Reinstall Grub in SGL & Ubuntu 9.10

>> Tuesday, June 22, 2010

Using Super Grub Cds

ലിനക്സ് ഉപയോഗിക്കുന്ന പലരും വിഷമത്തിലാകുന്ന ഘട്ടമാണല്ലോ ബൂട്ട് ലോഡര്‍ മിസ്സിംഗ് (grub error) . ഗ്രബ് നഷ്ടപ്പെട്ടാല്‍ ഗ്രബ് സി.ഡി. ഉപയോഗിച്ചും റെസ്ക്യൂ മോഡിലുമാണ് (rescue mode) സാധാരണയായി നാം ഗ്രബ് പുനസ്ഥാപിക്കാറ്. എന്നാല്‍ പല ഘട്ടങ്ങളിലും പരിപൂര്‍ണ്ണവിജയത്തിലെത്താന്‍ നമുക്ക് സാധിക്കാറില്ല. ഇതിനൊരു പരിഹാരം തന്നെയാണ് സൂപ്പര്‍ ഗ്രബ് സി.ഡി.കള്‍. പലതരത്തിലുള്ള സൂപ്പര്‍ ഗ്രബ് സി.ഡി.കളും ഇന്ന് നെറ്റില്‍ സുലഭമാണ്. പലതിന്റെയും പ്രവര്‍ത്തനം പലതരത്തിലുമാണ്. താഴെ കാണുന്ന ലിങ്കില്‍ നിന്നും ഒരു സൂപ്പര്‍ ഗ്രബ് സി.ഡി. ഡൌണ്‍ ലോഡ് ചെയ്യാം.(348 KB Only)

sgd_cdrom_1.21.iso.gz

ഡൌണ്‍ ലോഡ് ചെയ്ത sgd_cdrom_1.21.iso.gz എന്ന ഫയല്‍ Extract ചെയ്താല്‍ sgd_cdrom_1.21.iso എന്ന ഇമേജ് ഫയല്‍ ലഭിക്കും . ഈ ഫയല്‍ right click-Write to Disc എന്ന രീതിയില്‍ സി.ഡിയിലേക്ക് റൈറ്റ് ചെയ്താല്‍ സൂപ്പര്‍ ഗ്രബ് സി.ഡി. തയ്യാറായി.(Ubuntu 9.10 ല്‍ ഇങ്ങനെ റൈറ്റ്ക്ലിക്ക് ചെയത് സി.ഡി.യിലേക്ക് write ചെയ്യരുത്. പകരം Sound & Video-k3b,Accessories-CD/DVD Creator എന്നീ രീതിയില്‍ Disc burning യൂട്ടിലിട്ടികള്‍ ഓപ്പണ്‍ ചെയ്ത് സി.ഡി.write ചെയ്യുക) റൈറ്റ് ചെയ്യാന്‍ നല്ല സി.ഡി.തന്നെ തിരഞ്ഞെടുക്കുക.
സാധാരണ ലഭിക്കുന്ന ഗ്രബ് സി.ഡി. കള്‍ Ext3 ഫയല്‍ സിസ്റ്റം വരെ സപ്പോര്‍ട്ട് ചെയ്യുകയുള്ളൂ . എന്നാല്‍ ഈ സൂപ്പര്‍ ഗ്രബ് സി.ഡി. Ext4 ഫയല്‍ സിസ്റ്റത്തിനും സപ്പോര്‍ട്ട് ആവുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഗ്രബ് പുനഃസ്ഥാപിക്കുന്ന വിധം
സി.ഡി. ഡ്രൈവിലിട്ട് First Boot Device സി.ഡി.റോം ആക്കിയതിന് ശേഷം സിസ്റ്റം ബൂട്ട് ചെയ്യുക. ബൂട്ട് ചെയ്ത് വരുമ്പോള്‍ കാണുന്ന മെനുവില്‍ നിന്നും AUTO MAGIC BOOT എന്ന മെനുവില്‍ എന്റര്‍ ചെയ്യുമ്പോള്‍ സിസ്റ്റത്തില്‍ നിലവിലുള്ള എല്ലാ OS കളും display ചെയ്യുന്നതായി കാണാം.ഇതില്‍ നിന്നും ലിനക്സ് കേര്‍ണലില്‍ എന്റര്‍ ചെയ്ത് root ആയി ലോഗിന്‍ ചെയ്യുക.(ഉബുണ്ടുവാണെങ്കില്‍ default യൂസറിലാണ് ലോഗിന്‍ ചെയ്യേണ്ടത്.) അതിന് ശേഷം root ടെര്‍മിനല്‍ തുറന്ന് താഴെ പറയുന്ന command type ചെയ്ത് എന്റര്‍ ചെയ്യുക.

grub-install /dev/sda
ഉബുണ്ടുവാണെങ്കില്‍ ടെര്‍മിനലില്‍ sudo grub-install /dev/sda എന്നാണ് നല്‍കേണ്ടത്.
sda എന്നത് ഹാര്‍ഡ് ഡിസ്ക് ടൈപ്പിനെക്കുറിക്കുന്നു. ഇത് കണ്ടുപിടിക്കാന്‍ root terminal ല്‍ fdisk -l എന്ന command ടൈപ്പ് ചെയ്താല്‍ മതി.(ഉബുണ്ടുവാണെങ്കില്‍ sudo fdisk -l) sda എന്ന സ്ഥലത്ത് സിസ്റ്റത്തിന്റെ ഹാര്‍ഡ് ഡിസ്ക് ഏതാണോ അതാണ് ടൈപ്പ് ചെയ്യേണ്ടത്. ഗ്രബ് ഇന്‍സ്റ്റാള്‍ ആയതിന് ശേഷം സി.ഡി., ഡ്രൈവില്‍ നിന്ന് പുറത്തെടുത്ത് സിസ്റ്റം റീബൂട്ട് ചെയ്യുക. ( ഫയല്‍ സിസ്റ്റം error ആണെങ്കില്‍ ബൂട്ട് ലോഡര്‍ ലഭിച്ചാലും OS ലേക്ക് പ്രവേശിക്കാന്‍ സാധിക്കണമെന്നില്ല.)
സൂപ്പര്‍ ഗ്രബ് സി.ഡി.യുടെ പുതിയ വേര്‍ഷന്‍ പുറത്തിറങ്ങി. .iso ഇമേജാണ്.(1.2 MB) ഇവിടെ ക്ലിക്ക് ചെയ്യുക

Using Live Cds
എന്നാല്‍ ചില പുതിയ സിസ്റ്റങ്ങളില്‍ ഈ സി.ഡി. ബൂട്ട് ആവാത്ത പ്രശ്നം കാണുന്നുണ്ട്. അത്തരം സിസ്റ്റങ്ങളില്‍ ഏതെങ്കിലും live സി.ഡി. ഉപയോഗിച്ച് Grub റീ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.(Grub 2 ആണെങ്കില്‍ ഈ മാര്‍ഗം പറ്റില്ല.) വിശദവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

IT@School Ubuntu 9.10
Ubuntu 9.10 or 10.04 ല്‍ ഗ്രബ്ബിന്റെ അപ്ഡേറ്റഡ് വേര്‍ഷനായ Grub2 ആയത് കൊണ്ട് മുകളില്‍ പറഞ്ഞ സൂപ്പര്‍ ഗ്രബ് സി.ഡി. ഉപയോഗിക്കുകയോ താഴെയുള്ള രീതിയില്‍ ഗ്രബ്ബ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതാണ് അഭികാമ്യം. (ഗ്രബ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പലരീതികളും നെറ്റില്‍ സുലഭമാണെങ്കിലും താഴെയുള്ള മാര്‍ഗ്ഗം മിക്ക ലിനക്സിനും (SGL) യോജിച്ചതായി കാണുന്നുണ്ട്.)
9.10 സി.ഡി. ഉപയോഗിച്ച് സിസ്റ്റം ബൂട്ട് ചെയ്യുക. ലൈവ് ആയി ബൂട്ട് ചെയ്ത് Desktop ലെത്തുക. ഇനി ഉബുണ്ടു/ഗ്രബ് നഷ്ടപ്പെട്ട Os ന്റെ റൂട്ട് പാര്‍ട്ടീഷ്യന്‍ ഏതെന്ന് മനസ്സിലാക്കുക. അതിനായി ടെര്‍മിനല്‍ തുറന്ന് താഴെ പറയുന്ന കമാന്റ് ടൈപ്പ് ചെയ്യുക.
sudo fdisk -l
OR
sudo blkid

sudo fdisk -l എന്ന കമാന്റിന് താഴെയുള്ള രീതിയില്‍ റിസള്‍ട്ട് ലഭിക്കുന്നു.

/dev/sda1 * 1 1976 15872188+ c W95 FAT32 (LBA)
/dev/sda2 1977 9729 62275972+ f W95 Ext'd (LBA)
/dev/sda5 1977 3800 14651248+ b W95 FAT32
/dev/sda6 3801 5546 14024713+ b W95 FAT32
/dev/sda7 5547 5801 2048256 82 Linux swap / Solaris
/dev/sda8 5802 9729 31551628+ 83 Linux

ഇതില്‍ നിന്നും size ലൂടെ പാര്‍ട്ടീഷ്യന്‍ തിരിച്ചറിയാം. റൂട്ട് പാര്‍ട്ടീഷ്യന്‍ sda8 ആണെന്നിരിക്കട്ടെ.. ഈ പാര്‍ട്ടീഷ്യനെ ലൈവ് സി.ഡി യുടെ ഫയല്‍ സിസ്റ്റത്തിലെ mnt എന്ന ഫോള്‍ഡറിലേക്ക് താഴെയുള്ള കമാന്റിലൂടെ മൗണ്ട് ചെയ്യിക്കുക.

sudo mount /dev/sda8 /mnt
ഫയല്‍ സിസ്റ്റത്തിലെ mnt എന്ന ഫോള്‍ഡര്‍ തുറന്ന് മൗണ്ട് ചെയ്തിരിക്കുന്നത് ശരിയായ പാര്‍ട്ടീഷ്യന്‍ തന്നെയാണോ എന്ന് ഉറപ്പ് വരുത്താവുന്നതാണ്. ഇനി ഫയല്‍ സിസ്റ്റത്തിലെ(ലൈവ്) dev,proc,sys എന്നിവയേയും താഴെയുള്ള കമാന്റിലൂടെ ഓരോന്നായി mnt എന്ന ഫോള്‍ഡറിലേക്ക് മൗണ്ട് ചെയ്യിക്കാം.
sudo mount --bind /dev /mnt/dev
sudo mount --bind /proc /mnt/proc
sudo mount --bind /sys /mnt/sys

ഇപ്പോള്‍ mnt എന്ന ഫോള്‍ഡറില്‍ ഒരു ചെറിയ 'വിര്‍ച്ച്വല്‍ ഫയല്‍ സിസ്റ്റം' തയ്യാറായി. പ്രസ്തുത ഫയല്‍ സിസ്റ്റത്തില്‍ അഡ്മിനിസ്ട്രേറ്റീവ് പ്രിവിലേജോടെ (chroot)പ്രവേശിക്കാന്‍ താഴെയുള്ള കമാന്റ് ഉപയോഗിക്കുക.
sudo chroot /mnt

ശേഷം ഗ്രബ് ഇന്‍സ്റ്റാള്‍ ചെയ്യാനായി താഴെയുള്ള കമാന്റ് ഉപയോഗിക്കാം.ഇവിടെ sudo ആവശ്യമില്ല.
grub-install --recheck /dev/sda (sda എന്നത് ഹാര്‍ഡ് ഡിസ്ക് ടൈപ്പിനെക്കുറിക്കുന്നു)

Ctrl+D അമര്‍ത്തി chroot നെ ക്സോസ് ചെയ്യാം.ഇനി മൗണ്ട് ചെയ്ത എല്ലാ ഫോള്‍ഡറുകളേയും unmount ചെയ്യിക്കാം.
sudo umount /mnt/dev
sudo umount /mnt/sys
sudo umount /mnt/proc
sudo umount /mnt
സിസ്റ്റം റീബൂട്ട് ചെയ്യുക.
sudo reboot
ഗ്രബ് പുനഃസ്ഥാപിച്ച് കഴിഞ്ഞാല്‍ സിസ്റ്റത്തില്‍ ലോഗിന്‍ ചെയ്ത് ആവശ്യമെങ്കില്‍ താഴെയുള്ള കമാന്റ് ഉപയോഗിച്ച് ഗ്രബ്ബിനെ അപ്ഡേറ്റ് ചെയ്യുക- (ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം ഇന്‍സ്റ്റാള്‍ ചെയ്യുന്ന മറ്റ് OS കളെ ഉബുണ്ടുവിന്റെ ഗ്രബില്‍ കൂട്ടിച്ചേര്‍ക്കണെമെങ്കില്‍ ഇങ്ങനെ ഗ്രബിനെ അപ്ഡേറ്റ് ചെയ്യണം.
sudo update-grub
sudo reboot
അവസാനം ഇന്‍സ്റ്റാള് ചെയ്യുന്ന ലിനക്സിന്റെ ഗ്രബ്ബ് ആണല്ലോ സിസ്റ്റത്തിന്റെ Default boot loader ആവുന്നത്. ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം 3.0/3.2 ഇന്‍സ്റ്റാള്‍ ചെയ്താല്‍ പ്രസ്തുത ഗ്രബ് വഴി ഉബുണ്ടുവിലേക്ക് ലോഗിന്‍ ചെയ്യാന്‍ പറ്റില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ഉബുണ്ടുവിന്റെ ഗ്രബിനെ Default boot loader ആക്കുകയാണ് വേണ്ടത്. ശേഷം 3.2 വിനെ ഉബുണ്ടുവിന്റെ ഗ്രബില്‍ കൂട്ടിച്ചേര്‍ക്കണെമെങ്കിലും മുകളില്‍ പറഞ്ഞരീതിയില്‍ ഗ്രബ്ബിനെ update ചെയ്യണം.ഇവിടെയുള്ള കമാന്റുകള്‍ ഓര്‍ക്കാന്‍ വിഷമമു​​ണ്ടെങ്കില്‍ ലൈവ് സി.ഡി.യിലൂടെ നെറ്റ് ഉപയോഗിച്ച് കമാന്റുകള്‍ കോപ്പി ചെയ്ത് ടെര്‍മിനലില്‍ പേസ്റ്റ് ചെയ്താല്‍ മതി.

ഈ പോസ്റ്റിന്റെ പി.ഡി.എഫ്ഇവിടെ ക്ലിക്ക് ചെയ്യുക
അവലംബം:
help.ubuntu.com
wiki.ubuntu.com

265 comments:

reziasalim March 7, 2012 at 9:17 PM  

sir,
I had a canon printer with scanner. MP258. My OS is edubundu.printer is not supporting. please help me to solve this problem.print kittunnilla ennu mathramalla, MP258 nte driver software edubunduvil kanunnumilla.

josephite March 16, 2012 at 11:06 AM  

Dear Sir

Could you please explain the method of installing Canon LPB 2900B,laser printer in ubantu 10.04

Jo Thomas,Calicut

josephite March 16, 2012 at 11:08 AM  

Dear Sir,
Could you please explain the method of installing Canon LBP 2900B laser printer in ubantu 10.04

Jo Thomas,Calicut

josephite March 16, 2012 at 11:09 AM  

Dear Sir

Could you please explain the method of installing Canon LPB 2900B,laser printer in ubantu 10.04

Jo Thomas,Calicut

Mubarak March 28, 2012 at 9:25 PM  

എന്റെ കൈയ്യിലുള്ള HP Deskjet D1668 എന്ന പ്രിന്റര്‍ വഴി പ്രിന്റ് ചെയ്യുമ്പോള്‍ അക്ഷരങ്ങള്‍ ഒന്നും തന്നെ തെളിഞ്ഞു വരുന്നില്ല. Test Page പ്രിന്റ് ചെയ്യുമ്പോള്‍ പ്രിന്റ് വരുന്നുമുണ്ട് എന്താണ് ശരിയാവാന്‍ ഒരു മാര്‍ഗ്ഗം

jaya April 5, 2012 at 4:16 PM  

എന്റെ Laptop HP ആണ്. അതില്‍ വിന്‍ഡോസും, ഉബുണ്ടു 10.4 ഉം ഉണ്ട്. ഉബുണ്ടുവില്‍ sound കിട്ടുന്നില്ല.ദയവായി അതിനുള്ള പരിഹാരം പറഞ്ഞു തരണം. ഞാന്‍ രണ്ടു തവണ ഈ ാവശ്യം പറഞ്ഞ് മെയില്‍ അയച്ചിരുന്നു. മറുപടി കണ്ടില്ല.

jaya April 5, 2012 at 4:18 PM  

എന്റെ Laptop HP ആണ്. അതില്‍ വിന്‍ഡോസും, ഉബുണ്ടു 10.4 ഉം ഉണ്ട്. ഉബുണ്ടുവില്‍ sound കിട്ടുന്നില്ല.ദയവായി അതിനുള്ള പരിഹാരം പറഞ്ഞു തരണം. ഞാന്‍ രണ്ടു തവണ ഈ ാവശ്യം പറഞ്ഞ് മെയില്‍ അയച്ചിരുന്നു. മറുപടി കണ്ടില്ല.

raghunath May 1, 2012 at 11:34 PM  

sir,
please explain how can I connect a usb net setter modem in ubuntu 10.4

anu May 12, 2012 at 11:30 AM  
This comment has been removed by the author.
prasad May 13, 2012 at 9:04 AM  

How to use yahoo chat in ubuntu any one can help me

anu May 14, 2012 at 11:43 AM  
This comment has been removed by the author.
aswanthep May 25, 2012 at 7:35 AM  

ict resourse windows ല് എങ്ങനെ പ്രവരത്തിക്കും

anu May 29, 2012 at 10:15 AM  

dear friends,
grub install cheyyan thudangiyappol product name chodikkunnu. enthu cheyyanam? widowsum 10.04 edubundu ulla system ayirunnu. windosinu prashnam vannappol reinstall cheithu kudungippoyi.sahayikkane

anu May 31, 2012 at 7:17 PM  
This comment has been removed by the author.
anu May 31, 2012 at 7:20 PM  

dear friends,
grub install cheyyan thudangiyappol product name chodikkunnu. enthu cheyyanam? widowsum 10.04 edubundu ulla system ayirunnu. windosinu prashnam vannappol reinstall cheithu kudungippoyi.sahayikkane

anu May 31, 2012 at 7:24 PM  

Blogger anu said...

dear friends,
grub install cheyyan thudangiyappol product name chodikkunnu. enthu cheyyanam? widowsum 10.04 edubundu ulla system ayirunnu. windosinu prashnam vannappol reinstall cheithu kudungippoyi.sahayikkane

anu May 31, 2012 at 7:25 PM  

Blogger anu said...

dear friends,
grub install cheyyan thudangiyappol product name chodikkunnu. enthu cheyyanam? widowsum 10.04 edubundu ulla system ayirunnu. windosinu prashnam vannappol reinstall cheithu kudungippoyi.sahayikkane

Rasak Valavannur August 8, 2012 at 8:30 AM  
This comment has been removed by the author.
Rasak Valavannur August 8, 2012 at 8:32 AM  
This comment has been removed by the author.
Rasak Valavannur August 8, 2012 at 8:51 AM  

Dear Sir,
എന്റെ സ്കൂളിലെ 3 systethil ഉള്ള ഒരു problem ആണ് ഞാന്‍ സൂചിപ്പിക്കുന്നത്.ദയവായി ഒരു reply തരണം.
Ubuntu 10.04 പ്രവര്‍ത്തിക്കുന്ന കംമ്പ്യൂട്ടര്‍ restart ചൈതപ്പോള്‍ linex load ചെയ്യുന്നില്ല.താഴെ പറയുന്ന messeges വരുന്നു.
Mounting/dev on/root/dev failed:No such file or directory
Mounting/sys on/root/sys failed:No such file or directory
Mounting/proc on/root/proc failed:No such file or directory

Target file system doesn't have /sbin/init
No init found.Try passing init=bootarg.

ഈ systethil Ubuntu 10.04 CD ഉപയോഗിച്ചും USB ഉപയോഗിച്ചും റീ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ കഴിഞില്ല.cdയില്‍ നിന്ന് ബൂട്ട്ചൈത് install Ubuntu,language English സെലെക്റ്റ് ചൈത് forward കൊടുത്ത് time zone,India,India time(step 2 of 7) സെലെക്റ്റ് ചൈതാല്‍ busy signal മാത്രം,forward active ആകുന്നില്ല.അര മണിക്കൂര്‍ wait ചൈത് നോക്കി,NO രക്ഷ!
ഈ systethil try ubuntuവില്‍ live cd ആയി work ചെയ്യുന്നുണ്ട്.
ഒരു പരിഹാരം പറഞ്ഞ് തരണം.
Abdu Razak.P.C.,SITC,CHERURAL H.S
pcarazak831@gmail.com

Hassainar Mankada August 8, 2012 at 10:41 AM  

Sir,
Ext4 പാര്‍ട്ടീഷ്യന്‍ 10.04 ല്‍ ചെയ്താലുള്ള ഒരു ബഗ്ഗാണത്. കറന്റ് പോകുമ്പോള്‍ system ഹൈബര്‍നേറ്റ് ആകുന്നു. പിന്നീട് അതേ അവസ്ഥയില്‍ നിന്ന് തിരിച്ച് വരാന്‍ സാധിക്കില്ല. നിലവില്‍ 10.04 ഉപയോഗിച്ച് ഇത് ഫോര്‍മാറ്റ് ചെയ്യാന്‍ പോലും സാധിക്കില്ല.
പ്രതിവിധി : രണ്ടു രീതിയുണ്ട്.
ഉബുണ്ടു 9.04 /9.10 ന്റെ സി.ഡി. ഉപയോഗിച്ച് ലൈവായി ബുട്ട് ചെയ്ത് ഡെസ്ക്ടോപിലെത്തുക. ശേഷം നേരത്തെയുള്ള പാര്‍ട്ടീഷ്യന്‍ മനസ്സിലാക്കുക. ഇതിനായി ടെര്‍മിനല്‍ തുറന്ന് താഴെ പറയുന്ന കമാന്റ് ടൈപ്പ് ചെയ്യുക.
sudo fdisk -l
റിസള്‍ട്ടില്‍ നിന്ന് root, home എന്നീ പാര്‍ട്ടീഷ്യന്‍ ലെറ്റേഴസ് എഴുതി എടുക്കുക.
Ex:
/dev/sda6 , /dev/sda7, etc..
ശേഷം ടെര്‍മിനല്‍ തുറന്ന് താഴെ പറയുന്ന കമാന്റ് ടൈപ്പ് ചെയ്യുക.
sudo fsck /dev/sda6 ( sda6 ന് പകരം താങ്കളുടെ root പാര്‍ട്ടീഷ്യന്‍ ലെറ്റര്‍ ചേര്‍ക്കുക.)
ഇതിന് ശേഷം ഇതേ കമാന്റ് ഉപയോഗിച്ച് ഹോം പാര്‍ട്ടീഷ്യവും check ചെയ്യുക.
sudo fsck /dev/sda7
ശേഷം സിസ്റ്റം reboot ചെയ്യുക.
sudo reboot
സി.ഡി. റീമൂവ് ചെയ്യുക. റീബൂട്ട് ചെയ്യുമ്പോള്‍ ഫയല്‍ സിസ്റ്റം ചെക്ക് ചെയ്യും. ഇവിടെ F അടിച്ച് fix ചെയ്യുക.
രണ്ടാമത്തെ രീതി:
ഉബുണ്ടു 9.04 /9.10 വഴി സിസ്റ്റം ഇന്‍സ്റ്റലേഷന്‍ ആരംഭിക്കുക. പാര്‍ട്ടീഷ്യന്‍ സമയത്ത് manual സെലക്ട് ചെയ്യുക. ശേഷം നിലവിലുള്ള root , home പാര്‍ട്ടീഷ്യനെ change വഴി ext3 ആക്കകു. ശേഷം quit ചെയ്ത് ഇന്‍സ്റ്റലേഷന്‍ അവസാനിപ്പിച്ച് സിസ്റ്റം റീ ബൂട്ട് ചെയ്യുക. ( പാര്‍ട്ടീഷ്യന്‍ ext3 ആക്കി പിന്നെ മുന്നോട്ട് പോവരുത്.)

Rasak Valavannur August 10, 2012 at 8:26 AM  

ഹസൈനാര്‍ സര്‍,
ubuntu 10.4 ലൈവ് CD ആയി ഉപയോഗിച്ച് desktopലെത്തി preference-Geparted എടുത്ത് partitions delete ചൈത് restart ചൈത് ubuntu10.4 വീണ്ടും install ചൈതു.
സാര്‍ പറഞ്ഞ രീത് കൂടി പരീക്ഷിച്ച് നോക്കാം.
വളരെ നന്ദി

Babu George August 11, 2012 at 10:15 AM  

jaya April 5, 2012 4:16 PM said.
എന്റെ Laptop HP ആണ്. അതില്‍ വിന്‍ഡോസും, ഉബുണ്ടു 10.4 ഉം ഉണ്ട്. ഉബുണ്ടുവില്‍ sound കിട്ടുന്നില്ല.ദയവായി അതിനുള്ള പരിഹാരം പറഞ്ഞു തരണം. ഞാന്‍ രണ്ടു തവണ ഈ ാവശ്യം പറഞ്ഞ് മെയില്‍ അയച്ചിരുന്നു. മറുപടി കണ്ടില്ല.
reply
http://www.4shared.com/zip/hDpm2P1n/kernel3.htm
copy and paste this address in your browzer's address bar and dowload the kernal. install the kernal.
The problem wiil be solved.
courtesy-Ashraf A.P

krishiyidam August 31, 2012 at 6:31 PM  

എനിക്ക് ഉബുണ്ടുവില്‍ ഐഡിയ നെറ്റ് സെറ്റര്‍ ഉപയോഗിച്ച് നെറ്റ് കണക്ട് ചെയ്യുന്നുത് പറഞ്ഞുതരാമോ?

വി.കെ. നിസാര്‍ August 31, 2012 at 8:12 PM  

"എനിക്ക് ഉബുണ്ടുവില്‍ ഐഡിയ നെറ്റ് സെറ്റര്‍ ഉപയോഗിച്ച് നെറ്റ് കണക്ട് ചെയ്യുന്നുത് പറഞ്ഞുതരാമോ?"
നെറ്റ്സെറ്റര്‍ യുഎസ്ബിയില്‍ കണക്ട് ചെയ്യുമ്പോള്‍ അതില്‍ Linux എന്ന ഫോള്‍ഡര്‍ കാണുന്നുണ്ടോ സര്‍? ഉണ്ടെങ്കില്‍ അതില്‍ ഡ്രൈവറുണ്ട്. നേരെ ഡെസ്ക്ടോപ്പിലേക്കോ മറ്റോ പേസ്റ്റ് ചെയ്യുക.
അതങ്ങ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി.
(Root പെര്‍മിഷനുവേണ്ടി ടെര്‍മിനല്‍ തുറന്ന് sudo nautilus എന്നടിച്ച് പാസ്‌വേഡ് കൊടുക്കണം.എന്നിട്ട് തുറന്നുവരുന്ന ജാലകത്തിലൂടെ ഇന്‍സ്റ്റാള്‍ ചെയ്ത് നോക്ക്)

sirajudheen September 1, 2012 at 5:34 AM  

sir

ഞാന്‍ ഉബുണ്ടു 10.4 ഉപയോഗിച്ച്കൊണ്ടിരിക്കെ update manager ഉബുണ്ടു 12.4
ലേക്ക്‌ upgrade ചെയ്യാം എന്ന് കണ്ടു upgrade ചെയ്തു എല്ലാം കഴിഞ്ഞു
restart ചെയ്തു പക്ഷേ The disk driver for/is not ready yet present
Continue to wait; Or press S to stop mounting or M for manual
recovery.എന്ന് കാണിക്കുകയാണ്.കാത്തിരുന്നു, S അടിച്ചു, M അടിച്ചു
ഫലമില്ല ഇനി എന്ത് ചെയ്യണം ഒന്ന്‍ സഹായിക്കുമോ?
sirajudheen
SSMVHSSchool
Edakkazhiyur

sreejith September 2, 2012 at 9:28 PM  

സുഹൃത്തുക്കളെ വിഷയത്തില്‍ നിന്ന് മാറി ഒരാവശ്യം പറയട്ടെ...എതാനും വീഡിയോകള്‍ mb4,.flv)ഡൗണ്‍ലോഡ് ചെയ്യുകയും അതൊന്നൊന്നായി ഒരു cd(700 mb) യിലെക്ക് write ചെയ്യുകയും ചെയ്തു..ഈ cd കംബ്യൂട്ടറില്‍ play ചെയ്യുമെന്കിലും tv യോടൊപ്പമുള്ള dvd പ്ളെയറില്‍ ഇട്ടാല്‍ tvസ്ക്രീനില്‍ disc error എന്നാണെഴുതിക്കാണിക്കുന്നത്..പരിഹാരം പറഞ്ഞു തരാമോ.?

Travels of Daniel September 8, 2012 at 3:55 AM  
This comment has been removed by the author.
Travels of Daniel September 8, 2012 at 4:04 AM  

@sreejith September 2, 2012 9:28 PM

താങ്കള്‍ ഏതു ഒപെരടിംഗ് സിസ്റ്റം ആണ് ഉപയോഗിക്കുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല.
താങ്കള്‍ ഉബുണ്ടു ആണ് ഉപയോഗിക്കുന്നതെന്ഗില്‍ ആദ്യമായി വ്യത്യസ്ത രീതിയിലുള്ള ഫയല്‍ ഫോര്‍മാറ്റുകളെ (.avi, .mp4, .flv etc) .mpg ഫോര്മാട്ടിലേക്ക് മറ്റെണ്ടാതയിട്ടുണ്ട് .

ഇതിനായി നമുക്ക് WINFF converter സോഫ്റ്റ്‌വെയര്‍ ആവശ്യമാണ് . മുകളിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ sudo apt-get install winff എന്ന കമണ്ട് ഉപയോഗിക്കുകയോ ചെയ്യാം (അഡ്മിന്‍ പാസ്സ്‌വേര്‍ഡ്‌ ചോതിക്കും ). ഇന്‍സ്റ്റോള്‍ ചെയ്തതിനു ശേഷം
winff സോഫ്റ്റ്‌വെയര്‍ പ്രവത്തിപ്പിക്കുക ( http://ubuntuone.com/2CbvUNNy1TzQmisvdLwOyW ). Add ബട്ടണ്‍ ക്ലിക്ക് ചെയ്ത് convert ചെയ്യണ്ട videos സെലക്ട്‌ ചെയ്യുക. ഏതു രീതിയിലെക്കാന് കന്വേര്‍ ചെയെണ്ടാതെന്നു സെലക്ട്‌ ചെയ്യുക (Select - Convert to: DVD/VCD) . അടുത്തതായി Preset : NTSC VCD HQ/NTSC DVD HQ Fullscreen / NTSC DVD HQ Widescreen select ചെയ്യുക . Output Folder ഏതാണെന്ന് സെലക്ട്‌ ചെയ്യുക ( http://ubuntuone.com/5LKwIeOlqdbubwvaSSqkNG ). അതിനു ശേഷം Convert ബട്ടണ്‍ ക്ലിക്ക് ചെയ്യുക . ഇപ്പോള്‍ ഒരു ടെര്‍മിനല്‍ തുറന്നു വരികയും സെലക്ട്‌ ചെയ്ത ഫയലുകള്‍ convert ചെയ്തുകൊണ്ടിരിക്കുന്നതായി കാണാം . ഫയലുകളുടെ വലിപ്പവും എന്നാവും അനുസരിച് Convert ചെയുന്നതിനുള്ള സമയവും വ്യത്യസ്തപ്പെടും . എല്ലാ ഫയലുകളും Convert ചെയ്തതിനു ശേഷം ടെര്‍മിനലില്‍ മെസ്സേജ് കാണിക്കുന്നതാണ് ( http://ubuntuone.com/7aLqhSzTSKNNB0k1noiCbb ).

ഇനി നമുക്ക് CD ബുര്‍ണിംഗ് സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ചെയ്യാം ( http://ubuntuone.com/38zASlXBdyWxR0aXs5kXk8 ). Brasero സോഫ്റ്റ്‌വെയര്‍ ആണ് ഇതിനായി ഉബുണ്ടുവില്‍ ഉള്ളത് , താങ്കളുടെ കമ്പ്യൂട്ടറില്‍ ഇത് ഇന്‍സ്റ്റോള്‍ ചെയ്തിട്ടില്ലെങ്കില്‍ മുകളിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ sudo apt-get install brasero എന്ന കമാന്‍ഡ് ഉപയോഗിക്കുകയോ ചെയ്യുക . അതിനു ശേഷം balnk DVD/VCD ഡ്രൈവില്‍ ഇടുക. Brasero സോഫ്റ്റ്‌വെയര്‍ പ്രവത്തിപ്പിക്കുക, തുറന്നു വരുന്ന ജാലകത്തില്‍ Create a video project ക്ലിക്ക് ചെയ്യുക ( http://ubuntuone.com/7LsyURWS1pUv8xUFo8gxAc ). Convert ചെയ്തുവച്ച്ച ഫയലുകള്‍ സെലക്ട്‌ ചെയ്യുക ( http://ubuntuone.com/7cDqGsy9AAPfNYoGOoFJQJ ). അവസാനമായി താഴ്ബാഗത്തുള്ള "Burn .. " ബട്ട്ടോന്‍ ക്ലിക്ക് ചെയുക.

jose September 9, 2012 at 7:58 PM  

i want to install sdl opengl sdl mixer for playing blob wars blood and conquer ? what should i do?

sreejith September 11, 2012 at 7:50 AM  

@Daniel jose സാര്‍
താന്‍കളുടെ tip എനിക്ക് പ്രയോജനപ്പെട്ടു..ഞാന്‍ വിഢിയോഫയലുകള്‍ mpgകളാക്കുകയും Burn ചെയ്ത് t v യില്‍ കാണുകയും ചെയ്തു.എന്റെ നന്ദി അറിയിക്കുന്നു..

Travels of Daniel September 12, 2012 at 11:55 AM  

@sirajudheen September 1, 2012 5:34 AM

Can you boot the machine with the ubuntu cd in live mode, open terminal and post the output of:
sudo fdisk -l (small L)
sudo parted /dev/sda print all

Travels of Daniel September 12, 2012 at 11:55 AM  
This comment has been removed by the author.
Travels of Daniel September 12, 2012 at 11:56 AM  

Re: Problem starting ubuntu after upgrade to 12.04

@sirajudheen September 1, 2012 5:34 AM

Can you boot the machine with the ubuntu cd in live mode, open terminal and post the output of:
sudo fdisk -l (small L)
sudo parted /dev/sda print all

sirajudheen September 15, 2012 at 4:45 PM  

സര്‍
നന്ദി ഞാന്‍ ചെയ്തു നോക്കെട്ടെ നെറ്റ് കണക്ഷന്‍ പോയിരുന്നത് കൊണ്ട്‌ താങ്കളുടെ മറുപടി അറിയാന്‍ വൈകി .

Rasak Valavannur October 24, 2012 at 8:03 AM  

Hakeem sir/ Hasainar sir/Anybody can help

എന്റെ സിസിറ്റത്തില്‍ Mosilla firefox /epiphany web browserല്‍ browse ചൈതാല്‍ കുറച്ച് കഴിഞ്ഞാല്‍ Mosilla crash ആവുന്നു.Home ലെ dot file delete ചൈത്ചട്ടും ശരിയായില്ല.Ubuntu 10.4 reinstall ചൈതിട്ടും ശരിയാവുന്നില്ല. താഴെ പറയുന്ന report വരുന്നു.ഇതാ പരിഹരിക്കാന്‍ എന്ത് ചെയ്യണം.കുറച്ച് സമയം work ചൈതിട്ടാണ് crash ആവുന്നത്. വീണ്ടും open ചൈതാല്‍ restore കൊടുത്താല്‍ പഴയ പേജ് കിട്ടും

Firefox had a problem and crashed. We'll try to restore your tabs and windows when it restarts.

To help us diagnose and fix the problem, you can send us a crash report.

Details:-
Add-ons: langpack-ml@firefox.mozilla.org:11.0,langpack-ar@firefox.mozilla.org:11.0,langpack-en-GB@firefox.mozilla.org:11.0,langpack-hi-IN@firefox.mozilla.org:11.0,langpack-en-ZA@firefox.mozilla.org:11.0,ubufox@ubuntu.com:0.9.4,netbook-webfav@ubuntu.com:1.17,{972ce4c6-7e08-4474-a285-3208198ce6fd}:11.0
BuildID: 20120310193829
CrashTime: 1350870852
EMCheckCompatibility: true
Email: pcarazak831@gmail.com
FramePoisonBase: 00000000f0dea000
FramePoisonSize: 4096
InstallTime: 1009823706
Notes: GLXtest process failed (exited with status 1): GLX version older than the required 1.3


ProductID: {ec8030f7-c20a-464f-9b0e-13a3a9e97384}
ProductName: Firefox
ReleaseChannel: release
SecondsSinceLastCrash: 382
StartupTime: 1350870475
Theme: classic/1.0
Throttleable: 1
URL: http://schoolsasthrolsavam.in/
Vendor: Mozilla
Version: 11.0

This report also contains technical information about the state of the application when it crashed
പരിഹാരം പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു

Rasak Valavannur October 24, 2012 at 8:03 AM  

Hakeem sir/ Hasainar sir/Anybody can help

എന്റെ സിസിറ്റത്തില്‍ Mosilla firefox /epiphany web browserല്‍ browse ചൈതാല്‍ കുറച്ച് കഴിഞ്ഞാല്‍ Mosilla crash ആവുന്നു.Home ലെ dot file delete ചൈത്ചട്ടും ശരിയായില്ല.Ubuntu 10.4 reinstall ചൈതിട്ടും ശരിയാവുന്നില്ല. താഴെ പറയുന്ന report വരുന്നു.ഇതാ പരിഹരിക്കാന്‍ എന്ത് ചെയ്യണം.കുറച്ച് സമയം work ചൈതിട്ടാണ് crash ആവുന്നത്. വീണ്ടും open ചൈതാല്‍ restore കൊടുത്താല്‍ പഴയ പേജ് കിട്ടും

Firefox had a problem and crashed. We'll try to restore your tabs and windows when it restarts.

To help us diagnose and fix the problem, you can send us a crash report.

Details:-
Add-ons: langpack-ml@firefox.mozilla.org:11.0,langpack-ar@firefox.mozilla.org:11.0,langpack-en-GB@firefox.mozilla.org:11.0,langpack-hi-IN@firefox.mozilla.org:11.0,langpack-en-ZA@firefox.mozilla.org:11.0,ubufox@ubuntu.com:0.9.4,netbook-webfav@ubuntu.com:1.17,{972ce4c6-7e08-4474-a285-3208198ce6fd}:11.0
BuildID: 20120310193829
CrashTime: 1350870852
EMCheckCompatibility: true
Email: pcarazak831@gmail.com
FramePoisonBase: 00000000f0dea000
FramePoisonSize: 4096
InstallTime: 1009823706
Notes: GLXtest process failed (exited with status 1): GLX version older than the required 1.3


ProductID: {ec8030f7-c20a-464f-9b0e-13a3a9e97384}
ProductName: Firefox
ReleaseChannel: release
SecondsSinceLastCrash: 382
StartupTime: 1350870475
Theme: classic/1.0
Throttleable: 1
URL: http://schoolsasthrolsavam.in/
Vendor: Mozilla
Version: 11.0

This report also contains technical information about the state of the application when it crashed
പരിഹാരം പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു

Rasak Valavannur October 24, 2012 at 8:05 AM  

Hakeem sir/ Hasainar sir,

എന്റെ സിസിറ്റത്തില്‍ Mosilla firefox /epiphany web browserല്‍ browse ചൈതാല്‍ കുറച്ച് കഴിഞ്ഞാല്‍ Mosilla crash ആവുന്നു.Home ലെ dot file delete ചൈത്ചട്ടും ശരിയായില്ല.Ubuntu 10.4 reinstall ചൈതിട്ടും ശരിയാവുന്നില്ല. താഴെ പറയുന്ന report വരുന്നു.ഇതാ പരിഹരിക്കാന്‍ എന്ത് ചെയ്യണം.കുറച്ച് സമയം work ചൈതിട്ടാണ് crash ആവുന്നത്. വീണ്ടും open ചൈതാല്‍ restore കൊടുത്താല്‍ പഴയ പേജ് കിട്ടും

Firefox had a problem and crashed. We'll try to restore your tabs and windows when it restarts.

To help us diagnose and fix the problem, you can send us a crash report.

Details:-
Add-ons: langpack-ml@firefox.mozilla.org:11.0,langpack-ar@firefox.mozilla.org:11.0,langpack-en-GB@firefox.mozilla.org:11.0,langpack-hi-IN@firefox.mozilla.org:11.0,langpack-en-ZA@firefox.mozilla.org:11.0,ubufox@ubuntu.com:0.9.4,netbook-webfav@ubuntu.com:1.17,{972ce4c6-7e08-4474-a285-3208198ce6fd}:11.0
BuildID: 20120310193829
CrashTime: 1350870852
EMCheckCompatibility: true
Email: pcarazak831@gmail.com
FramePoisonBase: 00000000f0dea000
FramePoisonSize: 4096
InstallTime: 1009823706
Notes: GLXtest process failed (exited with status 1): GLX version older than the required 1.3


ProductID: {ec8030f7-c20a-464f-9b0e-13a3a9e97384}
ProductName: Firefox
ReleaseChannel: release
SecondsSinceLastCrash: 382
StartupTime: 1350870475
Theme: classic/1.0
Throttleable: 1
URL: http://schoolsasthrolsavam.in/
Vendor: Mozilla
Version: 11.0

This report also contains technical information about the state of the application when it crashed
പരിഹാരം പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു

Travels of Daniel October 24, 2012 at 11:06 AM  

@Abdu Razak.C.H.S.Kurumbathur

Frifox crashing on Ubuntu 10.04

Please run "sudo apt-get upgrade" without quotes in terminal.

Travels of Daniel October 24, 2012 at 11:10 AM  

@Abdu Razak.C.H.S.Kurumbathur

Frifox crashing on Ubuntu 10.04

After upgarde open your Synaptic Manager and search for "libxcb-glx0" without quotes, check the version and post it.

sreejith November 5, 2012 at 12:03 PM  

ubuntu 10.04 it scool.ആണ് ഉപയോഗീക്കുന്നത്..
1..ഇതില്‍ നിന്ന് firefox അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാനെന്താണ് വഴി...?
2.. വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യണമെന്കിലോ..?

Travels of Daniel November 6, 2012 at 10:18 PM  

@sreegith

for un install Firefox open command terminal and type
"sudo apt-get remove firefox"
without quotes.

Then for installing

"sudo apt-get install firefox"

without quotes.

(all command requires root password)

sreejith November 7, 2012 at 12:08 PM  

@ Daniel jose.
ടിപ്പ് പ്രയോജനപ്പെട്ടു..നന്ദി അറിയിക്കുന്നു..
മറ്റൊന്ന്..
firfox ന്റ തുറന്ന് വരുന്ന പേജില്‍ തന്നെ നമ്മള്‍ക്ക് താല്‍പ്പര്യമുള്ള ഒരു സൈറ്റ് (mathsblog) കൊണ്ടു വരുന്നതെങ്ങിനെയാണ്

Travels of Daniel November 7, 2012 at 3:08 PM  

@Sreegith Set-up custom home page on Firefox in Ubuntu

Click on "Edit" option in menu tab
Select "Prefrences"
Select "General" tab from the opening window.
Here is the image, copy paste in your browser's address bar.

http://ubuntuone.com/7kgO71VNLwuL9wpbOUGR7V

sreejith November 7, 2012 at 4:42 PM  

@ Danial Jose
thanks sir...it worked

geetha November 10, 2012 at 5:00 PM  

in some systems of my schools found .exe files.is it a virus. any remedy geetha

Travels of Daniel November 10, 2012 at 10:47 PM  

@Geeta "EXE is the common filename extension denoting an executable file (a program) in the DOS, OpenVMS, Microsoft Windows, Symbian, and OS/2 operating sytems."

ടീച്ചര്‍ ഉബുണ്ടു ആണ് ഉപയോഗിക്കുന്നതെങ്ങില്‍ ആ ഫയല്‍ കൊണ്ട് ഉപയോഗമോന്നുമില്ലെന്നു വ്യക്തമായില്ലേ! ഉബുണ്ടുവില്‍ EXE പ്രോഗ്രാമുഗള്‍ സാധാരണ ഗതിയില്‍ വര്‍ക്ക്‌ ചെയ്യാറില്ല
So, don't worry. You can delete it if you don't wan't to use them!

Hassainar Mankada November 13, 2012 at 2:28 PM  

exe ഫയലുകളെ സെര്‍ച്ച് ചെയ്ത് ഡീലിറ്റ് ചെയ്യാനുള്ള മാര്‍ഗം ഇവിടെത്തന്നെയുണ്ട്.. ഹോം ഫോള്‍ഡറില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് ടെര്‍മില്‍ തുറന്ന് കമാന്റ് റണ്‍ ചെയ്യുക.

prasad. b.k June 29, 2013 at 11:43 AM  

എന്റെ ലാപ്പില്‍ (ACER)ഉബുണ്ടു 10.04 ഇന്‍സ്റ്റോള്‍ ചെയ്തപ്പോള്‍ സൌണ്ട് സിസ്റ്റം വര്‍ക്ക്‌ ചെയ്യുന്നില്ല. പാട്ട് കേള്‍ക്കാന്‍ പറ്റുന്നില്ല. എന്നാല്‍ വിന്‍ഡോസ്‌ 7- ല്‍ എല്ലാം വര്‍ക്ക്‌ ചെയ്യുന്നുണ്ട്. എന്തായിരിക്കും കാരണം

prasad. b.k June 29, 2013 at 11:48 AM  

acer laptop ല്‍ വിന്‍ഡോസ്‌ 7 ഉം ഉബുണ്ടു 10.04 ഉം ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ ഉബുണ്ടുവില്‍ സൌണ്ട് സിസ്റ്റം വര്‍ക്ക്‌ ചെയ്യുന്നില്ല. വിണ്ടോവ്സില്‍ കുഴപ്പമില്ല . എന്തായിരിക്കും കാരണം

VIJAYAKUMAR M D March 3, 2014 at 3:21 PM  

HP Scanjet G2410 സ്കാനര്‍ Ubuntu 10.04 ല്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതെങ്ങനെയാണ് ?

Varghese Reji March 4, 2014 at 6:38 PM  

സാ൪, എന്റെ കമ്പ്യൂട്ടരില്‍ ubuntu ആണു് ഉപയോഗിക്കുന്നതു്. വി൯ഡോസും ഉണ്ടു്. എനിക്കു് സ്വന്തമായി ഓരു printer ഉണ്ടു്. ubuntuവില്‍ നിന്നു് നേരിട്ടു് എനിക്കു് പ്രിന്റ് എടുക്കാ൯ സാധിക്കുന്നില്ല. പ്രിന്റ് ചെയ്യുന്നതിനള്ള എല്ലാ വിവരങ്ങളും കൊടുക്കുന്നുണ്ടു്. എന്നാല്‍ പ്രിന്റ് ചെയ്യാനുള്ള നി൪ദ്ദേശം കൊടുത്തുകഴിഞ്ഞാല്‍ പ്രിന്ററിന്റെ ലിസ്റ്റില്‍ penting എന്നാണു് കാണിക്കുന്നത്. ഇതേകാര്യം തന്നെ windosല്‍ യാതൊരു തടസവും കൂടാതെ പ്രിന്റ് ചെയ്യാ൯ സാധിക്കുന്നുണ്ടു്. എന്താണ് ഈ പ്രശ്നത്തിനു് പ്രതിവിധി?

വി.കെ. നിസാര്‍ March 12, 2014 at 7:20 AM  

@ Varghese Reji,
പ്രിന്ററിന്റെ മേക്കും മോഡലും പറയാമോ?

Varghese Reji March 12, 2014 at 5:44 PM  

@ V K Nisar
My Printor Model is

canon LBP2900

വി.കെ. നിസാര്‍ March 13, 2014 at 8:28 PM  

@ Varghese Reji Sir,
Click Here and get the PDF

വി.കെ. നിസാര്‍ March 13, 2014 at 8:28 PM  

@ Varghese Reji Sir,
Click Here and get the PDF

Varghese Reji March 14, 2014 at 8:32 AM  
This comment has been removed by the author.
Abhinav March 17, 2014 at 1:28 PM  

സരി‍,
ഞാന്‍ Ubuntu 10.04 ഇന്‍സ്റ്റാള്‍ ചെയ്തിട്ട് Windows Xp install ചെയ്തു. അതുകൊണ്‍ട് Ubuntu boot ചെയ്യാന്‍ സാധിക്കുന്നില്ല.
Windows ല്‍ grub install ചെയ്യാന്‍ സാധിക്കുമോ...?
പറ്റുമെങ്കില്‍ Download link ഒന്നു പറ‍ഞ്ഞുതരണേ..

Varghese Reji March 17, 2014 at 8:16 PM  

@V K Niasr sir,

This link is not found me. plese give me antoher method.

Varghese Reji March 17, 2014 at 8:36 PM  

എന്റെ ഒരു സുഹൃത്തിനു് school ubundu വേണം. അപ്പോള്‍ എന്റെ കമ്പ്യൂട്ടറിലുള്ള ubuntu 8.0GB ഉള്ള pen driveലേക്കു് മാറ്റുവാ൯ സാധിക്കുമോ? സാധിക്കുമെങ്കില്‍ അതിന്റെയും എങ്ങനെയാണു് install ചെയ്യേണ്ടതു് എന്നതിന്റെയും steps ഒന്നു് പറഞ്ഞുതരാമോ? അവന്റെ compiterല്‍ already windows ഉള്ളതാണു്.

Travels of Daniel March 17, 2014 at 9:40 PM  

@Varghese Reji

If you are living in Greater Cochin, I can help you directly. Contact me on 7736163five25 .

Varghese Reji March 18, 2014 at 4:59 PM  

@Denial Jose,
I am not living in kochi. I am in Mulamthuruthy.

Unknown March 30, 2014 at 4:49 PM  


സര്‍ ഞാന്‍ ഉബുണ്ടു10.04.12 ഇന്‍സ്റ്റാള്‍ ചെയ്തു. പ്കഷെ ശബ്ദം കിട്ടുന്നില്ല. sound prefereces o.k പ്രശ്നപരിഹാരം നല്കണമെന്ന് അപേക്ഷ. System DELL Inspiron

Unknown March 30, 2014 at 4:50 PM  

സര്‍ ഞാന്‍ ഉബുണ്ടു10.04.12 ഇന്‍സ്റ്റാള്‍ ചെയ്തു. പ്കഷെ ശബ്ദം കിട്ടുന്നില്ല. sound prefereces o.k പ്രശ്നപരിഹാരം നല്കണമെന്ന് അപേക്ഷ. System DELL Inspiron

Muneer K May 20, 2014 at 9:54 PM  

How to open .pps files in Impress?

«Oldest ‹Older 201 – 265 of 265 Newer› Newest»
© Maths Blog Team-2010
Copy right
All rights Reserved