എട്ട്-ഒന്‍പത് ഐ.ടി. ആനുവല്‍ പ്രാക്ടിക്കല്‍ പരീക്ഷ.

>> Wednesday, February 10, 2010

എട്ട്, ഒന്‍പത് ക്ലാസ്സുകളിലേക്കുള്ള ആനുവല്‍ ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷയുടെ ഇന്‍വിജിലേറ്റര്‍ കോഡും പാസ്സ്​വേഡും ഇതിനോടകം മെയില്‍ വഴി ലഭിച്ചുകാണുമല്ലോ..? അര്‍ദ്ധവാര്‍ഷിക പരീക്ഷയ്ക്ക് ഉപയോഗിച്ച അതേ സി.ഡി. ഉപയോഗിച്ചുതന്നെയാണ് ഈ പരീക്ഷയും നടത്തേണ്ടത്. ഫെബ്രുവരി 15ന് തുടങ്ങി മാര്‍ച്ച് 31 നകം തീര്‍ത്താല്‍ മതിയെന്നാണ് നിര്‍​ദ്ദേശമെങ്കിലും, പരമാവധി നേരത്തേ തീര്‍ത്ത് സ്വസ്ഥമാകാനാകും അധികം പേരുടേയും ശ്രമം. ഇല്ലെങ്കില്‍ ഫെബ്രുവരി 24 ന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് വേണ്ടി എട്ട്-ഒന്‍പത് പരീക്ഷ അണ്‍-ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരും. അതുകൊണ്ട് തന്നെ എട്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഈ പരീക്ഷ തീര്‍ക്കുന്നതാകും അഭികാമ്യം. എന്തായാലും, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പത്താം ക്ലാസ്സിലെ മോഡല്‍ പരീക്ഷയ്ക്ക് നമ്മുടെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ഹസൈനാര്‍ മങ്കടയുടെ കമാന്റ് ഉപകാരപ്പെട്ടെന്ന് അറിയിച്ചവര്‍ക്ക് കയ്യും കണക്കുമില്ല! ഇത്തവണയും അത് വേണമെന്ന് ഒട്ടനവധിപേര്‍ ആവശ്യപ്പെട്ടിരുന്നു. വളരെ നേരത്തേതന്നെ അദ്ദേഹം ഇത് റെഡിയാക്കി അയച്ചു തന്നിരുന്നു. ഇനി അദ്ദേഹത്തിന്റെ വിവരണങ്ങളിലേക്ക്.........

നേരത്തേയുണ്ടായിരുന്ന കമാന്റില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയാണ് അദ്ദേഹം പുതിയ കമാന്റ് തയ്യാറാക്കിയിരിക്കുന്നത്. യൂസറിന്റെ പേര്‍ എന്തായാലും അത് sources.listല്‍ താനെ എഴുതിച്ചേര്‍ക്കുന്നവെന്നത് modify ചെയ്ത command ന്റെ പ്രത്യേകത തന്നെയാണ്. ആദ്യാവസാനമുള്ള നിര്‍​ദ്ദേശങ്ങള്‍ വ്യക്തമായി വായിക്കുന്നത് നമ്മുടെ ജോലി എളുപ്പമാക്കും. SSLC Model IT Practical പരീക്ഷയുടെ മാര്‍ക്കുകളെല്ലാം എക്സ്പോര്‍ട്ട് ചെയ്ത് ഫോള്‍ഡര്‍ കോപ്പിയെടുക്കുകയും പ്രിന്റെടുക്കുകയുമൊക്കെ ചെയ്തിട്ടുണ്ടല്ലോ. എങ്കില്‍ ശരി, ഇനി നമുക്ക് എട്ട്, ഒന്‍പത് ക്ലാസുകളിലേക്കുള്ള ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യാം.
ഒരു കാര്യം ശ്രദ്ധിക്കുക. 'Exam' root ല്‍ ചെയ്യരുത്

ആദ്യമായി ഒരു പുതിയ യൂസറെ ക്രിയേറ്റ് ചെയ്തശേഷം (ഉദാ: eight2010) നമ്മുടെ അര്‍ദ്ധവാര്‍ഷിക പരീക്ഷാ സി.ഡിയിലുള്ള itexam-debs എന്ന ഫോള്‍ഡര്‍ പെന്‍ഡ്രൈവ് വഴിയോ, മറ്റോ കോപ്പി ചെയ്ത് ഈ യൂസറുടെ Home ഫോള്‍ഡറില്‍ (ഉദാ: eight2010's Home) പേസ്റ്റ് ചെയ്യുക. ഇവിടെ ക്ലിക്കു ചെയ്ത് File based Command_8_9.txt എന്ന ഫയലിലെ command കോപ്പി ചെയ്ത് Aplications-Accessories വഴി Root Terminal ല്‍ പേസ്റ്റ് ചെയ്ത് എന്റര്‍ ചെയ്യുക. (Root Password നല്‍കേണ്ടി വരും). ശരി. ഇന്‍സ്റ്റലേഷന്‍ കംപ്ലീറ്റഡ്.

Exam റണ്‍ ചെയ്യിക്കാനായി Aplications-Accessories-IT Practical Exam ക്ലിക്ക് ചെയ്യുക. (itexam-debs ഫോള്‍ഡര്‍ Paste ചെയ്ത user ല്‍ നിന്ന് തന്നെ വേണം command excecute ചെയ്യാന്‍. File based Command_8_9.txt എന്ന ഫയല്‍ Text Editor ല്‍ തന്നെ Open ചെയ്യുക.)

നേരത്തെയുള്ള user ല്‍ തന്നെ പരീക്ഷ നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ itexam മായി ബന്ധപ്പെട്ട എല്ലാ പഴയ ഫോള്‍ഡറുകളും ഫയലുകളും (itexam-debs അടക്കം) Home ല്‍ നിന്ന് delete ചെയ്യേണ്ടതാണ്.

8 comments:

ജനാര്‍ദ്ദനന്‍.സി.എം February 10, 2010 at 7:47 AM  

ഒന്നും ശരിയാകാന്ജോരിഷ്ടന്‍ പല പല പണികള്‍ പരീക്ഷിച്ചു ക്ഷീണി -
ച്ചെന്നും കഷ്ടപ്പെടുന്ന പോല്‍ തിരിമറികള്‍ നടത്തി കുന്തിചിരികെ
മിന്നും ഗണിത ബ്ലോഗിന്നരികിലിരുന്നു പോസ്റ്റില്‍ നോകിപ്പതുക്കെ -
ച്ചൊന്നൂ വരാത്തതെന്തസ്സനാരുടെ പുതു പുതു കമാന്റുകള്‍ അള്ളോ കാലേ തന്നെ !

Hari | (Maths) February 10, 2010 at 8:12 AM  

ജനാര്‍ദ്ദനന്‍ മാഷേ,
കവി ഗംഭീരം. എസ്.ഐ.ടി.സിമാര്‍ക്ക് വേണ്ടി ഇത്രയൊക്കെ ചെയ്യുന്ന ഹസൈനാര്‍ സാറിനും കൂട്ടുകാര്‍ക്കും ഇതിലും നല്ല മറ്റെന്തു സമ്മാനമാണ് തിരിച്ചു നല്‍കാന്‍ കഴിയുക?

തുടര്‍ന്നും ഒപ്പമുണ്ടാകണം.

Anonymous February 10, 2010 at 11:15 AM  

ഹസൈനാര്‍ മാഷിനും മാത്സ് ടീമിനും,

ഇതുപോലുള്ള വിദ്യകള്‍ പങ്കു വെക്കുന്നതിന് നന്ദി. ഈ വര്‍ഷം മുഴുവന്‍ ഏത് പ്രയാസമേറിയ ഘട്ടത്തിലും മാത്സ് ബ്ലോഗിന്റെ സഹായം ലഭിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള നാളുകളിലും ഇതേ സഹായം ലഭിക്കുമെന്ന് വിശ്വസിക്കുന്നു.

എത്രയെത്ര ജോലികളാണ് ഹസൈനാര്‍ മാഷിന്റെ ഈ കമാന്റിലൂടെ ഒറ്റയടിക്ക് കഴിയുന്നത്.

JOHN P A February 10, 2010 at 8:16 PM  

നന്ദി ഹസൈനാര്‍ സാര്‍.ഞാന്‍ വീട്ടിലെ സിസ്റ്റത്തില്‍ ഇപ്രകാരം ഇന്‍സ്റ്റാള്‍ ചെയ്തു.

geetha ram February 12, 2010 at 12:22 PM  

നന്ദി സര്‍...വളരെ എളുപ്പം.......

Sreenadh February 14, 2010 at 12:26 PM  

ഏറ്റവും പുതിയ ഫയര്‍ഫോക്സ് 3.6 ഇന്‍സ്റ്റോള്‍ ചെയ്യുന്നതിന് ഈ ലിങ്കില്‍ നിന്നും ആദ്യം ഫയര്‍ഫോക്സ് ഡൌണ്‍ലോഡ് ചെയ്യുക.

http://download.mozilla.org/?product=firefox-3.6&os=linux&lang=en-US

എന്നിട്ട് ഡൌണ്‍ലോഡ് ചെയ്ത ഫയല്‍ "extract" ചെയ്യുക. ഇപ്പോള്‍ "firefox" ഡയറക്ടറി കാണാന്‍ സാധിക്കും. അത് ഓപ്പണ്‍ ചെയ്ത് "firefox" എന്ന ഫയല്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് റണ്‍ ചെയ്യുക.

Unknown February 15, 2010 at 9:27 PM  

how to uninstall sslc model itexam in Linux 3.8 Version & install 8,9 Annual I T Exam, Sir

Anonymous February 16, 2010 at 3:44 PM  

...
..
.
Hassainar Mankada said...
3.8 ല്‍ പെന്‍ഡ്രൈവ് വഴിയുള്ള ഇന്‍സ്റ്റലേഷനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. .sh ഫയല്‍ പ്രവര്‍ത്തിപ്പിക്കേണ്ടത് user ലില്‍ നിന്ന് കൊണ്ടാണ്. root ല്‍ ആ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അതിന് permission നല്‍കിയിട്ടില്ല. Manual ല്‍ പറയും പോലെ user ആയി login ചെയ്ത് run in terminal ചെയ്ത് നോക്കൂ. 3.8 ലും command വഴി ഇന്‍സ്റ്റാള്‍ ചെയ്യാം. command ന് വേണ്ടി command നിര്‍മ്മിക്കുകയല്ല നമ്മുടെ ലക്ഷ്യം; പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യുകയല്ലേ ? മാന്വല്‍ അനുസരിച്ച് ചെയ്യുന്നതാണ് ഉചിതം. താഴെ പറയുന്ന command ഉപയോഗിച്ചും 3.8 ല്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.

cd യിലുള്ള ' install_files_ITexam3.8 ' എന്ന ഫോള്‍ഡര്‍ home ല്‍ പേസ്റ്റ് ചെയ്യുക. ഈ ലിങ്കിലുള്ള
command download ചെയ്ത് കോപ്പി ചെയ്ത് root terminal ല്‍ paste ചെയ്ത് എന്റര്‍ ചെയ്യുക.

© Maths Blog Team-2010
Copy right
All rights Reserved