:24 PM  

CD വര്‍ക്ക് ചെയ്യാത്ത് കമ്പ്യൂട്ടറില്‍ പെന്‍ഡ്രൈവ് വഴി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ എളുപ്പം സാധിച്ചു.കുറേ ടൈപ്പ് ചെയ്യേണ്ടല്ലോ ? congradulations ! എല്ലാ SITC മാര്‍ക്കും ഇത് അയച്ച് കൊടുക്കണം. CD drive വര്‍ക്ക് ചെയ്യുന്നുണ്ടെങ്കില്‍ പഴയ മെത്തേഡ് തന്നെ ഉപയോഗിക്കാമല്ലോ ?

JOHN P A February 1, 2010 at 6:55 PM  

Autom board ല്‍ 3 . 2 ഇന്‍സ്റ്റാള്‍ ചെയ്തു. First I disabled ON BOARD LAN and USB in the BIOS.After Installation ,it enabled again. Installation of Exam in the Autum Board is easy by the method given in the blog today

Anonymous February 1, 2010 at 7:20 PM  

@ thoolika; ഹസൈനാര്‍ സാറിന്റെ കഷണ്ടിക്കും thoolika യുടെ അസൂയക്കും മരുന്നില്ല.

Shaji tssr February 1, 2010 at 7:39 PM  

It's a surprise post !!

Anonymous February 1, 2010 at 8:13 PM  

Those master trainers who distribute the intellectual power of Hassinar master,Please include a line about him.
I found this file on another site and the publisher is not ready to include Hassinar sir's name on the site ,instead he added his own name.Please respect the deserved persons.

Anonymous February 1, 2010 at 8:23 PM  

ഹസൈനാര്‍ സാറിന്റെ പെന്‍ ഡ്രൈവ് പരിപാടിയെക്കാളും എളുപ്പം സി. ഡി.യില്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ആണ്.

sasiammanath February 1, 2010 at 8:31 PM  

wonderful
sasi ammanath

sasiammanath February 1, 2010 at 8:32 PM  

wonderful
sasi ammanath

848u j4C08 February 1, 2010 at 8:34 PM  

I.T. പരൂക്ഷ തുടങ്ങി ഇത്രയും കാലം കഴിഞ്ഞിട്ടും, S.I.T.C. മാര്‍ക്ക് കുറുക്കു വഴി തന്നെ വേണം എന്നത് കഷ്ട്ടം തന്നെ. C.D. ഉപയോഗിക്കുന്നതാണ് ഒരു Professional ടച്ച്.

Mathews SITC February 1, 2010 at 9:06 PM  

Thanks Sir ! Professional കള്‍ സി.ഡി. ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യട്ടെ... സി.ഡി.ഡ്രൈവ് വര്‍ക്ക് ചെയ്യാത്ത പാവം ഗവഃ സ്കൂള്‍ sitc മാര്‍ ഈ കമാന്‍റ് ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യട്ടെ സാര്‍ ......

Vijayan Kadavath February 1, 2010 at 11:49 PM  

എന്റെ പൊന്നു ബാബു ജേക്കബ് മാഷേ,

എന്തു പ്രൊഫഷണലിസമാണ് സി.ഡി ഉപയോഗിച്ചു ചെയ്യുന്നതിലുള്ളത്?

എന്നും ഒരു രീതി മാത്രം മതിയോ നമുക്ക്? എങ്കില്‍ ഒരു കമ്പ്യൂട്ടര്‍ വെക്കാന്‍ കമ്പ്യൂട്ടര്‍ ലാബ് മതിയാകുമായിരുന്നില്ലല്ലോ. ആദ്യകാല കമ്പ്യൂട്ടറുകളായിരുന്നു നമ്മടെ സ്വത്തെങ്കില്‍, ബാബു ജേക്കബ് മാഷ് ഇന്ന് ലാബില്‍ ചെന്ന് കമ്പര്യൂട്ടര്‍ ഓണാക്കിയിട്ടാലേ നാളെ ഒന്ന് ഓണായി കിട്ടുമായിരുന്നുള്ളു. ഇന്നു ഹസൈനാര്‍ മാഷ് ചെയ്തപോലെ അക്കാലത്ത് വേറിട്ടു ചിന്തിച്ചതു കൊണ്ടാണ് ഇന്നു നമുക്ക് സി.ഡിയും സി.ഡി ഡ്രൈവും കിട്ടിയത്. ഫ്ലോപ്പി ഡ്രൈവ് എവിടെപ്പോയി മാഷേ, എക്സ്റ്റേണല്‍ ഹാര്‍ഡ്ഡിസ്ക് ഫാഷനായി മിന്നിത്തിളങ്ങുമ്പോള്‍ നാളെ സി.ഡി ഡ്രൈവ് ഉണ്ടാകുമോയെന്നാരു കണ്ടു.

ഒരു വാല് കഷണം
ഗ്നു/ലിനക്സ് 3.8 വന്നപ്പോള്‍ മാഷ് ചോദിച്ചില്ലല്ലോ എന്തിനാ, നമുക്ക് 3.2 ഉണ്ടല്ലോയെന്ന്?

പുതിയ പുതിയ രീതികള്‍ വരട്ടെയെന്ന്. നമുക്ക് രണ്ടു കയ്യും നീട്ടി സ്വീകരിക്കാം. എന്തായാലും എനിക്കീ രീതി ഇഷ്ടപ്പെട്ടു. അരമണിക്കൂറിനുള്ളില്‍ 9 സിസ്റ്റം ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം പ്രൊഫഷണല്‍ ടച്ചില്‍ സമീപിച്ചിട്ടും വര്‍ക്കു ചെയ്യാതെ മുക്കിയും മൂളിയും പിണങ്ങിയിരുന്ന ഒരു കമ്പ്യൂട്ടറില്‍ ഈ വിധത്തില്‍ പരീക്ഷാ സിഡി ഇന്‍​സ്റ്റോള്‍ ചെയ്തപ്പോഴേയ്, എന്റെയുള്ളിലുണ്ടായ സന്തോഷം ഇങ്ങനെ പ്രകടിപ്പിക്കുന്നു.

എവിടെയോ ഒരു കുശുമ്പിന്റെ ഗന്ധം. അല്ല ഹസൈനാര് മാഷേ, എങ്ങനെ സാധിക്കണ് ഇത്?

അനില്‍കുമാര്‍ February 2, 2010 at 5:58 AM  

മാഷെ, ഇത് വളരെ ഉപകാരപ്രദം തന്നെ. ഇനിയും ഇതുപോലെ അത്ഭുങ്ങള്‍ പ്രതീക്ഷക്കട്ടെ?

JOHN P A February 2, 2010 at 6:33 AM  

ചില കമണ്ടുകളില്‍ അംഗീകരിക്കാനുള്ള വൈമനസ്യം.ചിലതില്‍ മരുന്നില്ലാത്ത അസുഖത്തിന്റെ ലക്ഷണങ്ങള്‍.ഒരാള്‍ വരച്ച 1 ചെറുതാക്കാന്‍ അടുത്ത് വലിയൊരൊന്ന് വരക്കുക. മാച്ചുകളയാന്‍ നോക്കരുത്.

848u j4C08 February 2, 2010 at 7:32 AM  

വിജയന്‍ സാറേ , മാത്യു സാറേ , ഞാന്‍ ഒരു അഭിപ്രായം പറഞ്ഞെന്നെ ഉള്ളു. എന്നെ കൊല്ലാന്‍ വരാതെ. ഞാന്‍ സോഫ്റ്റ്‌വെയര്‍ - നെ പറ്റി പറഞ്ഞപ്പോ വിജയന്‍ സാര്‍ പറയുന്നത് ഹാര്‍ഡ് വെയര്‍ -ന്റെ development- നെ കുറിച്ചാണ്. രണ്ടും രണ്ടാണ് സാര്‍ .

Habeeb Nazir February 2, 2010 at 7:53 AM  

@ തൂലിക & ബാബു ജേക്കബ്,

വേണ്ട മാഷ്മ്മാരേ, Pendrive ഉപയോഗിക്കണ്ടട്ടോ. ഇങ്ങ്ള് ഈ സി.ഡീം പിടിച്ചോണ്ടീരുന്നോ. മൗസ് എന്ന സാധനം ഉണ്ടായിട്ടും അതുതൊടാതെ കീ ബോര്‍ഡ് മാത്രം ഉപയോഗിച്ച് എല്ലാ പണിയും ചെയ്യുന്നോരെ ഇങ്ങ്ള് കണ്ടിട്ടെണ്ടാ? അവരെ ഇങ്ങള് പ്രൊഫഷണല്‍ അല്ലാന്നു വിളിക്ക്വോല്ലോ?

അല്ല മാഷ്മ്മാരേ, ഇങ്ങള് മണ്ടത്തരം പറയാതെ അവടെങ്ങാനും ഇരുന്നൂടായിരുന്നോ. ഇതൊക്കെ കണ്ടപ്പോ നല്ല രസം തോന്നി. നിങ്ങടെ പി.ഡി.എഫും കമാന്റും വച്ചു നോക്കി. ഹസൈനാര് മാഷ് ചെയ്തിരിക്കുന്നത് എന്താന്നു മനസിലായാ?

ഇങ്ങ്ടെ 3.2 വേര്‍ഷനില്‍ പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട വിധവും പറഞ്ഞിട്ടുണ്ടെല്ലാ. Manual ആയി ചെയ്യേണ്ട അതിലെ നാല് പരിപാടി ഒറ്റയടിക്ക് ഒന്നിച്ച് ചെയ്യാനാണ് ഈ കമാന്റ്. ഈ പഹയന്‍ അതങ്ങ്ട് കൂട്ടി യോജിപ്പിച്ചെന്ന്. അപ്പോളെങ്ങനാ മാഷേ, സീ.ഡീന്ന് ചെയ്താലും Pendrive ല്‍ നിന്നു ചെയ്താലും ഇത്രേം സമയം മതീന്ന് പറഞ്ഞത്?

കടല വറുത്തതു തിന്നാനും കപ്പലണ്ടി തിന്നാനും ഒരേ സമയം മതീന്ന് പറഞ്ഞാല്‍ അത് വിഴുങ്ങേണ്ടി വരും.

@ഹസൈനാര്‍ മാഷ്,

Sudo എന്ന കമാന്റ് Rootല്‍ തുറക്കുകയാണെങ്കില്‍ വേണ്ടല്ലോ മാഷേ, പക്ഷേ ഏത് userല്‍ നിന്നാലും sudo ഉപയോഗിച്ചിട്ടുള്ളതിനാല്‍ Root പാസ്​വേഡ് കൊടുത്ത് കഴിഞ്ഞാല്‍ package ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയും. ഇതൊരു .sh ഫയല്‍ ആക്കിക്കൂടായിരുന്നോ മാഷേ, 3.8 ല്‍ കണ്ടില്ലേ?

എന്തായാലും സ്ക്കൂള്‍ ടീച്ചേഴ്സ് ഇങ്ങനെയൊക്കെ പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ അത്ഭുതം. അഭിനന്ദനങ്ങള്‍

DASAN.K.K February 2, 2010 at 11:26 AM  

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും Good Work ഹസൈനാര്‍ സാര്‍ Congradulation

Sreejithmupliyam February 2, 2010 at 2:07 PM  

Sir,
how can we change resolution in LINUX to 1024.
Cannot get 1024 in change resolution window.S

Binu February 2, 2010 at 2:09 PM  

Thanks a lot for helping SITC's .I have one problem, Sir.I installed exam and the icon is in the desktop.But I cannot open the icon.

Binu February 2, 2010 at 2:17 PM  

For changing the resolution, I typed the command dpkg.....

after rebooting the system, the resolution800*600 doesn't comes in the menu list of Screen resolution and a error in x server window comes. How can I solve this problem?

ഫിസിക്സ് ബ്ലോഗ്‌ ടീം February 2, 2010 at 5:44 PM  
This comment has been removed by the author.
848u j4C08 February 2, 2010 at 5:53 PM  

സുഹൃത്തുക്കളെ,
കാസറഗോഡ് ജില്ലയിലെ ഫിസിക്സ്‌ അധ്യാപകരുടെ വക ഒരു ബ്ലോഗ്‌ ഉണ്ടാക്കിയിട്ടുണ്ട്.
സന്ദര്‍ശിക്കുമല്ലോ .

http://ctepphysics.blogspot.com




.

sajan paul February 2, 2010 at 6:12 PM  

"Failed,cdrom cannot be mounted" പോലുള്ള പ്രശ്നങ്ങളൊന്നും ഹസൈനാര് സാറിന്റെ method ല്‍ അനുഭവപ്പെട്ടില്ല.

തോമസ്

Anonymous February 2, 2010 at 6:14 PM  

പ്രിയ ബാബു ജേക്കബ് സാര്‍,

കാസര്‍കോട്ടെ ഫിസിക്സ് അധ്യാപകരുടെ ബ്ലോഗ് സന്ദര്‍ശിച്ചു. നന്നായിട്ടുണ്ട്. വിവരം തന്നതിന് നന്ദി. നമ്മുടെ ബ്ലോഗില്‍ ഒരു ലിങ്ക് നല്‍കുന്നു. ശങ്കരന്‍ മാഷിന്റെ സഹായവും ഉണ്ടായിരിക്കുമല്ലോ. അധ്യാപകരുടെ കൂട്ടായ്മയുടെ ഭാഗമായ ബ്ലോഗാണിത്. വ്യത്യസ്തമായ വീക്ഷണങ്ങളും കാഴ്ചപ്പാടുകളും കാണും. അഭിപ്രായങ്ങള്‍ വരട്ടെ. തുടര്‍ന്നും സധൈര്യം തുറന്നെഴുതുക.

848u j4C08 February 2, 2010 at 6:29 PM  

@ Maths Blog Team,
നന്ദി.
മാത്സ് ബ്ലോഗില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു , അടൂര്‍ സ്കൂളിലെ സലാം മാഷും ഞാനും കൂടി തുടങ്ങി വച്ചതാണ് ഫിസിക്സ്‌ ബ്ലോഗ്‌.
ശൈശവാവസ്ഥയിലാണ്.
സഹകരണം ഉണ്ടാവുമല്ലോ ?

.

Anonymous February 2, 2010 at 7:55 PM  

thanks for this Sir
It help us very much
expect such things in future also

Hassainar Mankada February 2, 2010 at 7:58 PM  

Thanx 4 all comments ! മാത്സ് ബ്ലോഗില്‍ വന്നത് കൊണ്ടാണ് ഇത്രയും പേര്‍ക്ക് ഉപകാരപ്രദമായത്. ഞാന്‍ സൃഷ്ടിച്ച command അല്ല. ലിനക്സില്‍ ഉപയോഗിക്കുന്ന കമാന്റുകളാണിത്. നെറ്റില്‍ നിന്നും പരതി കൂട്ടിക്കെട്ടിയതാണ്.നന്ദി പറയേണ്ടത് 'ഉബുണ്ടു' കമ്മ്യൂണിറ്റിക്കാണ്.ഹരിസാറിന്റെയും നിസാര്‍ സാറിന്റെയും ആവേശം കൊണ്ടു കൂടിയാണ് ഇത് എല്ലാവരിലേക്കും എത്തിയത്. 'sudo' ഉപേക്ഷിക്കാത്തത് മനഃപൂര്‍വമാണ്. യൂസറായി നിന്ന് ആരെങ്കിലും nautilus കമാന്റ് വഴി Root's home ല്‍ പേസ്റ്റ് ചെയ്ത് terminal ഉപയോഗിച്ചാലും കുഴപ്പമില്ലല്ലോ ?

Anonymous February 2, 2010 at 8:19 PM  

definitely it is very useful for all sitc's
with wishes

Hassainar Mankada February 2, 2010 at 9:32 PM  

@ Sreejithmupliyam ; Sir, dpkg ...കമാന്റ് ഉപയോഗിക്കുന്നതിന് മുമ്പ് vga ഏതാണെന്ന് കണ്ടെത്തുക. അതിനായി
lspci | grep VGA എന്ന കമാന്റ് ഉപയോഗിക്കാം. ശേഷം dpkg കമാന്റ് ഉപയോഗിക്കുമ്പോള്‍ അതിനനുസരിച്ചുള്ള ഡ്രൈവര്‍ സെലക്ട് ചെയ്യുക. suitable ഡ്രൈവര്‍ ഇല്ലെങ്കില്‍ vesa യാണ് select ചെയ്യേണ്ടത്. ശേഷം reboot ചെയ്യാതെ താഴെ പറയുന്ന കമാന്റിലൂടെ gdm സ്റ്റോപ്പ് ചെയ്ത് സ്റ്റാര്‍ട്ട് ചെയ്യുക.
/etc/init.d/gdm stop എന്റര്‍
/etc/init.d/gdm start എന്റര്‍

or

/etc/init.d/gdm restart

joby master February 2, 2010 at 10:10 PM  

dear husain sir, great work. thanks a lot. expecting this type of more magic from you.

JOHN P A February 2, 2010 at 10:12 PM  

പ്രീയ ഹസൈനാര്‍ സാര്‍.
intel duel core (കൂടുതല്‍ അറിയീല്ല) ല്‍ നമ്മുടെ ലിനക്സുകള്‍ ഒന്നും ശരിയായി പ്രവര്‍ത്തിക്കുന്നില്ല എന്ന്
ശ്രദ്ധിച്ചിരിക്കുമല്ലോ. 3.8 ഇട്ടാല്‍ മൗസ് പോയിന്ററിന്റ സ്ഥാനത്ത് ഒരു നെറ്റ് പോലെ വരും. MENU എല്ലാം കാണാന്‍ പറ്റാതെ മഞ്ഞ നിറത്തില്‍ പരന്നുകിടക്കും.മോണീറ്റര്‍ resolution മാറ്റിയിട്ടും ഫലമില്ല. WINDOWS നന്നായി വര്‍ക്കു ചെയ്യും. ഒരു പ്രതിവിധി പ്രതീക്ഷിക്കുന്നു

Hassainar Mankada February 2, 2010 at 10:30 PM  

@ John Sir :


സാര്‍ ഉദ്ദേശിച്ച സിസ്റ്റം intel 41RQ Motherboard ആണ്. vga support ചെയ്യാത്ത പ്രശ്നമാണത്. 3.8 ലെ കേര്‍ണലിനെ Edusoft lenny ഉപയോഗിച്ച് 2.6.30-bpo.1-686 ലേക്ക് update ചെയ്യുക. അതിനായി
Edusoft lenny CD സിനാപ്റ്റിക്കില്‍ Add ചെയ്ത് linux-image എന്ന് സെര്‍ച്ച് ചെയ്ത് linux-image-2.6.30-bpo.1-686 എന്ന കേര്‍ണലില്‍ മാര്‍ക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി.സിസ്റ്റം restart ചെയ്യുക.

സിസ്റ്റം റീബൂട്ട് ചെയ്ത് വരുമ്പോള്‍ 2.6.30-bpo.1-686 എന്ന കേര്‍ണല്‍ വഴി പ്രവേശിക്കുക .
grub ലെ ഒന്നിലധികം കേര്‍ണല്‍ ഒഴിവാക്കാന്‍ System-Aministration-startUp-Manager-Advanced ലെ Limit the number of kernals in boot menu എന്നതില്‍ tick ഇട്ട് നമ്പര്‍ 1 കൊടുക്കുക.

sajan paul February 2, 2010 at 10:43 PM  

3.8 ലാണ് (upgraded from 3.2)ഞാന്‍ itexam install ചെയ്യാന്‍ നോക്കിയത്.
installation പൂര്‍ത്തിയാക്കാന്‍ കഴിഞില്ല..
.school രജിസ്ടര്‍ ചെയ്യാനുള്ള window തുറന്നു വരുന്നില്ല..
thomas

shemi February 2, 2010 at 10:47 PM  

sir,
really a good work

ZEENA MICHEAL February 2, 2010 at 10:58 PM  

I lost one day because i didn't visited the blog yesterday.Let me try with pendrive tomorrow.

Anonymous February 2, 2010 at 11:43 PM  

Thank you Hassainar Sir.We installed by one command.Wonderful!!!!!!!!

DASAN.K.K February 3, 2010 at 9:51 AM  

EXAM ICON ല്‍ ഡബള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വന്നില്ലെങ്കില്‍

EXAM REGISTRATION പരീക്ഷനടത്താനുദ്ദേശിക്കുന്ന USER ല്‍
വെച്ച് ചെയ്തുനോക്കൂ..

Hari | (Maths) February 3, 2010 at 11:00 AM  

ദാസന്‍ സാര്‍,

ഈ അനുഭവം പങ്കുവെച്ചതിന് നന്ദി. നമ്മുടെ അധ്യാപകരുടെ കണ്ടെത്തലുകള്‍, അനുഭവങ്ങള്‍ എല്ലാം പങ്കുവെച്ചാല്‍ എല്ലാവര്‍ക്കും അത് ഉപകാരപ്രദമാകും.
ഇതൊരു നല്ല മാതൃക തന്നെ. അഭിനന്ദനങ്ങള്‍

ഈയോസ് February 3, 2010 at 11:22 AM  

THANK YOU FOR UR GREAT WORK
MAKE IT IN FINEL IT PRACTICAL ALSO
FAISAL EO SNM HSS

CHIRIKKUM THULASY February 3, 2010 at 11:38 AM  

Sir,
I am Very thankfull for mathsblogteam for the valuable information about Linx tips..
Bindu,Kumaranalloor

feby February 3, 2010 at 3:00 PM  

it's been a great releif for us.thank you sir

Devassykutty February 3, 2010 at 3:38 PM  

It is a wonderful work ! Thank you very much sir.

Anil February 3, 2010 at 4:43 PM  

dear sir
installation done with the help of this blog. perssons like you actualyy promotes the society. The valuable service done by the blog team is highly appreciable and at the same time highly encouraging

thanks a lot
with love
anilkumar
sitc
skmjhss
kalpetta

sajan paul February 4, 2010 at 5:37 AM  

I installed exam cd in 3.8 by gDebi package installer.during the process second cd is also needed
thomas

Anonymous February 4, 2010 at 12:06 PM  

പറഞ്ഞറിയിക്കാന്‍ പറ്റാത്ത നന്ദിയോടെയാണ് ഈ കമന്റ് രേഖപ്പെടുത്തുന്നത്. ............. മലബാറിലെ ഒരു 'വലിയ' (1200 ഓളം കുട്ടികള്‍) എയ്ഡഡ് സ്കൂളിലെ sitc യാണ് ഞാന്‍. പേരും സ്കൂളും പറയുന്നില്ല. ഇനിയും ഇവിടെ തന്നെ ജീവിക്കണമല്ലോ ? കമ്പ്യൂട്ടര്‍ പഠനം വന്നപ്പോള്‍ അധ്യാപകര്‍ ലോണെടുത്താണ് 10കമ്പ്യൂട്ടര്‍ വാങ്ങിയത്. ict സ്കീം, ജില്ലാ പഞ്ചായത്ത് വക കിട്ടിയതടക്കം ഇപ്പോള്‍ സ്കൂളില്‍ 22 എണ്ണമുണ്ട്. 10 ാം ക്ലാസില്‍ മാത്രം 500 ഓളം കുട്ടികള്‍.... പഴയ സിസ്റ്റങ്ങളിലൊന്നും സി.ഡി. ഡ്രൈവ് ഇല്ല. ആദ്യവര്‍ഷങ്ങളില്‍ പെന്‍ഡ്രൈവ് പരിപാടി അറിയാത്തതിനാല്‍ ഒരു ഡ്രൈവ് അഴിച്ചെടുത്ത് മറ്റ് സിസ്റ്റങ്ങളില്‍ ഘടിപ്പിച്ചാണ് ഇന്‍സ്റ്റലേഷന്‍. പരീക്ഷാ കാലങ്ങളില്‍ രാത്രി 12 മണി വരെ സ്കൂളില്‍ ചെലവഴിച്ചിട്ടുണ്ട്. sitc എന്ന ചാവേറായതില്‍ (ചാവാന്‍ എറിയപ്പെട്ടവന്‍ ) എല്ലാം സഹിക്കുന്നു. കഴിഞ്ഞ വര്‍ഷമാണ് ഒരു പെന്‍ഡ്രൈവ് വാങ്ങിയത്. അതും സ്വന്തമായി....പെന്‍ഡ്രൈവ് കുത്തി command കള്‍ ഒറ്റക്കിരുന്ന് ടൈപ്പ് ചെയ്യുമ്പോള്‍ പലപ്പോഴും സങ്കടവും ദേഷ്യവും വരാറുണ്ട്. പുതിയ സിസ്റ്റം വാങ്ങാന്‍ മാനേജറോട് പറഞ്ഞതിന് ലഭിച്ച മറുപടി ഇവിടെ എഴുതുന്നില്ല..ഈ വര്‍ഷവും ഒരു പരീക്ഷ അങ്ങനെ നടത്തി. ഒരു സുഹൃത്താണ് മാത്സ് ബ്ലോഗിലെ command നെ കുറിച്ച് പറഞ്ഞത്. ഡൌണ്‍ലോഡ് ചെയ്ത് ഒരു സിസ്റ്റത്തില്‍ പരീക്ഷപ്പോള്‍ അവിശ്വസനീയമായി തോന്നി.... എന്റെ സന്തോഷം പറഞ്ഞറിയിക്കാനാണ് ഈ കമന്റ്...thanks hassainar mash !! thanks mathsblog !! thanks!!

പ്രദീപ് മാട്ടര February 4, 2010 at 6:49 PM  

പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വളരെ നല്ല രീതി തന്നെ. ഈ കമാന്റ് ശ്രേണി കണ്ട് sed, tee എന്നീ രണ്ട് യൂട്ടിലിറ്റികളെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ ആരെങ്കിലും തുനിഞ്ഞാല്‍ ഇത്തരം പോസ്റ്റുകളുടെ ഒരു ഉദ്ദേശ്യം പൂര്‍ത്തിയായി. sudo ആവശ്യമില്ല, എന്ന് ഒരാള്‍ എഴുതിയത് ശുഭ സൂചകമാണ്. ഇനി 's/^deb\ /\#deb\ /' എന്നെഴുതിയത് എന്തിന് , കമാന്റില്‍ ബാക്കിയുള്ള ഓരോന്നും എന്തിന് എന്നെല്ലാം അന്വേഷിച്ച് ആരെങ്കിലും വിശദമായി എഴുതുമോ ? പ്രതീക്ഷയോടെ pradeep mattara

Anonymous February 4, 2010 at 7:31 PM  

നന്ദി പ്രദീപ് മാട്ടറ,
ഏറെ നാളായി താങ്കളുടെ സന്ദര്‍ശനത്തിനായി കാത്തിരിക്കുന്നു...
ഒടുക്കം എത്തിയല്ലോ..!
സ്കൂള്‍ എസ്.ഐ.ടി.സിമാര്‍ക്ക് താങ്കളുടെ ഏറെ പറഞ്ഞുകേട്ട സേവനങ്ങള്‍ തീര്‍ച്ചയായും ഉപകാരമാകും.
സ്വാഗതം സാര്‍.

Hari | (Maths) February 4, 2010 at 11:17 PM  

പ്രദീപ് മാട്ടറയ്ക്ക് മാത്​സ് ബ്ലോഗിലേക്ക് സ്വാഗതം. നിങ്ങളുടെയെല്ലാം സേവനങ്ങളാണ് ഇവിടെ ആവശ്യം. നമ്മുടെ എസ്.ഐ.ടി.സിമാര്‍ക്ക് ഒരു സപ്പോര്‍ട്ട് ആവുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ ധൈര്യം തന്നെ ഹസൈനാര്‍ മാഷെയും ഹക്കീം മാഷെയും ശബരീഷിനെയും പ്രദീപ് മാട്ടറയുമെല്ലാം അടങ്ങുന്ന കേരളത്തിലെ എം.ടിമാരെ കണ്ടുകൊണ്ടാണ്.

അതുകൊണ്ട് തന്നെ അഡ്മിറ്റ് ചെയ്യപ്പെട്ട ഒരു രോഗിയെ ഡോക്ടര്‍ സന്ദര്‍ശിക്കുന്നതു പോലെ ദിനവും നിങ്ങളുടെ ഓരോരുത്തരുടേയും സാന്നിധ്യം സാദരം ക്ഷണിച്ചു കൊള്ളുന്നു.

Anonymous February 4, 2010 at 11:19 PM  

@ Anonymous,

താങ്കള്‍ കേരളത്തിലെ എസ്.ഐ.ടി.സി മാരുടെ വീര്‍പ്പുമുട്ടലുകളാണ് അജ്ഞാതകര്‍ത്തൃകമായി സൂചിപ്പിച്ചിരിക്കുന്നത്.
അതുകൊണ്ട് ഞാനും അനോണിമസാകട്ടെ. സര്‍വ്വ പിന്തുണയും.

Hari | (Maths) February 5, 2010 at 8:05 AM  

ഹസൈനാര്‍ സാറിന്റെ പുതിയ മെയിലില്‍ നിന്ന്:-

നമ്മുടെ command നെ ഞാനൊന്ന് പരിഷ്കരിച്ചു.. നേരത്തെ itexam-debs , Root's Home ല്‍ തന്നെ Paste ചെയ്യണമായിരുന്നു. ഇനി അത് ഏത് യൂസറുടെ home ലും Paste ചെയ്താലും വര്‍ക്ക് ചെയ്യുന്ന തരത്തിലാക്കിയിട്ടുണ്ട്. പിന്നീട് അയച്ചുതരാം.

പ്രദീപ് മാട്ടര February 5, 2010 at 6:48 PM  

സ്വാഗതം ചെയ്തതിന് നന്ദി. പക്ഷേ, ഞാനിവിടെ യുണ്ടായിരുന്നു ഇതുവരെയും, ഒരു നിത്യ സന്ദര്‍ശകനായി തന്നെ. പ്രത്യേകിച്ച് ഒന്നും ഇല്ലാത്തതുകൊണ്ട് എഴുതിയില്ല എന്നു മാത്രം.gdebi കൊണ്ട് IT exam install ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ SGL സെക്കന്റ് CD ചോദിച്ചു എന്ന് തോമസ് മാസ്റ്റര്‍ എഴുതിയില്ലേ, പുതിയ കമാന്റ് പരീക്ഷിച്ചു നോക്കൂ, 's/^deb\ /\#deb\ /' എന്നത് സെക്കന്റ് CD യുടെ കഥ കഴിക്കും എന്നാണ് തോന്നുന്നത്. പിന്നവനെ ചോദിക്കാന്‍ സാധ്യതയില്ല. pradeep mattara

das February 6, 2010 at 9:18 AM  

പെട്ടെന്ന് ചെയ്യുന്നത് കൊണ്ട് വിദേശിഭാഷ ഉപയോഗിയ്ക്കുന്നതില്‍ ക്ഷമചോദിയ്ക്കുന്നു(I am pasting a previously prepared writeup-used from the very first version of ITPX in linux)
Dear sirs,
Do you know the following matters of ITExam installation??
You can simply install itexam in a system where you have done itexams previous version and uninstalled now using the concerned itexam deb file from the folder itexam debs in exam cd .This can be done simply by rightclicking the “itexam-6.x-itschool3.0-3.2.deb” file and install using Gdebi installer.this takes only one send for a system.

For fresh installation the itexam deb files to be taken from exam CD are-
itx&dependancy_in the order_for
sch it Lnx >=3.0


1)libsqlite0_2.8.16-1_i386.deb

2)python-reportlab_2.0dfsg-1_all.deb

3)python-sqlite_1.0.1-5_i386.deb

4)itexam-6.x-itschool3.0-3.2.deb


The above deb files can be installed using "Gdebi installer"-from rt click menu in itschool>=3.0


only item 4 needed if old itexam version is uninstalled from the system


This installation can be done putting these files in a folder in pendrive and rt. Click on it ->open in terminal(root).issue the command-”dpkg -i *.deb”.This also takes only some seconds.

For sch it Lnx Lite substitute 2&3&4 by

2)python2.3-reportlab_1.20debian-1_all.deb

3)python2.3-sqlite_1.0.1-2_i386.deb

4)itexam-6.x-itschool_Lite.deb

Similarly you can take deb files for SGL3.8 also and install using Gdebi or dpkg
methodes are many.But we stickupon to the shortest.that is human rule.!!

JOHN P A February 6, 2010 at 2:30 PM  

thank you very much for giving solution to my problem

Hassainar Mankada February 7, 2010 at 7:29 AM  

@ krishnadas.n.p:
Sir,
ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പല രീതികളുമുണ്ടങ്കിലും ഒന്നിലധികം പാക്കേജുകളുണ്ടെങ്കില്‍ അവയെ പാക്കേജ് സി.ഡി.യാക്കി apt ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് എല്ലാ കമ്പ്യൂട്ടറുകള്‍ക്കും ഇണങ്ങുന്ന രീതി. dpkg ഉപയോഗിച്ച് ചെയ്യമ്പോഴുള്ള പല conflict കളും പരിഹരിക്കാന്‍ apt ന്‍ സാധിക്കും.അതാണ് IT@School തന്നെ ആ രീതി അനുവര്‍ത്തിക്കുന്നത്. ഇവിടെ publish ചെയ്ത command, issue ചെയ്യുമ്പോള്‍ മറ്റ് itexam സിസ്റ്റത്തില്‍ ഉണ്ടെങ്കില്‍ അവ താനെ remove ആവുമെന്നത് തന്നെ apt ന്റെ ഒരു ഗുണം.

Anonymous February 7, 2010 at 11:44 AM  

hasainar sare...

enik computeril root ayi login cheyyan kazhiyunnilla.. athentha karanam ? njan root password, user name, user password enniva onnanu koduthath ithin enthengilum kuzhappam undo ??

Hassainar Mankada February 7, 2010 at 2:10 PM  

login as root@ Anonymous ;

Sir,

If ur administrative password is working when u r using other adminitrative tasks ?

If so, U have to check whether enabled local system administrator login ,

Go to Desktop-Administration-login window-security ..

then put tick mark to Allow local system administrator login . then Close & logout.

പ്രകാശ് February 8, 2010 at 7:59 AM  

പ്രിയ ഹുസ്സൈനാര്‍ സാറേ,
താങ്കളെപ്പോലുള്ള ജീനിയസ്സുകളാണ് ഈ ബ്ലോഗിനെ സജീവമാക്കിക്കൊണ്ടുപോകുന്നത്.സപ്പോര്‍ട്ട് തുടര്‍ന്നുകൊണ്ടേയിരിക്കുക.
ആറ്റം ബോര്‍ഡില്‍ 3.8 ghost imageഅടിച്ച് സ്കൂളില്‍കൊണ്ടുവന്നതാണ്. ബൂട്ട് ചെയ്യാത്തത് കണ്ടപ്പോള്‍ onboard lan ഡിസേബിള്‍ ചെയ്ത് 3.2ഇന്‍സ്റ്റാള്‍ ചെയ്തു. വീണ്ടുംenableചെയ്ത് bootചെയ്തപ്പോള്‍ no boot disk........എന്നാണ് കാണിക്കുന്നത്.എന്നാല്‍ windows installചെയ്ത് വര്‍ക്ക് ചെയ്യിക്കാന്‍ സാധിക്കുന്നുമുണ്ട്. വീണ്ടും linuxഇടണം.എന്തു ചെയ്യണം

Hassainar Mankada February 8, 2010 at 9:41 PM  

Sir,

JOHN P A സാര്‍ ഈ വിഷയത്തെക്കുറിച്ച് നേരത്തെ ഇതേ പേജില്‍ വിശദീകരിച്ചിട്ടുണ്ട്. അതൊന്ന് വായിക്കൂ...Atom board ല്‍ 3.8 ഇന്‍സ്റ്റാള്‍ ആവും. ഡിസ്ക് detect ചെയ്യുന്നില്ലെങ്കില്‍ OS ല്‍ ACPI ഓഫ് ചെയ്ത് നോക്കാം. അതിനായി installation മെനുവിലെ help ല്‍ enter ചെയ്ത് install acpi=off എന്ന command ടൈപ്പ് ചെയ്ത് ഇന്‍സ്റ്റലേഷന്‍ ആരംഭിക്കാം...
എന്നാല്‍ വിജയിച്ച ഒരു മെത്തേഡ് ഇതല്ല...മറ്റേതെങ്കിലും OS ആദ്യം ഇന്‍സ്റ്റാള്‍ ചെയ്യുക. Partition സമയത്ത് മറ്റ് partition കളും create ചെയ്യുക.അതിന് ശേഷം 3.8 ഇന്‍സ്റ്റാള്‍ ചെയ്യാം...

Hassainar Mankada February 9, 2010 at 7:37 PM  

ബൂട്ട് ചെയ്യുമ്പോള്‍ no disc കാണിക്കുകയാണെങ്കില്‍ cable ചെക്ക് ചെയ്യുന്നത് നന്നായിരിക്കും. hard disc ഉം cd drive ഉം sata അല്ലെങ്കില്‍ രണ്ടും sata ആക്കി നോക്കൂ...

Hassainar Mankada November 4, 2010 at 7:40 AM  

@ John Sir,

ലിങ്കില്‍ നിന്നും കേര്‍ണല്‍ മാത്രം ഡൗണ്‍ലോഡ് ചെയ്ത് Right Click-Open with Gdebi Package installer - install package- Restart Computer

Unknown September 15, 2015 at 11:48 AM  

GHS KARIPPOOTHITTA

Please sent answer keys of X SS, X chemistry,V111 SS, V111 physics,chemistry,biology, 1X chemistry,1X biology,

© Maths Blog Team-2010
Copy right
All rights Reserved