എസ്.എസ്.എല്‍.സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ IT Practical
>> Monday, February 21, 2011
ഇത്തവണത്തെ എസ്.എസ്.എല്‍.സി. ഐടി പ്രായോഗിക പരീക്ഷ ഫെബ്രു.23നു തുടങ്ങി മാര്‍ച്ച് 9ന് മുമ്പ് തീരത്തക്ക രീതിയിലാണല്ലോ ക്രമീകരിച്ചിരിക്കുന്നത്. (സര്‍ക്കുലര്‍ കണ്ടല്ലോ, അല്ലേ..?). കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി ഈ വിഷയത്തെ അധികരിച്ച് മാത്സ് ബ്ലോഗ് നല്‍കിയ പോസ്റ്റുകള്‍ ഉപകാരപ്പെടാത്തവരില്ലെന്ന് കണ്ടുമുട്ടുന്ന അധ്യാപകരൊക്കെ പറയും. ഈ വര്‍ഷവും ഇത്തരമൊരു പോസ്റ്റിന്റെ ആവശ്യകത വളരേയാണെന്ന് ഞങ്ങള്‍ക്ക് തികഞ്ഞ ബോധ്യമുണ്ട്. നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുദ്ദേശിക്കുന്ന കംപ്യൂട്ടറില്‍ ഉള്ള ഓപറേറ്റങ് സിസ്റ്റം ഏതാണെന്ന് സ്വയം മനസ്സിലാക്കി ഇന്‍സ്റ്റാള്‍ ചെയ്യുന്ന രീതിയിലാണ് സോഫ്റ്റ്‌വെയറിന്റെ രൂപകല്പന. സോഫ്‌റ്റ്‌വെയറിന്റെ ഇന്‍സ്റ്റലേഷന്‍ സ്റ്റെപ്പുകളെപ്പറ്റി ഹസൈനാര്‍ മങ്കട തയ്യാറാക്കിയ സഹായകക്കുറിപ്പുകള്‍ താഴെ നല്‍കിയിരിക്കുന്നു. താഴെയുള്ള ലിങ്കില്‍ നിന്നും ഈ കുറിപ്പുകളുടെ പി.ഡി.എഫ് കോപ്പി ഡൌണ്‍ലോഡ് ചെയ്തെടുക്കുകയും ചെയ്യാം.
Read More | തുടര്‍ന്നു വായിക്കുക