എച്ച്.പി. ലേസര്‍ ജെറ്റ് പി 1008

>> Monday, December 14, 2009


ഐ.ടി.@സ്കൂളുമായി ബന്ധപ്പെട്ട് ഈ വര്‍ഷം നടന്ന ഏറ്റവും മികച്ച പ്രവര്‍ത്തനം ഏതെന്നു ചോദിച്ചാല്‍, നിസ്സംശയം പറയാവുന്ന ഒന്നാണ് മലപ്പുറം ടീമിന്റെ എഡ്യൂസോഫ്റ്റ്, സോഫ്റ്റ്മാത്​സ് പാക്കേജുകള്‍. നമ്മുടെ ബ്ലോഗ് ടീമംഗം കൂടിയായ പാലക്കാട്ടെ മുരളീകൃഷ്ണന്‍ സാറിന്റെ കൂടി നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് നാം നേരത്തേ ഒരുപാട് പരാമര്‍ശിച്ചിട്ടുള്ളത് ഓര്‍ക്കുമല്ലോ? ഇവയുടെയൊക്കെ നേതൃത്വം വഹിച്ചിരുന്ന രണ്ടു പേര്‍ ഇനി ഇടയ്ക്കിടെ നമ്മെ സഹായിക്കാനെത്താമെന്ന് ഉറപ്പുതന്നിരുന്നു- ശ്രീ. ഹസൈനാര്‍ മങ്കടയും, ഹക്കീം മാഷും. തങ്ങളുടെ സ്കൂളിലുള്ള HP Laserjet p1008 എന്ന പ്രിന്റര്‍ സ്കൂള്‍ ഗ്നൂ ലിനക്സില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്നില്ലെന്ന പരാതിക്കാരുടെ എണ്ണം കൂടിയപ്പോഴാണ്, കഴിഞ്ഞയാഴ്ച ശ്രീ. ഹസൈനാര്‍ മങ്കടയുമായി ബന്ധപ്പെട്ടത്. രണ്ടു ദിവസത്തിനകം തന്നെ അദ്ദേഹം പരിഹാരമയച്ചുതന്നു. ഇതാ, പരിഹാരത്തിലേക്ക്...
താഴെ തന്നിരിക്കുന്ന രീതിയില്‍ ചെയ്യുക. പ്രിന്റര്‍ മെനുവില്‍ വരും.
എഡ്യൂസോഫ്റ്റ് സിഡിയില്‍ തന്നിട്ടുള്ള 'build-essential'എന്ന പാക്കേജ് സിനാപ്റ്റിക് പാക്കേജ് മാനേജര്‍ വഴി ഇന്‍സ്റ്റാള്‍ ചെയ്യുക.
അതിനു ശേഷം താഴേ തന്നിട്ടുള്ള സ്റ്റെപ്പുകള്‍ ചെയ്യുക.
1.ഇവിടെനിന്നും ഡ്രൈവര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
2.റൈറ്റ് ക്ലിക്ക് ചെയ്ത് ഫയല്‍ extract ചെയ്യുക.
3.എക്സ്ട്രാക്ട് ചെയ്ത 'foo2zjs'എന്ന ഫോള്‍ഡര്‍ ടെര്‍മിനല്‍ വഴി തുറക്കുക.(right click - 'Open in Terminal')
4.ഇനി താഴേ കാണുന്ന കമാന്റുകള്‍ അടിച്ചോളൂ..
# su - enter
password:
# make
# ./getweb p1008
# make install install-hotplug cups
5. ഇനി Desktop --> Administration --> printing വഴി പ്രിന്റര്‍ ആഡ് ചെയ്യാം
പ്രിന്റര്‍ ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം വീണ്ടും പ്രിന്റ് കിട്ടുന്നില്ലെങ്കില്‍ താഴെ തന്നിരിക്കുന്ന command ലൂടെ "cups" stop ചെയ്തതിന് ശേഷം cups start ചെയ്യുക. (use root terminal)

#/etc/init.d/cups stop

#/etc/init.d/cups start
ഇവിടെ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

26 comments:

Anonymous December 14, 2009 at 7:48 AM  

ഉപകാരപ്രദം.. ഇത്തരം കാര്യങ്ങളാണ് ഞങ്ങള്‍ക്ക് വേണ്ടത്.

Midhun. p , Kasargod December 15, 2009 at 6:07 AM  

ലിനക്സുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് ഉത്തരം തേടിയാല്‍ പലപ്പോഴും കറങ്ങിപ്പോവുക മാത്രമാണ് ചെയ്യുക. കാരണം പലപ്പോഴും ഉത്തരങ്ങള്‍ ലഭിക്കാറില്ല എന്നത് തന്നെ. യാദൃശ്ചികമായാണ് ഈ blog സന്ദര്‍ശിക്കാനിട വന്നത്. മാഷമ്മാരെ സഹായിക്കുന്നതിനിടയില്‍ ലിനക്സ് സഹായവും നല്കുന്നത് മാഷല്ലങ്കിലും എന്നെപ്പോലെയുള്ളവര്‍ക്ക് വളരെയുപകാരം തന്നെയാണ്. പലപ്പോഴും സംശയം ചോദിക്കുന്നവരോട് ഈ blog സന്ദര്‍ശിക്കാന്‍ പറയാറുമുണ്ട്. എല്ലാവിധ ഭാവുകങ്ങളും നേരുന്നു

Anonymous December 15, 2009 at 6:12 AM  

ലിനക്സില്‍ വീഡിയോ CD copy ചെയ്യുന്ന വിധം എങ്ങനെയാണ്? വീഡിയോ player കളെക്കുറിച്ചുള്ള ഒരു വിശദീകരണം കിട്ടിയാല്‍ ഉപകാരപ്രദമായിരുന്നു...

Shaji, pkd December 15, 2009 at 1:32 PM  

I have also this doubt. I can't copy a vcd to my linux .

sbk December 15, 2009 at 3:02 PM  

how can we install samsung1640 printer in linux

Hari | (Maths) December 15, 2009 at 4:25 PM  
This comment has been removed by the author.
Hari | (Maths) December 15, 2009 at 4:26 PM  

To install Samsung 1640 Printer in Linux(Obtained in ICT Scheme):

1. open the folder Linux in the CD Obtained
2. Copy all the files in to the home folder
3. Give execute permission for install.sh file (Rt. Click-Properties-permission-tick in execute)
4. Double click install.sh file
5. Click in run in terminal
6. Proceed with the directions displayed in the terminal window
----------------------------------------
Special thanks to Palakkad MTs & Harisree

Anonymous December 16, 2009 at 7:04 AM  

Good info. Ennum kanakk maathramaayaal boraan. Idakk inganeyulla postum venam..

Anonymous December 16, 2009 at 7:07 AM  

Right click on the cd then paste.

sbk December 17, 2009 at 1:35 PM  

how can we download & install VLC mediaplayer in linux

Sreenadh December 19, 2009 at 12:22 PM  

@sbk

if you are using IT@School GNU/Linux 3.8 you can find vlc in Synaptic package manager.

If you are looking for latest version of vlc you can download the vlc source code from http://www.videolan.org/vlc/ and compile it. but compiling from source is a difficult process.

gopal December 31, 2009 at 7:45 AM  

I am using linux 3.8 OS
when we copy a file or a folder from home to windows drive there is an error saying that permision denied
then giving permision by rt click take properties the message is come again what we do

prathivekumar January 1, 2010 at 8:17 PM  

Please inform how is canon laser shot lbp2900 printer install in linux 3.2

MURALEEDHARAN.C.R January 4, 2010 at 10:34 PM  

pl inform howto install the printer (canon inkjet photo all-in-one pixma mp258) in linux 3.8.1

Paul E J January 13, 2010 at 2:18 PM  

how can i install HP Laserjet P1007
in my system i use the school linux 3.8

Unknown January 30, 2010 at 9:59 PM  

how to install canon MP145 pixma in linux 3.8

Anonymous February 5, 2010 at 12:51 PM  

How can i login in root user ???

Nighil.K February 5, 2010 at 1:49 PM  

How can I block a website in linux networks ???

I am using it@school linux 3.0.2 version

Sreenadh February 6, 2010 at 10:14 AM  

@nikhil To block sites first you need to route all your internet traffic through a server pc(a normal pc in ur lab is enough) and then setup squid proxy and squid guard. Squid helps to cache the web pages on server so that we get a better speed in browsing.

Nighil.K February 7, 2010 at 11:48 AM  

normal pc means ??

in which os for the server ?

rajam February 27, 2010 at 9:55 PM  

സര്‍,
IT School Linuxല്‍ HP LaserJet M1005 MFP ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെയാണ്? driver
കിട്ടിയാല്‍ നന്നായിരുന്നു.
രാജലക്ഷ്മി T V
GHSS Pattikkad

Hassainar Mankada February 28, 2010 at 1:53 PM  
This comment has been removed by the author.
Hassainar Mankada February 28, 2010 at 6:42 PM  

HP LaserJet M1005 MFP , this driver available in 3.2, 3.8. Install printserver in 3.0, Use Edusoft CDs for good support. Also check the Foo2zjs Package. At first, Connect the printer then restart the OS .Go to Desktop -Administarion - Printing-Add printer- If the printer is not detected automatically , so select the driver from HP List.

heaven March 2, 2010 at 10:07 AM  

After the it practical exam, in some systems,we are not able to copy the result to the server using pen drive.we tried it in root also.how to solve this.

Hassainar Mankada March 2, 2010 at 6:25 PM  

പെന്‍ഡ്രൈവ് മൌണ്ട് ചെയ്യാത്ത പ്രശ്നമാണോ ? അതോ കോപ്പി ചെയ്യാന്‍ പറ്റാത്തതോ ? പെന്‍ഡ്രവില്‍ Hidden folder ഉണ്ടെങ്കില്‍ കളയൂ.സ്പെയ്സ് ഉണ്ടോ എന്ന് നോക്കുക. സ്പെയ്സ് ഉണ്ടെങ്കില്‍ കോപ്പി ചെയ്യേണ്ട ഫോള്‍ഡര്‍ റൈക്ക് ക്ലിക്ക് ചെയ്ത് Create Archive (Zipped)ആക്കി പേസ്റ്റ് ചെയ്താല്‍ മതി.മൌണ്ട് ചെയ്യാത്ത പ്രശ്നത്തിന് നേരത്തെയുള്ള കമന്റ് ശ്രദ്ധിക്കൂ..

Revi M A March 3, 2010 at 7:36 AM  

സര്‍, എന്‍റെ പ്രിന്‍ററില്‍ ചിലപ്പോള്‍ pdf ഫയലുകള്‍ പ്രിന്‍റ് ചെയ്യാന്‍ സാധിക്കുന്നില്ല.(Linex) സഹായിക്കുമോ? Printer:HP Deskjet 3745 , eg.transfer application

© Maths Blog Team-2010
Copy right
All rights Reserved