കേരളീയ പുഷ്പങ്ങള്‍ ടക്സ് പെയിന്റില്‍..!

>> Monday, February 8, 2010

എറണാകുളം ജില്ലയിലെ, തൃപ്പൂണിത്തുറയ്ക്കടുത്തുള്ള ഇരുമ്പനം ഹൈസ്കൂളിലെ അധ്യാപകരായ എം.ആര്‍. സനല്‍കുമാറും, തോമസ് യോയാക്ക് സാറും ഐ.ടി. യില്‍, പ്രത്യേകിച്ച് സ്വതന്ത്ര സോഫ്റ്റ്​വെയറില്‍ അവഗാഹമുള്ള ഞങ്ങളുടെ സുഹൃത്തുക്കളാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ്, സമ്പൂര്‍ണ്ണമായും മലയാളത്തില്‍ ഒരു മികച്ച വെബ്​സൈറ്റ് തയ്യാറാക്കുക മാത്രമല്ല, കൃത്യമായി അത് അപ്ഡേറ്റ് ചെയ്ത് കൊണ്ടുപോകുകയും ചെയ്യുന്നതിലൂടെ അഭിനന്ദനാര്‍ഹമായ മികവുകാണിക്കുന്ന ഈ സ്കൂളില്‍ സംസ്ഥാനത്ത് ഒരു പക്ഷേ ആദ്യമായി ഒരു ഫ്രീ സോഫ്റ്റ്​വെയര്‍ ഗ്രൂപ്പ് കുട്ടികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. ഇതിനെല്ലാം നേതൃത്വം കൊടുക്കുന്ന ഈ അധ്യാപകരുടെ മികവ് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടോയെന്ന് സംശയമാണ്. കേരളത്തില്‍ കാണപ്പെടുന്ന നാടന്‍ പൂവുകളുടെ ഒരു ശേഖരം അവര്‍ നമുക്കായി സമ്മാനിക്കുകയാണിവിടെ. സ്കൂള്‍ ഗ്നൂ ലിനക്സില്‍ ഉള്‍പ്പെട്ട, കുട്ടികള്‍ക്ക് വളരെ താത്പര്യമുള്ള ഒരു പെയിന്റ് സോഫ്റ്റ്​വെയറായ ടക്സ് പെയിന്റിലാണ് ഇവര്‍ സമ്മാനിക്കുന്ന ഈ ചിത്രങ്ങള്‍ വിടര്‍ന്നു വരുന്നത്. ഇനി, അവരുടെ വാക്കുകളിലേക്ക്.....

ചിത്രരചനയില്‍ താല്പര്യമില്ലാത്തവര്‍ക്കു കൂടി വരയ്ക്കാന്‍ തോന്നിപ്പിക്കുന്ന വിധം ആകര്‍ഷകമാണ് ടക്സ്​പെയിന്റിന്റെ ഘടന. ടക്സ്​പെയിന്റ് ഉപയോഗിച്ച് ചിത്രങ്ങള്‍ വരച്ചിട്ടുള്ളവരെല്ലാം സ്റ്റാമ്പ് ടൂള്‍ തീര്‍ച്ചയായും ഉപയോഗിച്ചിട്ടുണ്ടാവണം. വിവിധ വലിപ്പത്തില്‍ ചിത്രങ്ങള്‍ ക്യാന്‍വാസില്‍ പതിപ്പിക്കാന്‍ സഹായിക്കുന്നതാണ് ഈ ടൂള്‍. വിവിധ സ്റ്റാമ്പുകളില്‍ ക്ലിക്കു ചെയ്യുമ്പോള്‍ ചിത്രത്തിന്റെ പേര് താഴെ ഇംഗ്ലീഷില്‍ എഴുതി കാണിക്കാറുണ്ടല്ലോ. ചിത്രത്തില്‍ ക്ലിക്കുചെയ്യുമ്പോള്‍ ശബ്ദവും കേള്‍ക്കാം. കേരളത്തിലെ പൂക്കളും പച്ചക്കറികളുമെല്ലാം ഇക്കൂട്ടത്തില്‍ കണ്ടിട്ടില്ലല്ലോ. അതിനുള്ള ശ്രമമാണ് ഞങ്ങള്‍ തുടങ്ങി വയ്ക്കുന്നത്. കേരളത്തിലെ പൂക്കളും പഴങ്ങളുമെല്ലാം ടക്സ്​പെയിന്റില്‍ സ്റ്റാമ്പുകളായി ഉള്‍പ്പെടുത്താനുള്ള ശ്രമം. മുക്കുറ്റിപ്പൂവിന്റെ ചിത്രത്തില്‍ ക്ലിക്കു ചെയ്യുമ്പോള്‍ മുക്കുറ്റിപ്പൂവ് എന്ന ശബ്ദം കേള്‍ക്കാം. മുക്കുറ്റി എന്ന് മലയാളത്തില്‍ എഴുതികാണിക്കുകയും ചെയ്യും. എന്തൊക്കെയാണിതിനു ചെയ്യേണ്ടത് ?

ചുരുക്കി സൂക്ഷിച്ചിരിക്കുന്ന ഫോള്‍ഡര്‍ ഇവിടെ നിന്നും ഡൌണ്‍ലോഡു ചെയ്യുക. ആര്‍ക്കൈവ് മാനേജര്‍ (archive manager) ഉപയോഗിച്ച് അത് നിവര്‍ത്തുക. യൂസറുടെ ഹോം ( user’s home ) ഫോള്‍ഡറിനകത്ത് .tuxpaint ( ഡോട്ട് ടക്സ്​പെയിന്റ് ) എന്ന ഫോള്‍ഡര്‍ നിര്‍മ്മിക്കുക.(ടക്സ്​പെയിന്റ് ഉപയോഗിച്ച് മുന്‍പ് ചിത്രങ്ങള്‍ വരച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ ഹോം ഫോള്‍ഡറിനുള്ളില്‍ .tuxpaint എന്ന ഫോള്‍ഡര്‍ ഉണ്ടാവും. ഹോം ഫോള്‍ഡര്‍ തുറന്ന് അതിനകത്ത് ctrl കീയും h എന്ന കീയും ഒരുമിച്ചമര്‍ത്തുക.അപ്പോള്‍ .tuxpaint എന്ന ഫോള്‍ഡര്‍ ഉണ്ടെങ്കില്‍ അതു തുറക്കുക) അതു തുറന്ന് അതിനകത്ത് stamps എന്ന മറ്റൊരു ഫോള്‍ഡര്‍ നിര്‍മ്മിച്ച് അതിനകത്തേക്ക് നിവര്‍ത്തിയ ഫോള്‍ഡര്‍ പകര്‍ത്തുക. ഫോള്‍ഡറിനു പേരു നല്കിയപ്പോള്‍ പേരിനു മുമ്പ് ഡോട്ട് നല്കിയതെന്തിനെന്നറിയുമോ ? ഗ്നു ലിനക്സിലെ രഹസ്യഫോള്‍ഡറുകളെല്ലാം (hidden directories ) ഡോട്ടിലാണു ( . ) തുടങ്ങുന്നത്. കീബോര്‍ഡിലെ കണ്‍ട്രോള്‍ ( control ) , എച്ച് ( h ) എന്നീ കട്ടകള്‍ അമര്‍ത്തുമ്പോള്‍ രഹസ്യഫോള്‍ഡറുകളെല്ലാം ദൃശ്യമാകുന്നു. ഒരിക്കല്‍ കൂടി ഇതേ കട്ടകളമര്‍ത്തിയാല്‍ രഹസ്യ ഫോള്‍ഡറുകളെല്ലാം അദൃശ്യമാകുന്നു.

ഇനി ടക്സ്​പെയിന്റ് തുറന്ന് സ്റ്റാമ്പ് ടൂളില്‍ ക്ലിക്ക് ചെയ്ത് വിവിധ സ്റ്റാമ്പുകള്‍ ഉപയോഗിച്ചുനോക്കൂ. നമ്മുടെ ഭാഷയും സംസ്കാരവും പ്രതിഫലിപ്പിക്കുന്നതിനുള്ള അനവധി സാധ്യതകള്‍ ഗ്നുലിനക്സിലുണ്ട്. ആ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള സ്വാതന്ത്ര്യവും നിങ്ങള്‍ക്കുണ്ട്. കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും സ്വതന്ത്രസോഫ്റ്റ്​വെയറിനെ സ്നേഹിക്കുന്നവര്‍ക്കുമായി ഞങ്ങളിത് സമര്‍പ്പിക്കുന്നു.


ചുരുക്കത്തില്‍

1.മുകളില്‍ കൊടുത്തിരിക്കുന്ന “ഇവിടെ നിന്നും” എന്ന ലിങ്കില്‍ നിന്നും ഫയല്‍ ഡൌണ്‍ലോഡു ചെയ്യുക.
2.ഡൌണ്‍ലോഡു ചെയ്ത ഫയലില്‍ Rightclick ചെയ്യുക
3.Open with Archive Manager സെലക്ട് ചെയ്യുക.
5.അപ്പോള്‍ തുറന്നുവരുന്ന ജാലകത്തിലെ “EXTRACT”ബട്ടണില്‍ ക്ലിക്കു ചെയ്യുക.
6.നിങ്ങളുടെ Home ഫോള്‍ഡര്‍ തുറന്ന് .tuxpaint എന്ന ഫോള്‍ഡര്‍ നിര്‍മ്മിക്കുക
7.ആ ഫോള്‍ഡറിനകത്ത് stamps എന്ന ഫോള്‍ഡര്‍ നിര്‍മ്മിക്കുക.
8.stamps എന്ന ഫോള്‍ഡറിനകത്തേക്ക് Extract ചെയ്തപ്പോള്‍ കിട്ടിയ keraleeyam എന്ന ഫോള്‍ഡര്‍ കോപ്പി ചെയ്യുക.
9.ഇനി ടക്സ്​പെയിന്റ് തുറന്ന് stamps ല്‍ ക്ലിക്കു ചെയ്തോളൂ. പുതിയ സ്റ്റാമ്പുകള്‍ അവിടെയുണ്ടാകും.

11 comments:

848u j4C08 February 8, 2010 at 5:44 AM  

നന്നായിരിക്കുന്നു. അഭിനന്ദനങ്ങള് ...............

വി.കെ. നിസാര്‍ February 8, 2010 at 6:41 AM  

ഇതിന്റെ അപാരമായ സാദ്ധ്യതകള്‍ മറ്റുള്ള വിഷയങ്ങളിലും ആകാവുന്നതല്ലേയുള്ളൂ..?
സര്‍വ്വസമരൂപങ്ങളും, സ്തംഭങ്ങളും, .....അങ്ങിനെ ഒരുപാട് സ്റ്റാമ്പുകള്‍ ഉണ്ടായാല്‍....ആഹാ..!

Unknown February 8, 2010 at 7:05 AM  

സര്‍വസമരൂപങ്ങള്‍, ഘനരൂപങ്ങള്‍, സദൃശരൂപങ്ങള്‍ എന്നീ ഭാഗങ്ങളിലൊക്കെ ഈ വിദ്യ പ്രയോഗിക്കാമല്ലോ. സ്ക്കൂഴിവെ കമ്പ്യൂട്ടറില്‍ ഈ വിദ്യയൊന്നു പ്രയോഗിച്ചു നോക്കട്ടെ. സനല്‍ മാഷ്ക്കും തോമാസ് മാഷ്ക്കും അഭിനന്ദനങ്ങള്‍

സഹാനി February 8, 2010 at 8:07 AM  

ഇരുമ്പനം സ്‌കൂളിലെ ലിനക്‌സ് കൂട്ടായ്‌മയ്‌ക്ക് എല്ലാ ഭാവുകങ്ങളും ഒപ്പം ശ്രീ.വിമല്‍ ജോസഫിനും.

devapriya jayaprakash February 8, 2010 at 8:17 PM  

കേരളീയപുഷ്പങ്ങള്‍ കിട്ടി.സനല്‍സാറിനും തോമസ് സാറിനും അഭിനന്ദനങ്ങള്‍!

ശ്രീകുമാര്‍ February 8, 2010 at 9:21 PM  

സനല്‍സാറിനും തോമസ് സാറിനും അഭിനന്ദനങ്ങള്‍.

ജനാര്‍ദ്ദനന്‍.സി.എം February 8, 2010 at 9:23 PM  

ഒരു പുഷ്പം മാത്രം വരയ്കാതെ വെക്കാം ഞാന്‍
ഒടുവില്‍ നീ എത്തുമ്പോള്‍ വരപ്പിക്കുവാന്‍

vijayan February 10, 2010 at 7:26 AM  

"ഒരു പോയിന്റ്‌ മാത്രം മൂളാതെ വെക്കാം ഞാന്‍
ഒടുവില്‍ നീ എത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍ "

manoj.k.mohan February 15, 2010 at 7:50 AM  

ഇരുമ്പനം ഹാക്കേഴ്സ് .. അഭിനന്ദനങ്ങള്‍.

Anonymous February 15, 2010 at 3:52 PM  

please check the Irimpanam School website @ http://vhssirimpanam.org/?p=329 and add your comments there also... It will be an encouragement for the students and teachers there.

Unknown March 3, 2010 at 8:37 PM  

നല്ലൊരു ബോഗ് പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം.

© Maths Blog Team-2010
Copy right
All rights Reserved