അപ്​ലെറ്റുകള്‍ ബ്ലോഗില്‍ എംബഡ് ചെയ്യാം!

>> Friday, June 11, 2010


പരിചയപ്പെട്ടതില്‍ വെച്ച് മികച്ച ഗണിത സോഫ്റ്റ്‍വെയറുകളിലൊന്നാണ് ജിയോജിബ്ര. ക്ലാസ് റൂമില്‍ അധ്യാപകന് ഏറെ സമയലാഭം ഉണ്ടാക്കിത്തരുന്നതിനും വ്യക്തതയാര്‍ന്ന വിവരണത്തിനുമൊക്കെ ജിയോജിബ്ര വളരെ സഹായകരമാണ്. വിദേശരാജ്യങ്ങളിലേതു പോലെ ക്ലാസ് റൂമിലെ അധ്യയനം കഴിഞ്ഞ് കുട്ടികള്‍ക്ക് റഫറന്‍സിനു വേണ്ടി നോട്സും പ്രസന്‍റേഷനുകളും ബ്ലോഗില്‍ ഉള്‍പ്പെടുത്തുന്ന അധ്യാപകരെപ്പോലെ നമുക്കും മാറാന്‍ കഴിയും. ഇതു സ്വപ്നം കാണാന്‍ മാത്രമുള്ള കാര്യമാണോ? ഒരിക്കലുമല്ല. ഒരു പത്തു വര്‍ഷത്തിനുള്ളില്‍ ഈ പ്രവണത നമ്മുടെ കൊച്ചു കേരളത്തിലും പടര്‍ന്നു പന്തലിച്ചിട്ടുണ്ടാകും. അതുലക്ഷ്യം വെച്ചു കൊണ്ടാകട്ടെ ഇന്നത്തെ പോസ്റ്റ്. നമ്മുടെ അധ്യാപകര്‍ക്ക് എന്നും പിന്തുണയുമായി എത്തുന്ന ഹസൈനാര്‍ മങ്കട‍ സാറാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഗണിതത്തിനു മാത്രമല്ല സാമൂഹ്യശാസ്ത്രം, സയന്‍സ് എന്നു തുടങ്ങി ഏതു വിഷയത്തിന്‍റേയും സഹായിയായി നമുക്കുപയോഗിക്കാന്‍ കഴിയുന്ന ഒരു ടൂളാണല്ലോ ജിയോജിബ്ര. ഈ സോഫ്റ്റ്‍വെയറില്‍‍ തയ്യാറാക്കിയ ഓരോ അപ് ലെറ്റുകളും താഴെ കാണിച്ചിരിക്കുന്നത് പോലെ നമുക്ക് ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഒരു ഉദാഹരണം നോക്കൂ.

Play button ക്ലിക്ക് ചെയ്ത് അപ് ലെറ്റിനെ പ്രവര്‍ത്തിപ്പിക്കാം. താഴെയുള്ള അപ് ലെറ്റില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് നോക്കൂ..

Sorry, the GeoGebra Applet could not be started. Please make sure that Java 1.4.2 (or later) is installed and active in your browser (Click here to install Java now)

hassainarmankada


പബ്ലിഷ് ചെയ്യുന്ന വിധം :

ജിയോജിബ്രയില്‍ തയ്യാറാക്കിയ ഫയലിനെ .ggb ആയും dynamic html page ആയും Desktop ല്‍ സേവ് ചെയ്യുക.

Dynamic html page ആയി സേവ് ചെയ്യുന്ന വിധം

File Export-Dynamic Worksheet as Webpage(Html) ക്ലിക്ക് ചെയ്യുക.

Tiltle, Text below the construction എന്നിവ നല്‍കിയതിന് ശേഷം Advanced ക്ലിക്ക് ചെയ്യുക.

ആവശ്യമായ features ല്‍ ടിക് ഇടുക.
(Double Click open application window, Enable right click featuers, Show toolbar , etc.)

Java Applet ല്‍ ടിക്ക് മാര്‍ക്ക് ഉണ്ടെന്ന് ഉറപ്പ് വരുത്തുക.

Export ക്ലിക്ക് ചെയ്ത് OK ക്ലിക്ക് ചെയ്യുക. (ഫയല്‍ നാമം മാറ്റേണ്ടതില്ല.)

ഇനി ഈ ഫയലുകള്‍ www.geogebra.org ലേക്ക് upload ചെയ്യണം.

അതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യണം.

ലോഗിന്‍ ചെയ്യുക. account ഇല്ലാത്തവര്‍ക്ക് login -Register ല്‍ ക്ലിക്ക് ചെയ്ത് account സൃഷ്ടിക്കാം.
ഫയല്‍ Upload ചെയ്യുന്നതിനായി ഒരു ഫോള്‍ഡര്‍ ക്രിയേറ്റ് ചെയ്യുക.
അതിന് ഏറ്റവും താഴെയുള്ള Make dir ഉപയോഗിക്കാം. ശേഷം ഫോള്‍ഡര്‍ തുറക്കുക.
(Ctrl+F അമര്‍ത്തി ഫോള്‍ഡര്‍ കണ്ടുപിടിക്കുന്നതാണ് എളുപ്പം)
ഫോള്‍ഡര്‍ തുറന്നതിന് ശേഷം Upload File വഴി രണ്ട് ഫയലും ഫോള്‍ഡറിലേക്ക് അപ് ലോഡ് ചെയ്യുക.
Upload ചെയ്തതിന് ശേഷം .html ഫയലില്‍ ക്ലിക്ക് ചെയ്ത് ലിങ്ക് വര്‍ക്ക് ചെയ്യുന്നുണ്ടോ എന്ന് ടെസ്റ്റ് ചെയ്യുക. ശേഷം അപ് ലോഡ് ചെയ്ത .ggb ഫയലിന്റെ url കോപ്പിചെയ്യുക.(പുതിയ ടാബില്‍ ഓപ്പണ്‍ ചെയ്താല്‍ മതി)

ഇനി നേരത്തെ നാം Desktop ല്‍ സേവ് ചെയ്ത .html പേജ് text editor ല്‍ തുറക്കുക.(Right click -Open with gedit)

"param name="filename" എന്ന് തുടങ്ങുന്ന ആദ്യ വരിയിലെ value= എന്നതിന് ശേഷം കാണുന്ന ഫയല്‍ നാമത്തിന് പകരം നാം വെബ്ബില്‍ നിന്നും കോപ്പി ചെയ്ത url പേസ്റ്റ് ചെയ്ത് സേവ് ചെയ്യുക. മറ്റ് value കളിലൊന്നിനും മാറ്റം വരരുത്.

ഇനി 'applet name=' മുതലുള്ള ഭാഗം കോപ്പി ചെയ്ത് വെബ്ബ് പേജില്‍ പേസ്റ്റ് ചെയ്യുക.
അവസാന ഭാഗത്തെ span style= മുതലുള്ള ഭാഗവും ഒഴിവാക്കാം.
നമ്മുടെ ബ്രൗസറില്‍ ഇത് പ്രവര്‍ത്തിക്കണമെങ്കില്‍ java enable ചെയ്യണം. നിങ്ങളുടെ സിസ്റ്റത്തില്‍ ജാവ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ എന്ന് അറിയാന്‍ ഇവിടെക്ലിക്ക് ചെയ്താല്‍ അറിയാം

അവലംബം ഇവിടെ ക്ലിക്ക് ചെയ്യുക.

34 comments:

bhama June 11, 2010 at 6:48 AM  

വളരെ നല്ല പോസ്റ്റ്. ജിയോജിബ്ര അപ് ലെറ്റുകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാനായി ബ്ലോഗില്‍ ഉള്‍പ്പെടുത്താന്‍ കഴിയുക നല്ല കാര്യമല്ലേ അത്


www.geogebra.org ല്‍ register ചെയ്തത്ിനു ശേഷം login ചെയ്യാനായി ശ്രമിച്ചപ്പോള്‍ ഒരു activation code ചോദിക്കുന്നു. എന്താണ് അത് ? സഹായിക്കാമോ ?

Hassainar Mankada June 11, 2010 at 6:59 AM  

Sir,

Check Ur Mail...

മാത്സ് ബ്ലോഗില്‍ ഇതിന്റെ സാധ്യത എന്തൊക്കെയെന്ന് ചര്‍ച്ച ചെയ്യാം.. ടൂള്‍ബാര്‍ ഉപയോഗിച്ച് വരക്കാന്‍ സാധിക്കുമോ എന്ന് ചെക്ക് ചെയ്യൂ..

Sreenilayam June 11, 2010 at 7:13 AM  

ഇതു പരീക്ഷിക്കാന്‍ ഒരു ബ്ലോഗു വേണമല്ലോ. അടുത്ത ഒഴിവു ദിവസം പരീക്ഷിക്കുന്നുണ്ട്. വൈവിധ്യമാര്‍ന്ന പോസ്റ്റുകളാണ് മാത്‍സ് ബ്ലോഗിന്‍റെ വിജയത്തിന് കാരണം.

bhama June 11, 2010 at 7:52 AM  

register ചെയ്ത ഉടനെ പുതിയ mail ഒന്നും കാണാത്തതു കൊണ്ടാണ് ചോദിച്ചത് .
‌ഇപ്പോള്‍ mail കിട്ടി. സമയക്കുറവ്,

വൈകുന്നേരം നോക്കാം.

thank you Hassainar Sir.

KRISHNAKUMAR June 11, 2010 at 7:54 AM  

i am working with ubuntu.even though pythen installed when the command tiped not geting the result hellow world why

ഫിലിപ്പ് June 11, 2010 at 6:30 PM  

കൃഷ്ണകുമാര്‍ സാര്‍,

താങ്കളുടെ ചോദ്യത്തിനുള്ള ഉത്തരം ഇവിടെ കമന്റായി ഇട്ടിട്ടുണ്ട്. ഈ പാഠത്തെക്കുറിച്ചുള്ള ചര്‍ച്ച അവിടെയായാല്‍ അത് കൂടുതല്‍ പേര്‍ക്ക് ഉപകാരപ്പെടുമല്ലോ?

-- ഫിലിപ്പ്

Swapna John June 11, 2010 at 8:28 PM  

ജീയോജിബ്ര നന്നായി പഠിച്ചിട്ടേ നിര്‍ദ്ദേശങ്ങളനുസരിച്ച് എന്തെങ്കിലും ചെയ്തു നോക്കി ബ്ലോഗിലേക്ക് എംബഡ് ചെയ്യാന്‍ പറ്റൂ. ഉടനെ പരീക്ഷിച്ചു നോക്കുന്നുണ്ട്. ഹസൈനാര്‍ സാറില്‍ നിന്നും വ്യത്യസ്തതയാര്‍ന്ന പുതിയ പുതിയ തന്ത്രങ്ങള്‍ ഇനിയും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

MALAPPURAM SCHOOL NEWS June 12, 2010 at 7:56 AM  
This comment has been removed by the author.
MALAPPURAM SCHOOL NEWS June 12, 2010 at 7:57 AM  

ഓ. കെ.ഈ പാഠത്തെക്കുറിച്ചുള്ള ചര്‍ച്ച കൂടുതല്‍ പേര്‍ക്ക് ഉപകാരപ്പെടുമല്ലോ അപ്പ്ലെറ്റ് എംബഡ് ചെയ്യാനായി സാധിക്കും. അത്യാഗ്രഹമല്ല,
എന്നാല് ഇഷ്ടപ്പെട്ട ഒന്ന് സേവ് ചെയ്യാനും സാധിക്കണമല്ലോ. ഉദാഹരണമായി http://webspace.ship.edu/msrenault/ggb/clock.html സേവ് ചെയ്യനാഗ്രഹമുണ്ട്.

Sreekala June 12, 2010 at 10:45 AM  

മാത്‍സ് ബ്ലോഗിന് അപ്‍ലെറ്റുകളുടെ ഒരു മത്സരം നടത്തിക്കൂടേ? എല്ലാവരും ഒരു ലേണിങ്ങ് ഒബ്ജക്ടീവ്സിനെ അപ്‍ലെറ്റാക്കി മാറ്റണം. എന്നിട്ട് സ്വന്തം ബ്ലോഗിലേക്ക് എംബഡ് ചെയ്ത് ലിങ്ക് ഇവിടെ കൊടുത്താല്‍ മതിയല്ലോ. ആലോചിച്ചു കൂടേ?

ജനാര്‍ദ്ദനന്‍.സി.എം June 12, 2010 at 4:07 PM  

സ്ക്കൂള്‍ ഡയറി-4 "സൌദാമിനി ടീച്ചറും മാതൃഭൂമിയും"
ജനവാതിലില്‍ വായിക്കുക
ജനാര്‍ദ്ദനന്‍

bhama June 12, 2010 at 10:28 PM  

www.geogebra.org ല്‍ ലോഗിന്‍ ചെയ്തു പുതിയ ഡയറക്ടറി ഉണ്ടാക്കി. .ggb ഫയലും .html ഫയലും upload ചെയ്തു. ,html file തുറന്നപ്പോള്‍ work ചെയ്തു.അതിന്റെ url കോപ്പിയെടുത്ത് യഥാസ്ഥാനത്ത് പേസ്റ്റു ചെയ്തു. പറഞ്ഞപോലെ applet മുതല്‍ applet വരെയുള്ള ഭാഗം copy ചെയ്ത് ബ്ളോഗില്‍ പേസ്റ്റു ചെയ്തപ്പോള്‍ opening file failed എന്നാണു വരുന്നത്,

എവിടെയാണ് തെറ്റു പറ്റിയത് ??

Hassainar Mankada June 13, 2010 at 11:16 AM  
This comment has been removed by the author.
bhama June 13, 2010 at 3:19 PM  

സാര്‍,

നെറ്റിലേക്ക് അപ് ലോഡ് ചെയത് .html ന്റെ url കോപ്പി ചെയ്ത് നമ്മുടെ സിസ്റ്റത്തിലുള്ള html ഫയലില്‍ പേസ്റ്റ് ചെയ്തത് യഥാസ്ഥാനത്ത് തന്നെയാണ് അത് "param name="filename" എന്ന് തുടങ്ങുന്ന ആദ്യ വരിയിലെ value=വിന് ശേഷമുള്ള ക്വട്ടേഷനുള്ളില്‍ തന്നെയാണ്. പ്രസ്തുത ഫയല്‍ ബ്രൗസറില്‍ പ്രവര്‍ത്തിക്കുന്നില്ല.

Hassainar Mankada June 13, 2010 at 8:01 PM  

@ Bhama Teacher,

Sorry Post ല്‍ ചെറിയ ഒരു error ഉണ്ട്. നെറ്റില്‍ നിന്നും നാം അപ് ലോഡ് ചെയ്ത .html ന്റെ url അല്ല, കോപ്പി എടുക്കേണ്ടത്. .ggb ഫയലിന്റേതാണ്. എക്സ്റ്റന്‍ഷന്‍ മാറിയതാണ്. പോസ്റ്റില്‍ അത് തിരുത്തിയിട്ടുണ്ട്. ടീച്ചര്‍ പരീക്ഷിച്ചത് നന്നായി.

bhama June 13, 2010 at 8:25 PM  

thank you sir.

now it is working.

THANKS ONCE AGAIN

Hari | (Maths) June 13, 2010 at 9:41 PM  

അങ്ങനെ പോസ്റ്റില്‍ പറഞ്ഞ പ്രകാരം ജിയോജിബ്ര അപ്‍ലെറ്റ് ഞാനും എംബഡ് ചെയ്തു നോക്കി. ഒരു പരീക്ഷണം. സംഗതി സക്സസ്.

ഇതാ ഒന്നു നോക്കുമല്ലോ. എന്‍റെ പരീക്ഷണം

SAJITH THOMAS June 14, 2010 at 10:33 PM  

സ്കൂളിലെ കമ്പ്യൂട്ടറില്‍ dvd drive ഇല്ല
എനിക്ക് ഉബണ്ടു 9.04 cd undu
applications മാത്രമായ് സിഡി ഉണ്ടോ
edusoft cd ubuntu ഇല്‍ ഇന്‍സ്റ്റാള്‍ ആകുന്നില്ലല്ലോ

sm madikai II June 16, 2010 at 8:44 PM  

ubundu 9.10 installed .after 1 or 2 seconds the mouse pointer become stuk
monitor 19 inch -HELP ME

Mubarak June 21, 2010 at 12:26 PM  

how can I change the resolution of screen in UBUNTU 9.10. On disply only 800x600 and lower are displayed.

Hassainar Mankada June 21, 2010 at 8:44 PM  

@ Mubhmed,

Open terminal then execute the following commands one by one

sudo X :1 -configure

sudo mv /home/username/xorg.conf.new /etc/x11/xorg.conf
(username stands ur username)

sudo reboot

Mubarak June 21, 2010 at 11:12 PM  

thank u for ur reply, sir. but when i tried (for changing the 1200x728), saying "can not move from home/username/xorg.config.new to /etc/x11/xorg.con" and then i tried to copy that file from home to x11. but i can not see any such file(xorg.con)in x11. now what i to do?

Hassainar Mankada June 21, 2010 at 11:36 PM  

Sir,
reply ശരിക്കും വായിച്ചില്ല. ശരിക്ക് വായിച്ച് ഒരു പ്രാവശ്യം കൂടെ ചെയ്യൂ.. xorg.conf.new ആണ്. യൂസര്‍നെയിം എന്ന സ്ഥലത്ത് താങ്കള്‍ ലോഗിന്‍ ചെയ്ത യൂസര്‍ നെയിം നല്‍കണം. കമാന്റ് ഇവിടെ നിന്ന് കോപ്പിചെയ്യൂ..
sudo mv /home/username/xorg.conf.new /etc/x11/xorg.conf

Mubarak June 28, 2010 at 10:15 PM  
This comment has been removed by the author.
സഹൃദയന്‍ August 4, 2010 at 8:24 PM  
This comment has been removed by the author.
Thasleem August 24, 2010 at 6:01 AM  

sound is not working in my ubuntu 9.10(compaq laptop).but sound is working in windows.
can you suggest a solution for this..we are expecting your answer..

Thasleem August 24, 2010 at 6:02 AM  

sound is not working in my ubuntu 9.10(compaq laptop).but sound is working in windows.
can you suggest a solution for this..we are expecting your answer..

Thasleem August 24, 2010 at 6:02 AM  

sound is not working in my ubuntu 9.10(compaq laptop).but sound is working in windows.
can you suggest a solution for this..we are expecting your answer..

കാഡ് ഉപയോക്താവ് November 19, 2010 at 2:52 AM  

@Hari sir, Please change the label of this post as "Geogebra", because it is not showing in the Geogebra tags. It is not a linux tip. Thanks.

കാഡ് ഉപയോക്താവ് November 19, 2010 at 4:36 PM  

@manmohan,
"ഇതു പരീക്ഷിക്കാന്‍ ഒരു ബ്ലോഗു വേണമല്ലോ. "
ഞാൻ ഒരു ബ്ലോഗ് തുടങ്ങിയിട്ടുണ്ട്. ജിയൊജിബ്ര മലയാളം.
ജിയൊജിബ്ര മലയാളം.

girish marayamangalam May 9, 2011 at 9:18 AM  

i upgraded to ubuntu 11.04 .
but now when i am trying to play vedios in vlc (or in any other player) the system restarts..this happens when i am trying to maximize or forword the player .
the new launcher (in desktop) is also missing..
what will be the possible reasons?
my ram memmory is only 512 mb..

amb July 28, 2011 at 8:41 AM  

ubuntu10.4 ല്‍ തയ്യാരാക്കിയ geogebra aplets , blog ല്‍ എംബഡ് ചെയ്യുന്ന വിധം ഒന്ന് പറഞ്ഞ് തരുമോ?

അര്‍ജുന്‍ .കെ പെരിന്തല്‍മണ്ണ August 13, 2011 at 12:16 AM  
This comment has been removed by the author.
TRAVEL BLOG 009 September 2, 2011 at 4:46 PM  

ഈ ബ്ലോഗ്‌ അടക്കം പല ബ്ലോഗിലും 'Downloads' എന്ന പേജ് ശ്രദ്ധിച്ചു,
നമ്മുടെ ബ്ലോഗില്‍ എങ്ങനെ ആണ് സോഫ്ട് വെയറുകളും മറ്റു ഫയലുകളും അപ്‌ലോഡ്‌ ചെയ്യുന്നത്?
ഒന്ന് വിശദീകരിക്കാമോ?

© Maths Blog Team-2010
Copy right
All rights Reserved