
പുതുതായി എത്തിയിരിക്കുന്ന എട്ടാം ക്ലാസ് ഐ.സി.ടി പാഠപുസ്തകത്തിലും പരിശീലനപരിപാടികളിലും ജിമ്പ്, ഓപ്പണ്‍ ഓഫീസ് റൈറ്റര്‍, കാല്‍ക്ക്, ഇംപ്രസ്, കാത്സ്യം, ജിയോജിബ്ര, പൈത്തണ്‍, മാര്‍ബിള്‍, സണ്‍ക്ലോക്ക്, കെസ്റ്റാര്‍സ്, എന്നീ സോഫ്റ്റ്‍വെയറുകളാണല്ലോ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം മുതല്‍ ഐ.ടി പഠിപ്പിക്കുന്നതിന് എട്ടാം ക്ലാസില്‍ അതാത് വിഷയം പഠിപ്പിക്കുന്ന അധ്യാപകരുടെ സേവനവും തേടുന്നുണ്ട്.(സര്‍ക്കുലര്‍ കാണുക). കാരണം, ഒരു സോഷ്യല്‍ സ്റ്റഡീസ് ടീച്ചര്‍ക്കാണ് എട്ടാം ക്ലാസ് ഐ.ടിയുടെ ചുമതലയെങ്കില്‍ ഗണിതസോഫ്റ്റ്‍വെയറായ ജിയോജിബ്ര കുട്ടികളെ പഠിപ്പിക്കാന്‍ ഗണിതാധ്യാപികയുടെ സഹായം കൂടി ഉണ്ടായാലേ കാര്യങ്ങള്‍ സുഗമമാവൂ. ഈ സോഫ്റ്റ്‍വെയറുകളെല്ലാം ഡിഫോള്‍ട്ടായി ഉള്ള സ്വതന്ത്രസോഫ്റ്റ്‍വെയറായ ഉബുണ്ടു 9.10 ഐ.ടി അറ്റ് സ്ക്കൂള്‍ പുറത്തിറക്കിക്കഴിഞ്ഞു. അപ്പോള്‍ പലര്‍ക്കും സംശയം വരും. ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യാത്ത സിസ്റ്റങ്ങളാണല്ലോ നമ്മുടെ സ്ക്കൂളുകളില്‍ അധികവും. ഗ്നു/ ലിനക്സ് 3.0, 3.2 വേര്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍ എട്ടാം ക്ലാസിലെ പഠനപ്രവര്‍ത്തനങ്ങള്‍ എങ്ങനെ കുട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും? അതിനെന്താണ് ചെയ്യുക? വഴിയുണ്ട്. ഗ്നു/ലിനക്സ് 3.0, 3.2 വേര്‍ഷനുകളില്‍ ഉപയോഗിക്കുന്നതിനായി മലപ്പുറം ഐടി@സ്ക്കൂള്‍ പ്രൊജക്ട് ജനുവരിയില്‍ പുറത്തിറക്കിയ എഡ്യൂസോഫ്റ്റിന്‍റെ ഏറ്റവും പുതിയ സി.ഡിയില്‍ ഉബുണ്ടുവില്‍ ഉണ്ടെന്ന് പറഞ്ഞ മേല്‍പ്പറഞ്ഞ സോഫ്റ്റ്‍വെയറുകളെല്ലാം ഉണ്ട്. കാത്സ്യം, ജിയോജിബ്ര, പൈത്തണ്‍, കെസ്റ്റാര്‍സ് എന്നിവയെല്ലാം ഈ സി.ഡി ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യാം. പക്ഷേ മാപ്പുകള്‍ ഉള്ള മാര്‍ബിള്‍, സണ്‍ക്ലോക്ക്, കെജ്യോമെട്രി എന്നീ സോഫ്റ്റുവെയറുകള്‍ ചില്ലറ അപ്ഡേഷന്‍ വര്‍ക്കുകളോടെ വേണം ഇന്‍സ്റ്റാള്‍ ചെയ്യാന്‍. അതേക്കുറിച്ചാണ് ഈ പോസ്റ്റ്. ഈ പാക്കേജുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരുമ്പോള്‍ നമുക്കുണ്ടാകുന്ന സംശയങ്ങളും പ്രശ്നങ്ങളും ഇവിടെ കമന്‍റുകളായി പങ്കു വെക്കുകയുമാകാം.
കഴിഞ്ഞ ദിവസം പങ്കെടുത്ത ഐ.സി.ടി പരിശീലനപരിപാടിയില്‍ ഉബുണ്ടുവിന്‍റെ 9.10 എന്ന വേര്‍ഷന്‍ ആദ്യമായി കണ്ടു. 'അസ്സലായി' എന്ന് ഒറ്റ വാക്കില്‍ വിശേഷിപ്പിക്കാം. ഈ സി.ഡി കസ്റ്റമൈസ് ചെയ്ത മലപ്പുറത്തെ മാസ്റ്റര്‍ട്രെയിനര്‍ അബ്ദുള്‍ഹക്കീം മാഷ് അടക്കമുള്ള ഐ.ടി@സ്ക്കൂളിന്‍റെ എല്ലാ എംടിമാര്‍ക്കും മാത്‍സ് ബ്ലോഗിന്‍റെ നമോവാകം. കേരളസംസ്ഥാനം ഐ.ടി മേഖലയില്‍ വെയ്ക്കുന്ന അഭിമാനാര്‍ഹമായ ഓരോ ചുവടുവെപ്പിനുമൊപ്പമുള്ളത് ഐ.ടി@സ്ക്കൂളും മിടുക്കരായ മാസ്റ്റര്‍ട്രെയിനര്‍മാരുമാണെന്ന് അഭിമാനത്തോടെ പറയാന്‍ ഇത് തന്നെ മികച്ച ഒരു ഉദാഹരണമല്ലേ? അന്യമെന്ന് കരുതപ്പെട്ടിരുന്ന ഓരോ മേഖലയിലും നമ്മുടെ സഹപ്രവര്‍ത്തകര്‍ വെന്നിക്കൊടി പാറിക്കുമ്പോള്‍ അധ്യാപകര്‍ക്ക് അഭിമാനിക്കാനിനി മറ്റെന്തു വേണം? തുടര്‍ന്നും ഈ വിജയഗാഥകള്‍ ആവര്‍ത്തിക്കാന്‍ ഇവര്‍ക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നു. ഈ പാക്കേജുകളും അവ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട വിധവും നമുക്ക് അയച്ചു തന്നിരിക്കുന്നത് മലപ്പുറത്തെ മാസ്റ്റര്‍ട്രെയിനറായ ഹസൈനാര്‍ മങ്കട സാറാണ്. സ്റ്റെപ്പ് ബൈ സ്റ്റൈപ്പായി അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നു.
Step : 1
ഇവിടെ നിന്നും corrected_packages.zip നിങ്ങളുടെ Desktop ലേക്ക് കോപ്പി ചെയ്ത് Extract ചെയ്തിടുക.
Step : 2
2010 ജനുവരിയില്‍ പുറത്തിറക്കിയ Edusoft for 3.2(Latest) സി.ഡി ഡ്രൈവിലിടുക.കയ്യിലുള്ള എഡ്യൂസോഫ്റ്റ് സി.ഡി പുതിയതാണോയെന്ന് എങ്ങനെയറിയും. Synaptic Package Manager വഴി CD Rom ആഡ് ചെയ്യുക. ഈ സമയം പാക്കേജ് ലിസ്റ്റില്‍ Edusoft all packs, Printer support, School office utils എന്നീ മെറ്റാ പാക്കേജുകള്‍ ഉണ്ടോയെന്ന് പരിശോധിക്കുക. ഇവ മൂന്നും ലിസ്റ്റില്‍ ഉണ്ടെങ്കില്‍ അതാണ് ഏറ്റവും പുതിയ Edusoft വേര്‍ഷന്‍.
Synaptic Package Manager ല്‍ Settings-Repositories ല്‍ ക്ലിക്ക് ചെയ്ത് അവയിലെ എല്ലാ ചെക്ക് മാര്‍ക്കുകളും കളഞ്ഞ് വിന്‍ഡോ ക്ലോസ് ചെയ്ത് reload button ക്ലിക്ക് ചെയ്യേണ്ടതാണ്.
(Open Synaptic Package Manager-Edit-Add CD-Rom എന്ന ക്രമത്തില്‍ സി.ഡി ആഡ് ചെയ്യുക.
Step : 3
Xrmap സെര്‍ച്ച് ചെയ്ത് ഇന്‍സ്റ്റാള്‍/റീ ഇന്‍സ്റ്റാള്‍ ചെയ്യുക.
(പച്ചച്ചതുരത്തിലാണെങ്കില്‍ Xrmap റീഇന്‍സ്റ്റാള്‍ ചെയ്യണം. വെള്ളച്ചതുരത്തിലാണെങ്കില്‍ Xrmap ഇന്‍സ്റ്റാള്‍ ചെയ്യാം.)
Step: 4
ഇനി എക്സ്ട്രാക്ട് ചെയ്ത ഫോള്‍ഡറിലെ ഓരോ സോഫ്റ്റുവെയറുകളും ഇന്‍സ്റ്റാള്‍ ചെയ്യാം. അതിന് താഴെ പറയുന്ന ക്രമം പാലിക്കണം. പാക്കേജുകളില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Open with Gdebi Package Installer സെലക്ട് ചെയ്താണ് ഇന്‍സ്റ്റലേഷന്‍ നടത്തേണ്ടത്. നിലവില്‍ ഈ പാക്കേജുകള്‍ സിസ്റ്റത്തില്‍ ഉണ്ടായാലും അവ നിര്‍ബന്ധമായും റീ ഇന്‍സ്റ്റാള്‍ ചെയ്യണം. അതിനായി reinstall എന്നതില്‍ ക്ലിക്ക് ചെയ്യുക.
1. sunclock
ആദ്യം sunclock-maps പിന്നെ sunclock.
2. marble
ആദ്യം marble-data പിന്നെ marble.
3. kgeography
ആദ്യം kgeography-data പിന്നെ kgeography
4. Kaliyalla Karyam
Step : 5
sunclock, Marble, xrmap എന്നീ സോഫ്റ്റ് വെയറുകള്‍ തുറന്ന് മാപ്പുകള്‍ അപ് ഡേറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തുക. അതിനായി ഇന്‍ഡ്യയുടെ ഭൂപടം പരിശോധിക്കുക. അത് ശരിയായി വന്നിട്ടുണ്ടെങ്കില്‍ ഇന്‍സ്റ്റലേഷന്‍ കംപ്ലീറ്റായി എന്ന് ഉറപ്പിക്കാം. ഇല്ലെങ്കില്‍ മാസ്റ്റര്‍ട്രെയിനര്‍മാരെയോ ആര്‍.പി/എസ്.ഐ.ടി.സി മാരെയോ ബന്ധപ്പെട്ട് ശരിയായി ഇന്‍സ്റ്റലേഷന്‍ പ്രക്രിയ പൂര്‍ത്തീകരിക്കേണ്ടതാണ്.
ഉബുണ്ടു 9.10 ഉപയോഗിക്കുന്നവര്‍ക്ക് മാത്രം
ഉബുണ്ടു 9.10 ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം marble-data നിര്‍ബന്ധമായും update ചെയ്യണം. അതിനായി ഈ ലിങ്കില്‍ നിന്നും marble-data_4 3a4.3.6.1-0ubuntu1.2_all.deb ഡൗണ്‍ലോഡ് ചെയ്ത് Gdebi ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യണം.
Read More | തുടര്‍ന്നു വായിക്കുക