എട്ടാം ക്ലാസ് ICT സോഫ്റ്റ്‍വെയറുകള്‍

>> Thursday, May 27, 2010


പുതുതായി എത്തിയിരിക്കുന്ന എട്ടാം ക്ലാസ് ഐ.സി.ടി പാഠപുസ്തകത്തിലും പരിശീലനപരിപാടികളിലും ജിമ്പ്, ഓപ്പണ്‍ ഓഫീസ് റൈറ്റര്‍, കാല്‍ക്ക്, ഇംപ്രസ്, കാത്സ്യം, ജിയോജിബ്ര, പൈത്തണ്‍, മാര്‍ബിള്‍, സണ്‍‍ക്ലോക്ക്, കെസ്റ്റാര്‍സ്, എന്നീ സോഫ്റ്റ്‍വെയറുകളാണല്ലോ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം മുതല്‍ ഐ.ടി പഠിപ്പിക്കുന്നതിന് എട്ടാം ക്ലാസില്‍ അതാത് വിഷയം പഠിപ്പിക്കുന്ന അധ്യാപകരുടെ സേവനവും തേടുന്നുണ്ട്.(സര്‍ക്കുലര്‍ കാണുക). കാരണം, ഒരു സോഷ്യല്‍ സ്റ്റഡീസ് ടീച്ചര്‍ക്കാണ് എട്ടാം ക്ലാസ് ഐ.ടിയുടെ ചുമതലയെങ്കില്‍ ഗണിതസോഫ്റ്റ്‍വെയറായ ജിയോജിബ്ര കുട്ടികളെ പഠിപ്പിക്കാന്‍ ഗണിതാധ്യാപികയുടെ സഹായം കൂടി ഉണ്ടായാലേ കാര്യങ്ങള്‍ സുഗമമാവൂ. ഈ സോഫ്റ്റ്‍വെയറുകളെല്ലാം ഡിഫോള്‍ട്ടായി ഉള്ള സ്വതന്ത്രസോഫ്റ്റ്‍വെയറായ ഉബുണ്ടു 9.10 ഐ.ടി അറ്റ് സ്ക്കൂള്‍ പുറത്തിറക്കിക്കഴിഞ്ഞു. അപ്പോള്‍ പലര്‍ക്കും സംശയം വരും. ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യാത്ത സിസ്റ്റങ്ങളാണല്ലോ നമ്മുടെ സ്ക്കൂളുകളില്‍ അധികവും. ഗ്നു/ ലിനക്സ് 3.0, 3.2 വേര്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍ എട്ടാം ക്ലാസിലെ പഠനപ്രവര്‍ത്തനങ്ങള്‍ എങ്ങനെ കുട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും? അതിനെന്താണ് ചെയ്യുക? വഴിയുണ്ട്. ഗ്നു/ലിനക്സ് 3.0, 3.2 വേര്‍ഷനുകളില്‍ ഉപയോഗിക്കുന്നതിനായി മലപ്പുറം ഐടി@സ്ക്കൂള്‍ പ്രൊജക്ട് ജനുവരിയില്‍ പുറത്തിറക്കിയ എഡ്യൂസോഫ്റ്റിന്‍റെ ഏറ്റവും പുതിയ സി.ഡിയില്‍ ഉബുണ്ടുവില്‍ ഉണ്ടെന്ന് പറഞ്ഞ മേല്‍പ്പറഞ്ഞ സോഫ്റ്റ്‍വെയറുകളെല്ലാം ഉണ്ട്. കാത്സ്യം, ജിയോജിബ്ര, പൈത്തണ്‍, കെസ്റ്റാര്‍സ് എന്നിവയെല്ലാം ഈ സി.ഡി ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യാം. പക്ഷേ മാപ്പുകള്‍ ഉള്ള മാര്‍ബിള്‍, സണ്‍ക്ലോക്ക്, കെജ്യോമെട്രി എന്നീ സോഫ്റ്റുവെയറുകള്‍ ചില്ലറ അപ്ഡേഷന്‍ വര്‍ക്കുകളോടെ വേണം ഇന്‍സ്റ്റാള്‍ ചെയ്യാന്‍. അതേക്കുറിച്ചാണ് ഈ പോസ്റ്റ്. ഈ പാക്കേജുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരുമ്പോള്‍ നമുക്കുണ്ടാകുന്ന സംശയങ്ങളും പ്രശ്നങ്ങളും ഇവിടെ കമന്‍റുകളായി പങ്കു വെക്കുകയുമാകാം.

കഴിഞ്ഞ ദിവസം പങ്കെടുത്ത ഐ.സി.ടി പരിശീലനപരിപാടിയില്‍ ഉബുണ്ടുവിന്‍റെ 9.10 എന്ന വേര്‍ഷന്‍ ആദ്യമായി കണ്ടു. 'അസ്സലായി'‍ എന്ന് ഒറ്റ വാക്കില്‍ വിശേഷിപ്പിക്കാം. ഈ സി.ഡി കസ്റ്റമൈസ് ചെയ്ത മലപ്പുറത്തെ മാസ്റ്റര്‍ട്രെയിനര്‍ അബ്ദുള്‍ഹക്കീം മാഷ് അടക്കമുള്ള ഐ.ടി@സ്ക്കൂളിന്‍റെ എല്ലാ എംടിമാര്‍ക്കും മാത്‍സ് ബ്ലോഗിന്‍റെ നമോവാകം. കേരളസംസ്ഥാനം ഐ.ടി മേഖലയില്‍ വെയ്ക്കുന്ന അഭിമാനാര്‍ഹമായ ഓരോ ചുവടുവെപ്പിനുമൊപ്പമുള്ളത് ഐ.ടി@സ്ക്കൂളും മിടുക്കരായ മാസ്റ്റര്‍ട്രെയിനര്‍മാരുമാണെന്ന് അഭിമാനത്തോടെ പറയാന്‍ ഇത് തന്നെ മികച്ച ഒരു ഉദാഹരണമല്ലേ? അന്യമെന്ന് കരുതപ്പെട്ടിരുന്ന ഓരോ മേഖലയിലും നമ്മുടെ സഹപ്രവര്‍ത്തകര്‍ വെന്നിക്കൊടി പാറിക്കുമ്പോള്‍ ‍അധ്യാപകര്‍ക്ക് അഭിമാനിക്കാനിനി മറ്റെന്തു വേണം? തുടര്‍ന്നും ഈ വിജയഗാഥകള്‍ ആവര്‍ത്തിക്കാന്‍ ഇവര്‍ക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നു. ഈ പാക്കേജുകളും അവ‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട വിധവും നമുക്ക് അയച്ചു തന്നിരിക്കുന്നത് മലപ്പുറത്തെ മാസ്റ്റര്‍ട്രെയിനറായ ഹസൈനാര്‍ മങ്കട സാറാണ്. സ്റ്റെപ്പ് ബൈ സ്റ്റൈപ്പായി അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നു.

Step : 1
ഇവിടെ നിന്നും corrected_packages.zip നിങ്ങളുടെ Desktop ലേക്ക് കോപ്പി ചെയ്ത് Extract ചെയ്തിടുക.

Step : 2

2010 ജനുവരിയില്‍ പുറത്തിറക്കിയ Edusoft for 3.2(Latest) സി.ഡി ഡ്രൈവിലിടുക.കയ്യിലുള്ള എഡ്യൂസോഫ്റ്റ് സി.ഡി പുതിയതാണോയെന്ന് എങ്ങനെയറിയും. Synaptic Package Manager വഴി CD Rom ആഡ് ചെയ്യുക. ഈ സമയം പാക്കേജ് ലിസ്റ്റില്‍ Edusoft all packs, Printer support, School office utils എന്നീ മെറ്റാ പാക്കേജുകള്‍ ഉണ്ടോയെന്ന് പരിശോധിക്കുക. ഇവ മൂന്നും ലിസ്റ്റില്‍ ഉണ്ടെങ്കില്‍ അതാണ് ഏറ്റവും പുതിയ Edusoft വേര്‍ഷന്‍.

Synaptic Package Manager ല്‍ Settings-Repositories ല്‍ ക്ലിക്ക് ചെയ്ത് അവയിലെ എല്ലാ ചെക്ക് മാര്‍ക്കുകളും കളഞ്ഞ് വിന്‍ഡോ ക്ലോസ് ചെയ്ത് reload button ക്ലിക്ക് ചെയ്യേണ്ടതാണ്.

(Open Synaptic Package Manager-Edit-Add CD-Rom എന്ന ക്രമത്തില്‍ സി.ഡി ആഡ് ചെയ്യുക.

Step : 3

Xrmap സെര്‍ച്ച് ചെയ്ത് ഇന്‍സ്റ്റാള്‍/റീ ഇന്‍സ്റ്റാള്‍ ചെയ്യുക.
(പച്ചച്ചതുരത്തിലാണെങ്കില്‍ Xrmap റീഇന്‍സ്റ്റാള്‍ ചെയ്യണം. വെള്ളച്ചതുരത്തിലാണെങ്കില്‍ Xrmap ഇന്‍സ്റ്റാള്‍ ചെയ്യാം.)

Step: 4

ഇനി എക്സ്ട്രാക്ട് ചെയ്ത ഫോള്‍ഡറിലെ ഓരോ സോഫ്റ്റുവെയറുകളും ഇന്‍സ്റ്റാള്‍ ചെയ്യാം. അതിന് താഴെ പറയുന്ന ക്രമം പാലിക്കണം. പാക്കേജുകളില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Open with Gdebi Package Installer സെലക്ട് ചെയ്താണ് ഇന്‍സ്റ്റലേഷന്‍ നടത്തേണ്ടത്. നിലവില്‍ ഈ പാക്കേജുകള്‍ സിസ്റ്റത്തില്‍ ഉണ്ടായാലും അവ നിര്‍ബന്ധമായും റീ ഇന്‍സ്റ്റാള്‍ ചെയ്യണം. അതിനായി reinstall എന്നതില്‍ ക്ലിക്ക് ചെയ്യുക.

1. sunclock

ആദ്യം sunclock-maps പിന്നെ sunclock.

2. marble

ആദ്യം marble-data പിന്നെ marble.

3. kgeography

ആദ്യം kgeography-data പിന്നെ kgeography

4. Kaliyalla Karyam

Step : 5
sunclock, Marble, xrmap എന്നീ സോഫ്റ്റ് വെയറുകള്‍ തുറന്ന് മാപ്പുകള്‍ അപ് ഡേറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തുക. അതിനായി ഇന്‍ഡ്യയുടെ ഭൂപടം പരിശോധിക്കുക. അത് ശരിയായി വന്നിട്ടുണ്ടെങ്കില്‍ ഇന്‍സ്റ്റലേഷന്‍ കംപ്ലീറ്റായി എന്ന് ഉറപ്പിക്കാം. ഇല്ലെങ്കില്‍ മാസ്റ്റര്‍ട്രെയിനര്‍മാരെയോ ആര്‍.പി/എസ്.ഐ.ടി.സി മാരെയോ ബന്ധപ്പെട്ട് ശരിയായി ഇന്‍സ്റ്റലേഷന്‍ പ്രക്രിയ പൂര്‍ത്തീകരിക്കേണ്ടതാണ്.

ഉബുണ്ടു 9.10 ഉപയോഗിക്കുന്നവര്‍ക്ക് മാത്രം

ഉബുണ്ടു 9.10 ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം marble-data നിര്‍ബന്ധമായും update ചെയ്യണം. അതിനായി ഈ ലിങ്കില്‍ നിന്നും marble-data_4 3a4.3.6.1-0ubuntu1.2_all.deb ഡൗണ്‍ലോ‍ഡ് ചെയ്ത് Gdebi ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യണം.

54 comments:

Hari | (Maths) May 27, 2010 at 8:20 AM  

ഐ.ടി പരീക്ഷകള്‍ ഉബുണ്ടുവിലാണോ ഗ്നു/ലിനക്സിലാണോ നടക്കുകയെന്ന് പലരും ചോദിച്ചിരുന്നു. രണ്ട് ഓപ്പറേറ്റിങ് സിസ്റ്റത്തിലും നടത്താന്‍ പറ്റുന്ന വിധത്തിലായിരിക്കും പരീക്ഷാ സി.ഡി തയ്യാറാക്കുകയെന്നാണ് ലഭിച്ച വിവരം.

Sankaran mash May 27, 2010 at 8:58 AM  

ഐ.ടി @സ്ക്കൂള് ഉബുണ്ടുവിലേക്ക് മാറുന്ന വിവരം അറിഞ്ഞു.

മിനിമം 512MB എങ്കിലും Ram വേണ്ട ഉബുണ്ടു പ്രവര്ത്തിപ്പിക്കാന്?

ഈ ICT സോഫ്റ്റ് വെയറുകള് മാത്രമുള്ള ഒരു സി.ഡിയാണ് എനിക്ക് കിട്ടിയത്. പ്രത്യേകിച്ച് വേറെ ഇന്സ്റ്റാള് ചെയ്യേണ്ട ആവശ്യമുണ്ടോ?

Sankaran mash May 27, 2010 at 9:00 AM  

ഐ.ടി @സ്ക്കൂള് ഉബുണ്ടുവിലേക്ക് മാറുന്ന വിവരം അറിഞ്ഞു.

മിനിമം 512MB എങ്കിലും Ram വേണ്ട ഉബുണ്ടു പ്രവര്ത്തിപ്പിക്കാന്?

ഈ ICT സോഫ്റ്റ് വെയറുകള് മാത്രമുള്ള ഒരു സി.ഡിയാണ് എനിക്ക് കിട്ടിയത്. പ്രത്യേകിച്ച് വേറെ ഇന്സ്റ്റാള് ചെയ്യേണ്ട ആവശ്യമുണ്ടോ?

ജനാര്‍ദ്ദനന്‍.സി.എം May 27, 2010 at 1:09 PM  

ഞാന്‍ നേരിട്ട് അയച്ചു വരുത്തിയ സി.ഡി. ആണ് ഉപയോഗിക്കുന്നത്. ubuntu 9.10

marble-data_4 3a4.3.6.1-0ubuntu1.2_all.deb ഡൗണ്‍ലോ‍ഡ് ചെയ്ത data
Gdebi ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യണം.അത് എങ്ങനെയെന്നു കൂടി വിശദീകരിക്കണം.അറിയാന്‍ പാടില്ലാഞ്ഞിട്ടാണേ.

Suman May 27, 2010 at 6:55 PM  

after installing Ubuntu, for changing the grub menu please do the following :-

login as root

Open Computer -> File System -> Boot -> grub -> right click on the file grub.cfg -> Permissions -> change settings of owner : root, Access : read and write -> Close

double click the grub.cfg file to edit
and make the necessary changes in the following lines :

set default ="4" (default operating system. starting from line 0)
set timeout ="10" (timeout to load the default os)


to make the old blue colour back ground, edit as in the following lines

set menu_color_normal = white/blue
set menu_color_highlight = blue/white

save changes and reboot the system to take effect.

Suman Thomas
SITC
St. Joseph's HS
Manathoor

Suman May 27, 2010 at 6:58 PM  

I installed Ubuntu 9.10 in my system and now i enjoy the following features :

- broad band internet ready (no more settings to be added)
- can type malayalam even if the font is english
- display properties 1024x768 OK automatically
(no need of dpkg-reconfigure....)
- can browse windows and other linux partitions easily
- view youtube .flv files without installing adobe flash player
- play downloaded .flv files using vlc media player
- can import .flv video into my presentations and slideshows
- can open educational packages without installing additional
softwares...

- and many more which i am not aware of....

Thanks a lot IT@School team....

Suman Thomas
SITC
SJHS Manathoor

shemi May 27, 2010 at 7:02 PM  

ഉബുണ്ടു വളരെ നന്നായിട്ടുണ്ട് .ഐ ടി യിലൂടെ വിഷയങ്ങള്‍ പഠിപ്പിക്കേണ്ടി വരുന്നതിനാല്‍ മറ്റു വിഷയങ്ങള്‍ കൂടി ഓര്‍മിക്കാനും ആശയങ്ങള്‍ പങ്കുവയ്ക്കാനും കിട്ടിയ ഈ അവസരം എല്ലാവരും നന്നായി ഉപയോഗിക്കും എന്ന് കരുതാം .

ജനാര്‍ദ്ദനന്‍.സി.എം May 27, 2010 at 8:03 PM  

@ മാത്സ് ബ്ലോഗ് ടീം

സ്ക്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും. പരിസ്ഥിതി ദിനമായ ജൂണ്‍ 5 ശനിയാഴ്ച പ്രവര്‍ത്തി ദിവസം

പ്രവര്‍ത്തിക്കുക -ശരിയാണ്
എന്നാല്‍ നാമമായി ഉപയോഗിക്കുമ്പോല്‍ "പ്രവൃത്തി" എന്നാണ് ശരി

devapriya jayaprakash May 27, 2010 at 8:43 PM  

WHERE COULD I GET EDUSOFT CD?WE DON'T HAVE THE SAME IN OUR SCHOOL.I WANT TO INSTALL GEOGEBRA IN MY SYSTEM. PLEASE HELP ME

സാദിഖ് തങ്ങള്‍ കെ.വി.കെ May 27, 2010 at 10:11 PM  

ലിനകസില്‍ ഇന്റ്ര്‍നെറ്റ് കണക്ഷന്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ എന്തൊക്കെ കാര്യന്‍ഗള്‍ ചെയ്യണം ?
ഇപ്പോള്‍ വിന്റൊസില്‍ ബി.എസ്.എന്‍.എല്‍ . ന്റെ ഇ.വി.ഡി.ഒ (വയര്‍ലസ്സ്)കണക്ഷനാണ് ഉപ്അയോഗിക്കുന്നത്. ഇത് ലിനക്സിലേക്ക് മാറ്റ്ണമെന്നുണ്‍ട്.അറിയുന്നവര്‍ പരിഹാരമാര്‍ഗം പങ്ക് വെച്ചാലും.

Hari | (Maths) May 27, 2010 at 10:30 PM  

ദേവപ്രിയ ടീച്ചറേ,

ഒട്ടും വിഷമിക്കേണ്ട. സ്ക്കൂള്‍ തുറക്കുമ്പോഴേക്കും (മിക്കവാറും ജൂണ്‍ ഒന്നാം തീയതി തന്നെ) ജിയോജിബ്ര പാക്കേജ് ബ്ലോഗിലൂടെ നല്‍കും. ഹസൈനാര്‍ മങ്കട സാര്‍ അത് പ്രത്യേകം തയ്യാറാക്കുന്നുണ്ട്.

മറ്റ് സോഫ്റ്റ്‍വെയറുകളുടെ പാക്കേജ് ലിങ്കും ലഭ്യമാക്കാന്‍ ശ്രമിക്കാം.

സുമന്‍ സാര്‍,

ഇത്രയും വിവരങ്ങള്‍ പങ്കുവെച്ചതിന് നന്ദി. ഒരുപാട് പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും പുതിയ ഉബുണ്ടു 9.10 എന്ന് മനസ്സിലാക്കാനായി.

848u j4C08 May 28, 2010 at 5:33 AM  

UBUNTU 9.10 വളരെ നന്നായിരിക്കുന്നു.
.
ഏതു .deb package -ഉം ഇന്‍സ്റ്റോള്‍ ചെയ്യാന്‍ വളരെ എളുപ്പം .

.deb package ഡൌണ്‍ലോഡ് ചെയ്യുക .

ഡൌണ്‍ലോഡ് ചെയ്ത .deb package ഡബിള്‍ ക്ലിക്ക് ചെയ്യുക .

root password ആവശ്യപ്പെടുന്നു. കൊടുക്കുക.

തുറന്നു വരുന്ന package installer -ലെ install package എന്നാ റേഡിയോ ബട്ടണ്‍ ക്ലിക്ക് ചെയ്യുക .

എത്ര എളുപ്പം.

ഇങ്ങനെതന്നെ ഏതു ഫോണ്ടും install ചെയ്യാം.


പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന marble-data_4 3a4.3.6.1-0ubuntu1.2_all.deb ഇങ്ങനെ ഇന്‍സ്റ്റോള്‍ ചെയ്‌താല്‍ മതി.





.

devapriya jayaprakash May 28, 2010 at 4:45 PM  

Thank you Hari Sir.I am waiting for the new software.Sorry for the late comment.

ഗീതാസുധി May 28, 2010 at 6:37 PM  

"ഉബുണ്ടു 9.10 ന്റെ കസ്റ്റമൈസ്ഡ് വേര്‍ഷന്‍ ഐ.ടി അറ്റ് സ്ക്കൂള്‍ പുറത്തിറക്കിക്കഴിഞ്ഞു. അപ്പോള്‍ പലര്‍ക്കും സംശയം വരും. ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യാത്ത സിസ്റ്റങ്ങളാണല്ലോ നമ്മുടെ സ്ക്കൂളുകളില്‍ അധികവും. ഗ്നു/ ലിനക്സ് 3.0, 3.2 വേര്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍ എട്ടാം ക്ലാസിലെ പഠനപ്രവര്‍ത്തനങ്ങള്‍ എങ്ങനെ കുട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും? അതിനെന്താണ് ചെയ്യുക?"
ഇനിയുമെന്തിനാ 3.0,3.2,3.8 എന്നിവയും കെട്ടിപ്പിടിച്ചോണ്ടിരിക്കുന്നത്?
മൊത്തം ഉബുണ്ടു ആക്കരുതോ..?

ഹോംസ് May 28, 2010 at 6:41 PM  

കസ്റ്റമൈസ്ഡ് വേര്‍ഷനൊന്നും എനിക്ക് കിട്ടിയില്ല..!
എങ്കിലും ഉബുണ്ടു 9.10 ഉപയോഗിക്കുന്നു.
ഇവന്‍ ആള് പുലിയാണു കെട്ടാ..!!

ShahnaNizar May 28, 2010 at 6:47 PM  

സ്കൂളിലെ പുതിയ All in one HP printer/Scanner/Copier/Fax(ICT) ഡയറക്ടായി ഉബുണ്ടുവില്‍ എടുത്തു.
പക്ഷേ സ്കാനരും കോപ്പിയറുമൊക്കെ എങ്ങിനെ വര്‍ക്കുചെയ്യിക്കുമെന്നറിയില്ല! സഹായിക്കാമോ..?

Nidhin Jose May 28, 2010 at 10:12 PM  

ഉബുണ്ടു 10.04 റിലീസ് ചെയ്തല്ലോ...
ഡിവിഡി വേര്‍ഷന്‍ തന്നെ ഡൌണ്‍ലോഡ് ചയ്തു.... കൊള്ളാം.....

JOHN P A May 29, 2010 at 9:37 AM  

Ubuntu 3.10 install ചെയ്തു. ഒരു ചോദ്യം .കുട്ടികളെ ഏതെങകിലും ഒന്നുമാത്രമേ പരിശിലിപ്പിക്കാന്‍ പറ്റു.അത് ഏതായിരിക്കണം?

ജനാര്‍ദ്ദനന്‍.സി.എം May 29, 2010 at 9:09 PM  

Only one comment today. Astonishing

Jomon May 29, 2010 at 9:56 PM  
This comment has been removed by the author.
വി.കെ. നിസാര്‍ May 30, 2010 at 11:36 AM  

Those who want to study Free Software may find This Siteinformative.

Jomon May 31, 2010 at 11:31 PM  

.

ചര്‍ച്ച നടന്നു കൊണ്ടിരിക്കുന്നതിനിടെ ശല്യപ്പെടുത്തിയത്തില്‍ ക്ഷമിക്കണം....

ഒരു സംശയം :

നമ്മുടെയൊക്കെ മരണശേഷം ഈ ഓണ്‍ ലൈന്‍ അക്കൗണ്ട്‌കളുടെ ഭാവി എന്തായിരിക്കും..?
അതൊക്കെ കൈമാറ്റം ചെയ്യാന്‍ വകുപ്പുണ്ടോ...?

നമ്മുടെ പാസ് വേര്‍ഡ്‌ ആര്‍ക്കും അറിയില്ലല്ലോ...
അപ്പൊ ഇത്രയും നാള്‍ നമ്മള്‍ സൂക്ഷിച്ച ഫോര്‍വേഡുകള്‍, പല പ്രധാനപ്പെട്ട മെസേജുകള്‍, ചിത്രങ്ങള്‍ ഇ - മെയിലിലും മറ്റു അക്കൗണ്ട്‌കളിലും ഉള്ള ഡാറ്റ പാഴായി പോകുമോ...?

കുറെ നാള്‍ നമ്മള്‍ തുറക്കാതിരുന്നാല്‍ അക്കൗണ്ട്‌ ഡലീറ്റാകും ..... പക്ഷെ നമ്മുടെ വിവരങ്ങള്‍ കൈമാറാന്‍ വില്‍പത്രം പോലെ എന്തെങ്കിലും മാര്‍ഗമുണ്ടോ..?

ഉദാഹരണത്തിന്...

'ഇത്രയും നാള്‍ ഞാന്‍ ഈ അക്കൗണ്ട്‌ ഉപയോഗിക്കാതിരുന്നാല്‍ ഇതിലെ വിവരങ്ങള്‍ താഴെ പറയുന്ന ഇ - മെയിലിലേക്ക് ഫോര്‍ വേര്‍ഡ്‌ ചെയ്യുക ' പോലുള്ള ഓപ്ഷനുകള്‍...

.

Lovely, MT, EKM June 1, 2010 at 12:36 PM  

ubuntu നെ സ്വാഗതം ചെയ്ത എല്ലാവര്‍ക്കും നന്ദി. എല്ലാ packages ഉം ബ്ലോഗില്‍ ഇട്ട blog team ന് അനുമോദനം

Lovely, MT, EKM June 1, 2010 at 12:37 PM  

ubuntu നെ സ്വാഗതം ചെയ്ത എല്ലാവര്‍ക്കും നന്ദി. എല്ലാ packages ഉം ബ്ലോഗില്‍ ഇട്ട blog team ന് അനുമോദനം

jijo thulaseedharan June 1, 2010 at 3:33 PM  

First connect your EVDO modem to the usb terminal. Then, log in to root and open terminal(Application-Accessories-terminal). Then just enter the command "sudo wvdialconf"(Pl avoid the " in both the sides).
Now the system will identify your bsnl EVDO modem and a series of commands will appear. Wait till the process ends.

Now go to Computer-File system-etc-wvdial.conf
Open Wvdial.conf file and edit the entries like the following:
[Dialer Defaults]
Init1 = ATZ
Init2 = ATQ0 V1 E1 S0=0 &C1 &D2 +FCLASS=0
Modem Type = Analog Modem
Baud = 9600
New PPPD = yes
Modem = /dev/ttyUSB0
ISDN = 0
Phone = #777
Password = 9188006118
Username = 9188006118
Stupid Mode = 1

Pl note the user name and password are your EVDO card number. Add the last line Stupid Mode = 1.
Remove the special characters behind Phone, Password and Username using the back space button.
Now the last step.
Save the wvdial.conf file and type wvdial in your terminal, viola, you are connected to the internet!! When the net is connected, the terminal will appear like this:
its@its-desktop:~$ wvdial
--> WvDial: Internet dialer version 1.60
--> Cannot get information for serial port.
--> Initializing modem.
--> Sending: ATZ
ATZ
OK
--> Sending: ATQ0 V1 E1 S0=0 &C1 &D2 +FCLASS=0
ATQ0 V1 E1 S0=0 &C1 &D2 +FCLASS=0
OK
--> Modem initialized.
--> Sending: ATDT#777
--> Waiting for carrier.
ATDT#777
CONNECT
--> Carrier detected. Starting PPP immediately.
--> Starting pppd at Tue Jun 1 15:13:57 2010
--> Warning: Could not modify /etc/ppp/pap-secrets: Permission denied
--> --> PAP (Password Authentication Protocol) may be flaky.
--> Warning: Could not modify /etc/ppp/chap-secrets: Permission denied
--> --> CHAP (Challenge Handshake) may be flaky.
--> Pid of pppd: 3243
--> Using interface ppp0
--> pppd: X}[12] h�[12]
--> pppd: X}[12] h�[12]
--> pppd: X}[12] h�[12]
--> pppd: X}[12] h�[12]
--> pppd: X}[12] h�[12]
--> local IP address 117.254.118.237
--> pppd: X}[12] h�[12]
--> remote IP address 192.168.52.12
--> pppd: X}[12] h�[12]
--> primary DNS address 218.248.240.181
--> pppd: X}[12] h�[12]
--> secondary DNS address 208.67.220.220
--> pppd: X}[12] h�[12]


Before log in from user account, make sure that the user has enough privileges to connect to internet using modem. You can do it from root(System-Administration-users and groups)
Happy surfing!!

Sreenadh June 1, 2010 at 11:28 PM  

ഗ്നു ലിനക്സ്‌ അടിസ്ഥാനമാക്കിയുള്ള ഒരു വിതരണമാണ് (GNU/Linux based distribution) Ubuntu. ഇതിനു മുന്‍പത്തെ it@school gnu/linux debian അടിസ്ഥാനമാക്കിയുള്ളതായിരുന്നു. എന്നാല്‍ പുതിയ it@school gnu/ലിനക്സ്‌ ഉബുണ്ടു അടിസ്ഥാനമാക്കിയുള്ളതാണ്

http://www.gnu.org/
http://www.gnu.org/gnu/linux-and-gnu.html

ഞാന്‍ ഇപ്പോള്‍ ഉബുണ്ടു 10.04 ഉപയോഗിക്കുന്നു.
http://www.youtube.com/watch?v=MzWsKjhB-Po

Janardhanan M June 2, 2010 at 7:20 AM  

Kindly specify how I can configure wireless internet in 3.2 and ubandu

jijo thulaseedharan June 2, 2010 at 10:40 AM  

In school linux 3.2, you need to modprobe your modem(I guess BSNL EVDO wireless)-Log in as ROOT. Give the command "cat /proc/bus/usb/devices", then " modprobe usbserial vendor=0x05c6 product=0×6000". Now give the command "wvdialconf".After that follow the instructions in my previous post.
In School linux and customised version(IT@school)of Ubuntu 9.10, wvdial.conf file is pre-installed. If you are using a fresh version of ubuntu 9.10, you need to install wvdial.conf file first. wvdial offline installer(.deb files) are available for download in the internet.

ഗീതാസുധി June 5, 2010 at 5:38 PM  

സിസ്റ്റങ്ങളിലെല്ലാം പുതിയ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്തശേഷമാണ് 'ബ്ലാസ്സിക്' ഇല്ലായെന്ന് ശ്രദ്ധയില്‍ പെടുന്നത്!!
ഇനിയെന്താണു പോംവഴി?

വി.കെ. നിസാര്‍ June 5, 2010 at 5:42 PM  

ഒട്ടും പേടിക്കേണ്ട ഗീതടീച്ചറേ..!
ബ്ലാസിക്, മെനുവില്‍ ചേര്‍ത്തിട്ടില്ലെന്നേയുള്ളൂ, ടെര്‍മിനല്‍ തുറന്ന് blassic എന്നടിച്ച് എന്റര്‍ ചെയ്തു നോക്കിയേ.
അതു തുറന്നുവരും.

ഗീതാസുധി June 5, 2010 at 5:56 PM  

ഹാവൂ...
നന്ദി നിസാര്‍ സാര്‍!

Suresh K C June 10, 2010 at 3:42 PM  

How can we install HP scanner HP Deskjet F2488 (ICT Scheme) in Ubuntu 9.10,
When I tried Printer configuration failed.

Suresh DBHS Thachampara

Sreenadh June 11, 2010 at 12:58 AM  

@Suresh
please read the following post in ubuntu forums. it helps.

http://ubuntuforums.org/showthread.php?t=1401468

The printer is supported in GNU/Linux
http://hplipopensource.com/hplip-web/models/deskjet_aio/deskjet_f2400_series.html

ANIL June 22, 2010 at 9:47 PM  

in ubuntu how can i install google talk and yahoo messenger,is it possible

വി.കെ. നിസാര്‍ June 23, 2010 at 6:43 AM  
This comment has been removed by the author.
വി.കെ. നിസാര്‍ June 23, 2010 at 6:52 AM  

വി.കെ. നിസാര്‍ said...

@അനില്‍ സാര്‍,
ഗൂഗിള്‍ടാക്കും യാഹൂ മെസ്സഞ്ജറും വഴിയുള്ള ഓഡിയോ വീഡിയോ ചാറ്റ് ഇതുവരെ ഉബുണ്ടുവില്‍ സപ്പോര്‍ട്ട് ചെയ്യുന്നതായി അറിയില്ല. അടുത്തുതന്നെ പ്രതീക്ഷിക്കാമെന്നു തോന്നുന്നു.
​എന്നാല്‍ മുകളിലെ പാനലിനു വലതു വശത്തായി കാണുന്ന 'പോസ്റ്റ് കവര്‍'ചിഹ്നം (Empathy)ക്ലിക്ക് ചെയ്ത് ഇങ്ങനെ കോണ്‍ഫിഗര്‍ ചെയ്ത് ഭംഗിയായി ഞാനിത് ഉപയോഗിക്കുന്നുണ്ട്.

ANIL June 26, 2010 at 11:15 PM  

using skype ,we can do voice ,video chat,in ubuntu

Babu George July 2, 2010 at 4:11 PM  

i installed ubuntu in the laptop. initially the softwares were working normally.but i noticed that some others are missing some applications compared to my lap top. pls publish a remedy and reason.

Babu George March 14, 2011 at 2:35 PM  

ഞാന്‍ ഐഡിയ നെറ്റ് സെറ്റെര്‍ ആണ് ഉപയോഗിക്കുന്നത് .ഐ ടി സ്കൂള്‍ ഉബുണ്ടുവില്‍ ഇത് കൊണ്ഫിഗര്‍ ചെയ്യുന്നത് പറഞ്ഞു തരാമോ

വി.കെ. നിസാര്‍ March 14, 2011 at 7:31 PM  

സര്‍,
Go to System->Preferences->Network Connections.
Choose Mobile Broadband and Add.
You'll get a configuring window.
Check the auto detection of the modem.
If detected, forward and type the necessary details and finish.
That's all!
(If no auto detection, then....inform)

വി.കെ. നിസാര്‍ March 14, 2011 at 7:44 PM  

വികൃതിസാര്‍,
ടാറ്റാ ഫോട്ടോണ്‍ കണക്ടുചെയ്ത് കിട്ടിയ കോണ്‍ഫിഗറേഷന്‍ വിന്റോയില്‍ മോഡം ഡിറ്റക്ട് ചെയ്തിരിക്കുന്നത് നോക്കൂ...
ഇവിടെ..

Binny March 15, 2011 at 11:39 PM  

Can you please tell me why computer is not booing from DVD for Ubuntu 9.10,.I crated this DVD by using resource DVD for teachers,(8gb dvd supplied through the class). I firstly download the image and burn the image directly to DVD. This DVD has 4.26GB data.Is it is not a bookable DVD.How can I install to my computer.

JOHN P A March 16, 2011 at 7:37 AM  

@ Binny
The image in the DVD supplied is not good enough to make a bootable DVD . I got this information from a reliable source .

Babu George March 18, 2011 at 11:13 AM  

dear nissar sir

i cuould connect to the net as per your advice. thaaaanks a lot for ur co-operation

Babu George March 18, 2011 at 10:14 PM  

sir
i downloaded and installed google earth by giving execute permission.but it does'nt function yet.kindly reply

വി.കെ. നിസാര്‍ March 19, 2011 at 8:42 AM  

വികൃതി സാര്‍,
ഇന്‍സ്റ്റലേഷനു ശേഷം താഴേ പറയും പോലെ ചെയ്തുനോക്കൂ..
Applications->Accessories->Terminal
Type the command:
make-googleearth-package --force
Wait for the script to build your package. This could take a minute or two depending on the speed of your computer and your Internet connection. At the end you should see:
Success!

Younus Saleem April 16, 2011 at 12:09 PM  

I am Younus A.R Nagar

Dear Sir
How can I install Edusoft package for Linux 3.2

Younus Saleem April 16, 2011 at 12:46 PM  

How could I get the PDF copy of Python lessons and geogbra lessons
Will anybody please send it to me.

Younus Saleem April 16, 2011 at 2:25 PM  

Could anyone tell me about file based installation of ICT Softaware

bhama April 16, 2011 at 7:19 PM  

Younus sir,
പൈത്തണ്‍ ആദ്യ മൂന്നു പാഠങ്ങളുടെ പി ഡി എഫ് ഇവിടെ
പൈത്തണ്‍ നാലാം പാഠത്തിന്റെ പി ഡി എഫ് ഇവിടെ

പൈത്തണ്‍ അഞ്ചാം പാഠത്തിന്റെ പി ഡി എഫ് ഇവിടെ

പൈത്തണ്‍ ആറാം പാഠത്തിന്റെ പി ഡി എഫ് ഇവിടെ
പൈത്തണ്‍ ഏഴാം പാഠത്തിന്റെ പി ഡി എഫ് ഇവിടെ

Younus April 26, 2011 at 9:09 AM  

I didn't get the Handbook of VIII std ICT text book.If any body has its PDF copy ,will you pls send it to me.

Younus April 26, 2011 at 9:11 AM  

Thank You Bhama Teacher for Posting PDF copy of Python lessons

Younus June 11, 2011 at 8:20 PM  
This comment has been removed by the author.
Younus June 12, 2011 at 10:29 AM  

PLS POST STD IX ICT TEXT BOOK(ENGLISH MEDIUM)

© Maths Blog Team-2010
Copy right
All rights Reserved