SSLC IT Practical Examination-2010

>> Friday, February 19, 2010


ഈ വര്‍ഷത്തെ ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷയില്‍ ശക്തമായ സഹായസാന്നിദ്ധ്യമായിരുന്നു മലപ്പുറത്തെ മാസ്റ്റര്‍ട്രെയിനറായ ഹസൈനാര്‍ മങ്കട. ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷാ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മാനുവലായി ചെയ്യുന്ന എല്ലാ കാര്യങ്ങളും ഒരൊറ്റ കമാന്റില്‍ ഒതുക്കിയതോടെ പരീക്ഷാ സി.ഡി ഇന്‍സ്റ്റലേഷന്‍ എല്ലാവര്‍ക്കും വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ഒന്നായി മാറി. മുന്‍ പരീക്ഷകളിലെല്ലാം പുതിയ യൂസറെ ക്രിയേറ്റ് ചെയ്ത് ഈ കമാന്റ് നിര്‍ദ്ദിഷ്ട രീതിയില്‍ റണ്‍ ചെയ്യിക്കുമ്പോഴേക്കും പഴയ പരീക്ഷകള്‍ ഓട്ടോമാറ്റിക് ആയി അണ്‍ ഇന്‍സ്റ്റാള്‍ ആകുന്നതുമെല്ലാം അത്ഭുതത്തോടെ നമ്മള്‍ കണ്ടു. അതുകൊണ്ടു തന്നെ ഞങ്ങളുടെ ബ്ലോഗ് ടീമിലെ പല അംഗങ്ങള്‍ക്കും എസ്.എസ്.എല്‍.സി ഇന്‍സ്റ്റലേഷന്‍ കമാന്റ് ഉടനെ പബ്ലിഷ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഫോണ്‍കോളുകള്‍ വന്നിരുന്നു. അധ്യാപകരുടെ ആവശ്യം മനസ്സിലാക്കി ഒട്ടും വൈകാതെ തന്നെ 3.2, 3.8 വേര്‍ഷനുകളിലേക്കാവശ്യമായ കമാന്റുകള്‍ അദ്ദേഹം അയച്ചു തന്നു. താഴെയുള്ള ലിങ്കില്‍ നിന്നും ഈ കമാന്റുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. 3.2,3.8 എന്നിവയ്ക്കു വേണ്ടിയുള്ള കമാന്റുകള്‍ ലിങ്കില്‍ ഉള്ള സിപ്പ്ഡ് ഫോള്‍ഡറില്‍ ഉണ്ട്.

File based ഇന്‍സ്റ്റലേഷനുള്ള (pen drive വഴി കോപ്പി ചെയ്തുള്ള ) Command

  • Home ലുള്ള images, Documents, exam, itexam debs എന്നീ ഫയലുകള്‍ delete ചെയ്യുക. Syanaptic Package Manager ല്‍ നിന്ന് പഴയ IT Exam Complete remove ചെയ്യുക.


  • യൂസര്‍ ആയി ലോഗിന്‍ ചെയ്യുക. (പുതിയത് നിര്‍മ്മിക്കുന്നത് ഉചിതം)സി.ഡിയിലുള്ള itexam-debs എന്ന ഫോള്‍ഡര്‍ പെന്‍​ഡ്രൈവ് വഴിയോ, മറ്റോ കോപ്പി ചെയ്ത് Home ഫോള്‍ഡറില്‍ പേസ്റ്റ് ചെയ്യുക. ഇവിടെ നിന്നും File Based Installation_final_2010 എന്ന ഫയല്‍ ഡെസ്ക്ടോപ്പിലേക്ക് ഡൌണ്‍ലോഡ് ചെയ്ത് അതിലുള്ള Inst_Command_SSLC_10.txt എന്ന ഫയലിലെ command കോപ്പി ചെയ്ത് Applications-Accessories വഴി Root Terminal ല്‍ പേസ്റ്റ് ചെയ്ത് എന്റര്‍ ചെയ്യുക. Exam റണ്‍ ചെയ്യിക്കാനായി Applications-Accessories-IT Practical Exam ക്ലിക്ക് ചെയ്യുക.


  • (itexam-debs ഫോള്‍ഡര്‍ Paste ചെയ്ത user ല്‍ നിന്ന് തന്നെ വേണം command excecute ചെയ്യാന്‍. Inst_Command_SSLC_10.txt എന്ന ഫയല്‍ Text Editor ല്‍ തന്നെ Open ചെയ്യുക.)


  • പരീക്ഷ root ല്‍ ചെയ്യരുത്. ഒരു പുതിയ യൂസറെ create ചെയ്ത് അതില്‍ പരീക്ഷ നടത്തുകയാണ് വേണ്ടത്.


  • 3.8 ഉപയോഗിക്കുന്നവര്‍ Root ആയി ലോഗിന്‍ ചെയ്ത് പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യരുത്. 3.8 നുള്ള .sh ഫയലിന് root ല്‍ റണ്‍ ചെയ്യാനുള്ള permission നല്‍കിയിട്ടില്ല.


  • കൂടാതെ ഏത് രീതിയിലായും 3.8 ല്‍ പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ Home ലുള്ള images, Documents, exam, itexam debs എന്നീ ഫയലുകള്‍ നിര്‍ബന്ധമായും delete ചെയ്യണം. ഒപ്പം Syanaptic Package Manager ല്‍ നിന്ന് പഴയ IT Exam Complete remove ചെയ്യുകയും വേണം


താഴെ പറയുന്ന രീതിയിലും 3.8 ല്‍ പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യാം.

പരീക്ഷാ CD യിലുള്ള install_files_ITexam3.8 എന്ന ഫോള്‍ഡര്‍ Home ല്‍ paste ചെയ്യുക. File basedcommand_3.8.1.text എന്ന ഫയലിലെ Command കോപ്പി ചെയ്ത് Root terminal ല്‍ പേസ്റ്റ് ചെയ്ത് എന്റര്‍ ചെയ്യുക.

48 comments:

JOHN P A February 19, 2010 at 1:56 PM  

ഈ കമാന്റ് കാത്തിരിക്കുകയായിരുന്നു.ഹസൈനാര്‍ സാറിന് ഒരിക്കല്‍ക്കൂടി നന്ദി.തീര്‍ച്ചയായും ഉപയോഗിക്കും

Anonymous February 19, 2010 at 2:02 PM  

എസ്.എസ്.എല്‍.സി പ്രാക്ടിക്കല്‍ പരീക്ഷ, ലിനക്സ് സംബന്ധമായ ഏത് ചോദ്യങ്ങളും ഇവിടെ കമന്റായി ചോദിക്കാം.

സ്ക്കൂളുകളിലെ ഐ.ടി വിപ്ലവത്തിന് മാറ്റുകൂട്ടാന്‍ വേണ്ടി ഇത്തരം ചുവടുവെപ്പുകള്‍ നടത്തുന്ന ഹസൈനാര്‍ സാറിനും അബ്ദുള്ഹക്കീം, പ്രദീപ് മാട്ടറ, ശബരീഷ് അടക്കമുള്ള മുഴുവന്‍ മലപ്പുറം ടീമിനും വീണ്ടും വീണ്ടും നന്ദി രേഖപ്പെടുത്തുന്നു.

ഒപ്പം വിജയോന്മുഖമായ പരീക്ഷണങ്ങള്‍ നടത്തുന്ന കേരളത്തിലെ മുഴുവന്‍ മാസ്റ്റര്‍ട്രെയിനര്‍മാര്‍ക്കും മാത്‌സ് ബ്ലോഗ് ടീമിന്റെ അഭിനന്ദനങ്ങള്‍

Devassykutty February 19, 2010 at 2:18 PM  

Thank you very much for the tips

bhama February 19, 2010 at 2:29 PM  

ഈ കമാന്റ് കാത്തിരിക്കുകയായിരുന്നു.നന്ദി ഹസൈനാര്‍ സാറ്‍ നന്ദി .തീര്‍ച്ചയായും ഉപയോഗിക്കും

CKGMHSS February 19, 2010 at 3:05 PM  

WE ARE WAITING FOR THIS COMMAND. THANKS A LOT.

SURESHBABUEDAKKUDI February 19, 2010 at 3:06 PM  

THNAKS A LOT. WE ARE WAITING FOR THIS COMMAND.

Hassainar Mankada February 19, 2010 at 5:11 PM  

3.8 ല്‍ പരീക്ഷ ചെയ്യുന്നവര്‍ keyboard layout Change ചെയ്യാനുള്ള Short cut , create ചെയ്യുന്നത് നല്ലതാണ്. അതിനായി System-Preferences-Key Board -Layouts-Layout Options(താഴെ)-Layout switching- ല്‍ Left Win-key changes layout എന്നതില്‍ Tick ഇട്ട് close ചെയ്യുക. ഇനി Left Win-key അമര്‍ത്തുമ്പോള്‍ ഭാഷ മാറും. 3.2 വില്‍ ഇതിന് രണ്ട് Alt key ഒന്നിച്ച് അമര്‍ത്തുകയാണല്ലോ ചെയ്യാറ്. പരീക്ഷാസമയം തീര്‍ന്നതിന് ശേഷം മാര്‍ക്ക് ഇടാന്‍ ഒത്തിരി വൈകുകയാണെങ്കില്‍ ഒരു വെളുത്ത സ്ക്രീന്‍ വന്ന് keyboard lock ആകാറുണ്ടല്ലോ ? 3.8 ല്‍ ആ സമയത്ത് കുട്ടികള്‍ മലയാളം ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ keyboard lay out മാറ്റാന്‍ ഈ short cut ഇപകാരപ്രദമാവും. Screen saver ആക്ടിവേഷന്‍ disable ചെയ്താല്‍ ഇത്തരം പ്രശ്നങ്ങള്‍ നമുക്ക് തരണം ചെയ്യാന്‍ സാധിക്കും.

ANIL February 19, 2010 at 6:52 PM  

ഈ കമാന്റ് കാത്തിരിക്കുകയായിരുന്നു.ഹസൈനാര്‍ സാറിന് ഒരിക്കല്‍ക്കൂടി നന്ദി.തീര്‍ച്ചയായും ഉപയോഗിക്കും.മാത്‌സ് ബ്ലോഗ് ടീമിന്റെ അഭിനന്ദനങ്ങള്‍

Anonymous February 19, 2010 at 7:13 PM  

cant we install it in ubuntu9.1

shemi February 19, 2010 at 7:42 PM  

thank u hassainar sir.we were waiting for this.today also our m.t. muralisir asked us to wait for this.we will surely use this

geetha ram February 19, 2010 at 8:10 PM  

thank u sir.........

jciputhanathani February 19, 2010 at 8:54 PM  

Thank you Hasainar sir.
Abdul Gafoor SITC AKMHS Kottoor

Lovely, MT, EKM February 19, 2010 at 9:05 PM  

Thanks a lot Hassainar Sir,Also congrats! Lovely H, MT, EKM

MURALEEDHARAN.C.R February 19, 2010 at 9:14 PM  

THANKS A LOT.
.ഹസൈനാര്‍ സാറിന് ഒരിക്കല്‍ക്കൂടി നന്ദി.

sajan paul February 19, 2010 at 9:58 PM  

ഹസൈനാര്‍ സാറിന്റെ ഒറ്റ കമാന്റ് വിപ്ളവങ്ങള്‍ മാത്‍സ് ബ്ളോഗിന്റെ പ്രചാരം കൂട്ടുന്നുണ്ട്..
തോമസ്

Leeena February 20, 2010 at 6:34 AM  

ഇപ്പോള്‍ ലിനക്സിനെ സമീപിക്കുമ്പോള്‍ കൂടുതല്‍ ധൈര്യവും ആത്മവിശ്വാസവുമുണ്ട്.Thanks Maths Blog ! Thanks Malappuram MTs

Unknown February 20, 2010 at 7:56 AM  

ഈ കമാന്റ് വരാന്‍ കാത്തിരിക്കുകയായിരുന്നു. കുറേനാളുകളായി പുതിയതെന്തും മാത്സ് ബ്ലോഗില്‍
നിന്നാണല്ലോ ലഭിക്കുന്നത്.

മലപ്പുറം ടീമിനും മാത്സ് ബ്ലോഗിനും നന്ദി

Anonymous February 20, 2010 at 1:01 PM  

thanks a lot.
a chemistry blog is started.
follow this link
http://chemkerala.blogspot.com/

Anonymous February 20, 2010 at 4:34 PM  

കെമിസ്ട്രി ബ്ലോഗിന് അഭിനന്ദനങ്ങള്‍...
ദാ നമ്മുടെ ലിങ്ക് പേജില്‍ ആഡ് ചെയ്യുന്നു.

പക്ഷെ അനോണിമസ് ആയാണോ ബ്ലോഗ് മുന്നോട്ട് കൊണ്ടു പോകുന്നത്?

sreevalsam February 20, 2010 at 6:48 PM  

Thanks a lot sir. I'll surely use this tips


Meera

Abey E Mathews February 22, 2010 at 9:10 PM  

ഗുഡ് പോസ്റ്റ്‌ ...
ഇറ്റ്‌ ഈസ്‌ വെരി ഹെല്‍പ്‌ ഫുള്‍ ...
താങ്ക്സ്

bappu February 23, 2010 at 5:31 PM  

Really it is an easy method to install the itexam in a single command.Thanks a lot

mohammed kutty p.k.
sitc
mohammmedkuttypeekey@gmail.com

biju maliakkal ,konni February 23, 2010 at 6:07 PM  
This comment has been removed by the author.
biju maliakkal ,konni February 23, 2010 at 6:10 PM  

താങ്ക്സ്

Unknown February 23, 2010 at 6:13 PM  

I have installed 22 system today with 45 minutes by using this command ! thanks Maths blog!

Rabiya Mundol February 23, 2010 at 9:31 PM  

Sir.
I have downloaded Firefox 3.6 from net to linux 3.2 desktop.To instal,right clicked the extractedf file and selected GDEBI PACKAGE INSTALLER. I got the following message.
Could not open 'firefox'
The package might be corrupted or you are not allowed to open the file. Check the permissions of the file.

I request assistance for installing this pro gramme.

Hassainar Mankada February 23, 2010 at 10:31 PM  

Sir,

debian package (.deb) കള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ഒരു രീതിയാണ് Right click - Open with GDebi Pacakage installer -install package. എന്നാല്‍ ഇവിടെ ഡൌണ്‍ലോഡ് ചെയ്തിരിക്കുന്നത് zipped folder ആണ്.അതിനെ unzip ചെയ്യണം.സാധാരണയായി zip folder നകത്ത് തന്നെ installation രീതി ഉണ്ടാവും..ഡൌണ്‍ലോഡ് ചെയ്ത firefox-3.6.tar.bz2 ഫയല്‍ right click- extract here ചെയ്യുക. ഇപ്പോള്‍ firefox എന്ന ഡയറക്ടറി കാണാം. അത് ഓപ്പണ്‍ ചെയ്ത് firefox എന്ന ഫയല്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് റണ്‍ ചെയ്താല്‍ മതി. ഈ വിവരം നേരത്തെ നമ്മുടെ ബ്ലോഗില്‍ ശ്രീനാഥ് സാര്‍ വിശദീകരിച്ചിട്ടുണ്ട്.

See comments on below link..

http://schoollinux.blogspot.com/2010/02/file-based-command-for-class-8-9.html

Hassainar Mankada February 23, 2010 at 10:31 PM  
This comment has been removed by the author.
bhama February 24, 2010 at 10:46 AM  

hp laserjet printer ഇന്‍സ്റ്റാള്‍ ചെയ്നിട്ടും print കിട്ടുന്നില്ല
printer status
usr/lib/cups/filter/foomatic-rip failed

എങ്ങനെ ശരിയാക്കാം ??

bhama February 24, 2010 at 11:11 AM  

നിസാര് മാഷ് തന്ന package gdebi installer വഴിക്കു install ചെയ്തു.
printer add ചെയ്തപ്പോള് വന്ന status ഇതാണ്


Paused: Filter "foomatic-rip" for printer "LaserJet-1020" not available: No such file or directory

Mubarak February 24, 2010 at 8:16 PM  

സര്‍, ഞാന്‍ നോക്കിയ n 95 മോഡം ആയി ഉപയോഗിച്ചാണ്‌ , GPRS വഴി internet ല്‍ പ്രവേശിക്കുന്നത് . അത് വിന്‍ഡോസ്‌ ല്‍ മാത്രമേ പറ്റുന്നുള്ളൂ. ലിനക്സ്‌ 3.8.1.ല്‍ എങ്ങനെ ഇതിനെ configure ചെയ്യാം. സിസ്റ്റം -> അട്മിനിസ്ട്രറേന്‍ -> നെറ്റ്‌വര്‍ക്ക് വഴി configure ചെയ്തു നോക്കി (ഞാന്‍ ചെയ്തത് ശരിയാണോ എന്നറിയില്ല) എങ്ങനെ configure ചെയ്യാമെന്ന് ഒന്ന് പറഞ്ഞു തരാമോ.
വളരെ പ്രയോജനം ചെയ്യുന്ന ബ്ലോഗ്ഗാണ് ഇത്. എന്റെ സംശയങ്ങളൊക്കെ ഇതിലൂടെ തീര്‍ത്തു തന്നിട്ടുണ്ട്. എല്ലാവര്ക്കും നന്ദി. ഇത് പോലെ വരുന്ന സംശയങ്ങളൊക്കെ ചോദിക്കുന്നതു എവിടെയാണ്. ഞാന്‍ കൊല്ലത് ഒരു സ്കൂളിലെ ഒരു ഗണിതശാസ്ത്ര അധ്യാപകനാണ്, linux ഉം ഇഷ്ടമാണ്. IT Joint cordinator ആണ്.

unnikrishnan February 25, 2010 at 3:41 PM  

thank u hassainar mash

ഇഖ്ബാല്‍ മങ്കട/iqbal mankada February 25, 2010 at 3:44 PM  

thank u hassainar mash.ur pen drive installation method ok.convey my regards to hakkem sir also-iqbal mankada

Mubarak February 25, 2010 at 8:35 PM  

ഞാന്‍ പരീക്ഷ നടത്തി exporting സമയത്ത് ഒരു പ്രശ്നമുണ്ടാക്കി. ഒരു സിസ്റ്റം ല്‍ നിന്നും റിസള്‍ട്ട്‌ പെന്‍ ഡ്രൈവ് ല്‍ എടുക്കാന്‍ പറ്റുന്നില്ല. prevelagous എല്ലാം കൊടുത്തു നോക്കി, റൂട്ട് ല്‍ ലോഗ് ഇന്‍ ചെയ്തിട്ടും പെന്‍ ഡ്രൈവ് എടുക്കുന്നില്ല. പെന്‍ ഡ്രൈവ് എടുക്കാന്‍ എന്ത് ചെയ്യണം.

Hassainar Mankada February 26, 2010 at 5:11 PM  
This comment has been removed by the author.
Hassainar Mankada February 26, 2010 at 5:14 PM  
This comment has been removed by the author.
Hassainar Mankada February 26, 2010 at 5:17 PM  

@ Airtel GPRS Connection :

3.8.1 ല്‍ GPRS വഴി നെറ്റ് കണക്ട് ചെയ്യാം. എഡ്യുസോഫ്റ്റ് ലെന്നി സി.ഡി. ഉപയോഗിച്ച് കേര്‍ണലിനെ 2.6.30-bpo.1-686
എന്നതിലേക്ക് അപ്റ്റേഡ് ചെയ്യണം. ചെയ്യേണ്ട വിധം നേരത്തെ ഇവിടെ കമന്റ് ചെയ്തിട്ടുണ്ട്. (GPRS കണക്ഷന്‍ Mobile office ആണല്ലോ?)
കണക്ട് ചെയ്യുന്ന വിധം:

റൂട്ട് ആയി ലോഗിന്‍ ചെയ്യുക.
റൂട്ട് ടെര്‍മിനലില്‍ wvdialconf എന്ന് ടൈപ്പ് എന്റര്‍ ചെയ്യുക.

ശേഷം ഫയല്‍ സിസ്റ്റത്തിനകത്തെ etc എന്ന ഫോള്‍ഡറിലെ wvdial.conf എന്ന ഫയല്‍ ഓപ്പണ്‍ ചെയ്ത് താഴെ പറയുന്ന value കള്‍ അതില്‍ ഉള്‍പ്പെടുത്തി ചെയ്ത് സേവ് ചെയ്യുക. വളരെ ശ്രദ്ധിച്ച് ചെയ്യുക.
(എഡിറ്റ് ചെയ്യുന്നതിന് മുമ്പ് ഈ ഫയല്‍ പെന്‍ ഡ്രൈവിലേക്ക് കോപ്പി ചെയ്യുന്നത് നല്ലതാണ്.)
[Dialer Defaults]
Dial Command = ATDT
Flow Control = Hardware (CRTSCTS)
stupid mode = 1
Modem Type = USB Modem
ISDN = 0
New PPPD = yes
Phone = *99#
Username = phonenumber
Password = phonenumber
Baud = 115200

( Init1 , Init2 , Modem എന്നീ Value കളില്‍ മാറ്റം വരുത്തരുത്.)

ശേഷം ടെര്‍മിനല്‍ തുറന്ന് wvdial എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുമ്പോള്‍ കണക്ഷന്‍ ലഭിക്കുന്നു. കണക്ട് ആയതിന് ശേഷം ബ്രൌസര്‍ ഓപ്പണ്‍ ചെയ്യാം. ആദ്യത്തെ പ്രാവശ്യം റൂട്ട് ചെയ്തിന് ശേഷം പിന്നീട് യൂസര്‍ ഉപയോഗിക്കാം. യൂസര്‍ക്ക് പ്രിവിലെജ് വേണം. പിന്നീട് നെറ്റ് ഉപയോഗിക്കുമ്പോള്‍ wvdial എന്ന് ടൈപ്പ് ചെയ്ത് കണക്ട് ആയതിന് ശേഷം ബ്രൌസര്‍ ഓപ്പണഅ‍ ചെയ്യുക.


@ USB Connection ; പെന്‍ഡ്രൈവ് detect ചെയ്യുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തൂ. root ആയി ലോഗിന്‍ ചെയ്യുക
/media ക്കുള്ളില്‍ നോക്കൂ.. പെര്‍മിഷന്‍ ഉണ്ടോ എന്ന് നോക്കൂ..
Administration/disks തുറന്നാല്‍ അവിടെ പെന്‍ഡ്രൈവ് കാണുന്നുണ്ടെങ്കില്‍ കമാന്റ് വഴി path മാറ്റി മൌണ്ട് ചെയ്യിക്കാം.
ആദ്യം പെന്‍ഡ്രൈവ് ലെറ്റര്‍ മനസ്സിലാക്കുക.
fdisk -l

Desktop ല്‍ ഒരു ഫോള്‍ഡര്‍ ക്രിയേറ്റ് ചെയ്യുക
root terminal ല്‍
mount /dev/driveletter /path/foldername

Ex:
root ആയി ലോഗിന്‍ ചെയ്ത് SSLC എന്ന പേരില്‍ ഒരു ഫോള്‍ഡര്‍ ഡെസ്ക് ടോപ്പില്‍ ക്രിയേറ്റ് ചെയ്യുക. പെന്‍ഡ്രൈവ് ലെറ്റര്‍ sdb1 ആണെങ്കില്‍..കമാന്റ് ...
mount /dev/sdb1 /root/Desktop/SSLC

unmount ചെയ്യാന്‍ ..

umount /dev/sdb1 /root/Desktop/SSLC


@ Maths Blog ; ലിനക്സ് സംബന്ധമായ സംശയങ്ങള്‍ക്ക് എല്ലാവരും reply നല്‍കുമ്പോള്‍ മാത്രമേ വായനക്കാര്‍ക്ക് കൃത്യസമത്ത് വിവരങ്ങള്‍ ലഭ്യമാവു..

Hassainar Mankada February 26, 2010 at 6:40 PM  

Sorry : 3.8.1 ല്‍ Desktop-Administraion-disks ന് പകരം Partition Editor നോക്കൂ...

ഗീതാസുധി February 26, 2010 at 7:13 PM  


ഓ...ഒരല്പം വൈകിയത് ഞങ്ങളങ്ങ് സഹിച്ചു!
ഇടയ്ക്കിടെ ഇങ്ങോട്ടൊന്ന് തിരിയ് ഹസൈനാര്‍ മാഷേ...! ഹല്ല, പിന്നെ.

sajan paul February 27, 2010 at 9:14 PM  

i installed hp Deskjet f2488 scanner in 3.2..
also hp Deskjet f4488 is working in this os

thomas

Mubarak March 1, 2010 at 7:21 PM  

വളരെ നന്ദി ഞാന്‍ ചെയ്തു നോക്കിയില്ല. ഇനിയും സംശയങ്ങള്‍ ഉണ്ടെങ്കില്‍ ചോദിക്കാം. മറ്റൊരു ചോദ്യവും കൂടി ഉണ്ട്. LINUX 3.8.1 ഉം WINDOWS ഉം ഉള്ള സിസ്റ്റെതില്‍ വിന്‍ഡോസ്‌ RE INSTALL ചെയ്യേണ്ടി വന്നു. പിന്നീട് ലിനക്സ്‌ എങ്ങനെ ലോഡ് ചെയ്യിക്കാം?

KS March 2, 2010 at 8:09 AM  

sir, it-exam debs is easily crackeble and can extract questions, can make new questions for it-exam

നിർദോഷി March 2, 2010 at 9:26 AM  

ഐ.ടി. പ്രാക്ടിക്കല്‍ പ്രഹസനമാക്കരുതേ....

രീതി 1
പരിചയപ്പെടീലൊക്കെ കഴിയുമ്പോള്‍ ഹെഡ്മാസ്റ്റര്‍ ഒരു പ്രഖ്യാപനം നടത്തുന്നു - ഇവിടെ സാധാരണ ആരു വന്നാലും 17 നു മുകളിലേ മാര്‍ക്ക്‌ ഇടാറുള്ളു... സംഗതി സോ സിംപിള്‍. ഡെമോക്ലീസിന്റെ വാള്‍ ഇന്‍വിജിലേറ്ററുടെ തലയ്ക്കു മുകളില്‍ തൂങ്ങിക്കഴിഞ്ഞു. പിന്നെ സ്വന്തം മനസാക്ഷിയെ മാറ്റി നിര്‍ത്തി മേല്‍പ്പറഞ്ഞ റേഞ്ചില്‍ മാര്‍ക്കിടാനേ മറ്റൊരു സ്കൂളില്‍ വന്ന്‌ പ്രശ്നമുണ്ടാക്കാനാഗ്രഹിക്കാത്ത ഏതൊരു മാഷും ടീച്ചറും നോക്കൂ....

രീതി 2
ഒന്നാം ദിവസം പ്രശ്നമില്ലാതെ കടന്നു പോകുന്നു. തന്റെ ബോധ്യവും മനസാക്ഷിയും അനുസരിച്ച്‌ ഇന്‍വിജിലേറ്റര്‍ മാര്‍ക്കിടുന്നു. മാര്‍ക്‌ ലിസ്റ്റ്‌ കയ്യില്‍ പിടിച്ച്‌ ഹെഡ്മാസ്റ്റര്‍ രണ്ടാം ദിവസം രാവിലെ എത്തുന്നു.

അതേയ്‌, അടുത്തുള്ള സ്കൂളുകളിലൊക്കെ ..... റേഞ്ചിലാണ്‌ മാര്‍ക്‌ കൊടുത്തിരിക്കുന്നത്‌.... ഞങ്ങളുടെ സ്കൂളില്‍ മാത്രമായിട്ടെന്തിനാ കുറയ്ക്കുന്നത്‌ ? അതു ശരിയല്ലല്ലോ....
ഇന്‍വിജിലേറ്ററുടെ കാറ്റു പോകുന്നു... പിന്നെ ഇടുന്ന മാര്‍ക്‌ എല്ലാം യാന്തികം....
(ചിലയിടങ്ങളില്‍ തലേന്നത്തെ മാര്‍ക്‌ കുറഞ്ഞ കുട്ടികളെ ഒന്നു കൂടി എഴുതിച്ച്‌ മാര്‍ക്‌ കൂട്ടിക്കൊ
ടുക്കാന്‍ നിര്‍ദ്ദേശിക്കുന്നു... !!!!)

രീതി 3
പരീക്ഷക്കിടയില്‍ ഇടപെടലുകള്‍ ഒന്നുമുണ്ടാകുന്നില്ല. സന്തോഷിക്കാന്‍ വരട്ടെ. അവസാനം മാര്‍ക്‌ ലിസ്റ്റ്‌ കണ്ടിട്ട്‌ ഹെഡ്മാഷ്‌ വക ഒരു തലോടലുണ്ട്‌. "ഹെന്റെ ടീച്ചറേ, ഇത്രയും കുറഞ്ഞ മാര്‍ക്‌ ഇത്രയും കൊല്ലങ്ങളായി ഈ സ്കൂളില്‍ ആരുമിട്ടിട്ടില്ല. 14 ഉം 15 ഉം ഒക്കെ കണക്കിന്‌ ഇട്ടിട്ടുണ്ടല്ലോ. എന്തായാലും നല്ല ചെയ്ത്തായിപ്പോയി.. വല്യ സന്തോഷമുണ്ട്‌. " ഒരു തരത്തില്‍ പരീക്ഷ തീര്‍ത്ത സമാധാനത്തില്‍ ഇരിക്കുന്ന ടീച്ചര്‍ വെമ്പിപ്പോകുന്നു. (19 ന്റെയും 20 ന്റെയും എണ്ണം ആരും മൈന്‍ഡ്‌ ചെയ്യുന്നേയില്ല....)


വര്‍ഷങ്ങളായി ഇതെല്ലാം അനുഭവിക്കുമ്പോള്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു പോകുകയാണ്‌.

1. 20 ല്‍ 14 എന്നു പറയുന്നത്‌ അത്രക്ക്‌ മോശം മാര്‍ക്കാണോ ? B+ ഗ്രേഡ്‌ മാര്‍ക്‌ ആര്‍ക്കും കൊടുക്കരുതെന്നു പറയുന്നതിന്റെ സാംഗത്യം എന്താണ്‌?

2. സ്വന്തം കുട്ടികള്‍ക്ക്‌ മാര്‍ക്ക്‌ കൂടുതല്‍ ലഭിക്കണമെന്ന്‌ ആരും ആഗ്രഹിക്കും. പക്ഷേ, നന്നായി ചെയ്യുന്നവനും ചെയ്യാത്തവനും എല്ലാം A ഗ്രേഡ്‌ ലഭിക്കണമെന്ന്‌ ആഗ്രഹിക്കാന്‍ പാടുണ്ടോ ?

3. മാര്‍ക്കിടീലിന്റെ പേരില്‍ sitc മാര്‍ അനുഭവിക്കുന്ന മാനസിക പീഡനം ഒഴിവാക്കാന്‍, തന്നിരിക്കുന്ന സ്കോറിംഗ്‌ കീ അല്ലാതെ ഒരു പൊതു മാനദണ്ഡം തയ്യാറാക്കി നല്‍കാന്‍ കഴിയുമോ? അതായത്‌, വേഡ്‌ പ്രൊസസര്‍ ഓപ്പണ്‍ ചെയ്ത്‌ രണ്ടു വാക്ക്‌ ടൈപ്പ്‌ ചെയ്യുന്നവന്‌ 17 മാര്‍ക്‌, ജിമ്പില്‍ ലോഗോ കൂടി ചെയ്യുന്നവന്‌ 18 മാര്‍ക്‌, എല്ലാം നന്നായി ചെയ്യുന്നവന്‌ 20 മാര്‍ക്‌ എന്നിങ്ങനെ. ഇതു നോക്കി എല്ലാവരും മാര്‍ക്‌ ഇടട്ടെ. പിന്നെ മാര്‍ക്‌ കുറഞ്ഞു എന്ന പരാതി ഉണ്ടാവില്ല.

4. ഒരു നിര്‍ദേശം കൂടി. ഇപ്പോള്‍ സി.ഇ. മാര്‍ക്‌ ഇടുന്നതുപോലെ സ്വന്തം സ്കൂളിലെ ഐ.ടി. പരീക്ഷ sitc മാര്‍ നടത്തി മാര്‍ക്‌ ഇട്ടാല്‍ പോരേ ? എല്ലാവര്‍ക്കും സ്വീകാര്യമായ മാര്‍ക്കും കൊടുക്കാം, ദിവസങ്ങളോളം പരീക്ഷാ ഡ്യൂട്ടിക്ക്‌ പോകേണ്ട ആവശ്യവുമില്ല.

വര്‍ഷങ്ങളായി അനുഭവിക്കുന്ന ഈ പ്രശ്നങ്ങള്‍ ഒന്നു പറഞ്ഞില്ലെങ്കില്‍ മനസ്സിന്‌ ഒരു സ്വസ്ഥതയില്ല. അതുകൊണ്ട്‌ എഴുതിപ്പോയതാണ്‌.

നിര്‍ദോഷി

SANTHOSHKUMAR.V.C. March 2, 2010 at 5:53 PM  

ഈ രീതി വളരെയേറെ സഹായിച്ചു...നന്ദി

Unknown March 3, 2010 at 3:26 PM  

Is there any form called Form-P-11 for the repeaters.

PTM HS THRIKKATERI May 1, 2010 at 1:45 PM  

HOW CAN WE CONFIGURE BSNL WLL DIALUP INTERNET CONNECTION IN OUR SGL ?

Anonymous May 1, 2010 at 9:46 PM  

1. Just download this executable.....bsnlclarity and save it to your home folder.

2. Connect your phone to the system with the usb cable.

3. Now at terminal type

$ sudo ./bsnlclarity

You will be asked for your username and password for accessing the internet enter it .....
now start surffing

Ctrl+C to stop
It's working in Ubundu
Did n't check in SGL.
Please check!

Abin M Jose August 21, 2011 at 7:16 AM  

PLESE ADD Ubuntu DOWNLOD

© Maths Blog Team-2010
Copy right
All rights Reserved