നഷ്ടപ്പെട്ട ഫയലുകള്‍ തിരിച്ചെടുക്കാം

>> Thursday, December 16, 2010

നമ്മുടെ സിസ്റ്റത്തില്‍ നിന്നും അബദ്ധവശാല്‍ ഡീലിറ്റ് ആയ ഫയലുകളെ restore ചെയ്യാനുതകുന്ന പല സോഫ്റ്റ്‌വെയറുകളും ഉബുണ്ടുവില്‍ ലഭ്യമാണ്. testdisk (photorec) , foremost എന്നിവ ഇവയില്‍ പ്രധാനപ്പെട്ട സോഫ്റ്റ്‌വെയറുകളാണ്. foremost എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നഷ്ടപ്പെട്ട ഫയലുകള്‍ തിരിച്ചെടുക്കുന്ന വിധം താഴെ നല്‍കുന്നു
ആദ്യം foremost ഇന്‍സ്റ്റാള്‍ ചെയ്യാം. ഇന്‍സ്റ്റാള്‍ ചെയ്യാനായി താഴെയുള്ള കമാന്റ് ടെര്‍മിനലില്‍ റണ്‍ ചെയ്യുക.(നെറ്റ് കണക്ഷന്‍ വേണം)

sudo apt-get install foremost

OR

Ubuntu 10.04 ലേക്കുള്ള പാക്കേജ് ഇവിടെ നിന്നും 9.10 ലേക്കുള്ളത് ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്ത് Double Click ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം

foremost ഉപയോഗിച്ച് pendrive or External Harddisk ലേക്ക് data recover ചെയ്യാനുള്ള രീതി താഴെ നല്‍കുന്നു

Data നഷ്ടപ്പെട്ട partion ന്റെ drive letter താഴെയുള്ള കമാന്റിലൂടെ കണ്ടുപിടിക്കുക

sudo fdisk -l

അപ്പോള്‍ ലഭിച്ച റിസള്‍ട്ടിന്റെ മാതൃക താഴെ നല്‍കുന്നു.

Device Boot Start End Blocks Id System
/dev/sda1 * 1 3231 25952976 83 Linux
/dev/sda2 3232 6079 22876560 7 HPFS/NTFS
/dev/sda4 6080 19457 107458785 5 Extended
/dev/sda5 6080 6261 1461883+ 82 Linux swap / Solaris
/dev/sda6 6262 12316 48635904 83 Linux
/dev/sda7 12317 19457 57360051 83 Linux

ഇതില്‍ /dev/sda7 എന്ന ഡ്രൈവിലെ ഫയലുകളാണ് ഡീലിറ്റ് ആയതെന്ന് കരുതുക.


ഇനി pendrive or External Harddisk കമ്പ്യൂട്ടറില്‍ ഘടിപ്പിച്ചതിന് ശേഷം താഴെയുള്ള കമാന്റിലൂടെ pendrive or External Harddisk മൗണ്ട് ചെയ്ത path എന്താണെന്ന് മനസ്സിലാക്കുക.

sudo df ( റിസള്‍ട്ടിലെ ഓരോ വരിയുടെയും അവസാനം നോക്കുക.)

320 GB External Hard disc ഘടിപ്പിച്ച സിസ്റ്റത്തില്‍ ലഭിച്ച റിസള്‍ട്ടിന്റെ മാതൃക.

Filesystem 1K-blocks Used Available Use% Mounted on
/dev/sda6 47872352 24439912 21000648 54% /
none 443108 308 442800 1% /dev
none 447328 448 446880 1% /dev/shm
none 447328 308 447020 1% /var/run
none 447328 0 447328 0% /var/lock
none 447328 0 447328 0% /lib/init/rw
/dev/sdb5 30275680 14444768 15830912 48% /media/MH
/dev/sdb2 51215216 24474488 26740728 48% /media/6069986746998DAC
/dev/sdb4 190012368 76024896 113987472 41% /media/6E9D-7001
/dev/sdb3 40313996 477804 37788308 2% /media/store

(Data നഷ്ടപ്പെട്ട പാര്‍ട്ടീഷ്യനിലേക്ക് ഗ്രാഫിക്കലായി ലോഗിന്‍ ചെയ്യാന്‍ പറ്റുന്നുണ്ടെങ്കില്‍ sudo df എന്ന കമാന്റ് ഉപയോഗിച്ചാല്‍ തന്നെ ഡിവൈസ് ലെറ്റര്‍ കണ്ടുപിടിക്കാന്‍ സാധിക്കും. മുകളില്‍ കാണിച്ച റിസള്‍ട്ടില്‍ ആദ്യവരിയുടെ അവസാനം നോക്കൂ. Root (/) പാര്‍ട്ടീഷ്യനാണത്)

ഇതില്‍ External Hard disc മൗണ്ട് ചെയ്ത /media/6E9D-7001 എന്ന പാര്‍ട്ടീഷ്യനിലേക്കാണ് ഡാറ്റകള്‍ Recover ചെയ്യേണ്ടതെന്നിരിക്കട്ടെ
( പെന്‍ഡ്രൈവിന് പേര് നല്‍കിയിട്ടുണ്ടെങ്കില്‍ അതായിരിക്കും /media ക്ക് ശേഷം ഉണ്ടാവുക.)
അതിനായി /media/6E9D-7001 യില്‍ ഒരു ഫോള്‍ഡര്‍ നിര്‍മ്മിക്കുക. ഉദാഹരണമായി recover എന്ന പേരില്‍ ഒരു ഫോള്‍ഡര്‍ നിര്‍മ്മിക്കാം.

mkdir /media/6E9D-7001/recover

ഇനി foremost ഉപയോഗിച്ച് /dev/sda7 യിലെ നഷ്ടപ്പെട്ട ഡാറ്റകളെ /media/6E9D-7001/recover എന്ന ഫോള്‍ഡറിലേക്ക് Recover ചെയ്യാം.

sudo foremost -i /dev/sda7 -o /media/6E9D-7001/recover

ഇങ്ങനെ നല്‍കമ്പോള്‍ ആ പാര്‍ട്ടീഷ്യനിലെ എല്ലാ ടൈപ്പ് ഫയലുകളും Recover ചെയ്യുന്നത് കൊണ്ട് നമുക്ക് ആവശ്യമുള്ള ഫയല്‍ തെരഞ്ഞെടുക്കുക എന്നത് വളരെ ബുദ്ധിമുട്ട് നിറഞ്ഞതാണ്. താഴെ പറയുന്ന രീതിയില്‍ ഫയല്‍ ടൈപ്പ് നല്‍കി സെര്‍ച്ച് ചെയ്യുകയാണെങ്കില്‍ ഡാറ്റകളെ കണ്ടെത്തുന്നത് കൂടുതല്‍ എളുപ്പമാകും.

sudo foremost -t jpg /dev/sda7 -o /media/6E9D-7001/recover

(ശ്രദ്ധിക്കുക : സിസ്റ്റം എത്ര പ്രവശ്യം ഫോര്‍മാറ്റ് ചെയ്തിട്ടുണ്ടോ അത്രയും ഡാറ്റകളെ Recover ചെയ്യും. ആയതിനാല്‍ കൂടുതല്‍ സ്പേസ് ഉള്ള External Hard disk ലേക്ക് Recover ചെയ്യുകയാണ് നല്ലത്.)

ഇവിടെ jpg ഫോര്‍മാറ്റുകള്‍ മാത്രമാണ് Recover ചെയ്യുന്നത്. കമാന്റില്‍ jpg പകരം മറ്റ് ഫയല്‍ ടൈപ്പ് നല്‍കിയാല്‍ അവ മാത്രം Restore ചെയ്യാം

പ്രവര്‍ത്തനം പെട്ടെന്ന് അവസാനിപ്പിക്കണമെങ്കില്‍ Ctrl+C ക്ലിക്ക് ചെയ്യുക.

നല്കാവുന്ന ഫയല്‍ ടൈപ്പുകള്‍
zip ( jar, zip , Open Office docs are just zip’d XML files so they are extracted as well. These include SXW, SXC, SXI, and SX? for undetermined OpenOffice files.) gif , png, bmp, avi, exe, mpg, wav, riff (This will extract AVI and RIFF since they use the same file format),wmv ,pdf, ole (This will grab any file using the OLE file structure.This includes PowerPoint, Word, Excel Access) doc (Note it is more efficient to run OLE as you get more bang for your buck. If you wish to ignore all other ole files then use this.) htm , cpp(C source code detection, note this is primitive and may generate documents other than C code.)
all - Run all pre-defined extraction methods. [Default if no -t is specified]

എല്ലാ ഫയല്‍ ഫോര്‍മാറ്റുകളും പ്രത്യേകം നല്‍കി സെര്‍ച്ച് ചെയ്യാന്‍ സാധിക്കില്ല എന്നത് ഈ യൂട്ടിലിട്ടിയുടെ ഒരു പരിമിതി തന്നെയാണ്.

NB : The recovered files (External hard disc ന് പകരം സിസ്റ്റത്തിലേക്ക് Restore ചെയ്യുകയാണെങ്കില്‍) will then be owned by root. Change their ownership so that you can use them:

sudo chown -R youruser:youruser /path_name/folder_name

command ന്റെ കൂടുതല്‍ options അറിയാന്‍ ..

foremost -h

OR

man foremost

അവലംബം:DataRecovery

82 comments:

jyothikrishnan December 16, 2010 at 5:09 AM  

very very informatic. thank you sir. Expecting similar valuable posts from maths blog

RatheeshNirala December 16, 2010 at 7:45 AM  

ഉപകാരപ്രദം മാഷേ.സന്തോഷം, സ്നേഹം, നന്ദി

Soorya Kiran December 16, 2010 at 7:48 AM  

Not Working, It Shows The Deleted Files, But We Can't Recover File Completely.

ജനാര്‍ദ്ദനന്‍.സി.എം December 16, 2010 at 9:25 AM  

വളരെ ഉപകാരപ്രദം. ചെയ്തു നോക്കിയിട്ടില്ല. ചെയ്യുമ്പോള്‍ എന്തെല്ലാം ബുദ്ധിമുട്ടുകള്‍ ആണ് വരുന്നതെന്ന് ഇപ്പോള്‍ ഊഹിക്കാനും കഴിയില്ല. ഏതായാലും ഇത്രയും വിശദ വിവരങ്ങള്‍ തന്നതിന് വളരെ വളരെ നന്ദി.
എന്റെ ഒരു ഹാര്‍ഡ് ഡിസ്ക്ക് പ്രവര്‍ത്തനം നിന്നു പോയി. എന്റെ ഒട്ടേറെ ഫയലുകളും പാട്ടുകളും ഫോട്ടോകളും അതിനകത്തുണ്ട്. അവ റിക്കവര്‍ ചെയ്യാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ?

കാഡ് ഉപയോക്താവ് December 16, 2010 at 12:11 PM  

Thanks for info.

Unknown December 16, 2010 at 3:50 PM  

ഉപകാരപ്രദം.



http://onlinefmcity.blogspot.com/

prathivekumar December 16, 2010 at 8:53 PM  

ബളോഗിലേക്ക് files site address എന്നിവ link ചെയ്യുന്നതെങ്ങിനെ

Babuji Jose December 16, 2010 at 10:21 PM  

ഹസൈനാര്‍ സാറിന്റെ അര്‍പ്പണമനോഭാവത്തേയും ആത്മാര്‍ത്ഥതയേയും പുകഴ്ത്താതെ വയ്യ,നന്ദി പറയാതെ വയ്യ.

ജനാര്‍ദ്ദനന്‍.സി.എം December 16, 2010 at 10:25 PM  

@ prathivekumar
ഇവിടെ വലതു മുകളില്‍ നോക്കുക

Nidhin Jose December 17, 2010 at 5:39 AM  

വിലപ്പെട്ട അറിവുകള്‍ക്ക് ഒരുപാട് നന്ദി ......

സുബിന്‍ പി റ്റി December 17, 2010 at 7:52 AM  

There is one more utility called testdisk. It comes with two programs, test disk and photorec. Both do have a command line ncurses based interface. Easy to use also. Available in ubuntu repositories.

സുബിന്‍ പി റ്റി December 17, 2010 at 7:52 AM  

Test disk is very helpful to recover lost partitions as well..

ഹോംസ് December 17, 2010 at 7:56 AM  

foremost ഭംഗിയായി ഞൊടിയിടയില്‍ ഇന്‍സ്റ്റാളായി.
എനിയ്ക്ക് എന്റെ /dev/sda1 ല്‍ നിന്നാണ് ഒരു ഫയല്‍ റിക്കവര്‍ ചെയ്യേണ്ടത്. പെന്‍ഡ്രൈവിലേക്ക് mkdir വഴി recover ഫോള്‍ഡറുണ്ടാക്കാന്‍ കഴിയുന്നില്ല. പെര്‍മിഷന്‍ ഇല്ലത്രെ!(അറിവ് തീരെ കുറവാണേ..!)
എന്താ ചെയ്ക?

ravi December 17, 2010 at 1:11 PM  

sir
thanks for the valuable information passed through maths blog.expecting such tips related to it.
from
ravi
h.s.peringode

848u j4C08 December 17, 2010 at 6:48 PM  

.
ഹസ്സൈനാര്‍ സാര്‍ ,
സിസ്റ്റം backup ചെയ്യുക ,
previous date ലേയ്ക് restore ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഉബുണ്ടു 9 .10 ല്‍ എങ്ങനെയാണ് ചെയ്യുന്നതെന്ന് അറിയുവാന്‍ താല്പര്യം ഉണ്ട് .
( പഴയ പോസ്റ്റുകളില്‍ വിശദീകരിച്ചിട്ടുള്ളതാണ് എങ്കില്‍ ക്ഷമിക്കുക.)

.

ittyci December 17, 2010 at 7:54 PM  

very useful information.
Sir, I want to install windows malayalam fonts into my ubuntu 9 installation. I have many fonts, but not to know how to install it. Will you help me

സുബിന്‍ പി റ്റി December 17, 2010 at 10:28 PM  

^^ If the fonts are ttf fonts,
Create a directory .fonts in your home directory. This can be done like open a terminal.

mkdir $HOME/.fonts
nautilus $HOME/.fonts

Now a windows should open. Copy and paste all the ttf font files in to the window opened. Close the window. Now type

sudo fc-cache -fv

Done. Open your browser or editor and go to font selection options and verify the fonts are installed.

If you are connected to internet, Search malayalam in synaptic package manager and select and install the ttf-malayalam font packages.

Soorya Kiran December 18, 2010 at 7:16 AM  

Yep, Its Working Nicely , But We Can't Select The Data That We Need.

Hassainar Mankada December 18, 2010 at 8:10 AM  

Sir,

ബാബു ജേക്കബ് സാര്‍ & ജനാര്‍ദ്ധനന്‍ സാര്‍.ഹോംസ് സാര്‍,

നമ്മുടെ സിസ്റ്റത്തിന്റെ ഒരു ക്ലോണ്‍ തന്നെ (ഇമേജ് ആയി) എടുത്ത് വെക്കാന്‍ clonezilla cd ഉപയോഗിക്കാം. OS , Hardware settings ,partition എന്നിവയടക്കം സൂക്ഷിച്ച് വെക്കാം. പിന്നീട് അതേ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയുമാവാം. താങ്കളുടെ ആവശ്യത്തിന് sbackup എന്ന യൂട്ടിലിട്ടി ഉപയോഗിക്കാം. sudo apt-get install sbackup . ഇതില്‍ ഏതെല്ലാം ബാക്കപ്പ് എടുത്ത് വക്കാമെന്ന് തീരുമാനിക്കാം. വിശദവിവരങ്ങള്‍ ഇവിടെ
ജനാര്‍ദ്ധനന്‍ സാറുടെ ഹാര്‍ഡ് ഡിസ്ക്ക് പ്ലഗ് ചെയ്ത് sudo fdisk എന്ന കമാന്റില്‍ ഡിറ്റക്ട് ചെയ്യുന്നുണ്ടെങ്കില്‍ പോസ്റ്റിലെ മാര്‍ഗം തന്നെ അവലംബിക്കാം. ഇതിലെ ഒരു പ്രശ്നം എല്ലാ ഫയല്‍ ടൈപ്പും സെര്‍ച്ച് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട് എന്നതാണ്. പിന്നെ ഒത്തിരി സമയവും സ്പെയ്സും വേണം.
ഹോംസ് സാര്‍.. പെന്‍ഡ്രൈവില്‍ സാധാരണ ചെയ്യുന്നത് പോലെ ഒരു ഫോള്‍ഡര്‍ ക്രിയേറ്റ് ചെയ്യാമല്ലോ ? കമാന്റ് വേണമെന്നില്ല.

കാഡ് ഉപയോക്താവ് December 18, 2010 at 3:33 PM  

എന്റെ computer-ൽ HDD 500GB with 3 partitions ഉള്ളതിൽ, C: drive ൽ WIN7 ആണുള്ളത്. Windows കളയാതെ, ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുമോ? ജോലിയുടെ ഭാഗമായുള്ള എല്ലാ softwares (original versions) WIN7 compatible only. സഹായം പ്രതീക്ഷിക്കുന്നു.

848u j4C08 December 18, 2010 at 7:01 PM  

.

@കാഡ് ഉപയോക്താവ്,
ഇപ്പോള്‍ 3 partitions ആണല്ലോ ഉള്ളത് . 25 GB യെങ്കിലും ഫ്രീ സ്പേസ് കിട്ടത്തക്ക രീതിയില്‍ അവസാന drive ഒന്ന് കൂടി partition നടത്തണം . ഇപ്പോള്‍ 3rd ഡ്രൈവില്‍ ഉള്ള datas നഷ്ടപ്പെടും എന്നുള്ളത് കൊണ്ട് അതിലെ എല്ലാ data യും 2nd drive ലേയ്ക്ക് കോപ്പി & പേസ്റ്റ് ചെയ്യണം . ( മുഴുവന്‍ data യും 2nd ഡ്രൈവില്‍ പേസ്റ്റ് ചെയ്യപെട്ടു എന്ന് ഉറപ്പു വരുത്തിയിട്ട് മാത്രമേ 3rd drive re partition നടത്താവൂ ) . ഇതിനു വേണ്ടി വിന്‍ഡോസ്‌ 7 (ഇപ്പോള്‍ അത് മാത്രമാണല്ലോ ഉപയോഗിക്കുന്നത് ) ലെ disk management എന്ന utility ഉപയോഗിക്കാം .
അതിനു ശേഷം Ubuntu വിന്റെ boot CD ഉപയോഗിച്ചു അതും ഇന്‍സ്റ്റോള്‍ ചെയ്യാം .
ഉബുണ്ടു വിന്റെ installation അറിയാം എന്ന് കരുതുന്നു .
details ആവശ്യമാണ്‌ എങ്കില്‍ തരുന്നതാണ് .

848u j4C08 December 18, 2010 at 7:10 PM  

.

@ ഹസ്സൈനാര്‍ സാര്‍ ,
മറുപടിയ്ക്ക് നന്ദി .
ഉബുണ്ടു ഫോറത്തില്‍ നിന്നും കിട്ടിയ, ബാക്ക് അപ്പ്‌ & restore നെ സംബന്ധിക്കുന്ന ഈ വിവരം ഒന്ന് നോക്കുമല്ലോ .
മറ്റു utility ഒന്നും ആവശ്യം ഇല്ലത്രെ .

.

ഹോംസ് December 18, 2010 at 7:34 PM  

ഇതെന്താണീ കാണുന്നത്?
കാക്ക മലര്‍ന്നു പറക്കുന്നോ..?
നമ്മുടെ 'ബാബൂ ഗേറ്റ്സ് 'ഉബുണ്ടു ഇന്‍സ്റ്റലേഷന്‍ പഠിപ്പിക്കുകയോ..?
ശിവ ശിവ....ഇനി ചത്താല്‍ എന്തു വേണ്ടൂ!!!

848u j4C08 December 18, 2010 at 9:04 PM  

ചത്താലും, ചമഞ്ഞേ കിടക്കാവൂ

കാഡ് ഉപയോക്താവ് December 19, 2010 at 6:44 PM  

@Babu Jacob സാർ
Thank you verymuch. ഡാറ്റ backup ചെയ്തിട്ട് പരീക്ഷിച്ചു നോക്കാം. തീർച്ചയായും കൂടുതൽ സഹായം പ്രതീക്ഷിക്കുന്നു.

prathivekumar December 20, 2010 at 5:18 PM  

Please note this for up school teachers.
In it@school ubuntu 10.04 it resource for up and resource for vi and vii is not working.We hope maths blog is not only for high school teachers.

സഹൃദയന്‍ December 20, 2010 at 7:35 PM  

@ prathivekumar

എന്താ യു.പി റിസോഴ്സസിനു കുഴപ്പം..?

ഓപ്പണ്‍ ആകുന്നില്ലേ..?

കമാന്‍റ് ലൈനില്‍ ട്രൈ ചെയ്തോ..?

ഫ്ലാഷ് ഉപയോഗിക്കുന്ന മറ്റുള്ളവയ്ക്ക് കുഴപ്പമുണ്ടോ..?

സഹൃദയന്‍ December 20, 2010 at 7:42 PM  

@ ittyci

ഇതു നോക്കിക്കേ...

prathivekumar December 21, 2010 at 6:23 PM  

Dear chikku,
No problem for other programmes using flash.I don't know how to try in command line.

സഹൃദയന്‍ December 27, 2010 at 11:59 AM  

@ Prathivekumar

നിലവിലുള്ള Flash Player ന്റെ പ്രശ്നമാണോ എന്നറിയാന്‍ താഴെയുള്ള കമാന്റ് ടൈപ്പ് ചെയ്ത് നോക്കൂ..

( രണ്ടാമത്തെ /usr ന് മുമ്പ് space ഉണ്ട്.)

/usr/local/dataup/flashplayer /usr/local/resourceup2/load.swf

പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ താഴെയുള്ള കമാന്റ് എന്റര്‍ ചെയ്തതിന് ശേഷം മുകളിലെ കമാന്റ് നല്‍കുക.
sudo chmod -R 775 /usr/local/resourceup2

പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ Application വഴി പ്രവര്‍ത്തിപ്പിച്ച് നോക്കാം..


gnash ഉപയോഗിച്ചും പ്രവര്‍ത്തിപ്പിച്ച് നോക്കാം..

ആദ്യം gnash ഇന്‍സ്റ്റാള്‍ ചെയ്യുക.

sudo apt-get install gnash

ശേഷം താഴെയുള്ള കമാന്റ് ഉപയോഗിച്ച് 6, 8 റിസോഴ്സിനെ പ്രവര്‍ത്തിപ്പിച്ച് നോക്കൂ...
/usr/bin/gnash /usr/local/resourceup2/load.swf

സഹൃദയന്‍ December 27, 2010 at 12:08 PM  

I got these informations from hassainaar mankada sir

ഹോംസ് December 27, 2010 at 5:50 PM  

"I got these informations..."
അധ്യാപകരെ തിരുത്താമല്ലോ, അല്ലേ..?
Information മതി!

prathivekumar January 9, 2011 at 9:44 PM  

Dear chicku

Solved the resource cd problem using

gnash.Thank you.

സഹൃദയന്‍ January 9, 2011 at 10:07 PM  

.

swfdec player കൂടി ട്രൈ ചെയ്തു നോക്കു...

/usr/bin/swfdec-player /usr/local/resourceup2/load.swf

പിന്നെ ഫ്ലാഷ് പ്ലെയറിന്റെ പുതിയ വേര്‍ഷന്‍ കൊണ്ടു വന്നിട്ടും ശ്രമിക്കാവുന്നതാണ്...

ഇവിടെ നോക്കാം...

ഇവിടെയും നോക്കാം..

prathivekumar January 11, 2011 at 1:16 AM  

Dear chicku,
Please explain me how to run programes using commands. I am a biginer in ubuntu and a UP school teacher.

JOHN P A January 24, 2011 at 7:30 PM  

Dear Das sir
പ്രിന്റര്‍ ഇന്‍സ്റ്റലേഷന്‍ ശരിയായി .വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ തന്നതിന് നന്ദി

സഹൃദയന്‍ January 24, 2011 at 8:44 PM  

.

ഹാക്കര്‍ എന്ന പേരു കേട്ടിട്ടു പേടിയാകുന്നു..
കുഴപ്പം വല്ലതുമുള്ള സൈറ്റാണോ..?

Unnikrishnan,Valanchery February 12, 2011 at 11:38 PM  
This comment has been removed by the author.
Unnikrishnan,Valanchery February 12, 2011 at 11:50 PM  

Dear sir ,
While i use sudo df the follwing msg is found


Filesystem 1K-blocks Used Available Use% Mounted on
/dev/sda8 11054680 7862744 2630376 75% /
none 250368 284 250084 1% /dev
none 254580 112 254468 1% /dev/shm
none 254580 292 254288 1% /var/run
none 254580 0 254580 0% /var/lock
none 254580 0 254580 0% /lib/init/rw
/dev/sdb3 146175432 50202676 95972756 35% /media/New Volume_
/dev/sdb1 318584980 76276 318508704 1% /media/New Volume
/dev/sdb2 511999580 82168 511917412 1% /media/New Volume__

i want to retrive sdb1 to sdb3 both are drives of external hdd

and while i gave 2 cmds sudo foremost -t avi/dev/sdb1 -o/media/New Volume_
and sudo foremost -t avi/media/New Volume -o/media/New Volume_

both r not working pls help me

Hassainar Mankada February 15, 2011 at 8:43 AM  

Sir,
താങ്കള്‍ കമാന്റ് തെറ്റായാണ് ടൈപ്പ് ചെയ്തിരിക്കുന്നത്.സേവ് ചെയ്യേണ്ട ഹാര്‍ഡ് ഡിസ്ക് നെയിമിന് space ഉണ്ട്. മാത്രമല്ല, പ്രസ്തുത പാര്‍ട്ടീഷ്യനുള്ളില്‍ ഒരു ഫോള്‍ഡറും വേണം. ഹാര്‍ഡ് ഡിസ്ക്ക് rename ചെയ്ത് താഴെയുള്ള കമാന്റ് ഉപയോഗിച്ച് നോക്കൂ..

sudo foremost -t avi /dev/sdb1 -o /media/Hardiskname/foldername

Zainaba Saleem February 16, 2011 at 9:02 PM  

ubunduvil high speed net configure cheyyunnathengine?(W L L Conection)can anyone help?

ajay February 17, 2011 at 9:59 AM  

ഉബണ്ടുവിലെ പിഡിഏഫ് വിന്‍ഡോസില്‍ ഓപണാവുന്നില്ല സഹായിക്കുമോ.

blockmullassery February 17, 2011 at 10:02 AM  

ഉബണ്ടുവിലെ പിഡിഏഫ് വിന്‍ഡോസില്‍ ഓപണാവുന്നില്ല സഹായിക്കുമോ

Mubarak February 20, 2011 at 11:24 PM  

ubuntu വില്‍ firefox install ചെയ്യുന്നത് എങ്ങനെയാണു? പുതിയ വെര്‍ഷന്‍ ഡൌണ്‍ലോഡ് ചെയ്തു. എക്ഷ്ട്രക്ട ചെയ്തു, ഇനി എന്ത് ചെയ്യണം.പറഞ്ഞു തന്നാല്‍ കൊള്ളാമായിരുന്നു.

Krishnan February 26, 2011 at 10:46 AM  

@ mubhmed

ഇവിടെ നോക്കുക

Binny March 21, 2011 at 4:03 PM  
This comment has been removed by the author.
Binny March 21, 2011 at 4:11 PM  

Can you please help me.
I want a it@school ubuntu 9.10 version for install to my computer.Can I get it from Ubuntu website.How can install it.

വി.കെ. നിസാര്‍ March 21, 2011 at 7:53 PM  

ബിന്നിസാര്‍..,
തത്കാലം എവിടെയും ഡൗണ്‍ലോഡ് ചെയ്യത്തക്കരീതിയില്‍ ഐടി@സ്കൂള്‍ ഉബുണ്ടു ഉള്ളതായി അറിയില്ല...
സാര്‍ ഏത് ജില്ലയിലാണ്?
അവിടുത്തെ ഏതെങ്കിലും മാസ്റ്റര്‍ട്രൈനര്‍മാരില്‍ നിന്നോ, എസ്ഐടിസിമാരില്‍ നിന്നോ കിട്ടുമല്ലോ..!

PIUS GIRLS HIGH SCHOOL March 21, 2011 at 10:34 PM  

In the ubuntu OS of my system ,sound is not working .please suggest remedy.

bennypj March 21, 2011 at 10:36 PM  

bb

bennypj March 21, 2011 at 10:39 PM  

In the Ubuntu OS of my system sound is not working.Please suggest remedy

Unknown March 22, 2011 at 12:28 PM  

sir can create broad band net connection using ubuntu (like net work connection in windows with user name and password given by BSNL)

Roy... April 10, 2011 at 12:17 PM  

എന്റെ മെഷീനില്‍ windows xp യും IT@school ubuntu 9.10 യും ഉണ്ടായിരുന്നു.Edubuntu ഇന്‍സ്റ്റാള്‍ ചെയ്യാനായി windows ന്റെ disc management ല്‍ ചെന്ന് ubuntu ഉള്‍പ്പെടുന്ന ഡ്രൈവുകള്‍ delete ചെയ്തു.എന്നാല്‍ അബദ്ധത്തില്‍ രണ്ട് windows ഡ്രൈവുകള്‍ കൂടി delete ആയി.ഇപ്പോള്‍ മെഷീനില്‍ ഉബുണ്ടു ഇല്ല.ഉബുണ്ടു live cd ഉപയോഗിച്ച് നഷ്ടപ്പെട്ട windows ഡ്രൈവുകളിലെ data വീണ്ടെടുക്കാന്‍ കഴിയുമോ ?

Roy... April 29, 2011 at 2:39 PM  

@ beniipi & Pius Girls HS
നിങ്ങള്‍ ഉപയോഗിക്കുന്നത് IT@School customised Ubuntu ആണെങ്കില്‍ sound കിട്ടേണ്ടതാണ്.ആവശ്യമായ sound plug in ഒക്കെ ഉള്‍പ്പെടുത്തിയാണ് അത് തയ്യാറാക്കിയിരിക്കുന്നത്.system - preference - sound എന്ന ക്രമത്തില്‍ തുറന്ന് output volume,speakers,mute തുടങ്ങിയവ പരിശോധിക്കുക.

സഹൃദയന്‍ April 29, 2011 at 4:54 PM  

.

ഉബുണ്ടുവില്‍ രണ്ട് യൂസര്‍മാരുണ്ട്.

ഒന്ന് ഞാന്‍ , രണ്ട് കെല്‍ട്രോണ്‍

ആദ്യം കെല്‍ട്രോണും രണ്ടാമത് എന്റെ പേരുമാണ് കിടക്കുന്നത്. എന്റെ പേര് ആദ്യം കാണിക്കുന്ന രീതിയില്‍ യൂസര്‍മാരെ അറെഞ്ച് ചെയ്യാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ..?

Roy... May 11, 2011 at 10:40 PM  

@ചിക്കൂ,
രണ്ടു മൂന്ന് യൂസേഴ്സിനെക്കൂടി create ചെയ്ത് പരീക്ഷിച്ചു നോക്കൂ.alphabetical order ലാണ് വരുന്നത്.users and groups ല്‍ ചെന്നാല്‍ ഏത് യൂസറുടെയും പേര് മാറ്റാന്‍ കഴിയുന്നുണ്ട്.ചിക്കുവിന്റെ username CHIKKU എന്നാക്കി നോക്കൂ......

PachakaRani May 12, 2011 at 8:52 PM  

Sir, will you please tell me how to connect my printer(pixma ip 1980)in my HCL laptop? My os is ubundu.
eagerly waiting for replay...

Roy... May 14, 2011 at 7:47 AM  

സ്തുതിക്കണം..ഈ ubuntu live cd യെ....
"എന്റെ മെഷീനില്‍ windows xp യും IT@school ubuntu 9.10 യും ഉണ്ടായിരുന്നു. അബദ്ധത്തില്‍ രണ്ട് windows ഡ്രൈവുകള്‍ delete ആയി.ഇപ്പോള്‍ മെഷീനില്‍ ഉബുണ്ടു ഇല്ല.ഉബുണ്ടു live cd ഉപയോഗിച്ച് നഷ്ടപ്പെട്ട windows ഡ്രൈവുകളിലെ data വീണ്ടെടുക്കാന്‍ കഴിയുമോ ?"

ഞാന്‍ തന്നെ mathsblog ല്‍ ചോദിച്ച ചോദ്യമാണ്.ഉത്തരവും പറയേണ്ടി വന്നിരിക്കുന്നു.ഈ ubuntu live cd ആരാ മോന്‍ ? ഉബുണ്ടു live cd ഉപയോഗിച്ച് നഷ്ടപ്പെട്ട windows ഡ്രൈവുകളിലെ data വീണ്ടെടുക്കാന്‍ കഴിയും...(എനിക്കു പോലും!)
എങ്ങനെയെന്നറിയാന്‍ ഇവിടെ ക്ലിക്കുക.

Roy... September 5, 2011 at 5:43 AM  

photorec ഉപയോഗിച്ച് Pen drive,Memory card, Hard disc ഇവയിലെ delete ചെയ്ത ഫയലുകള്‍ തിരിച്ചെടുക്കാമെന്ന് ഹസൈനാര്‍ സാര്‍ സൂചിപ്പിച്ചിട്ടുണ്ട്. ഒരു Memory card ല്‍ നിന്നും delete ചെയ്ത ഫയലുകള്‍ തിരിച്ചെടുക്കുന്ന രീതി ഇവിടെ വിശദീകരിക്കുന്നു.

pranavam December 20, 2011 at 3:26 PM  

sir it is very useful.
how scanner works in ubuntu 10.4

pranavam December 20, 2011 at 3:27 PM  

how scanner works in ubuntu 10.4

Abdul Azeez April 8, 2012 at 1:29 AM  

what is the use of ddrescue ?

Abdul Azeez April 8, 2012 at 1:30 AM  

what is the use of ddrescue ?

sajan paul April 28, 2012 at 12:03 PM  

സര്‍
ഒന്നിലധികം യുട്യൂബ് വീഡിയോകള്‍ (mp4) ഡൗണ്‍ലോഡ് ചെയ്തതുണ്ട്.അവ merge ചെയ്യാന്‍ കഴിയുമോ..?

വി.കെ. നിസാര്‍ April 28, 2012 at 4:50 PM  

"ഒന്നിലധികം യുട്യൂബ് വീഡിയോകള്‍ (mp4) ഡൗണ്‍ലോഡ് ചെയ്തതുണ്ട്.അവ merge ചെയ്യാന്‍ കഴിയുമോ..?"
ഓപ്പണ്‍ഷോട്ട് ഉപയോഗിക്കൂ സര്‍
Applications -> Sound and Video -> Openshot Video Editor

sajan paul April 28, 2012 at 10:08 PM  

@ nissar sir
നന്ദിയുണ്ട് .കാര്യം വിജയിച്ചു..

വി.കെ. നിസാര്‍ April 29, 2012 at 8:59 AM  

"നന്ദിയുണ്ട് .കാര്യം വിജയിച്ചു.."
:)

Ramesan Karkkot April 29, 2012 at 2:02 PM  

start up manager vazhi default os(ubuntu) matti windows7 koduthapol windowsil login akunnilla.
Launch start up repair(recommended)
start windows normally.
2linkilum command mode mathrame work cheyyyunnullu.Enthenkilum margamundo?

Unnikrishnan,Valanchery June 9, 2012 at 7:11 PM  

Dear Hassainar Sir,
I recovered some file from my pendrive using photorec.The Recovering folder was in desktop.But after recovering i can't delete the folder.The msg is u havent the permission to delete the folder.I am in the root folder.When i checked the properti window in the permission tab owner and group is root how can i delete the folder

ജി.പത്മകുമാര്‍, കാവശ്ശേരി September 30, 2012 at 10:35 PM  

Ubuntu 10.04 install ചെയ്ത system-ത്തില്‍ administrator password മറന്നുപോയി.തിരികെകിട്ടാന്‍ മാര്‍ഗ്ഗം പറഞ്ഞു തരുമോ.?

വി.കെ. നിസാര്‍ October 1, 2012 at 10:28 PM  

ഇവിടെ അതിനെപ്പറ്റി പറയുന്നുണ്ട് സര്‍.
നോക്കി ശരിയായില്ലേല്‍ അറിയിക്കുമല്ലോ..?

nishadtk November 15, 2012 at 4:55 PM  

it is very informative.Sir, sound is not detect in my Toshiba(Satellite M840-I4011) laptop.Someone told Toshiba has no Ubuntu sound driver. pls give an apt patch

nishadtk November 15, 2012 at 4:57 PM  

it is very informative.Sir, sound is not detect in my Toshiba(Satellite M840-I4011) laptop.Someone told Toshiba has no Ubuntu sound driver. pls give an apt patch

girish marayamangalam December 12, 2012 at 7:57 AM  

സർ,
ഞാൻ ഉബുണ്ടു 12.04 ആണ് ഉപയോഗിക്കുന്നത്.സോഫ്റ്റ് വേർ സെന്റർ വഴിയും ടേർമിനൽ വഴിയും ആവശ്യമുള്ള എഡ്യുക്കേഷണൽ സോഫ്റ്റ് വേയറുകൾ ഇൻസ്റ്റാൾ ചെയ്തു.ഐ.ടി@.സ്ക്കൂൾ സി.ഡി.യിലെ (റിസോർസ് സി.ഡി) ജി.കോംബ്രിസ് മലയാളം വേർഷൻ 12.04 ല് എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം?


girish,
alps amayur north
palakkad

girish marayamangalam December 12, 2012 at 7:57 AM  

സർ,
ഞാൻ ഉബുണ്ടു 12.04 ആണ് ഉപയോഗിക്കുന്നത്.സോഫ്റ്റ് വേർ സെന്റർ വഴിയും ടേർമിനൽ വഴിയും ആവശ്യമുള്ള എഡ്യുക്കേഷണൽ സോഫ്റ്റ് വേയറുകൾ ഇൻസ്റ്റാൾ ചെയ്തു.ഐ.ടി@.സ്ക്കൂൾ സി.ഡി.യിലെ (റിസോർസ് സി.ഡി) ജി.കോംബ്രിസ് മലയാളം വേർഷൻ 12.04 ല് എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം?


girish,
alps amayur north
palakkad

sreejith December 17, 2012 at 12:55 PM  

@ girish sir..

"സോഫ്റ്റ് വേർ സെന്റർ വഴിയും ടേർമിനൽ വഴിയും ആവശ്യമുള്ള എഡ്യുക്കേഷണൽ സോഫ്റ്റ് വേയറുകൾ ഇൻസ്റ്റാൾ ചെയ്തു"
ഓരോ സോഫ്റ്റ് വേറും install ചെയ്യാനുപയോഗിച്ച കമാന്റുകളും മാര്ഗങ്ങളും ഇവിടെ വിവരിക്കാമോ..

Gireesh Vidyapeedham December 28, 2012 at 10:04 PM  

Sir,
എന്റെ Laptop-ല്‍ ubuntu 10.04 ും windows 7 നും ആണുള്ളത്. windows 7 നില്‍ wireless connection കിട്ടുന്നു. പക്ഷേ ubuntu-ല്‍ കിട്ടുന്നില്ല. കണക്ഷന്റെ ചിഹ്നം right click ചെയ്യുമ്പോള്‍ wireless sign കിട്ടുന്നില്ല.. സഹായിക്കാമോ?

sathyasheelan March 15, 2013 at 11:13 PM  

usb drive format ചെയ്യുമ്പോള്‍ write protected കാണിക്കുന്നു ഞാന്‍ windows ല്‍ scan ചെയ്തതിനുശേഷമാണിതു സംഭവിച്ചത് format ചെയ്യാന്‍ എന്തു വഴി?

Unknown March 20, 2013 at 9:31 AM  

usb drive format ചെയ്യുമ്പോള്‍ write protected കാണിക്കുന്നു ഞാന്‍ windows ല്‍ scan ചെയ്തതിനുശേഷമാണിതു സംഭവിച്ചത് format ചെയ്യാന്‍ എന്തു വഴി?

Abhinav January 19, 2014 at 7:07 PM  

Hassainar Sir,

I recovered some file from my pendrive using photorec.The Recovering folder is in home folder.But after recovering i can't delete the folder.The msg is, u havent the permission to delete the folder.I am in the root folder.When i checked the properti window in the permission tab owner and group is root how can i delete the folder




please help me sir.

Abhinav

Hassainar Mankada January 19, 2014 at 7:14 PM  

use this code
sudo chown -R yourusername:yourusername /path_name/folder_name

Ex: usename = abhinav
foldername = recover

sudo chown -R abhinav:abhinav /home/abhinav/recover

ഇലക്ട്രോണിക്സ് കേരളം February 8, 2014 at 8:37 PM  

കൊള്ളാമല്ലോ വിദ്യ

© Maths Blog Team-2010
Copy right
All rights Reserved