Wipro Notebook & School Linux

>> Tuesday, January 5, 2010


ICT Schemeപ്രകാരംIT@Shoolവിതരണം ചെയ്ത Wipro Notebook,ലെ linuxഫോര്‍മാറ്റ് ചെയ്തുതാല്‍ വീണ്ടുംSGL 3.2 (etchnhalf)ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റാതെ പലരും വിഷമിക്കാറുണ്ട് . Wipro Notebookല്‍ windowsഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുമ്പ് bios setup ല്‍ പ്രവേശിച്ച് Advanced- Boot System to -Windowsഎന്ന് സെലക്ട് ചെയ്യേണ്ടതാണ്. (Linux ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ Boot System to -Linux എന്നും സെലക്ട് ചെയ്യണം) CDഇട്ട് ബൂട്ട് ചെയ്ത് Help എന്ന മെനുവില്‍ എന്റര്‍ ചെയ്ത് install fb=falseഅല്ലെങ്കില്‍ install vga=771 fb=falseഎന്ന commandടൈപ്പ് ചെയ്താണ് installationആരംഭിക്കേണ്ടത്. ഇന്‍സ്റ്റാള്‍ ചെയ്യുന്ന ഓരോ സമയത്തും നിലവിലുള്ള Partition,deleteചെയ്ത് re-partitionചെയ്യുന്നതാണ് അഭികാമ്യം. ഇങ്ങനെയൊക്കെ ചെയ്താലും ഇതില്‍ SGL 3.2ചില സമയത്ത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കാറില്ല. കൂടുതല്‍ പ്രാവശ്യം ഇന്‍സ്റ്റാള്‍ ചെയ്ത് നോക്കാന്‍ ക്ഷമയില്ലാത്തവര്‍ക്ക് താഴെ പറയുന്ന മാര്‍ഗ്ഗം അവലംബിക്കാവുന്നതാണ്.

ആദ്യം SGL 3.0 ഇന്‍സ്റ്റാള്‍ ചെയ്യുക. 3.0 യാതൊരു പ്രശ്നവുമില്ലാതെ ഇന്‍സ്റ്റാള്‍ ആവും. അതിന് ശേഷം SGL3.2 സി.ഡി. Add ചെയ്ത് 2.6.24-etchnhalf.1-686എന്ന kernalഇന്‍സ്റ്റാള്‍ ചെയ്യുക. (Wipro supply ചെയ്ത Wireless Driver , SGL 3.2 (etchnhalf)ന് മാത്രമേ support ആവു. അതിനാലാണ് ഇതില്‍ 3.2 കേര്‍ണല്‍ തന്നെ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരുന്നത്). അതിനായി Synaptic ല്‍ സി.ഡി. Add ചെയ്തതിന് ശേഷം search box ല്‍ linux-image എന്ന് search ചെയ്യുക.result ല്‍ നിന്ന് linux-image-2.6-686-etchnhalf എന്ന kernal ലില്‍ മാര്‍ക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്ത് സിസ്റ്റം റീബൂട്ട് ചെയ്യുക. റീബൂട്ട് ചെയ്ത് വരുമ്പോള്‍ 2.6.24-etchnhalf.1-686 എന്ന കേര്‍ണല്‍ default കേര്‍ണല്‍ ആയി മാറുന്നു. ഈ കേര്‍ണല്‍ വഴി സിസ്റ്റത്തില്‍ പ്രവേശിക്കുക. ഇനി wipro വിതരണം ചെയ്ത CD യിലുള്ള വയര്‍ലെസ് driver, rightclick-Open with Gdebi Package installer വഴിയോ dpkg -i വഴിയോ ഇന്‍സ്റ്റാള്‍ ചെയ്യാം . ചില സമയത്ത് wireless driver ഇന്‍സ്റ്റാള്‍ ചെയ്യാനും സാധിക്കാറില്ല. അപ്പോള്‍ താഴെ പറയുന്ന മാര്‍ഗ്ഗം അവലംബിക്കാവുന്നതാണ്.

Root ആയി ലോഗിന്‍ ചെയ്യുക. CD യിലുള്ള wipro-liteon-2.6.24-etchnhalf.1-686.deb എന്ന package സിസ്റ്റത്തിലേക്ക് copy ചെയ്തതിന് ശേഷം Extract ചെയ്യുക.(wipro-liteon-2.6.24-etchnhalf.1-686.deb-right click-Extract here)
Extract ചെയ്യുമ്പോള്‍ ലഭിക്കുന്ന wipro-liteon-2.6.24-etchnhalf.1-686 എന്ന ഫോള്‍ഡര്‍ തുറക്കുക. data.tar.gz എന്ന ഫയല്‍ Extract ചെയ്ത് താഴെ കാണുന്ന രീതിയില്‍ എല്ലാ ഫോള്‍ഡറുകളും തുറക്കുക
lib/modules/2.6.24-etchnhalf.1-686/kernel/drivers/net/wireless.
wireless എന്ന ഫോള്‍ഡറിനുള്ളിലെ wipro എന്ന ഫോള്‍ഡര്‍ copy ചെയ്ത് ഫയല്‍ സിസ്റ്റത്തിനകത്തെlib/modules/2.6.24-etchnhalf.1-686/kernel/drivers/net/wireless എന്ന ഫോള്‍ഡറിനുള്ളില്‍ Paste ചെയ്യുക.

സ്കൂള്‍ ലിനക്സില്‍ (3.0) മലയാളം ടൈപ്പ് ചെയ്യുമ്പോഴുള്ള പല പ്രശ്നങ്ങളും 3.2 ല്‍ പരിഹരിച്ചിട്ടുണ്ട്. (മുഖ്യമന്ത്രി പ്രശ്നമടക്കം) ആ support ഇവിടെ(3.0) ലഭിക്കാനും മാര്‍ഗമുണ്ട് . Edusoft CD (New version) യില്‍ നിന്ന് ttf-malayalam-fonts എന്ന meta പാക്കേജോ 0-edusoft-all-packs എന്ന meta പാക്കേജോ ഇന്‍സ്റ്റാള്‍ ചെയ്താല്‍ 3.2 ലെ language support,3.0 നും ലഭിക്കുന്നു.
Wipro Notebook ല്‍ 3.8 ഉം ഇന്‍സ്റ്റാള്‍ ചെയ്യാം. 3.8 ല്‍ വയര്‍ലെസ് ഡ്രൈവര്‍ ലഭിക്കാന്‍, 3.8 നെ linux-image-2.6.30-bpo.1-686എന്ന കേര്‍ണലിലേക്ക് update ചെയ്താല്‍ മതി. ഈ കേര്‍ണല്‍ Edusoft lenny CD യിലുണ്ട്. ഈ kernal മുതലുള്ള എല്ലാ കേര്‍ണലുകളും വയര്‍ലെസ് driver കളെ auto ആയി detect ചെയ്യുന്നു.

Wipro Notebook ല്‍ sis vga ഡ്രൈവറാണ് ഉപയോഗിച്ചിരിക്കുന്നത് . 3.8 നുള്ള sis VGA driver, Edusoft lenny CD യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ ഡ്രൈവര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് /etc/X11/xorg.conf എന്ന ഫയല്‍ എഡിറ്റ് ചെയ്യണം. ഈ വിവരങ്ങള്‍ വിശദമായി Edusoft lenny CD യില്‍ Wipro_Laptop_Helps എന്ന ഫോള്‍ഡറിനകത്ത് പ്രതിപാദിച്ചിട്ടുണ്ട്.

ലിനക്സിന് support കുറവായ ഡ്രൈവറാണ് sis .അത് കൊണ്ട് തന്നെ ഇത് ഉപയോഗിച്ചിരിക്കുന്ന Wipro Notebook ല്‍ ഗ്രാഫിക്സ് എപ്പോഴും പ്രശ്നമുണ്ടാക്കാറുണ്ട്.വീഡിയോ vlc media player വഴി play ചെയ്യുമ്പോള്‍ ദൃശ്യങ്ങള്‍ വ്യക്തമാവാതെ വരുന്നു.ഇത് പരിഹരിക്കാന്‍ vlc media player ന്റെ മെനുബാറിലെ Video-Deinterlace-Disable എന്നതിന് പകരം Blend എന്നോ മറ്റ് optionകളോ ക്ലിക്ക് ചെയ്താല്‍ മതി. എന്നാല്‍ ഈ നോട്ട്ബുക്കില്‍ Video play ചെയ്യാന്‍ xine ഉപയോഗിക്കുകയാണ് നല്ലത്.

9 comments:

MURALEEDHARA January 5, 2010 at 5:44 AM  

how to install canon inkjet photo All-in-One pixma mp 258 in linux 3.8.1

Anonymous January 5, 2010 at 1:13 PM  

Good aticle, very informative !

Anonymous January 5, 2010 at 1:17 PM  

Thanks a lot ! എന്റെ wipro യില്‍ 3.2 ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റാതെ 3.8 ആണ് ഉപയോഗിക്കുന്നത്. dispaly പ്രശ്നമുണ്ട്. പരീക്ഷിച്ച് നോക്കട്ടെ...

jayarajan January 5, 2010 at 2:48 PM  

Good Hassainar
Go on with ur researches in Linux!

Jayarajan,PKD

Sunil kumar, SITC , clt January 6, 2010 at 9:47 AM  

There r so many errors in the wipro notebook. Pen drive not detected in some laps. How did clear this.

Anonymous January 6, 2010 at 1:50 PM  

How to copy a vcd to linux. I can't copy avseq file to my 3.2 linux. Can someone help me..

Hassainar Mankada January 10, 2010 at 7:40 PM  

reply@ vcd copy:
To copy vcd to linux home folder - install vcdimager ( Available in Edusoft) then excicute the following command in terminal
vcdxrip -C /dev/cdrom -p
or
Rip the video track Using K3b Software

Hassainar Mankada January 10, 2010 at 7:49 PM  

Reply to Wipro's Usb detection: വിപ്രോ നോട്ട്ബുക്കില്‍ USB detect ചെയ്യാത്തത് motherboard ന്റെ Complaint ആണ്. ഇത്തരം complaints താഴെയുള്ള tollfree Number ല്‍ register ചെയ്താല്‍ മതി.
Wipro : 1800 200 3456

Wipro Notebook ല്‍ 3.2 OS ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം കേര്‍ണല്‍ 2.6.30-bpo.1-686 യിലേക്ക് update ചെയ്താല്‍ Wireless driver detect ചെയ്യും. പക്ഷേ USB detect ചെയ്യില്ല.

Anonymous February 10, 2010 at 8:03 PM  

Wipro laptopil wireless lan driver installation complete ayi, wireless active aki but Desktop-administration-networking poyappol wireless kanikkunnilla. athentha ?

Mattulla systengalil login window varumpol Input Not Supported ennu kanikkunnu. Ithinu entha cheyyan kazhiyuka ?

Pinne chila systengalil reselution kuraykkan kazhiyunnilla.

Ithinokke oru pariharamargam paranju tharamo ?

© Maths Blog Team-2010
Copy right
All rights Reserved